Monday, August 15, 2016

ദശമുഖം 2 ദ്വയം …


ഇതെന്റെ രണ്ടാമത്തെ മുഖമാൺ രാമാ


വളരെ കുറച്ച് പേർക്ക് മാത്രമറിയുന്ന മുഖം.


ഞാൻ തപസ്സ് ചെയ്തു ഭഗവാനെ . എന്റെ ഭഗവാൻ എന്നോട് ചോദിച്ചു


“ ഹേ രാവണാ, എന്തു വേണം?”


“ ത്രികാല ജ്ഞാനം വേണം.”



“തഥാസ്തു”     

ദ്വയം  ദശമുഖം 2



ത്രികാലങളും എനിക്കറിയാം നീ എന്ന രാമനാൽ ഞാൻ വധിക്കപ്പെടുമെന്നതും ഞാൻ അറിഞ്ഞു.ഭൂതം ഭാവി വർത്തമാനം എന്നിവയും ഞാൻ അറിഞ്ഞു. അപ്പോൾ ഞാനും ഭഗവന്റെ തുല്യനായി.

ഞാൻ വേദങളേയും ശാസ്ത്രങളേയും മുകളിൽ ഗവേഷണം നടത്തി. ജ്യോതിഷമായിരുനു ഇഷ്ടം. “രാവണ സംഹിത”. എന്റെ സൃഷ്ടി. ഇതിൽ ഭൂതവും ഭാവുയും വർത്തമാനവും ഒന്നിക്കുന്നു. നീയും ഞാനും പരമാത്മാവുമയുള്ള ബന്ധം പടരുന്നു.ഞാൻ ഗ്രഹങളെ പോലും അനുസരിപ്പിച്ചു.എന്റെ പുത്രൻ മേഘനാദന്റെ ജനനം ഞാൻ നോക്കി. നവ ഗ്രഹങളോടും ഞാൻ ആജ്ഞാപിച്ചു.


 “ എന്റെ പുത്രന്റെ ഗ്രഹനിലയുടെ 6 ആം ഭാവത്തിൽ സൂര്യനും 11  ആം ഭാവത്തിൽ രാഹുവും കേതുവും  ചന്ദ്രനും    ബുധനും ,ചൊവ്വ 3ആം ഭാവത്തിൽ ഗുരു 10 ആം ഭാവത്തിൽ ശുക്രൻ ലഗ്നത്തിൽ ശനി 6 ആം ഭാവത്തിൽ  പോയി നിൽക്കണം. അവൻ സർവ്വ വിജയിയായി തീരട്ടെ





ഒരക്ഷരം മിണ്ടാതെ എല്ലാ ഗ്രഹങളും നീങി നിന്നു. സൂര്യനും ബാക്കി സപ്ത ഗ്രഹങളും നിന്നപ്പോഴും സൂര്യ പുത്രൻ ശനി . അവൻ മന്ദനായി ഇഴഞ്ഞിഴഞ്ഞ് 12ഇൽ നിന്നു

അവിടിരുന്നു ഈ ശനിയും ബൃഹസ്പതിയും ചേർന്നു ഒരു ജീവനെ സൃഷ്ടി ച്ചു ശനിയുടെ മകനായി ഗുളികൻ  അവനെ എന്നിട്ട് എന്റെ മകന്റെ ഗ്രഹനിലയുടെ 8ആം ഭാവത്തിൽ അയച്ചു.

ഇതു കാരണമാൺ ഞാൻ ഈ ശനിയെ പിടിച്ച് കാരാഗ്രഹത്തിലടയ്ച്ചത്.


എന്നിട്ട് എന്തായ് ? എന്റെ ഭഗവാന്റെ അംശം ഉള്ള ആ കുരങൻ(ആജ്ഞനേയൻ) അവനെ മോചിപിച്ചു.ഹനുമാൻ ഇവനെ ഞാൻ പൂട്ടി ഇടാൻ മറ്റൊരു കാരണവും ഉണ്ട് നീ കേട്ടിട്ടില്ലേ എന്റെ ഭഗവാൻ ശങ്കരനെ.അദ്ദേഹത്തെ ചെളിയിൽ തമസ്സിപിച്ചവനാ ഈ ശനി. ഭക്തനായ ഞാൻ പ്രതികാരം ചെയ്തില്ലേൽ വേറെ ആര് ചെയ്യും.




ലങ്ക കത്തിചു അവൻ.






 അവൻ വന്ന നിമിഷം ഞാ‍ൻ അറിഞ്ഞു എന്റെ പതനം തുടങിയെന്നു
ലങ്കാലക്ഷ്മി സ്വരൂപം പ്രാപിച്ചു. സ്വർണ്ണതാൽ തീർത്ത ലങ്കയിൽ പക്ഷികൾ കാഷ്ടിച്ചു.

എന്നിട്ടോ? ലങ്കയിൽ വന്ന ആ വാനരൻ അദ്യം എത്തിയത് എന്റെ ഭാര്യയുടെ മുറിയിൽ. അവളെ കണ്ട് അവൻ പോലും പകയ്ച്ചു പോയി .സീത എന്റെ ഭാര്യാപദം സ്വീകരിച്ച് ആഭരണ വിഭൂഷിതയായി ഉറങുകയാണെന്ന് വിചാരിച്ചു. കഷ്ടം! അത്ര ധർമ്മവതിയായിരുനു എന്റെ ഭാര്യ മണ്ഡോദരി. അവളുടെ ഒരു നോട്ടം മതി എനിക് ഈ സ്വർഗ്ഗത്തിനെപ്പോലും മറക്കാൻ.

ലങ്ക കത്തുകയാൺ. വാലിൽ തീ കത്തിയപ്പോൾ ആ തീയിൽ ലങ്കയെ കത്തിചു ഈ വാനരൻ.എന്നിട്ടെന്തായി.സ്വർണ്ണത്തിൽ തീർത്ത ലങ്ക കൂടുതൽ ശോഭിച്ചു. ചുവന്ന നിറത്തിൽ ഏറെ പ്രകാശിച്ചു.ദേവകൾക്ക് പോലും അസൂ‍യ തോന്നിപോയി ഈശ്വരന്മാർക്ക് പോലും

അന്തം വിട്ടു പോയ ഹനുമാൻ എത്തി ചേർന്നത് കാരഗൃഹത്തിൽ…

അവിടെ കിടക്കുന്ന ശനിദേവനെ കണ്ട് അവൻ ചോദിച്ചു ആരാണെന്ന്. ശനി സത്യവും പറഞ്ഞു.ഹനുമാൻ അവനെ രക്ഷിച്ച് വാലിൽ കെട്ടി പുറത്തെത്തിച്ചു.

“ ദേവാ എന്താ ഞാൻ കത്തിച്ചിട്ടും ലങ്കയുടെ പ്രഭ കൂടിയതല്ലാതെ കുറയുന്നില്ലല്ലോ?”

“ നീ ഒരു കാര്യം ചെയ്യു ഹനുമാനെ ...എന്നെ ദൂരെ ഒരു പർവ്വതത്തിന്റെ മുകളിൽ ഇരുത്തു അവിടിരുന്നു ഞാൻ ഒന്നു നോക്കം. എന്റെ ദൃഷ്ടി പതിഞ്ഞാൽ ഈ ലങ്ക കറുത്തുകൊള്ളൂം.”

അപ്പ്രകാരം അവർ രണ്ട്പേരും കൂടി ഒരു പർവ്വതത്തിന്റെ മുകളിൽ പോയി ആ ശനിയുടെ ദൃഷ്ടി പതിപ്പിച്ചു…“ എന്റെ ലങ്ക കറുത്തു.ചാര നിറമായി




 


എന്നിട്ട് ഈ ശനിയെ അവൻ ഹനുമാൻ കൊണ്ട് പോയി ഗ്വളിയാറിനടുത്ത് വിട്ടു. അവന്റെ മൂറിവുകളിൽ ആ വാലിലെ എണ്ണ പുരണ്ട് ലേപനമായത് കൊണ്ട് ശനിക്ക് ഹനുമാൻ പരിഹാര ദേവനും എണ്ണ ഔഷധവുമായി. എന്റെ ലങ്കയ്ക്കോ????? അവൾക്ക്  ഇനിയെന്ത് പ്രകാശം അല്ലെ. അവൾ രാക്ഷസന്റെ അല്ലെ!!!

ഹേ ഭഗവാനെ നീ ഓർക്കുന്നുവോ എന്നോട് ചോദിച്ചത് ശത്രുവായി 3 ജന്മം ജനിക്കുന്നോ അതൊ മിത്രമായി 7 ജന്മം ജനിക്കുന്നുവോ എന്നു!

ഞാൻ 3 ജന്മം ജനിച്ചാൽ നീ 4 ജനിക്കും എന്നും പറഞ്ഞില്ലേ

മുൻപ് ഞാൻ ഹിരണ്യാക്ഷനായപ്പോൾ നീ വരാഹമായി അവതരിച്ചു 


വിജയൻ ഹിരണ്യ കശ്യപു ആയപ്പോൾ നീ നരസിംഹമായി

 

ഇന്നു ഞാൻ ഈ രാവണൻ ജനിച്ചപ്പോൾ നീ രാമനായി കുംഭകർണ്ണനും എനിക്കും വേണ്ടി നീ 3ആമത്തെ ജന്മം എടുത്തു..പക്ഷെ ഞാൻ നിന്നെക്കാൾ അല്പം കടന്നു ചിന്തിച്ചു.

നീ ഓർത്തോ എനിക് മാത്രം മോക്ഷത്തിനായി ഞൻ അദ്യ ജന്മം ചെയ്ത മണ്ടത്തനം വീണ്ടും ചെയ്യുമെന്നു? ഇല്ല ! എന്റെ കൂടെ ഒരുപാട് ജനങൾക്ക് മോക്ഷം കിട്ടാനായി ഞാൻ ആളുകളെ കൂട്ടി അസുരന്മാരെന്ന പേരിൽ. 

ഭഗവാനെ നീ എനിക്കായി വരുന്നു .പക്ഷെ ഞാൻ ഒരുപാട് ജന്മങളുടെ മോക്ഷത്തിനായി ശ്രമിക്കുന്നു പറയു !!!

 ഞാൻ നിന്നെക്കാൾ നല്ല ഭരണകർത്താവല്ലേ? രാമനെന്ന രാജാവാണോ രാവണൻ എന്ന ചക്രവർത്തിയാണൊ വലുത്? ഹാ‍ രാമ നീയിത് അറിഞ്ഞില്ലല്ലേ 

 നീ ഖരദൂഷണന്മാരെ വധിച്ചത് ഓർമ്മയുണ്ടോ???

പുഷോൽക്കട.. ഈ പേരു കേട്ടിട്ടുണ്ടോ? എന്റെ അമ്മയാൺ കൈകസി.എന്റെ അമ്മയുടെ കൂടെ വിശ്രവസ്സെന്ന എന്റെ അച്ഛനു ഉണ്ടായിരുന്ന ‘രാക” എന്ന രാക്ഷസ വനിതയിൽ ജനിച്ചവനാൺ ഖരൻഎന്നെപ്പോലെ വീരൻ. ഞൻ തപസ്സ് ചെയ്യുന്ന സമയം ഖരനും അവന്റെ സഹ ഉദരി ശൂർപ്പണകയും എന്നെ സേവിച്ചുഈ ഖരൻ ആരെന്നു ഓർമ്മയുണ്ടോ?

 മധു കൈടഭന്മാരിലെ അതേ മധുവാൺ രാമ നീ കൊന്ന ഖരൻ.

ദേവ മാനുഷ രാക്ഷസ പക്ഷി മൃഗാദികളാൽ വധികാനാകത്ത ഖരൻ വധിക്കപ്പെട്ടെങ്കിൽ കൊന്നത് ഭഗവാനാണെന്ന് എനിക്ക് മനസ്സിലാകില്ലേ? ഞാൻ ത്രികാലവുമറിയുന്നവനാൺ രാമാ രഘുരാമാ


എന്നെപ്പോലും വധിക്കാൻ ശക്തനായ എന്റെ സുഹൃത്ത് ബാലിയെ. എന്റെ പ്രാണപ്രിയ മിത്രത്തെ നീ ഒളിച്ചിരുന്ന് വധിച്ചതറിഞ്ഞപ്പോഴേ ഞാൻ അറിഞ്ഞു നീ എന്നെത്തേടി വരുകയാണെന്ന്. പക്ഷേ എന്തിനു രാമാ? ഈ മായാ സീതയെ വെറുതെ തീയ്യിൽ നടത്തിച്ച് പഴികേൾക്കാനോ? ഇവൾ സീതയല്ലെന്നും മായാ സീതയാണെന്നും ത്രികാലങളും അറിയുന്ന എനിക്കറിയില്ലേ? ഒരുനാൾ ഈ ലോകം നിന്നെ തള്ളിപ്പറയും രാമാ.! രവണനെ അവർ തിരിച്ചറിയും

എല്ലാവരും എന്നെ ഉപദേശിച്ചു.

രാമനോട് ക്ഷെമ പറഞ്ഞ് സീതയെ തിരിച് കൊടുക്കാൻ. പക്ഷേ പറഞ്ഞവരാരും പോയി മാപ്പ് പറയുന്നത് ഞാൻ കണ്ടില്ല.

 


രാമ എന്റെ ഈ രണ്ടാമത്തെ മുഖം ജ്ഞാനമാൺ..

 


അതിന്റെ ഉദാഹരണമാൺ രാമാ “ രാവണ സംഹിത” നീ രാജവാകുമ്പോൾ വായിക്കു 


ജ്ഞാനം

എന്റെ അറിവാൺ രഘുരാ‍മാ നാരായണാ എന്റെ രണ്ടാമത്തെ മുഖം.

എന്റെ അറിവിന്റെ ആഴത്തിന്റെ ഉദാഹരണമായിരുനു ഞാൻ നേടിയ 18 ശാപങൾ.

ഈ 18 നിനക് അടുത്ത ജന്മത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഖ്യ ആകും നാരായണാ.

ഈ 18 ശാപങൾ എന്റെ മോക്ഷതിന്റെ 18 പടികളായിരുന്നു. മോക്ഷത്തിലേക് ഞാൻ കണ്ടെത്തിയ ഏറ്റവും എളുപ്പമായ 18 പടികൾ.

എന്റെ ഈ 18 ശാപങൾ ഞാൻ നേടിയത് എങനെയെന്നു അറിയണോ രാമ നിനക്
5 ഇന്ദ്രിയങൾ 8 രജസ്സ് 3 ഗുണങൾ പിന്നെ വിദ്യയേയും അവിദ്യയേയും കൊണ്ട് എനിക് കിട്ടിയ 18 ശാപങളും ഇവ കാരണമായിരുന്നു.

ഞാൻ വേദം അറിയുന്നവനല്ലെ  നാരായണാ .. ആദി വേദം 18 അദ്ധ്യായമായിരുന്നു. 


പിന്നെ വേദവ്യാസൻ അതിനെ 4 ആക്കിയപ്പോഴും ഓരോ വേദവും 18 അദ്ധ്യായമാൺ

18 പുരാണങളും 18 ഉപപുരാണങളും ഉണ്ട് രാമാ 18 ശാപങളും എന്റെ മോക്ഷത്തിന്റെ പാതകളായിരുന്നു



 

൧.നളകൂബര ശാപം:  കാമം. 

കൈലാസത്തിൽ എന്റെ ഭഗവാന്റെ സമീപം അഴിഞ്ഞാടാൻ എത്തിയ നലകൂബരനും ഭാര്യ രംഭയും . ഞാൻ ഭഗവാനെയും ഓർത്തിരിക്കുമ്പോൾ കേട്ടത് അവളുടെ ചിലങ്കയുടെ ശബ്ദം.എന്നിലേ പുരുഷൻ ഉണർന്നു. എന്റെ കാമം എന്ന വികാരത്തിനു അറുതി വരുത്തണം. എങ്കിലെ മോക്ഷത്തിന്റെ ആദ്യ കവാടം തുറക്കൂ. അവളെ ഞാൻ ബലാത്കാരമായി കടന്ന് പിടിച്ചു. പലർക്കും മെത്ത വിരിച്ച ഒരു വ്യഭിചാരിണിയോട് കാമം അല്ലാതെ എന്ത് പ്രണയമാൺ എനിക്ക് തോന്നുക. നളകൂബരൻ കടന്ന് വന്നു. എന്നെ ശപിച്ചു “ നിന്റെ പത്ത് തലയും ഏഴേഴായി പൊട്ടിത്തെറിച്ച് നീ മരിക്കാനിടയാകട്ടെ”
 ഹേ മണ്ടനായ കുബേര പുത്രാ രാവണനു ഭ്രന്തുണ്ടോ ഒരു വേശ്യയ്കായി ശാപം വാങാൻ ഈ ലോകത്ത് രവണൻ ആഗ്രഹിചാൽ കിട്ടാത്ത പെണ്ണോ? പക്ഷേ എന്റെ കാമം അവിടെ ബന്ധിക്കപ്പെട്ടു
 ൨..   വേദവതീ ശാപം : മോഹം
കുശധ്വജ മഹർഷിയുടെ പുത്രി വേദവതി. അവളെ ഞാൻ വല്ലാണ്ട് മോഹിച്ചിരുന്നു. ഒരുപക്ഷേ മണ്ഡോദരിയേക്കാൾ. എന്റെ ഈ മോഹം ഞാൻ ആഗ്രഹിക്കുന്ന മോക്ഷപ്രാപ്തിക്ക് വിഘ്നമായേക്കും എന്നു തോന്നി. പാടില്ല. അവൾ ശപിചാലേ സീത ജനിക്കുകാരണം അവൾ ഭഗവാൻ മാധവൻ ഭർത്താവായി വരണം എന്നാഗ്രഹിക്കുന്നു. അപ്പോൾ എന്റെ ലക്ഷ്മീ ദേവി സങ്കടപ്പെടും.പാടില്ല അതു ഈ ജയൻ തടയണം 

അവളോട് എന്റ്റെ സ്വന്തമാകാൻ പറഞ്ഞു .കേട്ടില്ല പിന്നെ ഞാൻ അവളെ ശാരീരികമായി പ്രാപിച്ചു. അവളിൽ സീത എന്ന എന്റെ പുത്രിയെ നിക്ഷേപിച്ചു. അവൾ എന്നെ ശപിച്ചു “ഞാൻ കാരണം നീയും നിന്റെ കുടുബവും നാരായണ സ്വാ‍മിയാൽ നാശമടയട്ടെ”അവളിൽ നിന്നു പിറന്ന ആ കുഞ്ഞിനെ ഞാൻ ഒരു സമ്പടത്തിലടയ്ച്ച് ലങ്കയിൽ കൊണ്ട് പോയി. മണ്ഡോദരി അതു തുറന്ന് നോക്കിയപ്പോൾ തീപാറുന്ന കണ്ണുകളോടെ ഒരു പെൺകുഞ്ഞ്.. പേടിച്ച അവൾ നിലവിളിച്ച്. ആ കുഞ്ഞ് അശരീരിയായി പറഞ്ഞു. ഞാൻ ലങ്കയിൽ വീണ്ടും വരും അന്നു ലങ്ക നശിക്കും.. ഞാൻ ആ സമ്പടവും പേറി യാത്രയായി. സന്ധ്യയായപ്പോൾ ഒരുടത്ത് വയ്ച്ച് സന്ധ്യാ വന്ദനം നടത്താൻ പോയി .പക്ഷേ തിരിച്ച് വന്നപ്പോൾ ആ സമ്പടം എങോ വെള്ളം ഒഴുക്കി കൊണ്ട് പോയി. ഞാനും പുറകേ പോയി ദിവസം 2 കഴിഞ്ഞില്ല അതു ഒരിടത്ത് അടിഞ്ഞു. അതാ 

  അവിടെ ഒരാൾക്കൂട്ടം. ജനകൻ എന്ന രാജാവ് നിലം ഉഴാൻ വന്നതാൺ പ്രജകളോടൊപ്പം അതാ അവർക്ക് ആ സമ്പടം കിട്ടി. അവളെ അദ്ദേഹം എടുത്തുയർത്തി ജാനകി എന്നു വിളിക്കുന്നുരണ്ട് തുള്ളി കണ്ണുനീർ എന്റെ കനീല കണ്ണുകളിലും വന്നു.. എന്റെ അംശം ഇതു കൊണ്ട് മാത്രമാൺ ഞാൻ ജനകനെ ജയിക്കൻ പോകാത്തത്. അതു ഒരു രാമന്റെ കിങ്കരന്മാരും അറിഞ്ഞിട്ടില്ല. 

  അവളെ ഈ അശോക വനികയിൽ കൊണ്ട് വന്നിട്ട് ഒന്നു തൊട്ട് പോലും ഈ രാവണൻ നോക്കാത്തതിന്റെ കാരണം ഇതാൺ രാമാ. അവൾ എന്റെ അംശമാൺ. എന്റെ കാമവും മോഹവും പണ്ടേ ഞാൻ നശിപ്പിച്ചതാൺ. 
൩..   ബ്രാഹ്മണശാപം : ക്രോധം
എന്റെ ഭഗവാൻ എനിക്ക് നൽകിയ ത്രിപുരസുന്ദരീ വിഗ്രഹം പ്രതിഷ്ടിക്കാൻ ഞാൻ വിളിച്ച ബ്രാഹ്മണ ശ്രേഷ്ടൻ മുഹൂർത്തതിനു വന്നില്ല എന്റെ ക്രോധം എന്നിൽ തിളയ്ച്ച് പൊങി.അതിനെ ശമിപ്പിച്ചില്ലെങ്കിൽ ഞാൻ മോക്ഷം പ്രാപിക്കില്ല.. അതിനുപായം ഈ ബ്രഹ്മണനെ കൊണ്ട് എന്നെ ശപിപ്പിക്കുക എന്നത് മാത്രംആ ബ്രഹ്മണനെ ഞാൻ 7 ദിവസം കാരാഗ്രഹത്തിലടയ്ച്ചു. പകരം അദ്ദേഹം എന്നെ ശപിച്ചു “ നിന്നെ ഒരു മനുഷ്യൻ കരചരണങൾ ബന്ധിച്ച് 7 മാസം കാരാഗ്രഹത്തിൽ അടയ്ക്കട്ടെ”.

ശ്ശ്ടാ.. അതു വല്ലാത്ത ശാപമായിപോയല്ലോ എന്നെ തോൽ‌പ്പിക്കാൻ മാത്രം മനുഷ്യരാരുമില്ല താനും. എങ്കിൽ എന്താ ചെയ്ക. ഉണ്ട് കാർത്തവീര്യാർജ്ജുനൻ.!!! ത്രിമൂർത്തികളുടേയും അനുഗ്രഹമുള്ളവൻ. നാരായണൻ അവനേയും വധിക്കും പരശുരാമനായി എനിലും അവൻ മതി ഈ ശാപം പൂർത്തിയാക്കാൻഅവനെന്നോട് ശത്രുതയില്ല പക്ഷെ ഞാൻ അവനെ പ്രകോപിപ്പിച്ചാൽ അവൻ എന്നെ തോൽ‌പ്പിക്കും. കാരണം അവൻ ത്രിമൂർത്തികളുടെ അനുഗ്രഹത്താൽ ജനിച്ചവനാൺ .


    ൪.   നന്ദികേശ്വര ശാപം :മദം
ഭഗവാൻ ശങ്കരൻ എന്ന് എന്റെ ആരാധനാ മൂർത്തിയുടെ അടുത്ത് എനിക് എന്ത് സമർപ്പിക്കാം എന്നു ഞാൻ ആലോചിച്ചു. എന്റെ മദം അതു ഭഗവന്റെ കാൽക്കൽ വയ്ക്കം. എന്താ ചെയുക ഭഗവാനു ഞൻ പ്രിയപ്പെട്ടവനാൺ അതിനാൽ എന്തു ചെയ്താലും ഭഗവാൻ ചിരിച്ച് കളയും.അതാ നന്ദികേശ്വരൻ “ ഹേ വാനരാ‍ കുരങാ എന്നു “ കളിയാക്കി അവനെ.. “ നിന്റെ നഗരിയും കുടുംബവും നീയും വാനരന്മാരാൽ നശിക്കട്ടെ”

“ കൊള്ളാം അധികം വേണ്ടി വന്നില്ല കഷ്ടപ്പാട്.. നന്ദി സുഹൃത്തെ “ നീ ഈ ശാപം തന്നില്ലായിരുനെങ്കിൽ ഭഗവാന്റെ അംശാവതാരമായി ഈ ഹനുമാൻ( അങ് കാലു കുത്തിയ നിമിഷം എനിക്കങ് പരമേശ്വരന്റെ അവതാരമാ‍ണെന്ന് മനസ്സിലായി മാരുതീ) ഇവിടെ വരാൻ എന്തു ചെയ്തേനേ

൫. വസിഷ്ടശാപം : അഹം
പകുതി ബ്രഹ്മണൻ ആണെങ്കിലും ഞാൻ 4 വേദങളും 6 ശാസ്ത്രങളും അറിഞ്ഞവനാൺ എന്നിലെ അഹം എന്ന അവസ്ഥ എന്റെ മോക്ഷ പ്രയാണത്തെ തടസ്സപ്പെടുത്തുംഇതു നശിപ്പിച്ചേ പറ്റൂകവലയാശൻ എന്ന സൂര്യ കുല രാജാവ് വന്നു രക്ഷിക്കുന്നതുവരെ എന്നെ അനുസരിക്കാത്ത വസിഷ്ട മുനിയെ ഞാൻ തടവിലാക്കി.. എന്റെ അഹം എന്ന ഭാവത്തിനു മുനി ശാപം നൽകി “ സൂര്യ വംശകുല ജാതരിൽ നിന്നു നിനക്കും നിന്റെ കുടുംബത്തിനും നാശം ഭവിക്കട്ടെ”




൬.അഷ്ടാവക്ര ശാപം : ജിഹ്വ
പത്ത് നാക്കില്ല എനിക്. ഒരു നാക്കേ ഉള്ളു. എന്റെ നാക്കിൽ ത്രികാലജ്ഞാനം ഉള്ളതിനാലും ത്രിപുരസുന്ദരി ഉള്ളതിനാലും എനിക് നാശം ഉണ്ടാകാൻ കഴിയില്ല. അതിനാൽ ഈ ജിഹ്വയെ തളയ്ക്കണം ഒരു ശാപത്തിനാൽ. അഷ്ടാവക്രനെ കണ്ടപ്പോൾ ഇതാൺ സമയം എന്നു തോന്നി “ഹേ സുന്ദരാ ! നല്ല ചന്തം.. ഈ എട്ട് വളവും പെട്ടന്നു മാറ്റിത്തരാം “ എന്നു പറഞ്ഞ് ഞാൻ മഹർഷിക്കിട്ട് ഒരു ചവിട്ട് കൊടുത്തു” പാവപ്പെട്ട എന്നെ ഇങനെ ചെയ്ത നിന്നെ ചപല കപികൾ പാദാദികേശവും കേശാദിപാദവും ചവിട്ടി ചതയ്ക്കട്ടെ” എന്നു ശപിച്ചു..

മഹർഷേ എന്റെ ജിഹ്വ കാരണം ഞാൻ നേടിയ ഈ ശാ‍പം എന്റെ പഞ്ചേന്ദ്രിയങളിൽ ജിഹ്വയേ തളയ്ക്കും. ക്ഷെമിക്കു

 ൭.    ദത്താത്രേയ ശാപം : ത്വക്ക്
 ഭഗവാൻ ദത്ത്രാതേയൻ ത്രിമൂർത്തികളുടെ അവതാരമായ മഹർഷി.സ്വന്തം മേനിയിൽ എനികെന്നും വല്ലാത്ത അഗ്രഹമായിരുന്നു. എന്റെ ത്വക്ക് എന്റെ നാശത്തിനു കാരണമാകും. എന്തു നാശത്തിൻ? മോക്ഷത്തിന്റെ പാതയുടെ നാശത്തിനു. ദത്താത്രയ മുനി ഗുരുവിനു അഭിഷേകം നടത്താൻ വയ്ച്ചിരുന്ന പൂർണ്ണകുംഭം ഞാൻ എടുത്ത് എന്റെ സരീരത്തിനു അഭിഷേകം നടത്തി. എന്തിനു? മുനി ശപിച്ചു “ നിന്റെ ശിരസ്സ് ശരീരം എല്ലാം വനരന്മാരാൽ ചവിട്ടി അശുദ്ധമാകട്ടെ” കേട്ടോ നിങൾ ? “ അശുദ്ധമാകട്ടെ “ എന്ന്. അപ്പോൾ മുനിക്കറിയാം എന്റെ ത്വക്ക് എന്നും ശുദ്ധമാണെന്ന്


൮.ദ്വൈപായന ശാപം :നേത്രം
എന്റെ നീല നയനങൾ എന്റെ ശാപമാൺ എനിക് മൂന്ന് കാലങളും കാണാൻ കഴിയുന്നു. എല്ലാം കണ്ടറിയുന്നു. ഭഗവാനേ ഞാൻ ജയൻ.   നിന്നെ കണ്ട ഈ കണ്ണുകളാൽ എന്റെ മോക്ഷം തടയപ്പെടരുത്വേദങളെ 4 ആയി മുറിച്ച  ദ്വൈപായനൻ ആയിരുനു എന്റെ ലക്ഷ്യം എന്റെ നയനങളാൽ ഞാൻ അദ്ദേഹത്തിന്റെ സഹോദരിയുടെ മനസ്സിനെ അടിമപ്പെടുത്തി അധരാദ്യവയവങൾ മുറിപ്പെടുത്തി “ നിന്റെ സഹോദരിയെ ഒരു മനുഷ്യൻ അംഗഭംഗപ്പെടുത്തട്ടെ” പോരേ ശൂർപ്പനഖയിലൂടെ രാമനിൽ എത്താനുള്ള എന്റെ മാർഗ്ഗവുമായി മുനിയുടെ നയനങളാൽ  ഞാൻ ശാപഗ്രസ്ഥനുമായി. ഭഗവാനെ ദ്വൈപായനാ നിന്റെ പുത്രരിലും നയനങൾ ഇല്ലാതവൻ ജനിക്കും ഇതു കാരണം. ഈശ്വരനെ പ്രാപിക്കാൻ ഞാൻ എന്റെ നയനഗൾ എന്ന ഇന്ദ്രിയത്തെ ഉപേക്ഷിച്ചതിന്റെ സത്യം അറിയാത്ത നിന്റെ ഒരു പുത്രൻ അടുത്ത യുഗത്തിൽ അന്ധനായി തീരും. അതു നീ അറിയില്ല പക്ഷെ ഞാൻ ഇന്നേ അറിയുന്നു. ആ യുഗത്തിലും ഞാൻ ഉണ്ടാകും

൯.മാണ്ഡവ്യ ശാപം : ലോഭം
ലോഭം മൂലം രവണൻ നശികുന്നില്ല. കാരണം രാവണനു ലോഭമില്ല ഒന്നിലും. പക്ഷേ ഈ വികാരത്തെ നശിപ്പിച്ചേ മതിയാകൂഒരിക്കൽ ഞാനും മണ്ഡോദരിയും യാത്ര ചെയ്തപ്പോൽ മണ്ഡവ്യ മുനിയെ കണ്ടു. മണ്ഡോദരിയോട് ഞാൻ പറഞ്ഞു. നോക്കൂ എന്റെ ലോഭം ഇപ്പൊൽ നശിപ്പിക്കാൻ ഞാൻ പോകുകയാൺ മഹർഷി എന്നെ മാനിച്ചിലെന്നു പറഞ്ഞ് ഞാൻ മുനിയെ മർദ്ദിച്ചു.” ഒരു വാനരൻ നിന്നെയും മർദ്ദിക്കനിട വരട്ടെ”
ഹേ ഹനുമാൻ .. ഈ രാവണനെ നീ മർദ്ദിച്ചത് നിന്റെ ശക്തി കൊണ്ടെന്നു നീ വിചാരിച്ചോ? അല്ല നീ മർദ്ദിച്ചതിൽ എന്റെ ലോഭം നശിച്ചു ആജ്ഞനേയാ‍


 ൧൦.   അത്രി ശാപം : തമസ്സ്
തമസ്സ് എല്ലാം മറയ്ക്കുന്നു. ഈ രാവണന്റെ ജ്ഞാനത്തേയും. അതു പാടില്ല ഈ തമസ്സിന്റെ പുറത്ത് രവണൻ എത്തണം എങിലെ ഞാൻ എന്നെ ജയനു പരമാത്മാവായ നാരായണനിൽ എത്താനാകു.
അത്രി മഹർഷിയുടെ പത്നിയെ കണ്ടപ്പോൾ അമ്മയായി തോന്നി. പക്ഷേ അമ്മയെ എങനേ അപമാനിക്കും പാടില്ല പക്ഷേ ചെയ്തെ മതിയാകൂഎങിലേ എന്നിലെ തമസ്സിനെ മുനി ശപിക്കൂ. അവരുടെ മുടിയിൽ വലിച്ചിഴയ്ച്ചു ഞാൻ കണ്ട് വന്ന മുനി “ നിന്റെ  മുന്നിൽ വയ്ച്ച് നിന്റെ പത്നിയെ വാനരന്മാർ വസ്ത്രമഴിച്ച് മുടി പിടിച്ച് വലിച്ചിഴയ്ച്ച് അപമാനിക്കുന്നത് നിനക്ക് തന്നെ കാണേണ്ടി വരും”
ഇന്നു ഞാൻ ഈ മരണം അടുത്ത നേരത്ത് അതാ കാണുന്നു.. രാമാ നിന്റെ വാനരന്മാർ അതാ എന്റെ മണ്ഡോദരിയെ വിവസ്ത്രയാക്കുന്നു അവളെ അപമാനിക്കുന്നുഎന്നിലെ തമസ്സും ഇതാ ഇവിടെ അസ്തമിച്ചു രാമാ


   ൧൧. നാരദ ശാപം : കർണ്ണം
എന്റെ കാതുകൾ മന്ത്രങളും വേദങളും കേട്ട് പരമമായ സത്യത്തെ അറിയുന്നു ഇവ അമരത്വം വരിച്ചിരിക്കുന്നു. പാടില്ല ഇവയും നശിക്കണം മുനി നാരദൻ അതാ വരുന്നു “ ഹേ മുനീ പ്രണവാർത്ഥം പറഞ്ഞാലും . എനിക്ക് കേൾക്കണം ഇപ്പോൾ”
കഴിയില്ലന്നു പറഞ്ഞ നാരദനെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു. പ്രണവാർത്ഥം പറയാനറിയാത്ത ഇവനാണോ എന്റെ ഭഗവാന്റെ നാമം പറഞ്ഞ് നടക്കുന്നത്. പത്മനാഭാനാൺ പ്രണവം എന്ന്നു മാത്രം പറയാൻ അറിയാത ഇവനെ എന്താ ചെയ്യേണ്ടത്? നാവു മുറിച്ച് കളയുമെന്നു പേടിപ്പിച്ചു “ രാവണാ നിന്റെ തല പത്തും.. പത്തു കഴിവുകളും വികാരങളും എല്ലാം ഒരു മാനുഷൻ മുറിച്ച് കളയും”
ഹാ നാരദാ ആ മുറിക്കുന്നവനാൺ നാരായണൻ എന്നു പറയണമെന്നുണ്ടായിരുന്നു. ഇപ്പൊ എന്റെ പത്തു തലയിൽ രണ്ടാമത്തെതു ഇതാ അവസാനിക്കുന്നുജ്ഞാനം  ഇനിയും 8 എണ്ണം ഉണ്ട് നാരദാ

    ൧൨.റിതുവർമ്മ ശാപം : മാത്സര്യം
രാമന്റെ ഗുണങളെക്കാൾ മഹാനായി തീരാൻ ഒരുവനോ? എന്റെ നാരായണനെ തോൽ‌പ്പിക്കാനോ? റിതുവർമ്മൻ.. ദാന രാജ ഭരണ ഗുണങളാൽ വാനപ്രസ്ഥത്തിൽ വരേ മഹാനായി ഭവിച ഈ രാജാവ് എന്റെ നാരായണനെ പോലും പരാജയപ്പെടുത്താൻ തക്ക യോഗ ശക്തി ഉള്ളവനായി മാറി. ഇവന്റെ തപശക്തി കുറയ്ച്ചില്ലെങ്കിൽ ആപത്തൺ. കൂടാതെ എന്റെ മാത്സര്യ ഭാവത്തിൽ ഞാനും അടിമപ്പെടുനുണ്ട്.. ഇവനെ ഒരു തരത്തിലും മത്സരിക്കാനാകില്ല. വാനപ്രസ്ഥനിയായ ഇവന്റെ യൌവനയുക്തയായ പത്നിക്ക് ഇപ്പോഴും ഗാർഹസ്ഥ്യം മടുത്തിട്ടില്ല.
ഞാൻ അവളെ അവളുടെ ആഗ്രഹ തുല്യം കാമപൂർത്തി വരുത്തി അതു റിതുവർമ്മൻ അറിയുകയും ചെയ്തു.

“ നീ ഒരു മനുഷ്യനാൽ മരണമടയും” ഈ ശാപം വളരെ ഉപകാരപ്രദമായി ഇതിലൂടെ റിതുവർമ്മന്റെ തപ ശക്തിക്ക് ക്ഷയം സംഭവിച്ചു. വാനപ്രസ്ഥത്തിന്റെ ഗുണങൾ തികഞ്ഞിട്ടില്ലെന്നതിനാൽ അദ്ദേഹത്തിന്റെ മോക്ഷം ഇനിയും താമസിക്കും ഒരുപക്ഷേ എന്നെക്കാളേറെ.


      ൧൩ മൌല്ഗല്യ ശാപം : സത്വം
 എനികെങനെ മോക്ഷം ലഭിക്കും.. എന്നിലെ സത്വ ഗുണം നിറഞ്ഞ് നിൽക്കയാൺ. എല്ലം എനിക്കറിയാം ഞാൻ ജയനാണെന്നും വരും യുഗത്തിൽ ആരാണെന്നുംചന്ദ്രഹാസം എന്റെ കയ്യിൽ ഉള്ളിടത്തോളം നാരായണനു എന്നെ തോൽ‌പ്പിക്കനാകില്ല തോൽ‌പ്പിച്ചാൽ ശങ്കരനു അസ്ത്വിത്ത്വമില്ലാതാകും.. എന്താ ചെയുക

യാത്രകളിൽ ഞാൻ ദൂരെ മൌലഗല്യ മഹർഷി യോഗദണ്ഡിൽ പിടലി താങി ഹംസയോഗനിഷ്ടയിൽ സ്വസ്തികാസനസ്ഥനായി കണ്ടു ചന്ദ്രഹാസത്തിനാൽ ഞാൻ ആ യോഗദണ്ഡ് മുറിച്ച് കളഞ്ഞുനട്ടെലൊടിഞ്ഞ് വീണ മഹർഷി ( ഭഗവാൻ ശങ്കരൻ മാത്രം ഇരികുന്ന ഹംസയോഗനിഷ്ടയിൽ ഇരിക്കാൻ ആർക്കും യോഗ്യതയില്ല‌) എന്നെ ശപിച്ചു
“എടാ നീചാ നിന്റെ ചന്ദ്രഹാസം ഇനി എങും ഫലിക്കാതെ പോകട്ടെ”
എന്നിലെ സാത്വികത അവിടെ നശിച്ചു രാമാ.. എന്റെ ഈ ചന്ദ്രഹാസം വെറും അലങ്കാരമാൺ. നിനക് വേണ്ടി ഞാൻ അതു പണ്ടേ ഉപേക്ഷിച്ചു

         ൧൪. ബ്രാഹ്മണീ ജനനീ ശാപം : രജം

വെട്ടി നേടണം . രാജാവ് അവനാൺ .. എന്നിലെ രാജ ഗുണം അപ്രകാരമായിരുന്നു. രാജ ഗുണത്തിനു ബ്രഹ്മണന്റെ സാത്വികതയെ അടക്കാനാകുകയുള്ളൂഞാൻ സമുദ്ര സ്നാനത്തിൻ പോയപ്പോൾ അവിടെത്തിയ കുറയ്ച്ച് ബ്രാഹ്മണ കന്യകമാർ എന്നിൽ ആകൃഷ്ടരാകുകയും രമിക്കുകയും ചെയ്തു. ഇതു കണ്ട് വന്ന അവരുടെ അമ്മമാർ എന്നെ ശപിച്ചു “ നിന്റെ കുടുബിനിയെ നിന്റെ മുന്നിൽ വയ്ച്ച് വാനരന്മാർ അപമാനിക്കട്ടെ”

നോക്കൂ രഘുരാമാ.. എന്നിലെ രാജ ഗുണം മരിച്ചു.. എനിക് എന്റെ ഭാര്യയെ രക്ഷിക്കാനാകുന്നില്ല രാജ ഗുണവും എന്നെ വെടിഞ്ഞു. മണ്ഡോദരി അതാ എന്നെ വിളിച്ച് കരയുന്നു. അവളെ അവളുടെ പാതിവൃത്ത്യം രക്ഷിക്കും എന്നെനിക്കറിയാം. പക്ഷേ നിന്നെയാരു രക്ഷിക്കും രാമാ
1
൧൫. അഗ്നിശാപം : നാസിക
നാസിക എന്റെ മർഗ്ഗത്തിൽ നിൽക്കുന്നു. എരിയുന്ന മണം എന്നിലേക്ക് നാസിക കൊണ്ട് വരുമ്പോൾ ഞാൻ അസ്വസ്ഥനാകുന്നു. അഗ്നി. അഗ്നി ദേവനെവിടെ സ്വാഹാ ദേവിയെ കണ്ടു. അവളെ കുറേ ചീത്ത പറഞ്ഞു, പക്ഷേ അവൾ എന്നിൽ കാമാർത്തയായി അണഞ്ഞുസ്വാഹേ എന്റെ ജീവിതവും സ്വാഹയായി കണ്ട് വന്ന അഗ്നി ദേവൻ സത്യമറിയാതെ എന്നെ ശപിച്ചു “ നീ നോക്കിയിരിക്കെ നിന്റെ പത്നിയെ കുരങന്മാർ ബലാൽക്കാരം ചെയ്യട്ടെ”

അതാ ആ വാനരൻ എന്റെ പത്നിയുടെ മുകളിൽ ചാടി വീഴുന്ന കുരങനെ കണ്ടോ? അവൻ അഗ്നിദേവനാൺ.. അവന്റെ കരിഞ്ഞ മണം എന്റെ നാസികയിൽ എത്തുനുണ്ട് ഇനി ഒരു ഗന്ധവും എന്നിലെത്തുകയില്ല രാമാ അവളുടെ ശരീരത്തിന്റെ.. എന്റെ കത്തുന്ന ലങ്കയുടെ ഗന്ധങൾ എന്റെ ഈ ഇന്ദ്രിയത്തിനേയും നശിപ്പിച്ചു.

1 ൧൬.അനരണ്യ ശാപം :അവിദ്യ
 അവിദ്യയും വിദ്യയും എന്നിൽ ഒരുപോലെ ത്രിപുര സുന്ദരി നിറയ്ച്ചിരുന്നു. അവിദ്യയെ എന്തു ചെയ്യും രാമാ ഞാൻ..
കാൽക്കൽ അഭയം പ്രാപിച്ചവനെ ആശ്രയം കൊടുത്ത് സ്വീകരിക്കണം. ഇതു ധർമ്മം. ധർമ്മം പാലിച്ചില്ലെങ്കിൽ അവൻ അവിദ്യയെ പ്രാപിക്കും
സൂര്യ വംശജനായ അനരണ്യൻ എന്നെ എതിരിടാതെ എന്റെ കാൽക്കൽ അഭയം പ്രാപിച്ചു.അവനെ എന്റെ അവിദ്യ കാരണം ഞാൻ നെഞ്ചിലിടിച്ച് കൊന്നു.എന്തിനെന്നു അറിയുമോ രാമാ നീ ആ വംശത്തിൽ ജനിക്കാൻ..
“ എന്റെ വംശജനിൽ നിന്നു നിശിത ശരങളേറ്റ് പത്ത് തലകളുമറ്റ് നീ മരിച്ച് പോകട്ടെ “
ഹേ ദാശരഥീഎന്റെ രണ്ട് തലയേ വീണുള്ളു.. ഇനിയും 8 എണ്ണം ബാക്കിയുണ്ട്. ഓരോ കഥയുണ്ട് ഓരോന്നിലുംനിൽക്കു എന്റെ മോക്ഷതിനു മുന്നെ ഞാൻ എല്ലം പറയാം. ഇപ്പൊ ഇതാ എന്റെ അവിദ്യയും മാഞ്ഞു

1൧൭. ബൃഹസ്പതീ ശാപം : വിദ്യ

മാഹേശ്വരി ത്രിപുരസുന്ദരിയുള്ളപ്പോൾ ഈ വിദ്യ എന്നിൽ നിന്നു പോകില്ല എനിക് നാശവും ഉണ്ടാകില്ല ഭഗവാനേ.. പിന്നെങനെ നീ എന്നെ വധിക്കും

ദേവഗുരു ബൃഹസ്പതി.. വിദ്യയുടെ അംശാവതാരമാൺ അദ്ദേഹംസ്വർഗ്ഗം ജയിച്ചപ്പോൾ അദ്ദേഹം ഒളിച്ചിരിക്കുന്നത് ഞാൻ കണ്ടു.. വിദ്യാഗുരു നശിക്കൻ എളുപ്പം വിദ്യയുടെ ആസ്ഥാനത്തിൽ നിന്നു ഒരു ശാപമല്ലേ രാമാ അദ്ദേഹത്തിന്റെ പുത്രിയെ നോക്കി ഒന്നു കണ്ണുരുട്ടി ഞാൻ പേടിച്ച സുലേഖാദേവി ഓടി അച്ഛന്റെ അടുത്തെത്തി.. ബൃഹസ്പതി എന്നിലെ വിദ്യയെ ശപിച്ചു
“ കാമബാണമേറ്റ് മദിക്കുന്ന നീ രാമ ബാണമേറ്റ് മരിക്കും”
രാമാ ഇനി ഞാൻ എന്തു നേടണം. രാമ ബാണം എന്റെ നേർക്ക് നീ അയക്കുന്നത് കണ്ടപ്പോഴേ എന്നിൽ നീ നിറഞ്ഞു.
കാലനെ ജയിച്ച ഈ രാവണനു കാമനെ ജയിക്കാൻ ഇത്ര ബുദ്ധിമുട്ടോ ബൃഹസ്പതി മറന്ന ഒരു കാര്യമുണ്ട്.. രാവണൻ പണ്ടേ കാമം കളഞ്ഞവനാ
1
   ൧൮. ബ്രഹ്മദേവ ശാപം :അസൂയ
ഇനി എന്നിൽ ബാകി ഉള്ള ഒരേ ഒരു രജസ്സ് അസൂയയാൺ
സ്വന്തം സൃഷ്ടികളെ വയ്ച്ച് ഈ പ്രപഞ്ചം നടത്തുന്ന ബ്രഹ്മദേവനല്ലാതെ ആരുണ്ട് എന്നിലെ അസ്സൊയയെ നശിപ്പിക്കാൻ..അതിനു ഞാൻ മാനസ പുത്രിയായ പുഞ്ജികാ ദേവി ഒന്നു വിരട്ടി” അനുവാദമില്ലാതെ ഒരുത്തിയെ തൊട്ടാൽ നിന്റെ ശിരസ്സ് പൊട്ടിത്തെറിച്ച് പോകട്ടെ”
ഹെ ബ്രഹ്മൻ ഒരു മാനുഷനു മത്രമെ എന്നെ കൊല്ലാനാകു. അല്ലാതെ ഞാൻ വിചരിച്ചാലും താൻ വിചാരിച്ചാലും എന്റെ തല പൊട്ടില്ല. ഇതെനിക്കറിയില്ലെ!!!

എന്നിലെ അസൂയ ഇവിടെ നശിക്കുന്നു രാമാ.. എങനെ എന്നറിയുമോ? എന്നെക്കാൾ വലിയവനായി ആരുമില്ലെന്നും അങനെ ഉള്ളവരെ കണ്ടാൽ പരാജയപ്പെടുത്തണമെന്നുമുള്ള എന്റ്റെ അസൂയ ഇവിടെ ഈ യുദ്ധ ഭൂമിയിൽ ഒന്നുമില്ലാതെ മോക്ഷത്തിനായി കിടക്കുമ്പോൾ നശിക്കുന്നു രാമാ എനിക് ഒന്നും അസൂയപ്പെടാനില്ല.. എല്ലം രാവണൻ ആസ്വദിച്ചു 

കഴിഞ്ഞുഎല്ലാം ഈ രവണനിൽ നിറഞ്ഞൊഴുകി കഴിഞ്ഞു രാമാ..


ഈ 18 ശാപങൾ ഞാൻ എന്റെ 18 ബന്ധനങളെ മോചിപ്പിക്കാനായി നേടിയതാൺ നാരായണാ.. 

ഇനി ബാക്കിയുള്ളത് മോക്ഷപ്രാപ്തി മാത്രം..

എന്റെ രണ്ടാമത്തെ മുഖം ഇതാൺ രാമാ   ജ്ഞാ‍നം

പക്ഷേ എല്ലാവരും നിന്നെയും എന്നെയും തിരിച്ചറിയാൻ പോകുന്നതേ ഉള്ളൂ.. എന്റെ 6ആം മുഖം ആ കഥ പറയും രാമാ…




നാരായണാ രാവണനും ജയനും ഞാൻ തന്നെ.. പക്ഷേ ഞാൻ എനിക്ക് മത്രം മോക്ഷം ആഗ്രഹിച്ചില്ല… എന്റെ എല്ലാ പ്രജകളേയും കൂടെ കൂട്ടി.. 

എല്ലാർക്കും മോക്ഷം ലഭിക്കട്ടെ…എന്റെ നാരായണന്റെ കയ്യാൽ…



വിശ്വേശ്വരമജം ദേവം ജഗത:പ്രഭുമവ്യയം!
ഭജന്തി യേ പുഷ്കരാക്ഷം ന തേ യാന്തി പരാഭവം
പദ്മപത്ര വിശാലാക്ഷ പത്മനാഭ സുരോത്തമ
ഭക്താനാമനുരക്താനാം ത്രാതാ ഭവ ജനാര്‍ദന
ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ!
സഹസ്രനാമതത്തുല്യം രാമനാമ വരാനനേ!

സ്വന്തം                                                  രാമകൃഷ്ണൻ

                                                          15/08/2016


1