Friday, June 27, 2008

േചട്ടന്


ഏട്ടന ഇഷ്ട്ടമല്ല നിങള്‍ക്കും?

ല്ല?

ഞാന്‍ ഒരു കഥ പറയട്ട? ഒരു ചട്ടന്റെ കഥ

സൂര്യന്‍ തലയ്ക്കു മുകളില്‍ എത്തുന്നതു വരെ ഉണ്ണി ഉറങുമായിരുന്നു.സ്കൂളില്‍ പോകാന്‍ മടിച്ച് അവന്‍ തന്റെ പുതപ്പിനടിയില്‍ മുഖം പൂഴ്ത്തിവച്ച് കിടക്കുമായിരുന്നു.അമ്മ ഒരായിരം വിളി വിളിചാലും എഴുനേല്‍ക്കാതെ മിണ്ടാതെ കിടക്കുമായിരുന്നവന്‍.

പേരൂരിലേ വല്യ കോവിലകമാണവന്റേതുരാവിലേ തന്നെ തൊടിയിലേ പൈക്കളോടൊത്തു കളിക്കാന്‍ അവനേ അമ്മയൊന്നു വിട്ടിരുന്നെങില്‍ എന്നു അവന്‍ എന്നും ആഗ്രഹിക്കാറുണ്ട്.പക്ഷെ അമ്മ വിടില്ല. ഉണ്ണിക്കു സ്കൂളില്‍ പോകണം ,അമ്മ ഇല്ലെങ്കില്‍ ചീത്ത പറയും.അചന്‍ പറയുന്നതു ശരിയാ അമ്മ മൂശേട്ടയാപക്ഷെ അമ്മ പാവമാണെന്നു ഉണ്ണിക്കറിയാം.എപ്പോഴും ഉണ്ണിക്കു ഉമ്മ തരും ഉണ്ണിയപ്പം തരും ചോറ് വാരിത്തരും , പനിവന്നാല്‍ അടുത്തുനിന്നു മാറില്ല.അച്ചന്‍ അങനല്ലാ ഒരിക്കലും വഴക്കു പറയില്ലാ.ഉണ്ണിയോട് എപ്പൊഴും സ്നേഹമാ.പക്ഷെ ദേഷ്യം വന്നാല്‍ പേടിച്ച് പോകും.അചന്റെ കണ്ണുകളെല്ലാം ചുവക്കും.ഉണ്ണിയെ അചന്‍ പക്ഷെ അടിക്കില്ല .ഉണ്ണി ഓടിക്കളയും.പിന്നെ ഉണ്ണിക്കുള്ളതു രാമേട്ടനാണ്‍.ഉണ്ണീയുടേ സ്വന്തം രാമേട്ടന്‍.

ഉണ്ണിയും രാമേട്ടനും മുത്തശ്ശിയുമാണ്‍ കൂട്ട്.രാമേട്ടന്റെ കൂടെ കളിക്കാന്‍ എന്തു രസമാണെന്നോ?ഏത്ര അടിചാലും രാമേട്ടന്‍ ദേഷ്യപെടില്ല.ഉണ്ണിയെ എടുത്ത് ഉമ്മ വയ്ക്കും.മാവില്‍ നിന്നു ആരും കാണാതെ മാങ പറിച്ചു തരും,ഉണ്ണിക്കു തുമ്പിയെ പിടിചു തരും,ഉണ്ണിക്കായി ആന കളിക്കും.

രാമേട്ടന്‍ എന്നെക്കാള്‍ 15 വയസ്സിനു മുതിര്‍ന്നതാണ്‍.എങ്കിലും ഈ ഉണ്ണിക്കു രാമേട്ടനാണ്‍ കളിക്കൂട്ടുകാരന്‍.

ഉണ്ണിക്ക് സ്കൂളില്‍ പോകാന്‍ പ്രായമായപ്പോള്‍ രാമേട്ടന്‍ പട്ടണത്തില്‍ പോയതാണ്‍.കോളേജില്‍ ചേരാന്‍.രാമേട്ടന്‍ ഇടയ്ക്കിടയ്ക്കു വരും.വരുമ്പോള്‍ ഉണ്ണിക്കായി എന്തെല്ലാം കൊണ്ട് വരുമെന്നോ? ഓറഞ്ച്,ഒരുപാട് നിറമുള്ള മുട്ടായികള്‍,പുത്തനുടുപ്പ്..അങനേ ഒരുപാടു സാധനങള്‍.

അങിനേ ഒരു ദിവസം ഉണ്ണി സ്കൂള്‍ വിട്ടു വരുമ്പോഴാണ്‍ ഉമ്മറത്ത് എല്ലാവരും കരഞ്ഞ് കൊണ്ടിരിക്കുന്നതു കണ്ടത്,ആരും ഒന്നും മിണ്ടുന്നില്ല,ഒടുവില്‍ അമ്മിണി പറയുന്നതു കേട്ടു

“രാമനേ ഒരു പട്ടണക്കാരിയുടെ കൂടെ ഒളിച്ചോടിയത്രേ!”

ഉണ്ണിക്കു ഒന്നും മനസിലായില്ലാ.എങ്കിലും അവന്‍ മിണ്ടാതിരുന്നു.

കാലം കടന്നു പോയി,

ഉണ്ണി ഇന്നു ഒരു വല്യ ആണ്‍കുട്ടിയായി മാറി.കാലം മായ്ചു കളഞ്ഞ നോവുകള്‍ ഒന്നും അവനായിട്ടു വേര്‍തിരിച്ചില. അവനും ഇന്നു ഒരു വല്യ ഉദ്യോഗസ്തനാണ്‍.ഒരു അറിയപ്പെടുന്ന വ്യക്തി. ലോകം അവനേ മാനിക്കുന്നു.അവനും കുട്ടികളും കുടുംബവും ഉണ്ട്.

ഭാര്യ ഒരു അറിയപ്പെടുന്ന ഹോട്ടല്‍ മുതലാളിയുടെ മകള്‍.പട്ടണത്തിലാണ്‍ 2 പേരുടേയും താമസം.

ഒരു സന്ധ്യക്ക് ഹോട്ടലിന്റെ മുന്നില്‍ കണ്ട ആള്‍ക്കൂട്ടം എന്താണെന്നു നോക്കാന്‍ ഉണ്ണി ചെന്നു.അവിടെ ഒരാള്‍ കിടന്നിരുന്നു.ഒറ്റനോട്ടത്തില്‍ മദ്യപനെന്നു തോന്നിച്ചിരുന്ന അയാള്‍ മുഷിഞ്ഞ വസ്ത്ര്മാണ്‍ ധരിച്ചിരുന്നത്.കുളിച്ചിട്ട് തന്നെ ഒരുപാട് നാളായെന്നു തോന്നുന്നു.എല്ലാവരും എന്തോ പിറുപിറുക്കുന്നുഎന്താണ്‍ കാര്യമെന്നു അന്വെഷിച്ചു.ആര്‍ക്കും അറിയില്ല.ഹോട്ടലിലെ ഒരു വൈറ്ററേ വിളിപ്പിചു അല്‍പ്പം വെള്ളം കുടഞ്ഞ് നോക്കി.അയാള്‍ മെല്ലെ കണ്ണ് തുറക്കുനുണ്ട്.

എവിടെയോ കണ്ട് മറന്ന മുഖം

അയാള്‍ എന്തോ പറയുന്നുണ്ടായിരുന്നു മെല്ലേ”അന്‍,മ്മ, പേരൂ..ണ്ണി”

എന്താണെന്നു വ്യക്തമല്ല.

അല്ല തനിക്ക് ഈ വാക്കുകള്‍ അറിയാംഅതേ അയാള്‍ പറഞ്ഞതു പേരൂറ് എന്നല്ലേ?

അതേ അതേ..ഇനി ഇതു തന്റേ രാമേട്ടനാണോ?ആയിരിക്കുമോ?

അയാള്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ വായില്‍ നിന്നു രക്തം ഇറ്റിറ്റ് വീഴുനുണ്ടായിരുന്നു.ചോരയുടേയും മദ്യതിന്റേതുമായ നാറ്റം വല്ലാതേ ഒരു വിളര്‍ച്ച തന്നില്‍ പടരുന്നതു ഉണ്ണി തിരിച്ചറിഞ്ഞു.

അയാളെ ആശുപത്രിയിലെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.

സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുടെ മുറിയില്‍ ഇരിക്കുകയായിരുന്നു ഉണ്ണി.

ഡോക്ടര്‍ കടന്നു വന്നു.

“മിസ്റ്റര്‍ ഉണ്ണി,ഒന്നും ചെയ്യാനാകില്ല,ഹീ ഈസ് റണ്ണിങ് ഔട്ട് ഓഫ് ടൈം”

“ഒരു വാക്ക്,ഒരു വാക്കു ചോദിക്കാന്‍ ആകുമോ?”

“വരൂ ,നമുക്കു ശ്രമിക്കാം.”

അവര്‍ അയാളുടേ അടുത്തേയ്ക്കു നടനു.മെല്ലെ മെല്ലെ അയാള്‍ കണ്ണുകള്‍ തുറക്കുകയായിരുന്നു

ഉണ്ണീ ചോദിച്ചു.“രാമേട്ടനല്ലേ? എന്റേ രാമേട്ടനല്ലേ?പറയു..ദൈവത്തേ ഓര്‍ത്ത്..”

“ണ്ണിവള്‍ തിലഞ്ഞ് ഞാന്‍ നടപോവാ നേരയി “

മെല്ലെ അയാള്‍ ചിരിക്കുകയായിരുന്നുവീണ്ടും വായില്‍ നിന്നും രക്തം ഇറ്റിറ്റ് വീഴുകയായിരുന്നു.എങ്കിലും വേദനയൊന്നും പുറത്ത് കാട്ടാതെ അയാള്‍ പുഞ്ചിരിച്ചു

“..ണ്ണി .ട്ടന്‍

നിലചു.!

അതേ അയാളുടേ അവസാന ശ്വാസവും നിലചു.

ഈ ലോകത്തിലുള്ള തന്റെ ഏക കൂടപ്പിറപ്പിന്റെ ശരീരം കത്തിതീര്‍ന്നപ്പോഴ്,പര്‍ജന്യം എല്ലാ ദിഗന്തങളും പൊട്ടിച്ച് വര്‍ഷിക്കുകയായിരുന്നു..അതില്‍ ഏകനായി നടന്നു നീങുമ്പോഴ്

ഒന്നുമറിഞ്ഞില്ല,ഹോട്ടലിനടുത്ത് എത്തിയതു പോലുമയാള്‍ അറിഞ്ഞില്ല.പതുക്കെ ആരോ പറയുന്നതു കേട്ടു

“വല്യ വീട്ടിലേ പയ്യനായിരുന്നു.ഇവിടെ ഒരു പെണ്ണിന്റെ വലയില്‍ വീണതാ,അവള്‍ കല്യാണതിന്റെ അന്ന് ഇവനെ പറ്റിച്ചു,പിന്നെ കുടിയനായി അലഞ്ഞ് തിരിഞ്ഞ് അങനെ ഒടുവില്‍ തീര്‍ന്നു

ഒരു കൊള്ളിയാന്‍ പോലെ അതു അവന്റെ ശിരസ്സിന്റെ അകത്ത്കൂടി പാഞ്ഞ് പോയി.

ഒരു സിനിമ കാണുന്നതു പോലേ രാമേട്ടന്റെ ജീവിതം അവന്റെ മുന്നില്‍ മിന്നി മറഞ്ഞു

എന്തെല്ലാമാണ്‍ താന്‍ വിചാരിച്ചതു?രാമേട്ടന്‍ സുഖമായി താമസിക്കുന്നുണ്ടാകും..അതായിരിക്കും ആരെയും തിരിഞ്ഞ് നോക്കാതത്അങനേ എന്തെല്ലാംഎന്നിട്ടിപ്പോഴൊ?

മഴ തോര്‍ന്നുഅതാ അവിടെ മഴവില്ല്ലിനിടയില്‍ ഇരുന്ന് തന്റെ മാത്രം രാമേട്ടന്‍ ചിരിക്കുന്നു

രാമേട്ടനതാ തന്നെ നോകി ചിരിക്കുന്നുതന്നെ വിളീക്കുന്നുസ്നേഹത്തോടെ

“ഉണ്ണീഎന്താടാ കരയുന്നതുഅയ്യേ ഇതു മഴയല്ലേ ?ആരും കാണണ്ടാതുടചു കളയു കണ്ണുനീര്‍ഉണ്ണീ

സ്വന്തം രാമകൃഷ്ണന്‍

Thursday, June 26, 2008

ഒരു രക്തസാക്ഷി

കാലം അത് എന്ന വല്ലാത പരിഹസിക്കുന്നുഇനിയും തീരാത്ത പരിഹാസം..ഒരു കഥ പറയട്ട ഞാനും?ജീര്‍ണിച്ച കൊട്ടാരങളുടയും മരിച്ച മനസ്സിന്റയും രാജാവായ ഒരുവന്റ കഥ?

മഴത്തുള്ളികള്‍ വീണ്‍ നനഞ്ഞ നാട്ടിടവഴി,അതിലൂട അയാള്‍ നടകുകയായിരുന്നു.ഒരു മരവിച ശരീരവും മരിച്ച മനസ്സുമായി.നടക്കുംതോറും ദൂരം ഏറി വരുന്നതായി തോന്നിയയാള്‍ക്ക്,പിന്നിട്ട വഴികളിലല്ലാം എന്തോ നഷ്ട്പ്പട്ടതു പോല.തിരിഞ്ഞ് നോക്കുമ്പോള്‍ അയാളേയും കാലം എന്നെപ്പോലെ പരിഹസിക്കുകയായിരുന്നു.

മാവിന്റെ കൊമ്പില്‍ വലിഞ്ഞ് കയറി കളീച്ചിരുന്ന ബാല്യം,പാവാടയും ധാവണിയും അണിഞ്ഞിരുന്ന കോളേജ്കുമാരികളുടെ പിറകേ ചുറ്റി നടന്ന കൌമാരം,പിന്നെ ഉദ്യോഗസ്ഥനായ നാളിലേ ചില ഓഫീസ് പ്രണയങള്‍

ഒടുവില്‍ ഇന്നിതാ എല്ലാവരുടേയും മുന്നില്‍ തല കുനിചുള്ള ഈ ഒളീച്ചോട്ടം

പ്രണയം അതു വല്ലാത്ത ഒരു അനുഭൂതി തന്നെയായിരുന്നുലോകത്തിലേക്കും വച്ച് ഏറ്റവും ഭാഗ്യവാന്‍ താനെന്നു അഹങ്കരിചിരുന്ന നാളുകള്‍സ്വന്തമായി ഒരു സ്വപ്നഗോപുരം പണിതു നടന്നു ഇവന്‍ആരേയും ആശ്രയിക്കാതെ പ്രണയിനിയുമൊത്ത് ജീവിക്കാനായി ഇറങിപ്പുറപ്പെട്ടു.ഒടുവില്‍ ആരെയും കൂസാതെ അവളുമായി ഒരുമിക്കാന്‍ ഇവന്‍ തീരുമാനിചു,അല്ല ഇവര്‍ തീരുമാനിചു.

ജന്മം തന്ന പിതാവിനേയും മാതാവിനേയും ഇവന്‍ പറിച്ചെറിഞ്ഞു.ഇവന്റേതു മാത്രമായി ഒരു ലോകം പണിതു.

അങനേ ആ ദിവസവും എത്തിച്ചേര്‍ന്നു.അവളുടെ സ്വന്തമായിത്തീരുവാന്‍,അല്ല അവളേ സ്വന്തമാക്കുവാന്‍ അവന്‍ നിശ്ചയിച ദിവസം.

പുലര്‍ച്ചയ്ക്കു എഴുനേറ്റ് കുളീചുതൊഴുതു പുതു വസ്ത്രങളുമണിഞ്ഞ് വീട്ടുകാരോട് വാക്ക്ധോരണികള്‍ മുഴക്കി ഇവന്‍ നടന്നു നീങി.അടുത്തുള്ള രജിസ്റ്റര്‍ ആഫീസില്‍ വച്ച് സന്ധിക്കാമെന്ന അവളുടെ വാക്കിന്റെ ഉണര്‍വില് ഇവന്‍ എല്ലാ വേര്‍പാടുകളും മറന്നു.

സമയം കടന്നുപോയി9101112123

ഇനിയും എന്തേ ഇവള്‍ വരാതേ? ഒരു സന്ദേഹം ഇവനിലും വളര്‍ന്നു

സ്നേഹിതര്‍ പരിഹാസം ചൊരിഞ്ഞു,നാട്ടുകാര്‍ പലതും പറഞ്ഞു,വീട്ടുകാര്‍ നോക്കിച്ചിരിച്ചു.ഒടുവില്‍ ഇവന്‍ ഇവന്റെ പ്രണയിനിയുടെ വീട്ടിലേക്കു തിരിചു.

ചെന്നു കയറിയപ്പോള്‍ കണ്ടകാഴ്ച വേറൊന്നായിരുന്നു.ഒരു മണവാട്ടിയുടെ നാണത്തോടെ പെണ്ണ്കാണാന്‍ എത്തിയവരെ യാത്രയയക്കുന്ന പ്രണയിനി

അവളുടെ മുഖത്ത് മെല്ലെ നോക്കിഅവള്‍ ആ നോട്ടത്തിനു ഉത്തരമായി പറഞ്ഞു..”നീ എന്താ മണ്ടനാണോ?ഞാന്‍ വെറുതേ ഒരു രസത്തിനു കാണിചതല്ലേ ഇതെല്ലാം

ഇവന്‍ ചിരിചു.മെല്ലെ മെല്ലെ ചിരിച്ചുആരോടും ഒന്നും മിണ്ടാതെ നടന്നു നീങി

നടന്നവസാനിചതു എല്ലാ നിരാശാകാമുകന്മാരുടേയും സ്ഥിരം സങ്കേതതില്‍

അവിടെ അവനു ഒരു പുതിയ പ്രണയിനിയെ കിട്ടിമദ്യംപിന്നേ ഒരു കൂട്ടുകാരനേയുംഏകാന്തത…അവരോടൊന്നിചിരുന്നു ഇവന്‍ കഥകള്‍ പറഞ്ഞു,ചിരിചു,കരഞ്ഞു,പലതും പുലമ്പി...

മൂവരും ഒന്നിച്ച് നടന്നു,വീട്ടുകാര്‍ കരഞ്ഞു,നാട്ടുകാര്‍ പരിതപിച്ചു,കൂട്ടുകാര്‍ കേണപേക്ഷിചു

ഇവന്‍ ധീരനായിപ്പോയി.നിന്നില്ലാമുന്നോട്ട് ഓരോ കാതവും താണ്ടി നടന്നു.

ശ്യാമസുന്ദരിയായ പുതിയ പ്രണയിനിയെ തേടിതന്റേതു മാത്രമായ മരണത്തേ തേടി

ഇന്നിതാ ഇവന്‍ ഒരുപാടു കാതം അകലെയായി,ജീവിതത്തില്‍ നിന്നും..

ഒരുപാടു കാതം അടുത്തായി,മരണത്തിലേക്ക്

ഇവന്‍ മെല്ലെ നടന്നു നീങുകയാണ്‍..

തിരിഞ്ഞ് നോക്കുമ്പോള്‍,

പാരിടം ജയിക്കാന്‍ ഇറങിത്തിരിച്ച ഇവന്‍ ഇന്നിതാ ജീര്‍ണിച്ച കൊട്ടാരങളും തുരുമ്പിച്ച ചെങ്കോലുകളും മാത്രം പിടിചടക്കി.

ഇവന്റെ യാത്രയില്‍ പിന്തുടരാന്‍ എളുപ്പമാണ്‍,ഇവന്റെ വായില്‍ നിന്നു ഇറ്റിറ്റ് വീണ രക്തത്തുള്ളികള്‍ ഇപ്പോഴും മണ്ണില്‍ ചേര്‍ന്നിട്ടില്ല

അതാ അവന്‍ വീഴുകയാണ്‍..നാട്ടുകാര്‍ക്ക് എങിനേ വേണമെങ്കിലും ഇവനെ പരിഹസിക്കാം

പക്ഷേ ഞാന്‍ ഇവനെ ധീരനെന്നു വിളിക്കും.മരണത്തിനും കീഴ്പ്പെടുത്താനാകാത്ത പ്രണയത്തിന്റെ ഒരു രക്തസാക്ഷി

ഇതാ ഇവിടെ ഞാന്‍ ഒരു മനുഷ്യന്റെ കഥ പറഞ്ഞു

ന്നു സ്വന്തം രാമകൃഷ്ണന്‍

Tuesday, June 10, 2008

മയില്പ്പീ ലി


ഒരു മയില്‍പ്പീലി കയ്യില്‍ ഒതുക്കിപ്പിടിചുകൊണ്ട് ഞാന്‍ നിങളോടു എന്തു തോന്നുന്നു ?എന്നു ചോദിചാല്‍ എന്തു ഉത്തരം പറയും?

ഇതേ ചോദ്യം നിങള്‍ എന്നോട് ചോദിക്കു

ഒരു മയില്‍പ്പീലിയില്‍ ഒരുപാടു കഥകള്‍ ഞാന്‍ പറയാംഎന്റെ മാത്രം കഥകള്‍.ഒരുപാടൊരുപാട് വര്‍ഷങള്‍ക്കുമുന്‍പ് ഞാന്‍ എഴുതിയ ഒരു ചെറുകഥയാണിത്

“മഴയായിരുന്നു.നഗരം മഴയുടെ പതനം താങാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു,എങും വെള്ളം നിറഞ്ഞു കവിയുകയായിരുന്നു.ഏതോ മഴപക്ഷിയുടെ പാട്ട് കേള്‍ക്കാന്‍ ആഗ്രഹിച്ച നഗരവാ‍സികള്‍ക്ക് കാണാനായതു ഒരു തീവ്രമായ പര്‍ജന്യ പ്രവാഹമായിരുന്നുസന്ധ്യയും മയങി തുടങുകയായിരുന്നു.

അയാള്‍ നടത്തതിന്റെ വേഗം കൂട്ടി..വെഗം വീട്ടിലെത്തണം.അടുത്ത മഴ പെയ്താല്‍ ഇന്നു ഇനി വാഹനമൊന്നും കിട്ടില്ലാമഴകൊണ്ടു നിറഞ്ഞ ഇടവഴികളും കുഴികള്‍ നിറഞ്ഞ റോഡും പിന്നിട്ട് അയാല്‍ അതിവേഗം നടന്നു നീങി

ഇല്ല ഇനി നടക്കാന്‍ കഴിയില്ലാ,വല്ലാതെ തളര്‍ന്നു.ഇനി മഴ മാറുനതു വരെ എവിടെയെങിലും ഒതുങി നില്‍ക്കുക തന്നെ..

അടുത്തു കണ്ട ഒരു ചെറിയ കടയുടെ ഒരു വശത്തേയ്ക്കു അയാള്‍ ഒതുങി നിന്നു

“അതേ കടയുടെ വേറെ ഒരു വശത്തു അതാ ഒതുങി നില്‍ക്കുന്നു ഒരു മനുഷ്യന്‍.ഒരു മയില്‍പ്പീലി കച്ചവടക്കാരന്‍.അയാളുടെ കയ്യില്‍ ധാരാളം മയില്‍പ്പീലികള്‍വില്‍ക്കാനുള്ളവയാണെന്നു തോന്നുന്നു.അതേ അതെല്ലാം തന്നെ വില്‍ക്കാനുള്ളവയാണ്‍

ഓര്‍മകള്‍ അയാളെ കുറച്ച് വര്‍ഷങള്‍ പിറകിലേയ്ക്ക് കൊണ്ടുപോയി..

അവള്‍,അമ്മുക്കുട്ടി..

തന്റെ പ്രിയപ്പെട്ട അമ്മൂട്ടി

ഈ ലോകതില്‍ അവള്‍ ആദ്യം കണ്ണുതുറന്ന നിമിഷം മുതല്‍ താന്‍ അവളേ എന്തിനേക്കാളും സ്നേഹിചിരുന്നുഒരു അച്ചന്റെ സ്ഥാനതു നിന്നല്ല താന്‍ അവളെ സ്നേഹിചതു,ഒരു കൊചു കൂട്ടുകാരനേ പോലെയായിരുന്നു,

തന്റെ വീട്ടിലെ വിളക്കായിരുന്നു അവള്‍.തന്റെ വീട്ടിന്റെ പ്രാണവായു ആയിരുന്നവള്‍.അവള്‍ ഓടി നടന്നിരുന്നതു തന്റെ വീട്ടില്‍ മുത്തുമഴ പെയ്യിച്ചുകൊണ്ടായിരുന്നു.അവളുടെ ചിരികളിലൊരായിരം തേന്ത്തുള്ളികള്‍ ഉണ്ടായിരുന്നു.”അച്ചാ എന്നു വിളിക്കാനറിയാതെ ‘അത്താ’ എന്നും അമ്മയെ ‘മ്മാ’ എന്നും മാത്രം വിളിച്ചിരുന്ന തന്റെ അമ്മൂട്ടി.

എന്നും മയില്‍പ്പീലിക്കു വേണ്ടി തന്നോട് കൊഞ്ചുന്ന തന്റെ അമ്മൂട്ടി

“അത്താ ഏക്കും ഒരു പീലി,ഒരെണ്ണം അത്താ ഒരെ ഒരെണ്ണം

ഏതോ ഒരു ദീപ്ത നക്ഷത്രം പോലെ അവള്‍ തന്റെ ജീവിതത്തെ പ്രകാശം കൊണ്ടു നിറച്ചു

നീല വാനില്‍ കാറ്മേഘം മൂടുന്നതുപോലെ പെട്ടന്നായിരുന്നു..

ഒരു പകല്‍ പടിവാതില്‍ ഓടിയിറങിയ തന്റെ പുന്നാര അമ്മൂട്ടി,അറിയാതെ പതിചതു നടപ്പടിയിലായിരുന്നുആരും കണ്ടീല,ആരും അറിഞ്ഞീല,

വെള്ളം നിറച്ച കുടവുമായി നടന്നടുത്ത അമ്മൂട്ടിയുടെ അമ്മ കണ്ടതു ചോരയില്‍ കുളീച്ചു കിടക്കുന്ന എന്റെ അമ്മൂട്ടിയെഎല്ലാരും ഊടിവന്നു ആശുപത്രിയില്‍ എത്തിച്ചു..പക്ഷെ അവിടെയും വിധി എനിക്കെതിരായിരുന്നുഅവള്‍ ഓടി മറഞ്ഞു

ഒരുപിടി സ്നേഹം എല്ലാരുടേയും നെഞ്ചില്‍ വാരി വിതറിയിട്ട്,ആരോടും പറയാതെ അവള്‍ ഓടി മറഞ്ഞു.

എല്ലാരും കരഞ്ഞപ്പോള്‍ ഞാന്‍ അനങിയില്ലകരഞ്ഞില്ല..

അച്ചനല്ലേ? വേദന അടക്കിപ്പിടിക്കണ്ടേ?

ഒരു മാഞ്ചുവട്ടില്‍ അവളെ അടക്കുന്നേരം.

എന്റെ നെഞ്ചിന്റെ ഉള്ളിലെ ഒരു ചന്ദന പട്ടടയില്‍ വചു അവളെ ഞാന്‍ ദഹിപ്പിച്ചു.,രാത്രികളില്‍ ഞാനും കരഞ്ഞുഒരു ഭ്രാന്തനെ പോലെ,ഒരു വെറും മനുഷ്യനെ പോലെആ മാഞ്ചുവട്ടില്‍ കിടന്നുറങി പലനാളും,പലപ്പോഴും അമ്മൂട്ടിയുടെ കൂടെ കളിചു,ചിരിചു,അവളേ ചിരിപ്പിച്ചു,വഴക്കിട്ടു,ശാസിചു,ആശ്വസിപ്പിച്ചു,മാറോടണച്ചു

വര്‍ഷങള്‍ ഒരുപാടു കടന്നുപോയി

ഇന്നു ഇതാ താന്‍ ഈ കടത്തിണ്ണയില്‍ ഒരു പതിത പാന്ഥനായി നില്‍ക്കുന്നുഓര്‍മകളുടെ ഭാരവും പേറി

“മയില്‍പ്പീലിക്കെന്താ വില?”

“ഒരെണ്ണം വന്ത് 20 പൈസ സാറ് ”

“ഒരെണ്ണം തരൂ ”താന്‍ വാങിയ ഒരു മയില്‍പ്പീലിയും കൈകളില്‍ മാറോട് ചേര്‍ത്തുപിടിചു അയാള്‍ നടന്നുതനിക്കും ചുറ്റിലും തിമിര്‍ത്തു പെയ്യുന്ന മഴപോലും അറിയാതെ,അമ്മൂട്ടിക്കു വേണ്ടി വാങിയ മയില്‍പ്പീലിയുമായി

“അമ്മൂട്ടി,നിനക്കായി അചന്‍ ഇതാ ഒരു സമ്മാനം കൊണ്ടു വരുനുണ്ട്

പിറ്റേന്നു നഗരം ഒരു പത്ര വാര്‍ത്തയുമായി ഉണര്‍ന്നു

“ഇന്നലെ നഗരതില്‍ പെയ്ത പെരുമഴയില്‍ വെള്ളം മൂടിക്കിടന്നിരുന്ന ഓടയില്‍ വീണ്‍ അജ്ഞാതന്‍ മരിചു,കുറചു കുപ്പിവളകളും പൈസയും മാത്രമെ ഇയാളുടെ കൈവശം ഉണ്ടായിരുന്നുള്ളു.മൃതദേഹതിന്റെ നെഞ്ചിനോട് ചേര്‍ത്തുപിടിച്ച കൈയില്‍ ഒരു മയില്‍പ്പീലിയും കണ്ടെടുത്തിട്ടുണ്ട്തലയ്ക്കു സ്ഥിരതയില്ലാത്തയാളാണെന്നു പോലീസും ഡോക്ടര്‍മാരും അഭിപ്രായപെട്ടു.ശവശരീരം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിചിട്ടുണ്ട്……….”

സ്വന്തം രാമകൃഷ്ണന്‍

Monday, June 9, 2008

ഈ ഇരുണ്ട ഇടനാഴി...


ദശാബ്ദങളോളം വളിച്ചം വീഴാത്ത ഈ ഇടനാഴി,,ഇവിട ഇരുട്ട് മാത്രം വര്‍ഷങളായി നിഴലിചു കിടക്കുന്നു..ഇവിടെ ഇരുട്ട് മാത്രം തന്റെ ആധിപത്യം നിലനിറ്ത്തുന്നുരാവും പകലും പഴയ ചങാതിമാരെപ്പോലെ മാറി മാറി വരുന്നുഇരുട്ടില് തനിചു നില്ക്കുമ്പോള് ഞാന് കുറേ ചിന്തിച്ചു

ചിന്തകളേ കുറിച്..

പ്രണയത്തെക്കുറിചുള്ള ചിന്തകള്‍..

എന്താണു ചിന്തകള്‍????

ചിലറ്ക്കാവശ്യമുള്ളതും,,

ചിലര്ക്കു കിട്ടാത്തതും.

പ്രണയം!!!

പണത്തിനായുള്ള ചിന്തകള്‍,,ചിലര്ക്കില്ലാത്തത്…….

ചിന്തകള്‍!! ആത്മഹത്യക്കുള്ള ഒരു നിസാര കാരണം…..

ഇവിടിരുന്നിട്ട് എനിക്കു പിന്നീടൊന്നും ആലോചിക്കാന്കഴിയുന്നില്ല…..

ഈ ഇരുട്ടില്ല് ഒരു മുറിയുടെ മൂലയ്ക്കിരുന്നു ഞാന്‍ വേദനയുടെ ചിരികള്‍ ശ്രദ്ധിച്ചു

വാക്കുകളുടേ സഞ്ചയങള്‍ എന്റ്റെ മനസ്സില്‍ നീന്തി നടന്നു..വെറുപ്പും ചതിയും………

ഞാന്‍ ഒറ്റപ്പെട്ടിരിക്കുകയാണോ????

ആയിരം ചോദ്യങള്‍ ഞാന്‍ ചോദിചു എന്നോട് !!!!
രക്തം എന്റെ കത്തിയില്‍ നിന്നു പൊട്ടിയൊലിക്കുകയായിരുന്നുകൈത്തണ്ട മുറിഞ്ഞ് ചോര ചിതറുകയായിരുന്നു,,,,

ഞാന്‍ യാത്രയാകുകയാണ്‍എങോട്ടെന്നറിയില്ലാ‍…….

വീണ്ടും കണ്ടുമുട്ടുമൊ എന്നും അറിയില്ല…………

ദുഖങള്‍എനിക്കു ഈശ്വരന്‍ തന്ന വരദാനംഅതിന്റെ ഭാരവും പേറി ഞാന്‍ ഇതാ നടന്നു നീങുകയാണ്‍ഒരിക്കലും ആരും തിരിചു വിളിക്കാത്തിടതേയ്ക്ക്..

വിടതരൂ പോകട്ടേ ഞാന്‍

സ്വന്തം രാമകൃഷ്ണന്‍

Thursday, June 5, 2008

ഓര്മ്മക്കുറിപ്പുകള്…


‘ചിതലരിച്ച ചെമ്മണ്ണ്പാതകള്‍, അവയിലൂടെ ഞാന്‍ നടക്കുകയാണ്‍...മണ്ണിന്റെ മാദക ഗന്ധം എന്റെ ശിരോനാഡികളെ തഴുകിക്കടന്നു പോകുന്നു…….അതിലൂടെ മെല്ലേ നടന്നു നീങുകയായിരുന്നു ഞാന്‍,പചമണ്ണിന്റെ മാദക ഗന്ധം എന്റെ ചോരയിലൂടെ അരിചു നടക്കുകയായിരുന്നു

ചമ്പകവും പിച്ചിയും മുല്ലപ്പൂക്കളും ഒരുനാള്‍ വെണ്‍കൊറ്റക്കുടപ്പിടിചു നീലാമ്പരത്തോളം ഉയരത്തില്‍ ശീതള സൌഗന്ധം പരത്തി നിന്നിരുന്ന ഈ വഴിത്താര,,എന്റെ കണ്ണുനീര്‍കണികകള്‍ വീണ്‍ നനഞ്ഞ് ചെമ്മണ്‍ നിറമായ ഈ പാതകള്‍,കണ്ണുനീരിനാല്‍ ചുവന്നതോ?കണ്ണില്‍ നിന്നു പുറത്തേയ്ക്കൊഴുകിയ രക്തത്തിനാല്‍ ചവിട്ടിക്കുഴയ്ക്കപ്പെട്ടതോ???

ആരെല്ലാം മുഷിഞ്ഞാലും ആരെല്ലാം പരിഭവം പറഞ്ഞാലും നിന്നോടു ഇല്ലതന്നെ എനിക്കു അല്‍പ്പവും പരിഭവം

“ എന്നേ മറക്കുമോ?? ”

ഈ ചോദ്യം ആരു ചോദിച്ചതെന്നറിയാതെ ഞാന്‍ നിന്നുപോയി

‘ ചുവന്നു കലങിയ കണ്ണുമായി ചുറ്റിലും നോക്കുന്ന എന്നെ ഒരു മോഹത്തിന്റെ മറ വിരിച്ച് ആശ്വസിപ്പിച്ചത് ജീവിതമോ??

“ മെല്ലെ മെല്ലെ ഉറക്കുപാട്ടുകളില്‍ എന്നെ മയക്കിയ സുന്ദരിയായ

ശ്യാമവറ്ണ്ണാംഗിയായ മരണമോ???? ”

ആലോലപരിമള ധോരണിയില്‍ നാണിച്ചു നാണിചു ഞാന്‍ നിന്നെപ്പുണര്‍ന്നതുംനാമിരുവരും ഒരു നീലശിലാതലതില്‍ താഴെ ഭൂമിയിലേക്ക് നോക്കിയിരുന്നതും,നിന്റെ മറിമാന്‍ കണ്ണിലൂടെ നീ എന്നെ ഒളികണ്ണെറിഞ്ഞതും,പൂമ്പാറ്റകള്‍ ഒരു പ്രണയ സംഗീതം പാടിയതും,,പൂക്കള്‍ മെല്ലെ പുഞ്ചിരിതൂകി എന്നെ നോക്കിയതും,തുള്ളി ഓടും മാന്‍പേടകള്‍ നമ്മെ ഒരു മാത്ര നോക്കിയതും,,മന്ദമാരുതന്‍ നമ്മെചുറ്റി കടന്നുപോയതും,,എല്ലാം ഒരു സുന്ദര സ്വപ്നം മാത്രമായിരുന്നോ???നീ എന്നെത്തഴുകവെ ഞാന്‍ ഒരു ഗാനമായി ഉണര്‍ന്നു പാടിയതും,

താരകാവ്രിതമായിരുന്നൊരെന്‍ ജീവിതം പൊടുന്നനെ കൂരിരുള്‍ കൊണ്ടു നിറഞ്ഞതും,,നീ മാഞ്ഞ് പോയതും,,,ജീവിതം എന്നെ നോക്കി കളിയാക്കിയതും

ഈ നാട്ടുടവഴികളില്‍ നിന്നെത്തേടി,

,നിന്നെ തേടിത്തേടി ഞാന്‍ അലഞ്ഞതും,,,

ആളുകള്‍ എന്നെ വിഡ്ഡിയെന്നും,ഭ്രാന്തനെന്നും കൂകിവിളിച്ചതും

വാക്കുകളുടെ ഉത്ഭവമായ അചനുമ്മമ്മയും എന്നെ തള്ളിപ്പറഞ്ഞതും

ചുറ്റും കൂടിനിന്നവര്‍ എന്നെ നോക്കി ആറ്ത്താറ്ത്തു ചിരിച്ചതും,

മദ്യത്തിലും വിഷസന ധൂളികളിലും ഞാന്‍ അഭയം പ്രാപിച്ചതും,,,

‘ഒടുവില്‍ സര്‍വവും ഭസ്മാന്തം എന്നു ചിന്തിചു അരങില്‍ ആടിയതും,,

നിണം വായ്നിറഞ്ഞ് ഒഴുകിയതും…’

‘നിന്റെ പിന്‍ വിളി കേട്ടതും’,

മാവുകള്‍ പൂത്തിരികത്തിച്ച ഗന്ധമോ???എന്റെ ശരീരത്തിന്‍ സ്നിഗ്ദ്ധവാസനയൊ???

തൊട്ടുവിളിക്കുന്നു ആരെന്റെ പിന്നില്‍ നിന്നു……

എന്നെ മറക്കുമോ?? ”

ചുറ്റിലും മുഴങുന്നതു വൃദ്ധനാം മേളക്കാരന്റെ വാദ്യ താളമോ???

“ഇതു മൃതി താളമോ ??? ഇതു മൃതി താളമോ???“

ചിത്രങളായി ഓര്‍മകള്‍,,ഈടു വയ്ച്ചൊരു മോഹങള്‍,,,എല്ലാം ഓര്‍മകള്‍ മാത്രമായിത്തീര്‍ന്നുവോ???

ഓര്‍മകളേ വിടനിസ്സംഗനായി നടക്കുന്നു ഞാന്‍

ഇന്നു ഈ ചെമ്മണ്ണ്പാതകളിലൂടെ…………….

എന്റെ സ്വപ്നങളും ദു:ഖങളും വീണ്ടുമൊരു ജന്മമെടുക്കാത്ത അകലേയ്ക്കു ഞാന്‍ നടക്കുന്നു

ദൂരവുമിനി ഏറെയില്ല

എങ്കിലും ഞാന്‍ എനിക്കു തന്നെ ഉത്തരമായില്ല എന്ന വിഷമം മാത്രം ബാക്കി………”


എന്നു സ്വന്തം ………….രാമകൃഷ്ണന്‍


Sunday, June 1, 2008

േചച്ചി…

ഒത്തിരി ഒത്തിരി വളർന്നുപോയി നമ്മളൊക്കെ. മാനസികമായും സാങ്കേതികമയും.സത്യം ഞൻ ഇന്നു ഒരു യാത്ര പോകുകയാണ്ഒരു 25 വർഷങൾ പുറകിലേയ്ക്ക്വരുനുവോ എന്റെ കൂടെ? ഒരു 5 വയസ്സുകാരിയുടെ ലോകത്തിലേയ്ക്ക്? അവിടെ ഒത്തിരി ഒത്തിരി വർണ്ണങളുണ്ട്ചിറകടിക്കുന്ന പൂമ്പാറ്റകളുണ്ട്കുഞ്ഞു കുസൃതികളുണ്ട്.പരിഭവങളും നിമിഷ നേര പിണക്കങളും ഉണ്ട്ഒരു 5 വയസ്സുകാരിയായി വരുന്നെങ്കിൽ വരൂ……

ചേചി……


ചേച്ചി,മധുരമായ ഒരു ചിരിയാൽ എന്റെ കണ്ണുനീരുകൾ ആസ്വദിച്ചിരുന്ന എന്റെ ചേച്ചി.വാക്കിന്റെ മൂര്‍ച്ചയാൽ എന്നെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്ന എന്റെ ചേച്ചി.. അമ്മയ്ക്കും അച്ചനും ഒരുപാടൊരുപാട് പാട്ടുകൾ പാടി അവരെ സന്തോഷിപ്പിചിരുന്ന എന്റെ ചേച്ചി.
അവൾ , അചന്റെയും അമ്മയുടേയും മുത്ത്,ചക്കര,തങ്കകട്ടി,
സ്വര്‍ണ്ണ്പ്പൊട്ട്, അങിനെ എന്തെല്ലമോക്കെയോ ആണ്‍, ഞാനോ??? അശ്രീകരം, ചെകുത്താന്റെ സന്തതി, അസത്ത്, നശൂലം ഇങനെ മുദ്രകൾ കൊണ്ട് നിറഞ്ഞവൾ
മൂത്ത മകള്‍ക്ക് എന്നും അച്ചന്റെ മധുരമായ വാക്കുകള്‍എനിക്കോ? അമ്മയുടെ ശകാരവും അച്ചന്റെ വക തല്ലും,ഞാന്‍ എന്തു ചെയ്താലും കുറ്റം. .അവള്‍ നന്നായിപ്പടിക്കും ,അവള്‍ മിടുക്കി,ഞാനോ? ഞാന്‍ ഇരിക്കുംപ്പൊളേ തുടങും “അയ്യീ !ഇന്നു മഴ പെയ്യും” കളിയാക്കലുകൾ!
അവൾ പ്രിയപ്പെട്ടവൾ,ഞാനോ?
എന്തേ ഞങളെ പ്രസവിച്ചതു ഒരേ അമ്മ തന്നെയല്ലെ?
“മോളൂനു പാലു വേണോ?പഴം വേണോ?മുട്ട വേണോ? ഇറചി വേണോ? അമ്മ വാരിത്തരട്ടേ?” അങനെ നൂറ് നൂറ് ചോദ്യങൾ,,,എന്നോടോ? “അശ്രീകരം,അസത്ത്,എവിടെയെങ്കിലും ഒരിടതു ഇരിക്കില്ല,,എല്ലാം താഴെ കളയും,ഇത്രയായിട്ടും ഉണ്ണാന്‍ പടിച്ചില്ല,നല്ല അടി വാങി തരുനുണ്ട്,അച്ചന്‍ ഇങു വന്നോട്ടേ.”.
അവള്‍ക്കു ചൂടാന്‍ മുല്ലപ്പൂവ് ,ഞാന്‍ ചോദിച്ചാലോ?“മുടിയില്ലാതവള്‍ക്കെന്തിനാ പൂവ്?നിനക്കതു പിച്ചി കളയാനല്ലേ?”
ഞാന്‍ ഒരു പൂവിന്റെ മണം അറിയാനായി അതിനെ ഒന്നു തൊട്ടു നോക്കുനതു കുറ്റമാണോ?
ചേച്ചിയുടെ പുസ്തകത്തിൽ അക്ഷരം എഴുതി പടിചതിനു ഇന്നലെ അച്ചന്‍ അടിച്ച് തുടയിലെ തൊലി പൊട്ടിഞാനെന്താ അത്ര വല്യ തെറ്റാണോ ചെയ്തതു???
ആരുമെന്താ എന്നെ സ്നേഹിക്കാത്തത് ?ഉണ്ട് ! എന്നെ സ്നേഹിക്കുവാനും ഒരാളുണ്ട്,എന്റെ മുത്തശ്ശി,എപ്പോഴും എന്നെ വാരിയെടുത്തു മടിയിലിരുത്തി നനയുന്ന ചുണ്ടുകളാൽ മുത്തം തരുന്ന എന്റെ മുത്തശ്ശി”കൊച്ചു കുറുമ്പി” എന്നെന്നെ വിളീചുകൊണ്ടു മടിയിലിരുത്തി കഥകളൾ പറഞ്ഞു തരുന്ന എന്റെ മുത്തശ്ശി,അമ്മയെന്നെ വഴക്കു പറയുമ്പോള്‍ എന്നെ മടിയിലിരുത്തി “അവള്‍ കുഞ്ഞല്ലേ” എന്നു പറയുന്ന എന്റെ മുത്തശ്ശി
ഒരു ദിവസം മഴയത്തു കളിച്ചു ,ആരും കാണാതെ മഴ്ത്തുള്ളികളെ ഞാന്‍ തെറ്റി തെറുപ്പിച്ചു,എന്തു രസം,ഹായ് !
ആരും കാണാതെ വീടിന്റെ ഉമ്മറക്കോണ്ണില്‍കിടന്ന ഒരു തുണിയില്‍ തല തുടയ്ക്കാന്‍ ശ്രമിചു ഞാന്‍.
രാത്രിയായി ! വല്ലാതെ കുളിരുന്നു,,,ഒരുപാട് തണുക്കുന്നുഒരു പുതപ്പിനടിയൽ ഞാൻ മിണ്ടാതെ കിടന്നു.അമ്മ അടുത്തു വന്നു “എടീ അസത്തെ വല്ലതും കഴിക്കണമെങ്കിൽ എണ്ണീറ്റ് വാ”
വിശക്കുനുണ്ടായിരുന്നെങിലും എനിക്ക് എണീറ്റ് നടക്കാന്‍ വയ്യായിരുന്നു.ഞാന്‍ മിണ്ടാതെ കിടന്നു.അമ്മ മെല്ലെ എന്റെ നെറ്റിയില്‍ കൈ വചു നോക്കി.അച്ചന്‍ കടന്നു വന്നപ്പോൾ പറഞ്ഞു “ദേ കണ്ടില്ലേ നശൂലം മനുഷ്യന്റെ പൈസ നശിപ്പിക്കാന്‍ പനി പിടിചു കിടക്കുന്നു”
ഒരിറ്റ് സ്നേഹം കൊതിച്ച എന്റെ കുഞ്ഞ് മനസു വല്ലാണ്ട് തകര്‍ന്നുപോയി.കുഞ്ഞു കണ്ണുകളറിയാതെ നിറഞ്ഞു
അച്ചന്‍ അടുത്ത ദിവസം ഡോക്ടറിനെ കൊണ്ട് വന്നു..കുറച്ചു ഗുളീകകൾ തന്നിട്ടു പോയി..ആരും എന്നോട് ഒരു വഴക്കിനും വന്നില്ലഞാന്‍ വിചാരിചു”ഇപ്പോൾ ആരും വഴക്കു പറയുന്നില്ല,എന്നും വയ്യാണ്ടു കിടന്നാല്‍ മതിയായിരുന്നു”.
ഗുളികകൾ ഞാൻ എന്നും പുറത്തേയ്ക് എറിയാന്‍ തുടങി
ദിവസങൾ കടന്നു പോയി,ഞാന്‍ ശ്രദ്ധിച്ചുഇപ്പോൾ ആരും ചേച്ചിയെ ശ്രദ്ധിക്കുന്നില്ല,പുന്നാരമോളെ താലോലിക്കുനില്ല,അമ്മ എപ്പോഴും എന്റെ കൂടെയിരിക്കും എന്റെ നെറ്റിയിൽ തഴുകും എന്നെ കുളിപ്പിക്കും ,അച്ചന്‍ എന്നും എന്നെ മുത്തുന്നു, ചേച്ചിഎന്റെ ശത്രുവായി ഞാന്‍ കണ്ടിരുന്ന എന്റെ ചേച്ചിഅവൾ എന്നും എനിക്കായി പുതിയ പുതിയ കഥകൾ പറയുന്നു.കളിയാക്കലുകൾ ഇല്ല,എന്നും എന്നോട് സ്നേഹമായി പെരുമാറുന്നു.
ഇന്നും ഡോക്ടറ് വന്നിരുന്നു.ഒന്നും മിണ്ടാതെ എന്നെ നോക്കികൊണ്ട് തലതാഴ്തി നടന്നു പോയി.
അപ്പുറത്ത് പറയുന്നതു കേട്ടു”ഇനി ഒന്നും ചെയ്യാനില്ല !”
എന്തോ എനിക്ക് വല്ലാണ്ട് ആശ്വാസം തോന്നി.മരണം എന്ന് കേട്ടിട്ടെ ഉള്ളൂപക്ഷെ അതിനു ഇത്ര സന്തോഷം തരാന്‍ കഴിയുമെന്നു എനിക്കറിയില്ലായിരുന്നുപിനെന്തിനാ എല്ലാരും ഇതിനെ പേടിക്കുന്നതു?എല്ലാരും എന്തിനാ കരയുന്നതു ഇതൊന്നും എനിക്കു മനസിലായില്ല
എന്റെ കുഞ്ഞു നീല കണ്ണുകൾ മങുകയായിരുന്നു,ചേചിയുടെ നീലപ്പാവാടയും നീല ജാക്കറ്റും കണ്ണിൽ നിന്ന് മറയുന്നു.എങും വെള്ള നിറം മാത്രം നിറയുന്നു.
“അമ്മേ,അച്ചാ ഞാന്‍ പോകുന്നു
“ചേച്ചീ,നീ കണ്ടോ?ഇപ്പോഴിതാ എല്ലാവരും നിന്നെക്കാള്‍ എന്നെ സ്നേഹിക്കുന്നു.എനിക്കറിയാം അതു സഹിക്കാഞ്ഞല്ലേ നിന്റെ കണ്ണുകൾ നിറയുന്നത്
എന്ന് സ്വന്തം രാമകൃഷ്ണന്‍ 01/06/08