Monday, September 20, 2010

തത്വയാനം........കൃഷ്ണായനം - 4


കൃഷ്ണായനം-4

തത്വയാനം

“തത്വത്തിലൂടെ ! പ്രണയത്തിലൂടെ ഒരു യാത്ര !”ഞാന്‍ രാമകൃഷ്ണന്‍.അഥവാ ‘മൃതി’.മരണം എന്ന മൃതിയല്ല മറിച്ച് ‘രിതി’ എന്നാല്‍ മരണവും മൃതിയെന്നാല്‍ അനന്തരാവകാശി എന്ന് അര്ത്ഥവും വരുന്ന സ്വാഹിലി ഭാഷയുടെ മൃതി. എന്നെ നിങള്‍ അറിയും,എന്റെ ഭ്രാന്തന്‍ ചിന്തകള്‍ നിങള്‍ അറിയും.’രാമയാനം എഴുതിയിട്ട് ഇന്ന് 5 മാസം,പ്രാണായനം എഴുതിയിട്ട് ഇന്നു 11 മാസവും ഇതിന്റെ രണ്ടിന്റേയും ആധാരമായ ‘കൃഷ്ണായനം എഴുതിയിട്ട് ഒരുവര്ഷവും 4 മാസവും 7 ദിവസവും ആകുന്നു.ഇന്നു ഈ യാത്ര ഞാന്‍ നിര്ത്തുകയാണ്.”വ്യാപരിച്ചുള്ള എന്റെ യാത്ര!” ഈ യാത്രയില് ഭ്രാന്തിന്റെ അപ്പുറം അവസ്ഥകളില്‍ നിന്നപ്പോള്‍ എനിക്ക് നഷ്ടമായത് വ്യക്തി ജീവിതവും. ഒരു വ്യക്തി എന്ന നിലയില്‍ തികയ്ച്ചും പരാജയമായി സ്വയം കണ്ട ഞാന് അതില്‍ നിന്നും പുറത്തുവരാന് എടുത്തത് 3 മാസം 12 ദിവസം.ഒരിക്കല് എന്നെ മനസ്സിലാക്കാത്തവര്ക്കായി ഞാന് തൂലിക ഉപേക്ഷിച്ചു.പക്ഷെ ഒരായിരം പേര് എന്നോട് തര്‍ക്കിച്ചു.” നിനക്ക് എഴുതാതിരിക്കാനാകില്ല!” സത്യം.പക്ഷേ ഞാന് മാത്രമെന്തേ ഇതു മനസിലാക്കാന്‍ താമസിച്ചു? വ്യക്തി ജീവിതം എന്നും എനിക്ക് ബാലികയറാമല ആയിരുന്നു…ആണ്… എങ്കിലും വാഗ്വീശ്വരിയുടെ കടാക്ഷത്താല്‍ ഞാന്‍ ഇന്നു വരെ എഴുതിയ ഓരോ വാക്കിനോടും ഞാന്‍ നീതി പുലര്ത്തിയിട്ടുണ്ട്. ഓരോ വാക്കിനോടും…ഇതു കൃഷ്ണായനം -4 അഥവാ “തത്വയാനം” .എന്റെ ഭ്രാന്തുകളെ പ്രണയിച്ച് ഒടുവില് വെറും ശൂന്യതയാണ് ഞാന് എന്നു മനസ്സിലാക്കിയപ്പോള് ‘വെറും’ ഭ്രാന്തിലേക്ക് എന്നെ തള്ളിവിട്ടിട്ട് ഓടി മറഞ്ഞപ്പോള് എനിക്കായി ഒരുപാട് വാക്കിന്റെ ചങലകള് തീര്ത്ത് എന്നെ ഞാനാക്കി തിരിച്ച് കൊണ്ട് വന്ന ഒരുപാട് കൂട്ടുകാര്.എന്നെ ഞാന് ആയി അംഗീകരിച്ച ബൂലോകത്തേ ഒട്ടനവധി കൂട്ടുകാര്,എന്റെ നക്ഷത്രം,വലിയതോന്ന്യാസി എന്ന എന്റെ ഗുരുനാഥന്,രാത്രിയിലും പകലും മതവും ഭാഷയും വര്ഗ്ഗഭേദവും മറന്ന് എന്നെ ഉയര്ത്തെഴുനേല്ക്കാന് സഹായിച്ച ഒരുപാട്പേര്.നിങള്ക്കായി ഞാന് ഇതു സമര്പ്പിക്കുന്നു.ഞാന് എഴുത്ത് നിര്ത്തുനില്ല.പുതിയ ഭ്രാന്തുകളുമായി എന്റെ ഭാണ്ഡം തുറക്കുവാന് ഞാന് വരും.പക്ഷേ തത്കാലം എന്നെ ഞാനാക്കിയ കൃഷ്ണായനം ഇവിടെ പൂര്ത്തിയാക്കുന്നു.

ഇതു എഴുതുമ്പോള് ബന്ദുവരാളി രാഗം ഞാന് നിര്ത്താതെ കേള്ക്കുന്നു…

“ഞാന് തുടങട്ടേ? ശ്രദ്ധിക്കുക.ഇതു തികയ്ച്ചും വന്യമായ ഒരു ഭ്രാന്തന് സങ്കല്പ്പമാണ്”

തത്വയാനം…..

അലൌകിക പ്രണയത്തിലൂടെ ഒരു നിതാന്ത സഞ്ചാരം..……

രാമയാനത്തോടെ എഴുത്ത് നിര്ത്തിയ ഞാന് മംഗളം പറഞ്ഞപ്പോള് എന്നോട് ശ്രേയസ്സ് പറഞ്ഞു” ഒരു വ്യക്തിയായി വേണ്ട ,അതിനും അപ്പുറം ഒരു തത്വമായി നിന്നു എഴുതു…”

യാത്രകള്…തത്വം തേടി യാത്രകള്.ഒടുവില് ഒരു കൂട്ടുകാരി പറഞ്ഞു” ഒരു തെറ്റില് നശിക്കുന്നത് കാമമല്ലേ? പ്രണയമാണോ?”

രാമന് ഭ്രാന്തിന്റെ ഭാണ്ഡം നിങള്ക്കായി നിലത്ത് വയ്ക്കുന്നു.ഒരുകൂട്ടം കഥകള്…

ആദ്യമേ പറയട്ടേ ഇതു വായിക്ക്കുന്നവര് ഒരു വെറും മനുഷ്യന്റെ കണ്ണുകളിലൂടെ മാത്രം വായിക്കുക.ഇവിടെ മതമില്ല,വര്ണമില്ല,ഈശ്വര വിശ്വാസമില്ല,അവിശ്വാസവുമില്ല….

(“ബന്ദുവരാളി രാഗം കേട്ടിട്ടുണ്ടോ? കേള്‍ക്കണം….)

ഒരു ചോദ്യം ആദ്യമേ ചോദിച്ചോട്ടേ?എന്നത്തേയും ശൈലിയില്…


“കൃഷ്ണന് ജീവിച്ചിരുന്നുവോ? എങ്കില് ഏതു യുഗത്തില്? ”

ഉത്തരം അവിടെ നില്ക്കട്ടേ !

അല്പം വിശകലനം എന്നും എന്റെ ഭ്രാന്താണ്.വേറൊന്നിനുമല്ല എന്റെ പ്രസ്താവനകളും ചോദ്യങളും അടിസ്ഥാനമില്ലാത്തവയെന്ന് പറയാതിരിക്കന് മാത്രം.നമുക്ക് വൃന്ദാവനത്തില് നിന്നു തുടങാം.അല്ലേ? കരിമഷിയുടെ നിറമുള്ള കുഞ്ഞു കൃഷ്ണനില് നിന്നും…!

നന്ദഗോപന്റേയും യശോദയുടേയും വളര്ത്തു പുത്രന് – ശ്രീ കൃഷ്ണന്
ജനനം-കാരാഗൃഹം
നക്ഷത്രം-രോഹിണി
ജനിച്ചപ്പോഴേ അച്ഛന്റെ തലയില് കയറി അമ്പാടിയിലെത്തി,കളിച്ചു.വളരുന്നു.എല്ലവരും കള്ളക്കണ്ണനെനും,ഭഗവാനെന്നും വിളിച്ചു.എന്റെ ചോദ്യം അതല്ല..ഒരു നീണ്ട നിര ചോദ്യങളാണ്…..


“ഭഗവാന് സ്വയം പ്രപഞ്ചം സൃഷ്ടിച്ചെങ്കില് പിനെന്തിനു ഒരു കറുത്ത ഇടയനായി ജനിച്ചു…അശരീരികള് മാത്രം മതിയായിരുന്നല്ലോ ഇടയ്ക്കിടയ്ക്ക്…?”

“പ്രപഞ്ച പിതാവ് എന്തിനു സ്ത്രീകളുടെ വസ്ത്രങള് മോഷ്ടിച്ചതും നഗ്നത ആസ്വദിച്ചതുംവൃന്ദാവനത്തില് ലീലകള് ആടിയതുമിതേ ഭഗവാന്റെ സ്വന്തം കുഞ്ഞുങളൊടല്ലായിരുന്നോ?”

“പ്രണയത്തിന്റെ അവസാനവാക്ക്-അറിയുമോ? ‘കൃഷ്ണപ്രേമാമൃതം”! എങ്കില് എന്തിനു ഭഗവാന് കാമപൂര്ത്തി നടത്തിയ ശേഷം രാധയെ ഉപേക്ഷിച്ചു?”

“തനിക്ക് ഒരു ചീന്ത് വസ്ത്രം കടം തന്നതിന്റെ കണക്ക് തീര്ക്കാനായല്ലേ ഭഗവാന് കൃഷ്ണയെ വസ്ത്രാക്ഷേപം വരെ തള്ളിവിട്ടത്?”

“ഒന്നും രണ്ടും തുടങി എട്ടെണ്ണം പോരാഞ്ഞിട്ടോ 16000 ആസുര കന്യകമാരെ മണവാട്ടിയാക്കിയത്?”

“ധര്മ്മഗുരുവും കര്മ്മഗുരുവും വിരാട്പുരുഷനുമായ ഭഗവാന് തന്നെയല്ലേ ശരിക്കും കാമഗുരു അധര്മ്മ ഗുരുവും?”

“ഒടുവില് വളര്ത്തിയ അച്ഛനേയും അമ്മയേയും ഒന്നു തിരിഞ്ഞുനോക്കാതെ രാജ്യാധികാരത്തിനായി പോയ ഭഗവാന് മനുഷ്യത്ത്വത്തിന്റെ പേരിലെങ്കിലും എന്തു തത്വമാണ് പ്രചരിപ്പിച്ചത്?”

“യുദ്ധത്തില് തളര്ന്ന പാര്ത്ഥനെ ഉയര്ത്തെഴുന്നേല്പ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ തത്വസംഹിത ഉപദേശിച്ച ഭഗവാന് എന്തു തത്വമാണ് പാലിച്ചത്?”

“ഒടുവില് ഭീഷ്മരെ വധിക്കാന് ഇതേ കൃഷ്ണന് അല്ലേ തത്വങളും ന്യായവും ഭേദിച്ച് വെറും ഒരു മൂന്നംകിട രാഷ്ട്രീയക്കാരന്റെ സ്വഭാവം കാണിച്ചത്?”
[ഭാഗവതം 24/384 നോക്കൂ]

“വിശ്വപുരുഷന്റെ വായില് നിന്നും വേദങളും ഗുരുക്കന്മാരായ ബ്രാഹ്മണരും ഉണ്ടായി.കൈകാലുകളില് നിന്നും ക്ഷത്രിയര്,തുടകളില് നിന്നും വൈശ്യര്,കാലടികളില് നിനു ശൂദ്രരും! അപ്പോള് ഇതേ ഭഗവാന് തന്നെയല്ലേ ഇന്നത്തേ മുന്നോക്ക് പിന്നോക്ക ജാതി വ്യവസ്ഥ തുടങി വയ്ച്ചത്?എന്നിട്ട് ഭഗവാന് ആരായി? സംശയിക്കണ്ട…ഭാഗവതം 3-6-19”

“ഒടുവില് തന്റെ കുലത്തിലെ ആണ്ഠരിയെ ഭാരത രാജ്യം ഏല്പ്പിച്ച് ഒരു ഉരകപുല്ലിന്റെ പേരില് സ്വര്ഗ്ഗാരോഹണം നടത്തിയതും പാണ്ഡവരെ പര്വതാരോഹണത്തിനു പ്രേരിപ്പിച്ചതും ഭ്രമിപ്പിച്ചതും ഇതേ ഭഗവാന് തന്നെയല്ലേ?അതില് എന്തു തത്വമാണ് ഉണ്ടായിരുന്നത്? ഭഗവാന്റെ കാര്യം കഴിഞു ഇനി എന്തായലും സാരമില്ലന്നോ?അതോ അനന്തിരവന്റെ മകനു ആരും മേധാവിയുണ്ടാകരുതെന്നോ?”

“പറയു,ലോകം കണ്ടതില് വയ്ച്ച് ഏറ്റവും വലിയ ഗൂഡാലോചനക്കാരന് അതത്വം ഇതെല്ലം ഭഗവാന് തന്നെയല്ലേ?ലോകത്തെ മുഴുവന് വാക്കുകളുടെ മായയാല് മറയ്ച്ചിട്ട് ആരും ശ്രദ്ധിക്കാതെ മാറി നിന്ന് ഇതേ കൃഷ്ണനല്ലേ എല്ലം നശിപ്പിച്ചതും?”

പറയൂ നിങളുടെ ജീവിതത്തിലും ഇല്ലേ ഇങനത്തേ വ്യക്തികള്? ഒരു വാക്കില് ജീവിതം രക്ഷിക്കാം എന്നു പറഞ്ഞ് അവരവരുടെ കാര്യം സാധിക്കുന്ന ചില വ്യക്തികള് !”

എന്താ ഭ്രാന്തായോ?

“തത്വയാനം ഇവിടെ തുടങുന്നു….”


തത്വം – അതു നീയാകുന്നു !

ഏത് ?? എന്നു ചോദിച്ചാല് കുഴങും…

ഞാന് പറയാം

നീ എന്തു അന്വെഷിക്കുന്നുവോ അതു… അത് സത്യമാകട്ടെ പ്രണയമാകട്ടെ,കാമമാകട്ടെ,ദൈവമാകട്ടെ എന്തുമാകട്ടെ.നീ തേടുന്നത് നീ തന്നെയാണ് എന്ന് സാരം.എന്താ ഒന്നു അപഗ്രഥിച്ച് നോക്കുന്നോ?

“ഞാന് ആദ്യം ചോദിച്ചു ഭഗവാന് ഏത് യുഗത്തിലെന്ന് അറിയുമോ എന്ന്?’ മറക്കരുത്”ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ് .ഈ ലേഖനം മുഴുവന് വായിച്ചു കഴിഞ്ഞതിനു ശേഷം പറയണം.

ഇന്ന് ഈ അവസാന ഭഗത്തിലൂടെ ഞാന് എന്റെ കൃഷ്ണ സങ്കല്പ്പം നിങളിലേക്ക് പകരുകയാണ്…


കൃഷ്ണന് എന്നു ഞാന് പറഞ്ഞപ്പോഴെ ഒരു രൂപം ഓര്ത്തില്ലേ?എങ്കില് വളരെ ആധികാരികമായി ഞാന് പറയുന്നു.കൃഷ്ണന് എന്ന ഒരു ദൈവം ഇല്ല…

സംശയമുണ്ടോ? തര്ക്കിക്കുന്നുവോ?

“കൃഷ്ണന് എന്നത് ഒരു തത്വമാണ്! സമയവും കാലവും യുഗങളും ഉണ്ടാകുന്നതിനു വളരെ മുന്പ് ,സൂര്യനും ഭൂമിയുമെല്ലാം ഉണ്ടാകുന്നതിനു വളരെ മുന്പ് ഉള്ള ഒരു തത്വം.ഈ തത്വത്തില് നിന്നുമാണ് പ്രപഞ്ചം ഉണ്ടായതെന്നു തന്നെ പറയാം.അപഗ്രഥിക്കുന്ന കഥാപാത്രം പൌരാണികമെങ്കിലും അതിനു ആലോചിച്ച് നോക്കുമ്പോള് പ്രസക്തി ഏറ്റവുമധികം ഉണ്ടാകുന്നത് ഈ കലിയുഗത്തില് എനു മാത്രം.കാരണം കൃഷ്ണന് എന്ന കഥാപാത്രം മാത്രം മഹാഭാരതത്തില് കരയുന്നില്ല,വിഷണ്ണനായി ഇരിക്കുനില്ല കണ്ണുനീര് പൊഴിക്കുന്നുമില്ല…
കൃസ്തു ചിരിച്ചിട്ടില്ല എന്നണ് കൃസ്തുമതം,മഹാവീരനും ബുദ്ധനും ഇതേ നിര്ഗുണം തന്നെ.പക്ഷേ ഒരിക്കലെങ്കിലും കൃഷ്ണന് ചിരിക്കാതിരിക്കുന്നതായി കേട്ടിട്ടുണ്ടോ?അപ്പോള് കൃഷ്ണന് മാത്രമാണ് ശരീരത്തെ ശരീരമായും ആത്മാവിനെ ആത്മാവായും തിരിച്ചറിഞ്ഞത്.ഇതില് ഏകം ബ്രഹ്മമയം എന്ന അവസ്ഥയും അദ്ദേഹം മാത്രം തിരിച്ചറിഞ്ഞു.കൃഷ്ണന് ദ്വൈതവും അദ്വൈതവും തിരിച്ചറിഞ്ഞു.ജീവിതത്തിന്റെ നിറവും വര്ണ്ണ സങ്കല്പ്പവും രതിയും രീതിയും പ്രകൃതിയും നിര്യതിയും ആകൃതിയും എല്ലാം വരയ്ച്ചത് കൃഷ്ണന് മാത്രം.

മഹാഭാരത് നിങ്ള് ഒരു യുദ്ധമായി കണ്ടുവോ? ഏണ്ക്കീള് ഞ്ഞാആണ് പ്പാരയും അത് മനുഷ്യമനസ്സിന്റെ അകത്ത് മാത്രം നടക്കുന്ന നന്മതിന്മകളുടെ ഒരു ദൃശ്യാവിഷ്കാരം മാത്രമാണ്…

ഒരു ചോദ്യം! പലരും പറയുന്നു കൃഷ്ണന് വിചാരിചിരുന്നെങ്കില് ഭാരത യുദ്ധം നടക്കില്ലയിരുന്നു എന്നു.പക്ഷേ എന്തേ ഭഗവാന് വിചാരിച്ചില്ല എന്നു ആലോചിച്ചിട്ടുണ്ടോ?
ഞാന് പറയട്ടെ?
നമ്മുടെ ജീവിതം മുഴുവന് ഒരു സംഘര്ഷമാണ്,യുദ്ധം അതിന്റെ ഒരു ഭാഗവും.എത്ര ക്ഷമിച്ചാലും ഏതെങ്കിലും രീതിയില് അതു ഏതെങ്കിലും ഭാവത്തില് അതു പുറത്ത് വരും,അതിനു യുദ്ധമല്ലേ നല്ലത്?
എല്ലാത്തിനുമൊടുവില് പ്രളയം സംഭവിക്കുന്നു എന്നു കേട്ടിട്ടില്ലേ?ഇതു യുഗത്തില് ഒരിക്കല് മാത്രം നടക്കുന്നതല്ല.ഓരോ സമൂഹവും ഓരോ മൌഷ്യരുടെ മൃഗങളുടീന്തിന്റെ ആയാലും കൂട്ടത്തില് ഭൂമിയുടെ അല്ലെങ്കില് പ്രകൃതിയുടെ അളവില് കൂടുതല് ആകുമ്പോള് അതു സ്വയം നശിപ്പിക്കുന്നു.പ്രകൃതി അതിന്റെ സന്തുലിതാവസ്ഥ നിലനിര്ത്താന് നടത്തുന്ന പ്രവൃത്തിയാണ് ഈ പ്രളയം.ഓരോ മരണവും ഓരോ ജഡതയും ഇതേ പ്രളയമാണ്.കൃഷ്ണന് എന്ന തത്വം ഈ പ്രളയത്തിനും അപ്പുറം നില്ക്കുന്നു. അതിനാല് യുദ്ധത്തിനും പ്രളയം കാരണമാകുന്നു എന്നു ഭഗവാന് മനസ്സിലാക്കിയെന്നു മാത്രം.

കൃഷ്ണന് ജനിച്ചതിനോ മരിച്ചതിനോ വ്യക്തമായ ഒരു തെളിവുമില്ല.അതിനു ഒരു നല്ല വശമുണ്ട്.എന്തെന്നോ? കൃഷ്ണന് ഒരു മനുഷ്യ ജന്മം അല്ല എന്നതു തന്നേ!

കിഴക്കോട്ടുള്ള മതങള് ഒരു ജന്മത്തില് വിശ്വസിക്കുന്നു.എന്നാല് അവരുടെ ധാരണ ജനനത്തില് തുടങി മരണം വരയേ ജീവിതം ഉള്ളു എന്നു തന്നെ.പക്ഷേ ജന്മങള് തുടര്ന്നുകൊണ്ടിരിക്കുന്നു എന്നത് പരമമായ സത്യം.നമ്മുടെ ഉള്ളിലെ ജീവശക്തി ഒരു സ്ഥായിയില് നിന്നു വേറൊന്നിലേക്ക് മാറ്റപ്പെടുന്നതായി പണ്ട് നാം അറിഞ്ഞിട്ടുണ്ട്. (ട്രാന്സ്ഫര്മേഷ്ന് ഓഫ് എനെര്ജി).അതു നശിക്കുനില്ല.ഈ ഊര്ജ്ജത്തെയല്ലേ നമ്മള് ആത്മാവ് എന്ന് പറയുന്നത്?

അറിവുള്ളവന് കൃഷ്ണജനനം പറയാനാകില്ല.കാരണം അറിവ് സമയബന്ധിതമല്ല എന്നത് തന്നെ.അറിവിന് കാലപ്രമാനവുമായി യാതൊരു ബന്ധവുമില്ല.അറിവ് ശാശ്വതമാണ്.സമാധിയും അറിവും ഒരു നിമിഷത്തില് സംഭവിക്കുനില്ല.നിമിഷം നില്ക്കുന്നിടത്ത് തുടങുന്നു ഇതു രണ്ടും.

സമാധി എന്നത് ഒരു അവസ്ഥയാണ്സമയത്തിനും കാലപ്രമാണത്തിനും അതീതമായ അവസ്ഥ.ഒരു അനുഗ്രഹം …അതിനു സമയം ഉണ്ടോ? ഇല്ല തന്നെ…അല്പമെനോ ധാരാളമെനോ ചെറുതെന്നോ വലുതെന്നോ ഒന്നും ഇല്ല.അതിനാല് തന്നെ സമാധിസ്ഥനുപോലും കൃഷ്ണന്റെ കാലം നിര്ണയിക്കാനാവില്ല.
നിങള് സ്വപ്നം കാണാറില്ലേ?വളരെ നീണ്ടു നില്ക്കുന്ന സ്വപ്നങള്.ഒരുപക്ഷേ ശരിക്കും സത്യമാകാന് വര്ഷങള് പോലും എടുക്കുന്ന സ്വപ്നങള്.എങ്കില് അവയുടെ ഉറക്കത്തിലെ യഥാര്ത്ഥ നീളമെത്രയെന്നു നോക്കൂ!!നിമിഷങള് മാത്രം.

കൃഷ്ണന്റെ ചെറുപ്പത്തിലെ കുറയ്ച്ച് കാര്യങള് ഊന്നി ഞാന് ചിലത് ചോദിച്ചു.എന്നാല് ഞാന് പറയട്ടേ:-ജയിചേ മതിയാകൂ എന്ന് ആഗ്രഹം ഉള്ളവന് ഒരിക്കലും ജയിക്കില്ല”കൃഷ്ണന് അങനെ ഒരു ആഗ്രഹം എവിടെയെങ്കിലും നിങള് വായിച്ചിട്ടുണ്ടോ?”

“പക്ഷേ എന്തേ കൃഷ്ണന് മാത്രം ജയിച്ചു?നിസാരം :- അനന്തതയില് നിന്നും ഒരു സംഖ്യ കുറയ്ക്കു…എത്ര കിട്ടും?

Infinity- a number = ?

ഒരു കുടിയനുമായി യാത്ര ചെയ്തിട്ടുണ്ടോ? ഒരു അപകടമുണ്ടായാല് അവന് വലിയ പരിക്കുകള് പറ്റില്ല.എന്തെന്നോ? അവന് ശക്തനായതിനാലല്ല.മറിച്ച് അപകട സമയത്ത് നിങള്ക്ക് ബോധവും ഭയവും അപകടത്തില് ഒന്നും പറ്റരുതെന്നുമുള്ള പരിഭ്രമവും ഉണ്ട്.അവനോ? ഇതൊന്നും തന്നെയില്ല…

പ്രണയം….
..................................................

ദ്രൌപതിയെപറ്റി ഞാന് ഒരിക്കല് പറഞ്ഞു പക്ഷേ നിങള് എവിടെയെങ്കിലും മാറി ചിന്തിച്ചിട്ടുണ്ടോ? നിങളുടെ സ്ത്രീ സങ്കല്പ്പങളും ചട്ടക്കൂടുകളും മാറ്റി നിര്ത്തി.ഇല്ല നമ്മളെല്ലാം പ്രണയം ശാരീരികമെന് വിശ്വസിക്കുന്നു.അതിനാല് കൃഷ്ണയെ തെറ്റുകാരിയുമാക്കി…

കൃഷ്ണന് പ്രണയമാണ്…പ്രപഞ്ചത്തേ നയിക്കുന്ന പ്രണയം.നിറവും വര്ഗ്ഗവും മതവും ഒന്നുമില്ലതിന്.കൃഷ്ണനെ നമുക്ക് രണ്ടായി കാണാം…

1. ഒരു തിരമാലയായി

2. ഒരു മഹാ സമുദ്രമായി…

കൃഷ്ണ സംഗീതം സംഭാഷണം ഒരു തിരമാലയായാല് കൃഷ്ണന് ഒരു മഹാ സാഗരമല്ലേ? അറിവിന്റെ മഹാസാഗരം,അല്ല..പ്രണയത്തിന്റെ സാഗരം…

കൃഷ്ണന് രാധയെ ചതിചെന്നു ഞാന് പറഞ്ഞു.പക്ഷേ എവിടെയും രാധ ഒരു വാക്ക് പരാതി പറഞ്ഞതായി കേള്ക്കുന്നില്ല.അവള് ആ പ്രണയമായിരുന്നു.കൃഷ്ണപ്രേമാമൃതം…ആ അവസ്ഥയില് ഭഗവാന് പരമ പുരുഷന് വരുന്നത് ലക്ഷ്മിയുമൊന്നിച്ചല്ല മറിച്ച് രാധയുമൊത്താണ്.

എങും ബന്ദുവരാളി രാഗം നിറയുമ്പോള് .......

രാഗവും ദ്വേഷവും നിറഞ്ഞുനിന്നാലും ഈ അവസ്ഥയില് പ്രണയം നിറയുന്നു.ഗണപതിയുടെ കൊമ്പു മുറിച്ച പരശുരാമനെ ഭസ്മമാക്കാന് തുടങിയ ഉമയെപ്പോലും തളര്ത്തണമെങ്കില് അതു എന്തവസ്ഥയാണെന്ന് ആലോചിക്കൂ…അതല്ലേ പ്രണയം.

“എത്ര പരസ്പരം വെറുത്താ‍ാലും ഒരു ആലിംഗനത്തില് ഒരു ചുടു ചുമ്പനത്തില് വീണ്ടും ഒന്നാകുന്ന അവസ്ഥ.അതല്ലേ ശരിക്കും പ്രണയം? അതല്ലേ ശരിക്കും കൃഷ്ണന്?”

ഇത്രയും ശാരീരിക രൂപത്തിലുള്ള കൃഷ്ണ സങ്കല്പ്പം…

ഇനി തത്വത്തിലേക്ക്…

ശബ്ദം ഊര്ജ്ജത്തിന്റെ ആദ്യ കണം.അവിടെ വെളിച്ചവും ഇരുട്ടും ഒന്നുമില്ല.കൃഷ്ണന് എവിടെ നിന്നോ തുടങുന്നു …എവിടേയ്ക്കോ ഒഴുകുന്നു…ഒരുപക്ഷേ പ്രപഞ്ചോല്പ്പത്തിക്കും വളരേ അകലേ അനന്തമായ ഒരിടത്ത് നിന്നും.അതു നിലയ്ക്കുന്നില്ല.അന്ധകാരം മായ്ക്കുക എന്നത് അര്ത്ഥമാക്കുന്ന കൃഷ്ണന് എന്ന നാമത്തിനു ശരിക്കും അര്ത്ഥം അപ്പോള് അറിവ് എന്നല്ലേ?

തത്വം- അതു നീയാകുന്നു

ഏത്-നീ എന്തു തിരയുന്നുവോ അത്…

എന്തു തിരയുന്നു-നിന്നെതന്നേ തിരയുന്നു…

എങ്കില് ദൈവത്തേ തിരയുന്നവരേ!അമ്മയേയും അചനേയും ബാബയേയും അമൃതവും കല്ക്കിയും എല്ലാം നീ തന്നെയല്ലേ?പിനെന്തിനു നീ ഇവരുടെ കാല്ക്കീഴിലെ ചേര് നക്കിത്തുടയ്ക്കുന്നു?ജീര്ണ്ണിക്കുന്ന ഒരു ശരീരത്തിന്റെ കാല്ക്കീഴിലെ ഉപ്പുരസം നുണയണോ? നീ തിരയുന്ന ദൈവം നീ തന്നെയാണ്.കൃഷ്ണന് നീ തന്നെയല്ലേ? പ്രണയം നിന്നില് ഇല്ലേ? നിന്നില് നിറയുന്ന ഈ പ്രണയമല്ലേ കൃഷ്ണന്? നീയും ഞാനും അവനും അവളും അദ്ദേഹവും ഇദ്ദേഹവും എല്ലാവരും കൃഷ്ണാമൃതം ഒഴിച്ച് വയ്ച്ചിരിക്കുന്ന ഒരു സംഭരണി മാത്രമല്ലേ?നീ എന്ന ഞാന് എന്ന സംഭരണിയുറ്റെ അകത്തുള്ള് ഊര്ജ്ജം എന്നതല്ലേ ദൈവം?അതല്ലേ കൃഷ്ണന്?അതിനെ മനസ്സിലാക്കാനുള്ല അറിവല്ലേ കൃഷ്ണന്?

എങ്കില് പറയു എന്താണ് കൃഷ്ണന്? എതു യുഗത്തിലാണ് കൃഷ്ണന് ജീവിച്ചിരുന്നത്?
…നിങള് കേള്ക്കുന്നുവോ ബന്ദുവരാളി രാഗം ???……………
………………………………………………………………………………………....................................................

ഇതാണ് ഭ്രാന്തമായ എന്റെ കൃഷ്ണ സങ്കല്പ്പം.ഒരുപക്ഷേ നിങളുറ്റെ ന്യായത്തിനും നീതിക്കും യുക്തിക്കും നിരക്കാത്തതായിരിക്കാം.എങ്കില് ക്ഷമിക്കുക എല്ലം എന്റെ വെറും ഭ്രാന്തന് ചിന്തകള് മാത്രം….
ഒന്നുമാത്രം മനസീലാക്കുക.കൃഷ്ണന് എന്നത് അറിവാണ്………….അറിവ് മാത്രം…

ഈ എഴുതിയതെല്ലാം എന്റെ ഒരു ഭ്രാന്തു മാത്രമാകാം.പക്ഷെ ഒരിക്കലും ഈശ്വര നിന്ദ കൊണ്ടല്ല.മറിച്ച് ഈശ്വരനെ ശരിക്ക് മനസിലാക്കിയതു കൊണ്ടാണ്..

കൃഷ്ണായനം ഇവിടെ പൂര്ണമാകുന്നു….

“വിശ്വേശ്വരമജം ദേവം ജഗത:പ്രഭുമവ്യയം!
ഭജന്തി യേ പുഷ്കരാക്ഷം ന തേ യാന്തി പരാഭവം
പദ്മപത്ര വിശാലാക്ഷ പത്മനാഭ സുരോത്തമ
ഭക്താനാമനുരക്താനാം ത്രാതാ ഭവ ജനാര്ദന
ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ!
സഹസ്രനാമതത്തുല്യം രാമനാമ വരാനനേ!
യത്രയോഗേശ്വര:കൃഷ്ണോ യത്ര പാര്ഥോ ധനുര്ധര:
തത്ര ശ്രീര്വിജയോ ഭൂതിര്ധ്രുവാ നീതിര്മതിര് മമ!
കായേന വാചാ മനസേന്ദ്രിയൈര്വാ-
ബുദ്ധ്യാ £ £ത്മനാ വാ പ്രകൃതേ:സ്വഭാവാത്.
കരോമി യദ്യത് സകലം പരസ്മൈ
നാരായണായേതി സമര്പയാമി…”

ഓം ശ്രീ കൃഷ്ണ പരമാത്മനേ നമ:

എന്നു സ്വന്തം രാമകൃഷ്ണന്
13-09-2010