Thursday, June 5, 2008

ഓര്മ്മക്കുറിപ്പുകള്…


‘ചിതലരിച്ച ചെമ്മണ്ണ്പാതകള്‍, അവയിലൂടെ ഞാന്‍ നടക്കുകയാണ്‍...മണ്ണിന്റെ മാദക ഗന്ധം എന്റെ ശിരോനാഡികളെ തഴുകിക്കടന്നു പോകുന്നു…….അതിലൂടെ മെല്ലേ നടന്നു നീങുകയായിരുന്നു ഞാന്‍,പചമണ്ണിന്റെ മാദക ഗന്ധം എന്റെ ചോരയിലൂടെ അരിചു നടക്കുകയായിരുന്നു

ചമ്പകവും പിച്ചിയും മുല്ലപ്പൂക്കളും ഒരുനാള്‍ വെണ്‍കൊറ്റക്കുടപ്പിടിചു നീലാമ്പരത്തോളം ഉയരത്തില്‍ ശീതള സൌഗന്ധം പരത്തി നിന്നിരുന്ന ഈ വഴിത്താര,,എന്റെ കണ്ണുനീര്‍കണികകള്‍ വീണ്‍ നനഞ്ഞ് ചെമ്മണ്‍ നിറമായ ഈ പാതകള്‍,കണ്ണുനീരിനാല്‍ ചുവന്നതോ?കണ്ണില്‍ നിന്നു പുറത്തേയ്ക്കൊഴുകിയ രക്തത്തിനാല്‍ ചവിട്ടിക്കുഴയ്ക്കപ്പെട്ടതോ???

ആരെല്ലാം മുഷിഞ്ഞാലും ആരെല്ലാം പരിഭവം പറഞ്ഞാലും നിന്നോടു ഇല്ലതന്നെ എനിക്കു അല്‍പ്പവും പരിഭവം

“ എന്നേ മറക്കുമോ?? ”

ഈ ചോദ്യം ആരു ചോദിച്ചതെന്നറിയാതെ ഞാന്‍ നിന്നുപോയി

‘ ചുവന്നു കലങിയ കണ്ണുമായി ചുറ്റിലും നോക്കുന്ന എന്നെ ഒരു മോഹത്തിന്റെ മറ വിരിച്ച് ആശ്വസിപ്പിച്ചത് ജീവിതമോ??

“ മെല്ലെ മെല്ലെ ഉറക്കുപാട്ടുകളില്‍ എന്നെ മയക്കിയ സുന്ദരിയായ

ശ്യാമവറ്ണ്ണാംഗിയായ മരണമോ???? ”

ആലോലപരിമള ധോരണിയില്‍ നാണിച്ചു നാണിചു ഞാന്‍ നിന്നെപ്പുണര്‍ന്നതുംനാമിരുവരും ഒരു നീലശിലാതലതില്‍ താഴെ ഭൂമിയിലേക്ക് നോക്കിയിരുന്നതും,നിന്റെ മറിമാന്‍ കണ്ണിലൂടെ നീ എന്നെ ഒളികണ്ണെറിഞ്ഞതും,പൂമ്പാറ്റകള്‍ ഒരു പ്രണയ സംഗീതം പാടിയതും,,പൂക്കള്‍ മെല്ലെ പുഞ്ചിരിതൂകി എന്നെ നോക്കിയതും,തുള്ളി ഓടും മാന്‍പേടകള്‍ നമ്മെ ഒരു മാത്ര നോക്കിയതും,,മന്ദമാരുതന്‍ നമ്മെചുറ്റി കടന്നുപോയതും,,എല്ലാം ഒരു സുന്ദര സ്വപ്നം മാത്രമായിരുന്നോ???നീ എന്നെത്തഴുകവെ ഞാന്‍ ഒരു ഗാനമായി ഉണര്‍ന്നു പാടിയതും,

താരകാവ്രിതമായിരുന്നൊരെന്‍ ജീവിതം പൊടുന്നനെ കൂരിരുള്‍ കൊണ്ടു നിറഞ്ഞതും,,നീ മാഞ്ഞ് പോയതും,,,ജീവിതം എന്നെ നോക്കി കളിയാക്കിയതും

ഈ നാട്ടുടവഴികളില്‍ നിന്നെത്തേടി,

,നിന്നെ തേടിത്തേടി ഞാന്‍ അലഞ്ഞതും,,,

ആളുകള്‍ എന്നെ വിഡ്ഡിയെന്നും,ഭ്രാന്തനെന്നും കൂകിവിളിച്ചതും

വാക്കുകളുടെ ഉത്ഭവമായ അചനുമ്മമ്മയും എന്നെ തള്ളിപ്പറഞ്ഞതും

ചുറ്റും കൂടിനിന്നവര്‍ എന്നെ നോക്കി ആറ്ത്താറ്ത്തു ചിരിച്ചതും,

മദ്യത്തിലും വിഷസന ധൂളികളിലും ഞാന്‍ അഭയം പ്രാപിച്ചതും,,,

‘ഒടുവില്‍ സര്‍വവും ഭസ്മാന്തം എന്നു ചിന്തിചു അരങില്‍ ആടിയതും,,

നിണം വായ്നിറഞ്ഞ് ഒഴുകിയതും…’

‘നിന്റെ പിന്‍ വിളി കേട്ടതും’,

മാവുകള്‍ പൂത്തിരികത്തിച്ച ഗന്ധമോ???എന്റെ ശരീരത്തിന്‍ സ്നിഗ്ദ്ധവാസനയൊ???

തൊട്ടുവിളിക്കുന്നു ആരെന്റെ പിന്നില്‍ നിന്നു……

എന്നെ മറക്കുമോ?? ”

ചുറ്റിലും മുഴങുന്നതു വൃദ്ധനാം മേളക്കാരന്റെ വാദ്യ താളമോ???

“ഇതു മൃതി താളമോ ??? ഇതു മൃതി താളമോ???“

ചിത്രങളായി ഓര്‍മകള്‍,,ഈടു വയ്ച്ചൊരു മോഹങള്‍,,,എല്ലാം ഓര്‍മകള്‍ മാത്രമായിത്തീര്‍ന്നുവോ???

ഓര്‍മകളേ വിടനിസ്സംഗനായി നടക്കുന്നു ഞാന്‍

ഇന്നു ഈ ചെമ്മണ്ണ്പാതകളിലൂടെ…………….

എന്റെ സ്വപ്നങളും ദു:ഖങളും വീണ്ടുമൊരു ജന്മമെടുക്കാത്ത അകലേയ്ക്കു ഞാന്‍ നടക്കുന്നു

ദൂരവുമിനി ഏറെയില്ല

എങ്കിലും ഞാന്‍ എനിക്കു തന്നെ ഉത്തരമായില്ല എന്ന വിഷമം മാത്രം ബാക്കി………”


എന്നു സ്വന്തം ………….രാമകൃഷ്ണന്‍


4 comments:

Anonymous said...

താങ്കള്‍ടെ പോസ്റ്റുകള്‍ വേദാനിപ്പിക്കുന്നു ...
ഒരുപക്ഷെ സ്വന്തം ജീവിതം അതേ പടി പകര്‍ത്തുന്ന കൊണ്ടാവം ....
വ്യസനിക്കരുത് എന്നു പറയാനേ കഴിയൂ ...
നമക്കു സ്നേഹിക്കന്‍ ചുറ്റുപാടും എന്തൊക്കെ ഉണ്ട് ??
ഞാന്‍ മനസില്‍ ഒന്നാഗ്രഹിച്ചാല്‍ ഓടിയെത്തുന്ന മഴ ഉണ്ട് ...
പൂക്കള്‍ , മരങ്ങള്‍ ,പ്രകൃതി.... അങ്ങനെ എന്തെല്ലാം ....
എല്ലാം തനിക്കൊണ്ട് ... വ്യസനിക്കരുത് ....
സ്നേഹപൂര്‍വം ..

Anonymous said...

ആരും ഓര്‍ക്കാന്‍ ഇഷ്റ്റ്പ്പെടാത്ത കാര്യങള്‍...ഹ്രദയത്തിലെക്കു കുത്തിയിറങുന്ന വേദന..

Anonymous said...

ജീവിതം അതേപടി പകര്‍തിയതാണോ?

Anonymous said...

നായ നടുകടലില്‍ ചെന്നാലും.....
നീ ജീവിക്കാന്‍ ഇതുവരെ പടിച്ചില്ലല്ലേ?

സാഹിത്യം നന്നായിരിക്കുന്നു...