Sunday, June 1, 2008

േചച്ചി…

ഒത്തിരി ഒത്തിരി വളർന്നുപോയി നമ്മളൊക്കെ. മാനസികമായും സാങ്കേതികമയും.സത്യം ഞൻ ഇന്നു ഒരു യാത്ര പോകുകയാണ്ഒരു 25 വർഷങൾ പുറകിലേയ്ക്ക്വരുനുവോ എന്റെ കൂടെ? ഒരു 5 വയസ്സുകാരിയുടെ ലോകത്തിലേയ്ക്ക്? അവിടെ ഒത്തിരി ഒത്തിരി വർണ്ണങളുണ്ട്ചിറകടിക്കുന്ന പൂമ്പാറ്റകളുണ്ട്കുഞ്ഞു കുസൃതികളുണ്ട്.പരിഭവങളും നിമിഷ നേര പിണക്കങളും ഉണ്ട്ഒരു 5 വയസ്സുകാരിയായി വരുന്നെങ്കിൽ വരൂ……

ചേചി……


ചേച്ചി,മധുരമായ ഒരു ചിരിയാൽ എന്റെ കണ്ണുനീരുകൾ ആസ്വദിച്ചിരുന്ന എന്റെ ചേച്ചി.വാക്കിന്റെ മൂര്‍ച്ചയാൽ എന്നെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്ന എന്റെ ചേച്ചി.. അമ്മയ്ക്കും അച്ചനും ഒരുപാടൊരുപാട് പാട്ടുകൾ പാടി അവരെ സന്തോഷിപ്പിചിരുന്ന എന്റെ ചേച്ചി.
അവൾ , അചന്റെയും അമ്മയുടേയും മുത്ത്,ചക്കര,തങ്കകട്ടി,
സ്വര്‍ണ്ണ്പ്പൊട്ട്, അങിനെ എന്തെല്ലമോക്കെയോ ആണ്‍, ഞാനോ??? അശ്രീകരം, ചെകുത്താന്റെ സന്തതി, അസത്ത്, നശൂലം ഇങനെ മുദ്രകൾ കൊണ്ട് നിറഞ്ഞവൾ
മൂത്ത മകള്‍ക്ക് എന്നും അച്ചന്റെ മധുരമായ വാക്കുകള്‍എനിക്കോ? അമ്മയുടെ ശകാരവും അച്ചന്റെ വക തല്ലും,ഞാന്‍ എന്തു ചെയ്താലും കുറ്റം. .അവള്‍ നന്നായിപ്പടിക്കും ,അവള്‍ മിടുക്കി,ഞാനോ? ഞാന്‍ ഇരിക്കുംപ്പൊളേ തുടങും “അയ്യീ !ഇന്നു മഴ പെയ്യും” കളിയാക്കലുകൾ!
അവൾ പ്രിയപ്പെട്ടവൾ,ഞാനോ?
എന്തേ ഞങളെ പ്രസവിച്ചതു ഒരേ അമ്മ തന്നെയല്ലെ?
“മോളൂനു പാലു വേണോ?പഴം വേണോ?മുട്ട വേണോ? ഇറചി വേണോ? അമ്മ വാരിത്തരട്ടേ?” അങനെ നൂറ് നൂറ് ചോദ്യങൾ,,,എന്നോടോ? “അശ്രീകരം,അസത്ത്,എവിടെയെങ്കിലും ഒരിടതു ഇരിക്കില്ല,,എല്ലാം താഴെ കളയും,ഇത്രയായിട്ടും ഉണ്ണാന്‍ പടിച്ചില്ല,നല്ല അടി വാങി തരുനുണ്ട്,അച്ചന്‍ ഇങു വന്നോട്ടേ.”.
അവള്‍ക്കു ചൂടാന്‍ മുല്ലപ്പൂവ് ,ഞാന്‍ ചോദിച്ചാലോ?“മുടിയില്ലാതവള്‍ക്കെന്തിനാ പൂവ്?നിനക്കതു പിച്ചി കളയാനല്ലേ?”
ഞാന്‍ ഒരു പൂവിന്റെ മണം അറിയാനായി അതിനെ ഒന്നു തൊട്ടു നോക്കുനതു കുറ്റമാണോ?
ചേച്ചിയുടെ പുസ്തകത്തിൽ അക്ഷരം എഴുതി പടിചതിനു ഇന്നലെ അച്ചന്‍ അടിച്ച് തുടയിലെ തൊലി പൊട്ടിഞാനെന്താ അത്ര വല്യ തെറ്റാണോ ചെയ്തതു???
ആരുമെന്താ എന്നെ സ്നേഹിക്കാത്തത് ?ഉണ്ട് ! എന്നെ സ്നേഹിക്കുവാനും ഒരാളുണ്ട്,എന്റെ മുത്തശ്ശി,എപ്പോഴും എന്നെ വാരിയെടുത്തു മടിയിലിരുത്തി നനയുന്ന ചുണ്ടുകളാൽ മുത്തം തരുന്ന എന്റെ മുത്തശ്ശി”കൊച്ചു കുറുമ്പി” എന്നെന്നെ വിളീചുകൊണ്ടു മടിയിലിരുത്തി കഥകളൾ പറഞ്ഞു തരുന്ന എന്റെ മുത്തശ്ശി,അമ്മയെന്നെ വഴക്കു പറയുമ്പോള്‍ എന്നെ മടിയിലിരുത്തി “അവള്‍ കുഞ്ഞല്ലേ” എന്നു പറയുന്ന എന്റെ മുത്തശ്ശി
ഒരു ദിവസം മഴയത്തു കളിച്ചു ,ആരും കാണാതെ മഴ്ത്തുള്ളികളെ ഞാന്‍ തെറ്റി തെറുപ്പിച്ചു,എന്തു രസം,ഹായ് !
ആരും കാണാതെ വീടിന്റെ ഉമ്മറക്കോണ്ണില്‍കിടന്ന ഒരു തുണിയില്‍ തല തുടയ്ക്കാന്‍ ശ്രമിചു ഞാന്‍.
രാത്രിയായി ! വല്ലാതെ കുളിരുന്നു,,,ഒരുപാട് തണുക്കുന്നുഒരു പുതപ്പിനടിയൽ ഞാൻ മിണ്ടാതെ കിടന്നു.അമ്മ അടുത്തു വന്നു “എടീ അസത്തെ വല്ലതും കഴിക്കണമെങ്കിൽ എണ്ണീറ്റ് വാ”
വിശക്കുനുണ്ടായിരുന്നെങിലും എനിക്ക് എണീറ്റ് നടക്കാന്‍ വയ്യായിരുന്നു.ഞാന്‍ മിണ്ടാതെ കിടന്നു.അമ്മ മെല്ലെ എന്റെ നെറ്റിയില്‍ കൈ വചു നോക്കി.അച്ചന്‍ കടന്നു വന്നപ്പോൾ പറഞ്ഞു “ദേ കണ്ടില്ലേ നശൂലം മനുഷ്യന്റെ പൈസ നശിപ്പിക്കാന്‍ പനി പിടിചു കിടക്കുന്നു”
ഒരിറ്റ് സ്നേഹം കൊതിച്ച എന്റെ കുഞ്ഞ് മനസു വല്ലാണ്ട് തകര്‍ന്നുപോയി.കുഞ്ഞു കണ്ണുകളറിയാതെ നിറഞ്ഞു
അച്ചന്‍ അടുത്ത ദിവസം ഡോക്ടറിനെ കൊണ്ട് വന്നു..കുറച്ചു ഗുളീകകൾ തന്നിട്ടു പോയി..ആരും എന്നോട് ഒരു വഴക്കിനും വന്നില്ലഞാന്‍ വിചാരിചു”ഇപ്പോൾ ആരും വഴക്കു പറയുന്നില്ല,എന്നും വയ്യാണ്ടു കിടന്നാല്‍ മതിയായിരുന്നു”.
ഗുളികകൾ ഞാൻ എന്നും പുറത്തേയ്ക് എറിയാന്‍ തുടങി
ദിവസങൾ കടന്നു പോയി,ഞാന്‍ ശ്രദ്ധിച്ചുഇപ്പോൾ ആരും ചേച്ചിയെ ശ്രദ്ധിക്കുന്നില്ല,പുന്നാരമോളെ താലോലിക്കുനില്ല,അമ്മ എപ്പോഴും എന്റെ കൂടെയിരിക്കും എന്റെ നെറ്റിയിൽ തഴുകും എന്നെ കുളിപ്പിക്കും ,അച്ചന്‍ എന്നും എന്നെ മുത്തുന്നു, ചേച്ചിഎന്റെ ശത്രുവായി ഞാന്‍ കണ്ടിരുന്ന എന്റെ ചേച്ചിഅവൾ എന്നും എനിക്കായി പുതിയ പുതിയ കഥകൾ പറയുന്നു.കളിയാക്കലുകൾ ഇല്ല,എന്നും എന്നോട് സ്നേഹമായി പെരുമാറുന്നു.
ഇന്നും ഡോക്ടറ് വന്നിരുന്നു.ഒന്നും മിണ്ടാതെ എന്നെ നോക്കികൊണ്ട് തലതാഴ്തി നടന്നു പോയി.
അപ്പുറത്ത് പറയുന്നതു കേട്ടു”ഇനി ഒന്നും ചെയ്യാനില്ല !”
എന്തോ എനിക്ക് വല്ലാണ്ട് ആശ്വാസം തോന്നി.മരണം എന്ന് കേട്ടിട്ടെ ഉള്ളൂപക്ഷെ അതിനു ഇത്ര സന്തോഷം തരാന്‍ കഴിയുമെന്നു എനിക്കറിയില്ലായിരുന്നുപിനെന്തിനാ എല്ലാരും ഇതിനെ പേടിക്കുന്നതു?എല്ലാരും എന്തിനാ കരയുന്നതു ഇതൊന്നും എനിക്കു മനസിലായില്ല
എന്റെ കുഞ്ഞു നീല കണ്ണുകൾ മങുകയായിരുന്നു,ചേചിയുടെ നീലപ്പാവാടയും നീല ജാക്കറ്റും കണ്ണിൽ നിന്ന് മറയുന്നു.എങും വെള്ള നിറം മാത്രം നിറയുന്നു.
“അമ്മേ,അച്ചാ ഞാന്‍ പോകുന്നു
“ചേച്ചീ,നീ കണ്ടോ?ഇപ്പോഴിതാ എല്ലാവരും നിന്നെക്കാള്‍ എന്നെ സ്നേഹിക്കുന്നു.എനിക്കറിയാം അതു സഹിക്കാഞ്ഞല്ലേ നിന്റെ കണ്ണുകൾ നിറയുന്നത്
എന്ന് സ്വന്തം രാമകൃഷ്ണന്‍ 01/06/08

4 comments:

ശ്രീ said...

മരണത്തെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെ ചിത്രീകരിച്ചിരിയ്ക്കുന്നല്ലോ. മരണവും ചിലപ്പോളെങ്കിലും നല്ലതാണ് എന്നു ചുരുക്കം... അല്ലേ?

കഥ നന്നായി.
:)

lakshmy said...

ചുമ്മാ നുണ പറയരുത് [എനിക്കു സങ്കടം വരുന്നു]

pravaasi said...

i cried a lot.my daughter too cried hearing the story...
hats off

reshmi said...

എന്തിനാ ഈ ലിങ്ക് തന്നതു.ഇന്നു കരഞ്ഞ് തീരില്ല.ദുഷ്ടന്‍