Tuesday, June 10, 2008

മയില്പ്പീ ലി


ഒരു മയില്‍പ്പീലി കയ്യില്‍ ഒതുക്കിപ്പിടിചുകൊണ്ട് ഞാന്‍ നിങളോടു എന്തു തോന്നുന്നു ?എന്നു ചോദിചാല്‍ എന്തു ഉത്തരം പറയും?

ഇതേ ചോദ്യം നിങള്‍ എന്നോട് ചോദിക്കു

ഒരു മയില്‍പ്പീലിയില്‍ ഒരുപാടു കഥകള്‍ ഞാന്‍ പറയാംഎന്റെ മാത്രം കഥകള്‍.ഒരുപാടൊരുപാട് വര്‍ഷങള്‍ക്കുമുന്‍പ് ഞാന്‍ എഴുതിയ ഒരു ചെറുകഥയാണിത്

“മഴയായിരുന്നു.നഗരം മഴയുടെ പതനം താങാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു,എങും വെള്ളം നിറഞ്ഞു കവിയുകയായിരുന്നു.ഏതോ മഴപക്ഷിയുടെ പാട്ട് കേള്‍ക്കാന്‍ ആഗ്രഹിച്ച നഗരവാ‍സികള്‍ക്ക് കാണാനായതു ഒരു തീവ്രമായ പര്‍ജന്യ പ്രവാഹമായിരുന്നുസന്ധ്യയും മയങി തുടങുകയായിരുന്നു.

അയാള്‍ നടത്തതിന്റെ വേഗം കൂട്ടി..വെഗം വീട്ടിലെത്തണം.അടുത്ത മഴ പെയ്താല്‍ ഇന്നു ഇനി വാഹനമൊന്നും കിട്ടില്ലാമഴകൊണ്ടു നിറഞ്ഞ ഇടവഴികളും കുഴികള്‍ നിറഞ്ഞ റോഡും പിന്നിട്ട് അയാല്‍ അതിവേഗം നടന്നു നീങി

ഇല്ല ഇനി നടക്കാന്‍ കഴിയില്ലാ,വല്ലാതെ തളര്‍ന്നു.ഇനി മഴ മാറുനതു വരെ എവിടെയെങിലും ഒതുങി നില്‍ക്കുക തന്നെ..

അടുത്തു കണ്ട ഒരു ചെറിയ കടയുടെ ഒരു വശത്തേയ്ക്കു അയാള്‍ ഒതുങി നിന്നു

“അതേ കടയുടെ വേറെ ഒരു വശത്തു അതാ ഒതുങി നില്‍ക്കുന്നു ഒരു മനുഷ്യന്‍.ഒരു മയില്‍പ്പീലി കച്ചവടക്കാരന്‍.അയാളുടെ കയ്യില്‍ ധാരാളം മയില്‍പ്പീലികള്‍വില്‍ക്കാനുള്ളവയാണെന്നു തോന്നുന്നു.അതേ അതെല്ലാം തന്നെ വില്‍ക്കാനുള്ളവയാണ്‍

ഓര്‍മകള്‍ അയാളെ കുറച്ച് വര്‍ഷങള്‍ പിറകിലേയ്ക്ക് കൊണ്ടുപോയി..

അവള്‍,അമ്മുക്കുട്ടി..

തന്റെ പ്രിയപ്പെട്ട അമ്മൂട്ടി

ഈ ലോകതില്‍ അവള്‍ ആദ്യം കണ്ണുതുറന്ന നിമിഷം മുതല്‍ താന്‍ അവളേ എന്തിനേക്കാളും സ്നേഹിചിരുന്നുഒരു അച്ചന്റെ സ്ഥാനതു നിന്നല്ല താന്‍ അവളെ സ്നേഹിചതു,ഒരു കൊചു കൂട്ടുകാരനേ പോലെയായിരുന്നു,

തന്റെ വീട്ടിലെ വിളക്കായിരുന്നു അവള്‍.തന്റെ വീട്ടിന്റെ പ്രാണവായു ആയിരുന്നവള്‍.അവള്‍ ഓടി നടന്നിരുന്നതു തന്റെ വീട്ടില്‍ മുത്തുമഴ പെയ്യിച്ചുകൊണ്ടായിരുന്നു.അവളുടെ ചിരികളിലൊരായിരം തേന്ത്തുള്ളികള്‍ ഉണ്ടായിരുന്നു.”അച്ചാ എന്നു വിളിക്കാനറിയാതെ ‘അത്താ’ എന്നും അമ്മയെ ‘മ്മാ’ എന്നും മാത്രം വിളിച്ചിരുന്ന തന്റെ അമ്മൂട്ടി.

എന്നും മയില്‍പ്പീലിക്കു വേണ്ടി തന്നോട് കൊഞ്ചുന്ന തന്റെ അമ്മൂട്ടി

“അത്താ ഏക്കും ഒരു പീലി,ഒരെണ്ണം അത്താ ഒരെ ഒരെണ്ണം

ഏതോ ഒരു ദീപ്ത നക്ഷത്രം പോലെ അവള്‍ തന്റെ ജീവിതത്തെ പ്രകാശം കൊണ്ടു നിറച്ചു

നീല വാനില്‍ കാറ്മേഘം മൂടുന്നതുപോലെ പെട്ടന്നായിരുന്നു..

ഒരു പകല്‍ പടിവാതില്‍ ഓടിയിറങിയ തന്റെ പുന്നാര അമ്മൂട്ടി,അറിയാതെ പതിചതു നടപ്പടിയിലായിരുന്നുആരും കണ്ടീല,ആരും അറിഞ്ഞീല,

വെള്ളം നിറച്ച കുടവുമായി നടന്നടുത്ത അമ്മൂട്ടിയുടെ അമ്മ കണ്ടതു ചോരയില്‍ കുളീച്ചു കിടക്കുന്ന എന്റെ അമ്മൂട്ടിയെഎല്ലാരും ഊടിവന്നു ആശുപത്രിയില്‍ എത്തിച്ചു..പക്ഷെ അവിടെയും വിധി എനിക്കെതിരായിരുന്നുഅവള്‍ ഓടി മറഞ്ഞു

ഒരുപിടി സ്നേഹം എല്ലാരുടേയും നെഞ്ചില്‍ വാരി വിതറിയിട്ട്,ആരോടും പറയാതെ അവള്‍ ഓടി മറഞ്ഞു.

എല്ലാരും കരഞ്ഞപ്പോള്‍ ഞാന്‍ അനങിയില്ലകരഞ്ഞില്ല..

അച്ചനല്ലേ? വേദന അടക്കിപ്പിടിക്കണ്ടേ?

ഒരു മാഞ്ചുവട്ടില്‍ അവളെ അടക്കുന്നേരം.

എന്റെ നെഞ്ചിന്റെ ഉള്ളിലെ ഒരു ചന്ദന പട്ടടയില്‍ വചു അവളെ ഞാന്‍ ദഹിപ്പിച്ചു.,രാത്രികളില്‍ ഞാനും കരഞ്ഞുഒരു ഭ്രാന്തനെ പോലെ,ഒരു വെറും മനുഷ്യനെ പോലെആ മാഞ്ചുവട്ടില്‍ കിടന്നുറങി പലനാളും,പലപ്പോഴും അമ്മൂട്ടിയുടെ കൂടെ കളിചു,ചിരിചു,അവളേ ചിരിപ്പിച്ചു,വഴക്കിട്ടു,ശാസിചു,ആശ്വസിപ്പിച്ചു,മാറോടണച്ചു

വര്‍ഷങള്‍ ഒരുപാടു കടന്നുപോയി

ഇന്നു ഇതാ താന്‍ ഈ കടത്തിണ്ണയില്‍ ഒരു പതിത പാന്ഥനായി നില്‍ക്കുന്നുഓര്‍മകളുടെ ഭാരവും പേറി

“മയില്‍പ്പീലിക്കെന്താ വില?”

“ഒരെണ്ണം വന്ത് 20 പൈസ സാറ് ”

“ഒരെണ്ണം തരൂ ”താന്‍ വാങിയ ഒരു മയില്‍പ്പീലിയും കൈകളില്‍ മാറോട് ചേര്‍ത്തുപിടിചു അയാള്‍ നടന്നുതനിക്കും ചുറ്റിലും തിമിര്‍ത്തു പെയ്യുന്ന മഴപോലും അറിയാതെ,അമ്മൂട്ടിക്കു വേണ്ടി വാങിയ മയില്‍പ്പീലിയുമായി

“അമ്മൂട്ടി,നിനക്കായി അചന്‍ ഇതാ ഒരു സമ്മാനം കൊണ്ടു വരുനുണ്ട്

പിറ്റേന്നു നഗരം ഒരു പത്ര വാര്‍ത്തയുമായി ഉണര്‍ന്നു

“ഇന്നലെ നഗരതില്‍ പെയ്ത പെരുമഴയില്‍ വെള്ളം മൂടിക്കിടന്നിരുന്ന ഓടയില്‍ വീണ്‍ അജ്ഞാതന്‍ മരിചു,കുറചു കുപ്പിവളകളും പൈസയും മാത്രമെ ഇയാളുടെ കൈവശം ഉണ്ടായിരുന്നുള്ളു.മൃതദേഹതിന്റെ നെഞ്ചിനോട് ചേര്‍ത്തുപിടിച്ച കൈയില്‍ ഒരു മയില്‍പ്പീലിയും കണ്ടെടുത്തിട്ടുണ്ട്തലയ്ക്കു സ്ഥിരതയില്ലാത്തയാളാണെന്നു പോലീസും ഡോക്ടര്‍മാരും അഭിപ്രായപെട്ടു.ശവശരീരം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിചിട്ടുണ്ട്……….”

സ്വന്തം രാമകൃഷ്ണന്‍

15 comments:

Anonymous said...

താങളുടെ സാഹിത്യം അതി മനോഹരം ആണ്‍..പക്ഷെ മരണം തന്നെ വീണ്ടും?
കഥ വളരെ നന്നായിട്ടുണ്ട്.
ഒരു കഥ വായിക്കുന്നതുപോലെ അല്ല,മറിച് ഒരു ചലചിത്രം കാണുന്ന പ്രതീതി...

ambika said...

very nice.realy xclnt...

sherikutty said...

നന്നായിരിക്കുന്നു...

Rare Rose said...

മനസ്സിനെ തൊടുന്ന കഥ......മരണം മണക്കുന്ന മയില്‍പ്പീലിക‍ള്‍.......:(

arya said...

ഹ്രിദയത്തേ തൊട്ടെഴുതിയതു പോലെ...സത്യം...

ശ്രീകുമാര്‍ said...

എന്നും മരണമാണല്ലോ കൂട്ടുകാരാ,എങ്കിലും നന്നായിരിക്കുന്നു...

രാഘി said...

വായിചു,ഒരുപാട് കരഞ്ഞു...രാം ,എന്താ ഇങനെ?

MEERA said...
This comment has been removed by the author.
MEERA said...

xclnt...y r u tryin to write abt death?

വേങറ ശ്രീധരന്‍ said...

തൂലിക നിന്റെ കയ്യില്‍ തന്നാല്‍ പിന്നെ നിന്റെ ഇഷ്റ്റം മാത്രമെ ഉള്ളു അല്ലേ?
ഈ ലോകത്തില്‍ എത്ര സുന്ദരമായ കാര്യങള്‍ ഉണ്ട്? ജീവിതം,ജീവിതതിന്റെ വേറിട്ട കാഴ്ചകള്‍...രാമാ ഇതു നിര്‍ത്തരുതോ?

കഥ നന്നായി...

ശശി said...

എന്തോ ഹ്രിദയതില്‍ കുത്തിയിറക്കിയ ഒരു പ്രെതീതി...

നന്നായിരിക്കുന്നു...

reshma said...

നന്നായിട്ടുണ്ട്...ഇനിയും എഴുതുക...

no mad said...

gr8888

pravaasi said...

endaa suhruthe ithu.nee endaanennu nee ariyunundo?jeevitham nasipikkaathe.ninte vaakkukalkku vajraayudhathekkaal sakthiyundu...

reshmi said...

കരയിക്കണം എന്നു തീരുമാനിചു ഇറങി തിരിച്ചിരിക്കുവാണോ?