Saturday, February 2, 2008

മോഹങള്‍………ചെറുകഥ……..02/02/08

നെറ്റിയിലേക്കു പാറിവീണ മുടി അലസമായി മാടിയൊതുക്കിക്കൊണ്ട് ഞാന് താഴേയ്ക്കു നോക്കി..ധാരാളം ആളുകള് ,അവര് ഗേറ്റിനടുത്തും വിശാലമായ മുറ്റത്തും അതിരിലും എല്ലാം കൂട്ടംകൂടി നില്ക്കുന്നു.അടക്കിപ്പിടിചു സംസാരിക്കുന്നു

വെള്ളനിറമുള്ള വാഹനം നടപ്പാതയുടെ ഓരം പറ്റി അപ്പോഴും കിടക്കുന്നുണ്ടായിരുന്നു.

അതെ! വാഹനത്തിലാണ് എന്റെ മൃതദേഹം കൊണ്ടുവന്നത്.

ഇതാ ഇവിടെ . മുറ്റത്താണ്‍ ഞാന് ഓടിക്കളിച്ചത്.ഇതാ ഇവിടെയാണ് ഞാന് പിച്ചവച്ച് നടന്നത്..ഇവിടെ മണ്ണില് തന്നേയാണു ഇവര് എന്നെ ഇപ്പോള് മറയ്കുവാന് പോകുന്നത്ഇവിടെ..ഇവിടെ മണ്ണില്ത്തന്നെയാണ് ഞാന് ഉറങാന് പോകുന്നത്ഇനി മുതല്‍!!!!

ഞാന്‍!!! ഞാന്‍ ഇനി എന്നെ പരിചയപ്പെടുത്താം….

തുലാവര്‍ഷം ദിഗന്തങല്‍ പൊട്ടിച്ചു ഒഴുകിയിറങുന്ന ദിവസങളില്‍ ഒരു കൊച്ചുപുതപ്പിനടിയില്‍ കിടന്നുറങാന്‍ എന്നും ഇഷ്ട്ടപ്പെട്ടിരുന്നു ഞാന്‍പുലരിയില്‍ പുലര്‍വെയിലൊളി ശല്യം ചെയ്യുമ്പോഴും അമ്മ ഒരായിരം വിളി വിളിക്കുമ്പോഴും “”സമയമായില്ല”“എന്ന ഭാവത്തില്‍ തിരിച് പുതപ്പില്‍ ചുരുണ്ട് കൂടുവാന്‍ ഞാന്‍ ഇഷ്ട്ടപ്പെട്ടിരുന്നു.

ഞാന്‍ വളറ്ന്നു..നാടും വീടും നാട്ടാരും ബന്ധുക്കളും കൂട്ടുകാരും ചുറ്റിലും ഉണ്ടായിരുന്നു..ചിലര്‍ കണ്ണന്‍ എന്നും ഉണ്ണീയെന്നും രാമനെന്നും കൃഷ്ണന്‍ എന്നും വിളിചുവിളിച്ച വിളികല്‍ക്കെല്ലാം ഞാനും വിളികേട്ടു..

വിദ്യാഭാരം തലയിലേറ്റിയ ബാല്യം കഴിഞ്ഞു…………..

ഞാനും യുവാവായി !!!!

സൂര്യന്‍ ചുവപ്പുവിരിച്ച താഴ്വരകളിലൂടെ ഞാന്‍ നടക്കാന്‍ ഇഷ്ട്ടപ്പെട്ടു,കുയിലിന്റെ സംഗീതം എന്റെ മനസിനെ കുളിര്‍ അണിയിച്ചു..ഇളംകാറ്റിന്റെ മൃദുമന്ദഹാസം ഞാന്‍ തിരിച്ചറിഞു……..

അവള്‍

യൌവനത്തിന്റെ വഴിത്താരയില്‍ നിന്നു ഞാന്‍ മുങിത്തപ്പിയെടുത്ത കൂട്ടുകാരി

എനിക്കായി സ്വന്തം അധരസിന്ദൂരം തന്നവള്‍………..!!!

അവളുടെ മന്ദഹാസം ഞാന്‍ വരയ്ക്കുമായിരുന്നു,,കടല്‍ത്തീരങളില്‍ ഞങള്‍ നടക്കുമായിരുന്നു,,എന്നോടൊപ്പം അവള്‍ ഉണ്ടായിരുന്നപ്പോല്‍ ഞാന്‍ സന്തോഷവാനായിരുന്നു.അവള്‍ ചിരിക്കുമ്പോള്‍ പനിനീര്‍പ്പൂവ്വ് വിടരുന്ന ഭംഗിയുണ്ടായിരുന്നു,,അവളുടെ ചിരിപോലും സംഗീതമായിരുന്നു..

ഞങള്‍ ഒന്നിച്ചു ജീവിക്കുവാന്‍ ആഗ്രഹിച്ചു!!!

സൂര്യന്‍ ഭൂമിയെ വെടിഞു,,ഞാന്‍ അവളെ എന്നിലെ പുരുഷന്റെ തുണയാക്കുവാന്‍ പുറപ്പെട്ടു,,,ച്രിരിച്ചുകൊണ്ടവള്‍ പറഞ്ഞു………)

“”ഞാന്‍ അറിയില്ല നിന്നേ!!”“

ഞാനും ചിരിച്ചു,,ഞാന്‍ കരഞ്ഞു…………….

വീണ്ടും ഞാന്‍ മാത്രം ,വിധിയുടെ പീഡനങള്‍്‍ക്കായി ഞാന്‍ മാത്രം!!!!

ഏകാന്തത എന്റെ പുതിയ കൂട്ടുകാരിയായി……………ഞങള്‍ ഒരുപാടുനേരം സംസാരിക്കുമായിരുന്നു,,ഒരുപാടു കളി പറയുമായിരുന്നു,ഒരുപാടൊരുപാടു നടക്കുമായിരുന്നു.

അസ്തമിക്കാന്‍ തുടങുന്ന നിലാവിന്റെ വെളിച്ചം മുളങ്കാടുകളിലൂടെ കടന്നു എനിക്കുക് ചുറ്റും വെള്ളിനാണയങള്‍ വരയ്ക്കുന്നതുഞാന്‍ കണ്ടില്ല..

ഒടുവില്‍ ഞാനും മദ്യത്തിനെ ആശ്രയിച്ചു.

മദ്യം………ഞാന്‍ എന്നെത്തന്നെ നശിപ്പിക്കുകയാണ്

വീണ്ടും മാസങള്‍ പൊലിഞു പോയി……

കാലം എന്നെ ഏകാന്തതയുടെ ഉറ്റ ചങാതിയാക്കി……………….

വീണ്ടും ഞാന്‍ പ്രതീക്ഷിക്കാതെതന്നെ വസന്തം എന്റെ ജീവിതത്തില്‍ പൂത്തുലഞു…………….വീണ്ടും ഞാന്‍ പ്രണയിച്ചു………….

അവള്‍ ഒരു മാലാഘയെപ്പോലെ എന്റെ ജീവിതത്തില്‍ പറന്നിറങി…………………..

3 ദിവസം 3 ദിവസങല്‍ അവള്‍ എനിക്കു തന്നു.എന്റെ ജീവിതത്തിന്റെ അസുലഭവും സുന്ദരവുമായ 3 ദിവസങള്‍,,,,,,,,,,,അവസാന ദിവസം അവള്‍ വന്നുഎന്നൊടു പലതും പറഞ്ഞു.ഒരുപാട് ചിരിച്ചു,,കരഞ്ഞു,,എന്റെ നെഞ്ചില്‍ തലചായ്ച്ചുറങി,,,,,,,,,,,,,,

ഞാന്‍ അവളുടെ ഉറക്കം നോക്കിയിരുന്നു.അതിലും ഒരു അഭൌമസൌന്ദര്യം ഉണ്ടായിരുന്നു..

ഞാനും മെല്ലെ മയങി.രാവിലെ എഴുന്നേറ്റപ്പോള്‍ അവള്‍ പോയിമറഞ്ഞിരുന്നു…………….

ഒരുപിടീ സ്നേഹം എന്നിലേക്കു വാരിവിതറിയിട്ട് അവള്‍ ഓടിമറഞ്ഞു………മെല്ലേ വര്‍ണ്ണച്ചിറകുകള്‍ വിരിച്ചു പറന്നകന്നു………………………………………………..

എങ്കിലും ഞാന്‍ സന്തോഷിച്ചു……………

വീണ്ടും ഞാന്‍ എന്റെ ചങാതിയെ തേടിച്ചെന്നു…….അവള്‍ എന്നെ 2 കൈയും നീട്ടി സ്വീകരിച്ചു..എന്റെ പ്രിയപ്പെട്ട “”ഏകാന്തത”“”

വീണ്ടും മദ്യം എന്റെ ഇഷ്ട സമയോപാധിയായി……………..

ഞാന്‍ എന്റെ ലോകത്തിലേക്കു മടങി………………………..


ഇന്നലെ ഞാന്‍ ഡോക്ടറെ കണ്ടപ്പോള്‍,,കാലാവധി കഴിഞ്ഞുപോയി എന്നു പറഞ്ഞു………….ഹാ‍.……..

രോഗി ഇച്ച്ച്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും”മരണം”!!!!

പുലറ്ചയ്ക്കു ഞാന്‍ എ‍ഴുന്നേറ്റു ,നാവില്‍ രുധിരം ചുവയ്ക്കുന്നു,,ഞാന്‍ കണ്ണാടിയില്‍ നോക്കി,

ചിരിച്ചു പോയി!!!!!!!!

”ശരിക്കും ഇപ്പോള്‍ രാക്ഷസന്‍ ആയിട്ടുണ്ട്.“

കണ്ണുകള്‍ മങുകയായിരുന്നു.

കാലം എന്നെ നോക്കി കൈകള്‍ നീട്ടി………….

“”വരൂ !! പോകാം,, അരങൊഴിയാന്‍ നേരമായി നിനക്ക്”“”

ഞാനും ചിരിച്ചു………ആ ചിരിയില്‍ എന്റെ ഒരായിരം നൊമ്പരങളും സ്വപ്നങളും മോഹങളും നിരാശകളും കണ്ണുനീരായി പുറത്തേയ്ക്കൊഴുകി

നാഴികകള്‍ പലതും കഴിഞ്ഞു.

വിളി കേള്‍ക്കില്ല എങ്കിലും വിളിക്കാനായി അമ്മ വന്നു..അതാ അവിടെ!!

വെറും നിലത്ത് രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്,,ചോനനുറുമ്പുകള്‍ അരിച്ചരിച്ചു നടക്കുന്നു,,,,,,,അതില്‍ മുഖമമര്‍ന്ന് ഞാന്‍ കിടക്കുന്നുണ്ടായിരുന്നു………….

ഇതാ നീണ്ട 9 വര്‍ഷത്തെ പ്രണയത്തിന്റെ പരിണാമമായി ഞാന്‍ ഇന്നു ഇവിടെ കാലത്തിന്റെ കളിത്തൊട്ടിലില്‍ ഇരിക്കുകയാണ്‍………

ഞാന്‍ താഴേയ്ക്കു കൈകള്‍ വീശുന്നുണ്ട് ഉറക്കെ നിങളെ എല്ലം വിളിക്കുന്നുണ്ട്…….ആരും കേള്‍ക്കുന്നില്ലേ???????

സാരമില്ല!!!!നിങള്‍്‍ കേള്‍ക്കുന്നില്ലെങ്കില്‍ എന്താ എനിക്ക്???ഞാന്‍ പറയാന്‍ ആഗ്രഹിച്ചപ്പോള്‍ ആരും കേള്‍ക്കാന്‍ ഇഷ്ട്ടപ്പെട്ടില്ല,പിന്നെന്തിനു ഞാന്‍ നിങളോട് പറയണം?????

ഇന്ന് എന്റെ ചുറ്റിലും മേഘങള്‍ മാത്രം..തൂവെള്ള നിറത്തിലുള്ള ഇവയുടെ നടുക്ക് നില്‍ക്കുമ്പോള്‍ എനിക്കു സ്വപ്നങല്‍ള്‍ ഇല്ല,മോഹങല്‍ ഇല്ല,നിരാശയുമില്ല,,ഞാന്‍ ചിരിക്കുകയാണ്...

“എത്ര ദുഖമുണ്ടെങ്കിലും അത്രതന്നെ ചിരിക്കുന്നതായി അഭിനയിക്കണം:,എന്നു പറഞ്ഞുതന്ന എന്റെ ജീവിതം………

ഞാന്‍ ചിരിക്കുകയാണോ?????? അതോ അഭിനയിക്കുകയാണോ?????????????????????


സ്വന്തം രാമകൃഷ്ണന്‍