
എഴുതണം . എന്ത് എന്നതായിരുന്നു ചോദ്യം അറിയില്ല . എെന്തങ്കിലും എഴുതണം എന്നു വിചാരിചിരിക്കുമ്പോഴാണ് അടുത്ത് ക്ഷേത്രത്തില്‍ ഭാഗവതസപ്താഹം കേള്‍ക്കുന്നത് ..ചിന്തകള്‍ ഒരു നിമിഷം ഭഗവാനിലെത്തി.ശരി എങ്കില്‍ ഭഗവാനെ ഒന്നു വരയ്ചു നോക്കാം വാക്ക്കുകളിലൂടെ.പക്ഷെ ഒടുവില്‍ ഭഗവാന് കൃഷ്ണന്റെ വംശാവലി പരിശോദ്ധിച്ചു വന്നപ്പോള്‍ വളരെ വ്യത്യസ്തമായ ഒരു കാര്യം മുന്നില്‍ വന്നു.നായകനായി എല്ലാരും കണ്ടിരുന്ന ഭഗവാന് ശ്രീകൃഷ്ണനെ എന്തേ ഒരു വില്ലനായി കണ്ടുകൂട?ഒരു ശ്രമം.ഇതു കേട്ടതും വീട്ടുകാര്‍ എനിക്കു ഭ്രാന്തിളകിയെന്നും കൂട്ടുകാര്‍ എനികൂ അസുഖം കൂടി എന്നും കളിയാക്കി.പക്ഷേ ഞാന്‍ മുന്നോട്ടു പോകുന്നു…
കൃഷ്ണായനം ഇവിടെ തുടങുന്നു
ആദ്യം അല്പം വിരസത ഉണ്ടാകുമെങ്കിലും നിങള്ക്കും മഹാഭാരതം വേറൊരു കാഴ്ച്ചപ്പാടിലൂടെ കാണാന്‍ സാധിക്കും.
(പൌത്രന്-മകന്റെ മകന്.,പ്രപൌത്രന്‍-മകന്റെ മകന്റെ മകന്….ഒരുപാട് േപരുകല് ഒഴിവാക്കാനായി ഞാന്‍ ഈ വാക്കുകല് ഉപയോഗിച്ചിട്ടുണ്ട്)
യുഗങള്‍ 4 എന്നു പറയുന്നു.അതില്‍ 3-മത്തെ യുഗമായ ദ്വാപരയുഗമാണ് നമ്മുടെ വിഷയം.ദ്വാപരയുഗത്തില്‍ മുക്തിമാര്‍ഗ്ഗം യാഗങള്‍ ആയിരുന്നു.
വിഷ്ണുവില് നിന്നു ബ്രഹ്മാവും ബ്രഹ്മാവില്‍ നിന്നു സകല ചരാചരങളും ഉണ്ടായി.ബ്രഹ്മാവിന്റെ പുത്രം ‘സ്വായംഭൂമനു’ ആയിരുന്നു.അദ്ദേദ്ദെഹത്തിന്റെ പുത്രന് പ്രിയവ്രിതന് ഉണ്ടായ പൌത്രന് നാഭി.നാഭിയുടെ പുത്രന് റിഷഭന്.അദ്ദേഹത്തിന്റെ പുത്രന് ഭരതന്.ഈ ഭരതന് ഇന്നത്തെ ഇന്ത്യ ഭരിച്ചിരുന്നു.അങനെ നമ്മുടെ ഈ മനോഹരമായ രാജ്യത്തിനു ഭാരതം എന്നു പേരു വീണു.ഭരതന്റെ രാജ്യം ഭാരതം.
ഇനി കൃഷ്ണായനത്തിലേക്ക് കടക്കാം.എല്ലാവര്ക്കും ദഹിക്കണമെന്നില്ല,എങ്കിലും താത്പര്യമുള്ളവര്‍ക്കു ഒരു പുതിയ അനുഭൂതിയാകാം.
മഹാഭാരത യുദ്ധം നടന്നതു പാണ്ഡവരും കൌരവരും തമ്മില്‍.എന്തിനായി?ഭാരത രാജ്യത്തിനായി. രണ്ട് കൂട്ടരും അവര്‍ മാത്രമാണ് ഈ ഭാരതത്തിന്റെ അവകാശികള്‍ എന്നു പറഞ്ഞു.എന്നാല്‍ യഥാര്ത അവകാശി ആരായിരുന്നു?ആരും ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു വ്യക്തി. ഭഗവാന് ശ്രീകൃഷ്ണന്.
എങനെ? ഈ ചോദ്യത്തിനു ഞാന്‍ ഉത്തരം നല്‍കാം .കുറച്ച് തലമുറകള്‍ പിന്നിലേയ്ക്ക് പോകണം.
ബ്രഹ്മാവില്‍ നിന്നും അത്രി മഹര്‍ഷിയും അത്രിയില്‍ നിന്നു ചന്ദ്രനും ചന്ദ്രനില്‍ നിന്നും ബുധനും ബുധനില്‍ നിന്നു പുരൂരുവസ്സും ഉണ്ടായി.പുരൂരുവസ്സിന്റെ മകന് ആയുസ്സ്.ആയുസ്സിന്റെ മകന് നഹുഷന്.നഹുഷന്റെ മകന് യയാതി മഹാരാജാവ്.
യയാതിയില്‍ നിന്നു കൃഷ്ണായനം പൂര്ണയാത്ര തുടങുന്നു…..
യയാതി മവ്ഹാരാജാവു ഭാരതം ഭരിചിരുന്നു.അദ്ദേഹത്തിനു 2 ഭാര്യമാര്‍.
1.േദവയാനി 2.ശര്മിഷ്ട.
േദവയാനിയില് ഉള്ള മക്കളില്‍ പ്രധാനി യദു.
ശര്മിഷ്ടയിലുള്ളമക്കളില് പ്രധാനി പുരു.
അങെന ഇരിക്കെ യയാതി മഹാരാജാവിനു അശ്രുബിന്ദുമതി എന്ന കന്യകയില്‍ ആഗ്രഹം ജനിച്ചു.വിവാഹം കഴിക്കണമെങ്കില്‍ യൌവനം നേടി വരാന്‍ കന്യകയും ചൊല്ലി.
രാജാവു കൊട്ടാരത്തില്‍ വന്നു എല്ലാവരോടും യൌവനം കടം ചോദിച്ചു.യദുവിനോട് ചോദിച്ചപ്പോള്‍ യദു നല്‍കിയില്ല.പുരുവിനോട് ചോദിച്ചപ്പോള്‍ പുരു അച്ഛനു യൌവനം സന്തോഷത്തോടെ ദാനം നല്കി.കല്യാണം കഴിഞ്ഞു.ഇതു േദവയാനിക്കും ശര്മിഷ്ടയ്ക്ക്ം ഇഷ്ട്പ്പെട്ടില്ല(തികയ്ച്ചും ന്യായം).ഉടനേ രാജാവു യദുവിനോട് ഇവരെ 2 പേരേയും കൊന്നു കളയാന്‍ പറഞ്ഞു.യദു അതിനും കഴിയില്ലന്നു പറഞ്ഞു.ദേഷ്യം മൂത്ത രാജാവ് യദുവിനെ ശപിക്കുന്നു.
“നിന്റെ വംശത്തിലെ പുരുഷന് സ്വന്തം അമ്മാവന്റെ മകളെ വിവാഹം കഴിക്കട്ടെ.അവന് മാതാവിന്റെ സ്വത്തിനു മാത്രം അധികാരിയായി തീരട്ടെ”
(ഇതു ഒരു പ്രധാന വസ്തുതയാണെന്നു വഴിയെ മനസിലാകും)
അപ്പോള്‍ തന്നെ രാജാവു യദുവിനെ രാജ്യത്തുനിന്നു പുറത്താക്കുന്നു.
ക്രമേണ യദുവിനു കിട്ടേണ്ടിയിരുന്ന രാജ്യം പുരുവിനു കിട്ടുന്നു.
ഓര്‍ക്കുക മൂത്ത പുത്രനായ യദുവിന്റെ രാജ്യമാനു പുരുവിനു കിട്ടിയതു.അതിന്റെ അര്‍ത്ഥം യദുവാണ് ഇപ്പോഴും യഥാര്ത രാജ്യാവകാശി.
ഇനി പുരുവിന്റെ കാര്യം നോക്കാം.അച്ഛന് മടക്കിത്തന്ന യൌവനവും രാജ്യവും പുരു സ്വീകരിക്കുന്നു.രാജാവായി വസിക്കുന്നു.പുരുവിന്റെ മകന് ജനമേജയന്..അദ്ദേഹത്തിന്റെ പൌത്രന് കുരു.കുരുവില്‍ നിന്നു അങോട്ട് കുരുവംശം തുടങുന്നു.കുരുവിന്റെ പൌത്രന് ഭാവുകന് .അദ്ദേഹത്തിന്റെ പൌത്രന് ഭരതന് .ഭരതന്റെ പൌത്രന് ശന്തനു.
ശന്തനുവിനു 2 ഭാര്യമാര്‍. 1.ഗംഗ 2. സത്യവതി
ഗംഗയില്‍ ഉണ്ടായ പുത്രന് മഹാരഥന് ഭീഷ്മര്‍.
സത്യവതിയില്‍ ഉണ്ടായ പുത്രന് വിചിത്രവീര്യന്..
.വിചിത്ര വീര്യനു 2 ഭാര്യമാര്‍.
1.അംബിക 2. അംബാലിക.
ഒരു ഗന്ധര്‍വനുമായുള്ള യുദ്ധത്തില്‍ വിചിത്രവീര്യന് മരിചു പോകുന്നു.(മക്കളില്ലാതെ)..
നോക്കൂ ഇവിടെ പുരു വംശം ശരിക്കും തീരുന്നു…..
അംബികയ്കും അംബാലികയ്ക്കും വ്യാസമഹാമുനിയില്‍ ഉണ്ടാകുന്ന 2 പുത്രന്മാര്
1.ധൃതരാഷ്ട്രന് 2.പാണ്ഡു.
ധൃതരാഷ്ട്രനില്‍ നിന്നു കൌരവരും പാണ്ഡുവില്‍ നിന്നു പാണ്ഡവരും ഉണ്ടായി.
ഓര്‍ക്കുക ഇപ്പോഴും ഇവര്‍ ഭരിക്കുന്ന രാജ്യത്തിന്റെ ശരിക്കുമുള്ള അവകാശി യദുവാണ്..
ഇനി യദുവിനെ നമുക്കു നോക്കാം.
യദു രാജ്യത്തിനു പുറത്ത് ദൂരെ കുറേ ഇടയന്മാരോടൊപ്പം ചേര്‍ന്നു അവരുടെ ഇടയില്‍ രാജാവായി വസിക്കുന്നു.യദുവില്‍ നിന്നു യദുവംശം ഉണ്ടാകുന്നു.അഥവാ യാദവര്‍..അതായതു സാക്ഷാത് ഭഗവാന് ശ്രീ കൃഷ്ണന് ജനിച്ച വംശം.
യദുവിന്റെ പൌത്രന് േഹഹയന്.അദ്ദേഹത്തിന്റെ പ്രപൌത്രന്‍ കൃതവീര്യന്.കൃതവീര്യന്റെ മകന് മഹാനായ കാര്ത്തവീര്യാര്ജ്ജുനന്.
അദ്ദേഹത്തിന്റെ പ്രപൌത്രന്‍ ശിനി.ശിനിയുടെ പ്രപൌത്രന്‍ ജയന്.ജയന്റെ പ്രപൌത്രന്‍ പൃശ്നി.പൃശ്നിയുടെ 2 മക്കള്‍.
1.ചിത്രരഥന് 2.ശ്യപല്ക്കന്
ഇനി യാദവ വംശം തുടരുന്നതു ചിത്രരഥനില്‍ നിന്നാണ്.
ചിത്രരഥനു 2 മക്കള്‍
1.വിഡൂരഥന്
2.കുകൂരന്
കുകൂരനില്‍ നിന്ന് ഇനി തുടങാം.കുകൂരന്റെ പ്രപൌത്രന്‍ കപോതരോമാവ്,അദ്ദേഹത്തിന്റെ പ്രപൌത്രന്‍ ദരിദ്രന്.ദരിദ്രന്റെ പ്രപൌത്രന്‍ ആഹുകന്.
ആഹുകനു 2 മക്കള്‍
1േദവയന് 2.ഉഗ്രസനന്
േദവയന്റെ മകന് േദവാപന്
േദവാപന്റെ മകള്‍ േദവകി (ശ്രീകൃഷ്ണന്റെ അമ്മ)
ഉഗ്രസേനന്റെ മകന് കംസന്.
അങേന യദുവംശം എവിടെ എത്തി എന്നു നോക്കു.ദേവകി വരെ.
ഇനി കുകൂരന്റെ സഹോദരന് വിഡൂരഥന്റെ കാര്യം നോക്കാം.അദ്ദേഹത്തിന്റെ പൌത്രന് ശിനി .ശിനിയുടെ പ്രപൌത്രന്‍ ദേവവാഹന്. .ദേവവാഹന്റെ പ്രപൌത്രന്‍ ശൂരന്‍…ശൂരന്റെ മകന് വസുദേവന് .(ശ്രീ കൃഷ്ണന്റെ അച്ഛന്).
വസുദേവന് അമ്മവന്റെ മകളായ ദേവകിയെ വിവാഹം കഴിച്ചു.യയാതിയുടെ ശാപം ഓര്‍ക്കുക.അവര്‍ക്ക് ജനിച കൃഷ്ണന് അമ്മയുടെ നാടാണ് ഭരിച്ചത്.അപ്പോള്‍ ശരിക്കും യദുവിന്റെ പിന്തുടര്ച്ചക്കാരന് ആര്????????????????????
(കറ കളഞ്ഞ യദു രക്തം…….)
ശരിക്കുമുള്ള ഭാരത രാജ്യത്തിന്റെ അവകാശി ആര്???????????
ഭഗവാന് ശ്രീ കൃഷ്ണന്.
ഇനി കൃഷ്ണനിലേയ്ക്ക്.
കൃഷ്ണന്റെ അറിവ് നിന്നിരുന്ന അവസ്ഥയെ നമുക്കു ഉപമിക്കാന്‍ പറ്റുന്ന ഒരേ ഒരു പദം “പ്രഗ്ജ്ഞാനം ബ്രഹ്മ” എന്നതാണ്.എല്ലാം അറിയുന്ന അവസ്ഥ.ഭൂതം ഭാവി വര്‍ത്താമാനം എല്ലാം തന്നെ അറിയുന്ന അവസ്ഥ.അതിനാല്‍ തന്നെ കൃഷ്ണന് അറിയാം താനാണ് യഥാര്ത ഭാരത രാജ്യത്തിന്റെ അവകാശി എന്ന്.ഒരു നിമിഷം കൊണ്ട് തനിക്ക് പാണ്ഡവരേയും കൌരവരേയും നശിപ്പിക്കാം രാജ്യം പിടിച്ചെടുക്കാം.പക്ഷേ ഇതിഹാസം എന്തു പറയും.സാക്ഷാത് ഭഗവാന് വെറും രാജ്യതിനായി എല്ലാവരേയും വധിചെന്ന്.താന്‍ രാജാവാകുന്നതിലും നല്ലതല്ലെ യദുവംശത്തിലേ ഒരാളെ,തന്റെ പിന്തുടര്ചയിലുള്ള ഒരാള്‍ ഭാരതം ഭരിക്കുന്നതു?
കൃഷ്ണന്റെ ചാതുര്യ ചതിയും ഗൂഡതന്ത്രങളും ഇവിടെ തുടങുന്നു.
അല്പം രസികത്വം ചോദിക്കട്ടെ?ഉത്തരം …വായിക്കുന്നവര്‍ തരുമോ?
പണ്ട് കാലത്ത് കല്യാണത്തിനു പകരം പുടവ കൊടുക്കല്‍ എന്ന ചടങായിരുന്നു.അങനെയെങ്കില് പാഞ്ചാലീവസ്ത്രാക്ഷേപ സമയതു കൃഷ്ണന് പാഞ്ചാലിക്ക് വസ്ത്രം നല്കി.അപ്പോള്‍ ആചാര പ്രകാരം പാഞ്ചാലി കൃഷ്ണന്റെ ആരായിത്തീര്‍ന്നു????????
ഹ ഹ ഹ…..അതു വിടൂ നമുക്ക് ഇതിലേ പോകാം…
കൃഷ്ണന്റെ തന്ത്രങളില് ഒന്നായിരുന്നു അര്‍ജുനനു സുഭദ്രയെ കൊടുത്തത്.അപ്പോള്‍ യദുവംശവും പുരു വംശവും ആയി ഒരു ബന്ധം സ്ഥാപിക്കപ്പെട്ടു.അതിലുണ്ടായ പുത്രന് അഭിമന്യുവിനെ കൃഷ്ണന് വിരാട രാജാവിന്റെ പുത്രി ഉത്തരയെ കല്യാണം കഴിപ്പിച്ചു.
വിരാടമഹാരാജവ് കകൂരന്റെ മകന് വഹ്നിയുടെ വംശത്തില്‍ ഉണ്ടായാവനാണ്.അപ്പോള്‍ കൃഷ്ണന്റെ ഉദ്ദേശം പോലെ അഭിമന്യു പകുതി യദു വംശവും പകുതി പുരുവംശവുമായി.അഭിമന്യുവിന്റെ പുത്രന് ഏകദേശം മുഴുവന്‍ യദു വംശജനുമായി.അഭിമന്യു വേറേ വിവാഹം കഴിക്കാതിരിക്കാന്‍ ഭാരത യുദ്ധത്തില്‍ ചക്രവ്യൂഹ ദിവസം കൃഷ്ണന് അര്‍ജുനനെ അവിടെ നിന്നു മാറ്റി അഭിമന്യുവിനെ നേരിട്ടല്ലാതെയെങ്കിലും വധിപ്പിക്കുന്നു…
യുദ്ധം കഴിഞു .പാണ്ഡവര്‍ക്ക് പാഞ്ചാലിയിലുണ്ടായ മക്കളും ബന്ധുക്കളും എല്ലാം കിടന്നു ഉറങുന്ന പടപ്പാളയത്തില്‍ അശ്വത്ഥമാവ് കയറി എല്ലാവരേയും വധിച്ചപ്പോള്‍ ഈ കൃഷ്ണന് പാണ്ഡവരേയും പാഞ്ചാലിയേയും മാത്രം അവിടെ നിന്നു മാറ്റി.എല്ലാം മുന്‍കൂട്ടി അറിയുന്ന കൃഷ്ണന് എന്തേ പാഞ്ചാലിയുടെ ഒരു പുത്രനെപ്പോലും രക്ഷിച്ചില്ല?
ഘടോല്‍കചനും ഇരാവാനും വധിക്കപ്പെട്ടപ്പോള്‍ കൃഷ്ണന് പറഞ്ഞു..
“ഇല്ലെങ്കില്‍ നാളെ ഒരു കാലത്ത് ഞാന്‍ അവരെ വധിക്കേണ്ടി വന്നേനേ”
അതെന്തിനു??????????
ജരാസന്ധനെ പേടിച്ച് നാട് വിട്ട കൃഷ്ണന് ഭീമനെ വച്ച് അയാളെ കൊന്നു.എന്തേ കൃഷ്ണന് കൊല്ലാത്തത്?????????
ആയുധം കൈയിലെടുക്കിലെന്നു കൃഷ്ണന് പറഞ്ഞു…..യുദ്ധത്തില്‍ കൃഷ്ണന് ആയുധമെടുത്താല്‍ അഭിമന്യുവും ഘടോല്‍കചനും ഇരാവാനും പാഞ്ചാലീ പുത്രന്മാരും മരിക്കുമോ??????????
ഇത്രയും ഒരു വശം.
പാഞ്ചാലിയുടെ ഒരു പുത്രനെ പോലും രക്ഷിക്കാത്ത കൃഷ്ണന് അശ്വത്ഥാമാവ് അയച നാരായണാസ്ത്രം കൊണ്ട് ഗര്‍ഭത്തിലേ മരിച്ച ഉത്തരയുടെ ഗര്‍ഭസ്ഥ ശിശുവിനെ എന്തിനു ജീവിപ്പിച്ചു??????
അവിടെ ഭഗവാന് ഉത്തരാ പുത്രന് പരീക്ഷിതിതിനെ രാജാവാക്കി..അങനെ യദുവംശം ഭാരത സിംഹാസനത്തിലെത്തി……കൃഷ്ണന്റെ ബുദ്ധികൊണ്ടു മാത്രം……
കൌരവരില്‍ 100 പേരേയും കൊന്ന ഭീമനു തേരാളിയാകാതെ കൌരവരില്‍ ഒരാളെപ്പോലും കൊല്ലാത പാര്‍ത്ഥന്റെ കൂടെ എന്തിനു നിന്നു ഭഗവാന്????
സഹോദരീ ഭര്‍ത്താവായതുകൊണ്ടോ?????
കൃഷ്ണനു ജാംബവതിയിലുണ്ടായ സാംബന് എന്ന മകനേയും അനിരുദ്ധനേയും ഒടുവില്‍ ഇതേ ഭഗവാന് കൃഷ്ണന് തന്നെയല്ലേ ഉലയ്ക്കക്ക് തല്ലിയും തമ്മില്‍ അടിചും കൊല്ലിച്ചതും കൊന്നതും???
ഒടുവില്‍ ബ്രഹ്മം താന്‍ എന്ന അവസ്ഥയില്‍ കൃഷ്ണന് എല്ലാവരുടേയും കണ്ണില്‍ പൊടീയിടുകയല്ലേ ചെയ്തത്???
കൃഷ്ണന് അല്ലായിരുന്നോ ശരിക്കുള്ള ഭാരതത്തിന്റെ അവകാശി????
ഒടുവില്‍ അദ്ദേഹം യദു വംശത്തിനെ സിംഹാസനത്തില്‍ എത്തിച്ചില്ലേ??
ചരിത്രേതിഹാസങളിലെ ഏറ്റവും വല്യ ഗൂഡാലോചനക്കാരന് ആര്?????????
നമ്മുെട പാവം കള്ള കൃഷ്ണന് തന്നയല്ലേ?????????????
ഒരു വാക്കു കൂടി::::::
ഈ എഴുതിയതെല്ലാം എന്റെ ഒരു ഭ്രാന്തു മാത്രമാകാം.പക്ഷെ ഒരിക്കലും ഈശ്വര നിന്ദ കൊണ്ടല്ല.മറിച്ച് ഈശ്വരനെ ശരിക്ക് മനസിലാക്കിയതു കൊണ്ടാണ്..
ഭഗവാന് ശ്രീകൃഷ്ണന്റെ അറിവിന്റെ അവസ്ഥ അങനെ ഒന്നായിരുന്നു….
കൃഷ്ണായനം ഇവിടെ പൂര്‍ണമാകുനില്ല.എങ്കിലും തത്കാലാം ഇത്ര മാതം…..
ഓം ശ്രീ കൃഷ്ണ പരമാത്മനേ നമ:
സ്വന്തം രാമകൃഷ്ണന്…..15/03/2009----08/05/2009