ആരുമറിയാതെ എന്നിേലക്കു ഒഴുകിെയത്തി ഒരു േമഘതിെന്റ മറവിരിചു എെന്ന മൂടുവാന്‍ ഒരുങുന്ന …എെന്റ പ്രിയെപ്പട്ട മരണം……….എെന്റ കാല്ചു്വട്ടില് െഞരിഞമരുന്നതു എെന്റ കണ്ണ്നീര് ...അതില്‍ ഞാനും അലിഞു േചര്‍ന്നു പോകണം…………. ഞാന്‍ ഇന്നു ഒരുപാടു നടന്നു,,നഗരങളില് കൂടി,, നാട്ടിടവഴികളില്‍ കൂടി….കടല്‍ത്തീരങളില്‍ കൂടി………. പിന്നിട്ട വഴികളില്‍ എല്ലാം എന്തോ നഷ്ട്ടപെട്ടതു പോലെ. മിഴികള്‍ എന്തേ ഈറനണിയുന്നു ? പിന്നീട് ഞാനും ഈ സുന്ദരമായ ഭൂമിയില്‍ നിശബ്ദമായുറങും………………………………………
Friday, October 30, 2009
കൃഷ്ണായനം 2 -------- പ്രാണായാനം
കൃഷ്ണായനം 2
പ്രാണായാനം -
പ്രാണന്റെ ഉത്ഭവത്തിലൂടെ ഒരു ഭ്രാന്ത സഞ്ചാരം
കൃഷ്ണായനത്തിന്റെ ഒന്നാമത്തെ ഭാഗം എഴുതിയിട്ടു 5 മാസമായി.ഞാനും പുതിയ ഭ്രാന്തുകൾ തേടി അലയുകയായിരുന്നു. ഇതാ നിങ്ങളുടെ മുന്നിൽ വീണ്ടും ഒരു കൂട്ടം മുഴു ഭ്രാന്തുമായി ഞാൻ വരുന്നു… തികഞ്ഞ ഭ്രാന്തെന്നു മുദ്രകുത്തരുതെന്നു ഒരേ ഒരു അപേക്ഷ …ഒന്നേ എനിക്ക് ഇത്തവണ പറയാനുള്ളു."നിങ്ങളുടെ യുക്തിക്ക് നിരക്കാത്തത്താവാം.എങ്കിലും ഞാൻ നിരത്തുന്ന അടിസ്ഥാനപരമായ തെളിവുകളിലൂടെ സഞ്ചരിച്ചിട്ടേ വിധി എഴുതാവു.ഞാൻ എന്റെ കാഴ്ച്ചപ്പാടിലൂടെ ഈ കഥ പറയട്ടെ? ഇതു കഥ ആണോ? അല്ല ! ഇതു കഥ അല്ല ...എന്റെ സംശയങ്ങളാണിവ...എന്റെ ചോദ്യങ്ങളാണിവ... ഉത്തരം പറയാനും എന്നോട് തർക്കിക്കാൻ തുടങ്ങുന്നവർ,വിശ്വാസങ്ങൾക്ക് മുകളിൽ ചവിട്ടിനിന്നു വസ്തുനിഷ്ഠ്മായ ഉത്തരം നൽകണമെന്നു അപേക്ഷ...
കഴിഞ്ഞ തവണത്തേതുപോലെ ഇപ്പ്രാവശയവും എന്തെഴുതണമെന്ന് എനിക്ക് സംശയമായിരുന്നു... കൃഷ്ണായനം തുടരണമോ? തുടർന്നാലും എങ്ങനെ തുടരണം?എളുപ്പമാണോ? അതേ... കുറച്ച് വാക്കുകൾ കൂട്ടി വയ്ച്ചാൽ മതി എന്തേലും പറയാം.യുക്തമല്ലാത്തവ...പക്ഷേ അതു മതിയോ? പോരാ ലോകത്തോട് പറയുമ്പോൾ സത്യം അവർ മനസിലാക്കണം.എന്നെ ഭ്രാന്തനെന്ന് മുദ്രകുത്തിയാലും സാരമില്ല.
ലക്ഷത്തിൽ , ഒരാളെങ്കിലും സത്യമറിയും...
ഒരാളെങ്കിലും സത്യമറിയും...
അതിനാൽ ഇപ്പ്രാവശ്യം വളരെ വ്യത്യസ്തമായ, തലയ്ക്ക് മത്തു പിടിപ്പിക്കുന്ന കുറേ വ്യാഖ്യാനങ്ങളും ചോദ്യങ്ങളുമാണ് ഞാൻ നിരത്തുന്നത്.
ഇതു എഴുതിയതിനാൽ ഞാൻ ഇതിൽ ജീവിതം നയികുന്നവനെന്നോ ഇതിനായി ജീവിക്കുന്നവനെന്നോ ഒരു അർത്ഥവുമില്ല... ഇതെല്ലാം എന്റെ വെറും സംശയങ്ങൾ മാത്രമാൺ...
കഴിഞ്ഞ തവണ കൃഷ്ണായനത്തിനു മറുപടിയായി എനിക്ക് നല്ല അഭിപ്രായങ്ങളിലേറെ ഭീഷണിയും ഭരണിപ്പാട്ടുമാണ് ലഭിച്ചത്.മതവിശ്വാസങ്ങളെ വൃണപ്പെടുത്തിയെന്നു പറഞ്ഞ് എന്നെ ഭ്രാന്തൻ എന്നു വിളീച്ചവരോട് ഒരു വാക്ക്
"മതം ഒരു വിശ്വാസമോ അതോ സംസ്കാരമോ ? ? ?
ഈശ്വരൻ സത്യമോ? അതോ നിങ്ങൾ പറയുന്നതുപോലെ അന്ധവിശ്വാസമാണോ? തിരിചറിയൂ,വിശ്വാസിയുടെ കണ്ണുകളിലൂടെയല്ല മറിച്ചൊരു വെറും മനുഷ്യന്റെ കണ്ണുകളിലൂടെ ! "
എന്താ ഒരു ഭ്രാന്ത സഞ്ചാരം നടത്താമോ? വളരെ വ്യത്യസ്തമായ വിഷയമായതിനാൽ പകുതിക്ക് നിർത്തരുതെന്ന് അപേക്ഷ...
യാത്ര തുടങ്ങാം ? ? ?
കൃഷ്ണായനം 2 ...
അൽപം വിശകലനം എന്നും എന്റെ ഭ്രാന്താണ്.വേറൊന്നിനുമല്ല എന്റെ പ്രസ്താവനകളും ചോദ്യങ്ങളും അടിസ്ഥാനമില്ലാത്തവയാണെന്ന് പറയാതിരിക്കാനാണു എന്ന് മാത്രം.നമുക്ക് പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയിലേക്ക് പോകാം .
ഇപ്പ്രാവശ്യം കൃഷ്ണായനം അവിടെ നിന്നു തുടങ്ങാം അല്ലേ ?
ആദിയിൽ ശക്തിയുണ്ടായി. ഈ ശക്തി 'പര, പശ്യന്തി,മധ്യമ,വൈഖരി ' എന്നിങ്ങനേ നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു.ആദിയിലുണ്ടായ 'പര' എന്ന ശക്തിയെ 'പരാശക്തി' എന്നു വിളിക്കുന്നു ആദിയിലുണ്ടായതിനാൽ ' ആദിപരാശക്തി' എന്നും വിളിച്ചു...സ്ത്രീ ശബ്ദത്തിനു മൂർച്ച കൂടുതലായതിനാൽ ഇതിനെ ഒരു സ്ത്രീയോടുപമിച്ചു.അങ്ങനെ ആദിപരാശക്തി ദേവിയായി, ടെലിവിഷനിലേ ഹാസ്യ കഥാപാത്രവുമായി, 4 കൈയും 2 തലയും 3 വാലുമൊക്കെ ആളുകൾ പിടിപ്പിക്കുകയും ചെയ്തു.നമ്മൾ ശക്തിക്ക് കൊടുത്ത ഒരു രൂപമേ!!! സ്വർണ്ണമാലയിൽ തുടങ്ങി പരസ്യത്തിന്റെ എല്ലാ മേഖലയിലും ലിപ്സ്റ്റിക്കുമിട്ടു നടക്കുന്ന പര...
ങാ അതൊക്കെ പോട്ടെ തത്കാലം ആദിയിലുണ്ടായ പര എന്ന ശക്തിയെ നമുക്ക് പരാശക്തി എന്നു തന്നെ വിളിക്കാം.ശക്തിക്ക് അടിസ്ഥാനം ഊർജ്ജമാണെന്നത് പരമമായ സത്യം.
ഈ ഊർജ്ജം തന്നെയാണു ഈശ്വരനെന്നതും സത്യം... …
ശക്തിയിൽ നിന്നു പ്രളയവും പ്രളയത്തിൽ നിന്നു മഹാവിഷ്ണുവും ഉണ്ടായി..കരയുന്ന വിഷ്ണുവിനു "അമ്മ" ആയ ശക്തി ധ്യാനിക്കാൻ പറഞ്ഞ് കൊടുത്തു.വിഷ്ണുവിന്റെ നാഭിയിൽ ബ്രഹ്മാവ് ഉണ്ടായി.അപ്പോൾ ബ്രഹ്മാവിന്റെ മുത്തശ്ശിയായ ശക്തി ബ്രഹ്മാവിനു സൃഷ്ടികർമ്മം നൽകി. ബ്രഹ്മദേവന്റെ പുരികത്തിൽ നിന്ന് രുദ്രൻ സൃഷ്ടിക്കപ്പെടുന്നു.
ഈ രുദ്രൻ ജനിച്ചതുമുതൽ കരയുകയായിരുന്നു ജനനത്തിൽ പകുതി ആണും പകുതി പെണ്ണുമായിരുന്നു . (നിങ്ങൾ എന്തു വിളിക്കും?) ഈ രുദ്രൻ …ഭാര്യയായി അല്ലെങ്കിൽ പകുതി ഭാഗമായി സ്വീകരിച്ചതു ബ്രഹ്മാവിന്റെ മുത്തശ്ശിയായ ശക്തിയെ.അഥവാ പരാശക്തിയെ.ബ്രഹ്മാവിന്റെ മുത്തശ്ശിയായ പരാശക്തി,ചെറുമകന്റെ ഭാര്യയായി തീർന്നു.
'എന്തു നല്ല സമ്പ്രദായം????
എന്റേ ഭ്രാന്തമായ ചിന്തകൾ ഇവിടെ പൂർണ്ണയാത്ര തുടങ്ങുന്നു... "
പുരാണങ്ങളാകട്ടെ,ജീവിതമാകട്ടെ,എന്തുമാകട്ടേ...രതിയല്ലേ എല്ലാത്തിനും തുടക്കം???"
എല്ലാം പറയുന്നതും പഠിപ്പിക്കുന്നതും അധിഷ്ഠിതവും രതി തന്നെയല്ലേ???" രതിയല്ലേ ഈ ധർമ്മങ്ങൾ അദൃശ്യമായി പഠിപ്പിക്കുന്നതും പറയുന്നതും???""
"
ധർമ സന്യാസങ്ങൾ പറഞ്ഞാൽ നീതിവ്യവസ്ഥകൾ ദൈവങ്ങളല്ലേ പാലിക്കാത്തത് ???
അവരല്ലേ എല്ലാം തകിടം മറിച്ചത് ? ഈ ലോകത്തിലേ എല്ലാ ചരാചരങ്ങളിലും നിലനിൽക്കുന്ന ഈശ്വരൻ തന്നെ രതിയല്ലേ ആദ്യം പ്രചരിപ്പിച്ചത് ? ഈ ഈശ്വരന്റെ അടിസ്ഥാന തത്വം രതിയല്ലേ? നീതിയും ധർമവും വെടിഞ്ഞ് രതിക്രീഡകൾ പഠിപ്പിച്ചതും ഈശ്വരനല്ലേ ?
അതിനായി ഈശ്വരൻ എടുത്ത അവതാരമല്ലേ ശ്രീ കൃഷ്ണൻ ??????
ധർമ്മ ഗുരുവായ ശ്രീകൃഷ്ണനല്ലേ ശരിയായ രതിയുടെ മൂർത്തിമത്ഭാവം?...??
സംശയമുണ്ടോ ? തർക്കിച്ചു നോക്കുന്നോ ? എങ്കിൽ നമുക്കു തുടരാം...
യുക്തിയുക്തമായ ചിന്തയിലൂടെ വിശ്വാസങ്ങൾക്കും അവിശ്വാസങ്ങൾക്കും അപ്പുറത്തു നിന്നു ആലോചിക്കാൻ കഴിയുന്ന മനുഷ്യനാണെങ്കിൽ മാത്രം വായിക്കു…
ശക്തിയിൽ നിന്നു പത്മനാഭനും പത്മനാഭനിൽ നിന്നു ബ്രഹ്മാവും ഉത്ഭവിച്ചു. ഈ ബ്രഹ്മന്റെ പുരികത്തിൽ നിന്നു രുദ്രനും ,രുദ്രൻ തന്റെ മുത്തശ്ശിയായ ശക്തിയെ പരിണയിച്ചു. പകുതി ആണും പകുതി പെണ്ണുമായ രുദ്രൻ*** 11 ആയി പിരിഞ്ഞു.ഏകാദശ രുദ്രന്മാരും അവർക്ക് ഓരോ രുദ്രണിമാരും.(മാരുദാ എന്നു ബ്രഹ്മാവ് പറഞ്ഞപ്പോൾ രുദ്രനു നാമം ലഭിക്കുകയും 11 ആയി പിരിയുകയും ചെയ്തു.)
[പരാശക്തിയിൽ നിന്നു ഒരു അണ്ഡം ഉത്ഭവിക്കുകയും അതു ജലത്തിൽ പതിക്കുകയും ആ സുവർണ്ണബീജത്തിൽ നിന്നു ബ്രഹ്മാവ് ഉത്ഭവിക്കുകയും ചെയ്തുവെന്നു കാണുന്നുണ്ട്]
നമുക്ക് ഇനി ഓരോരുത്തരെയായി നോക്കാം.ആദ്യം സൃഷ്ടികർത്താവായ ബ്രഹ്മനെ ആകട്ടേ വിശകലനം ചെയ്യുന്നതു...മൊറാലിറ്റിയുടെ അടിസ്ഥാനത്തിൽ...
സാക്ഷാത് സൃഷ്ടികർത്താവായ ബ്രഹ്മൻ അംഗുഷത്തിൽ നിന്നു ദക്ഷനെയും വാമാംഗുഷത്തിൽ നിന്നു പുത്രി വീരണിയേയും സൃഷ്ടിച്ചു. പുത്രനേയും പുത്രിയേയുംവിവാഹം ചെയ്യിച്ച മഹാനായ ബ്രഹ്മൻ ഏത് നീതിന്യായമാണ് ഉണ്ടാക്കിയത് ? ഇതു പോകട്ടേ കാരണം സൃഷ്ടിയുടെ തുടക്കത്തിൽ എപ്പോഴും ഇങ്ങനെ ആയിരിക്കുമല്ലോ ?
ക്രിസ്തുമതവും ഇസ്ലാമും ഭേദമാണ്... കാരണം അവിടെ ആദാമിന്റെ വാരിയെല്ലിൽ നിന്നുമാണ് ഹവ്വ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഭാര്യ ശരീരത്തിന്റേയും മനസ്സിന്റേയും ഒരു പകുതിയാണല്ലോ ? അതോ ആദാമിന്റെ പുത്രിയായി വരുമോ നീതിന്യായം പറഞ്ഞാൽ ? എന്തായി വരും???
എനികെങ്ങും അറിയില്ലേ...
നമുക്ക് തിരിച്ച് വരാം.ദക്ഷ വീരണിമാർക്ക് 5000 പുത്രർ. [ഇതു തന്നെയായിരുന്നു പണി...എന്റെ ഈശ്വരീ...] അങ്ങനെ മനുഷ്യന്റെ കാര്യം ശരിയായി...
ഇതേ ബ്രഹ്മാവ് ഒരു പെണ്ണിനെ സൃഷ്ടിച്ചു. അവൾ 4 ശക്തികളായി തിരിഞ്ഞു... ശതരൂപ
സാവിത്രി
ഗായത്രി
സരസ്വതി
നാലാമത്തവളായ സരസ്വതിയെ കണ്ടപ്പോൾ പിതാവിനു കാമം താങ്ങാനായില്ല...
പാവം മകൾ !
അചഛന്റെ ഒരു ലീലാവിലാസമേ......
മകൾ തെക്കോട്ട് മാറിയപ്പോൾ ബ്രഹ്മൻ അങ്ങോട്ട് ഇട്ടു ഒരു തല പുതുതായി...മകൾ വടക്കോട്ട് മാറിയപ്പോൾ അങ്ങോട്ടും വയ്ച്ചുകൊടുത്തു ഒരു തല...പടിഞ്ഞാർ മാറിയപ്പോൾ അങ്ങോട്ടുമിട്ടു ഒരു തല...ഒരു നിവർത്തിയുമില്ലാതെ ആകാശത്തേയ്ക്ക് മാറിയപ്പോൾ ' ദാ വരുന്നു മുകളിലോട്ടും ഒരു തല'...
" ബ്രഹ്മാവിനാണോ തലയ്ക്ക് പഞ്ഞം !!!"
[ഈ ഇടയ്ക്ക് ഒരു സീരിയലിൽ കണ്ടു ബ്രഹ്മാവിനു ചുറ്റിലുമായി 5 തല. അതെങ്ങനെയെന്നു നോക്കിയിട്ട് ഒട്ടും മനസിലാകുന്നില്ല. ശ്ശോ ! ഈ സീരിയലുകാരുടെ ഒരു കണ്ടുപിടിത്തമേ !!!]
ഒടുവിൽ മകൾ അച്ഛന്റെ കാമവികാരത്തിനു വഴങ്ങി.അങ്ങനെ സരസ്വതി സ്വന്തം അച്ഛന്റെ ഭാര്യയായി...
ഹോ !!! എന്തു നല്ല സനാതന ധർമ്മം...! ! !
എന്നിട്ടോ? ഈ ദമ്പതിമാർ മധുവിധു ആഘോഷിച്ചതു 100 ബ്രഹ്മവർഷം...
ആലോചിക്കുക 120 ബ്രഹ്മ വർഷമാണ് ഒരു ബ്രഹ്മാവിന്റെ ആയുസ്സ്...
അതായതു 30,09,17,376 കോടി മനുഷ്യ വർഷം..
അങ്ങനെ ആഘോഷിച്ച മധുവിധുവിനു ശേഷം ഒരു പുത്രനും ഉണ്ടായി...
"വിരാട് പുരുഷൻ..."
അപ്പുറത്ത് മകനും മകളും ചേർന്ന് 5000 മക്കൾ ഇവിടെ അച്ഛനും മകളും ചേർന്ന് 100 ബ്രഹ്മവർഷത്തിൽ ഒരേ ഒരു സന്തതി !!! എങ്ങനെയുണ്ട് സൃഷ്ടികർത്താവിന്റെ " ധർമ്മാചരണം " അഥവാ ഇംഗ്ലീഷിലേ " മൊറാലിറ്റി "??? ഇവിടെ എന്തായിരുന്നു അടിസ്ഥാന തത്വം ??? രതി അല്ലേ ? ? ?
ഇനി ഭഗവാൻ ശ്രീ രുദ്രനിലേക്ക് കടക്കാം
ധർമ്മപ്രകാരം ശ്രീ രുദ്രൻ ഭുജാതനായത് പകുതി ആണും പകുതി പെണ്ണൂമായി. അതിനു ശേഷം രണ്ടായിപ്പിരിഞ്ഞു .അവിടെ ശക്തി ശിവന്റെ ഭാര്യയായി ,നേർപ്പകുതിയായി, അർദ്ധാംഗിനിയായി ...നിങ്ങൾ എത്ര തർക്കിച്ചാലും എന്തു പറഞ്ഞാലും നാട്ടുനടപ്പനുസരിച്ച് ശിവന്റെ മുതുമുത്തശിയായ ശക്തിയെത്തന്നെ ശിവൻ വരിച്ചു...
ഇനി അല്ല അതു വ്യവസ്ഥയ്ക്ക് തെറ്റല്ല എന്നു പറയുന്നു എങ്കിൽ പിന്നെ നിങ്ങളും ഞാനും എന്തിനീ വ്യവസ്ഥകൾ വച്ചു പുലർത്തുന്നു? നമുക്കും നാളെ മുതൽ മുതുമുത്തശ്ശിമാരെ തിരക്കി ഇറങ്ങാം !!!
ആ തർക്കം അവിടെ കറങ്ങട്ടേ ഒരു ചക്രം പോലെ !
ശിവൻ!
രുദ്രൻ തന്റെ ദിഗംബരത്വം പ്രദർശിപ്പിച്ച് നടന്നപ്പോൾ സന്യാസിപത്നിമാർ കണ്ട് മോഹിക്കുകയും സന്യാസിമാർ ശിവനെ 'ലിംഗം വീണുപോകട്ടെ ' എന്നു ശപിക്കുകയും ചെയ്തു. ഈ രുദ്രൻ തന്നെയല്ലേ ലിംഗം ഉപേക്ഷിച്ച് കടന്നുകളഞ്ഞതും,പിന്നീട് അതു പിന്വലിക്കണമെങ്കിൽ തന്റെ 'ലിംഗത്തെ' ആരാധിക്കണമെന്നും പറഞ്ഞതും,? എന്തു നല്ല ദൈവം അല്ലേ? ഇതേ ശിവൻ തന്നെയല്ലേ തന്റെ ലിംഗത്തെ ആരാധിക്കുന്നവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതും ആശിർവ്വദിച്ചതും ?
ലിംഗം രതിയുടെ പ്രധാനാവയവമായതിനാലല്ലേ ഇങ്ങനെ ഒരു സംഭവം പുരാണങ്ങളിൽ ഉൾപ്പെടുത്തിയതു? അഥവാ രതി അല്ലേ അവിടെയും പ്രതിപാദിപ്പിക്കപ്പെടുന്ന പ്രധാന ധർമം ???
കഴിഞ്ഞില്ലാട്ടോ !!!
ഇതേ ശിവൻ അല്ലേ വിഷ്ണുവെന്ന ത്രിമൂർത്തികളിൽ ഒരാളെ (ശരിക്കും പറഞ്ഞാൽ മുത്തശ്ശനെ)കണ്ട് ഭ്രമിച്ചതും അതിൽ ഒരു പുത്രനെ ഉത്പാദിപ്പിച്ചതും? പാലാഴി മദനവും മോഹിനിയേയും നിങ്ങൾ മറന്നുവോ?
അവിടെ അവാചികമായി ചൊന്നതു സ്വവർഗ്ഗ രതിയല്ലേ???
ഒരേ സമയം പാർവ്വതിയെയും ഗംഗയേയും വയ്ച്ചിരുന്നതും ഇതേ ശിവനല്ലേ? ചിന്നവീട് അല്ലേ???
സാക്ഷാത് പരമശിവനും നിങ്ങൾക്ക് പറഞ്ഞ് തന്നതു രതിയെന്ന അവാചികമായ പദമല്ലേ?
ഇവിടെയും രതിയല്ലേ അടിസ്ഥാനം ??? ഇനി നമുക്കു ശിവനെ വിടാം...
പാവം ഭസ്മാസുരനെ പേടിച്ചവനല്ലേ!!!
പൊയ്ക്കോട്ടേ...
ദേവ ദേവൻ ഇന്ദ്രൻ...!!!
സഹസ്രലിംഗനെന്നും മഹാ സുഖിമാനുമായ ഇന്ദ്രനെക്കുറിച്ച് ആരും തർക്കിക്കുന്നില്ലല്ലോ അല്ലേ? എങ്കിൽ ഇന്ദ്രനെ ഞാൻ വിളിക്കൻ ഉദ്ദേശ്ശിക്കുന്നതു വേരെ വാക്കാണ്. ഉർവ്വശ്ശിയെ അയച്ചു സ്വന്തം മകനായ അർജ്ജുനനെ വശീകരിപ്പിക്കാൻ ശ്രമിച്ച മഹാനായ അച്ഛൻ...ഞാൻ ഇങ്ങനെ സ്ത്രീകളെ അയക്കുന്നവരെയും ഏർപ്പാട് ചെയ്യുന്നവരേയും ഒരു പേരു വിളിക്കും....
അമ്മാവനെന്നു നീളത്തിൽ പറയും...ചുരുക്കി പറഞ്ഞാൽ................... നിങ്ങളോ?
ത്രിശ്ശിരസ്സ് എന്നറിയപ്പെട്ട വിശ്വരൂപൻ ! അഥവാ ഇന്ദ്രന്റെ സഹോദരനായ ത്വഷ്ടാവിന്റെ പുത്രൻ,അദ്ദേഹത്തേ വശീകരിക്കാനും ദേവസ്ത്രീകളെ അയച്ച ഇന്ദ്രനേ നിങ്ങൾ എന്തു വിളിക്കും, കൃപാചാര്യന്റെ പിതാവ് ശരദ്വാനു രേതസ്സ് സ്ഖ്ലിക്കുവാന് ജ്ഞാനപതിയെന്ന ദേവസ്ത്രീയെ അയച്ചതും ഇതേ ഇന്ദ്രൻ തന്നെയല്ലേ? ഗൗതമ പത്നി അഹല്യയെ പ്രേമിച്ചു ചതിച്ചതും ഭംഗാസ്വനെന്ന രാജാവിനെ
"സ്ത്രീയ്ക്ക് സംഭോഗ- ആനന്ദം കൂടുതലായിരിക്കട്ടേ"
എന്നു അനുഗ്രഹിച്ചതും എല്ലാം രതി ലോകത്തിന്റെ ഉത്ഭവതിനടിസ്ഥാനമായതിനല്ലേ???
അഥവാ രതിയല്ലേ എല്ലാത്തിനും അടിസ്ഥാനം ?????
ഇനി ഇന്ദ്രനെ വിടാം പാവം " മാമൻ"
" ഗംഗ "
ഭക്തന്റെ വീർപ്പും വിയർപ്പും ചുമക്കുന്ന പതിത പാവനിയായ ഗംഗ !!!
ആദ്യം വിഷ്ണുവിന്റെ ഭാര്യയായിരുന്ന ഗംഗ പിന്നെ ശിവനു ഭാര്യ... ഇംഗ്ലീഷിൽ പറഞ്ഞാൽ 'മ്യൂചുൽ എക്സ്ചേഞ്ച്'
വാമനന്റെ ഇടത്തേ കാലിലെ നഖത്തിൽ നിന്നു ഉത്ഭവിച്ചു വിഷ്ണുപാദത്തിൽ നിന്നും ശിവജടവഴി ഭൂമിയിലേക്ക് ഒഴുകിയെത്തിയ ഗംഗ ശിവന്റെ ആരായിരുന്നു? ഭാര്യ??? വെപ്പാട്ടി ?"
ആദ്യത്തേതെങ്കിൽ സാരമില്ല,പക്ഷെ രണ്ടാമത്തേതെങ്കിൽ എന്തിനാൺ പാർവ്വതി ഈ കാര്യത്തിൽ പിണങ്ങിയത്? രാവണനു ചന്ദ്രഹാസം കിട്ടാൻ മാത്രമോ??
ഗംഗ കാമാർത്തയായി വിഷ്ണുവിനെ നോക്കിയപ്പോൾ കൂടെ ഉണ്ടായിരുന്ന സരസ്വതിയും ***
[വിഷ്ണുവിന്റെ ഭാര്യയായിരുന്നു സരസ്വതിയും, അച്ഛനും മകനും ഉണ്ണുന്നതു ഒരേ പാത്രത്തിൽ നിന്നു... "പബ്ലിക്ക് പ്രോപ്പർട്ടി...")]
,ലക്ഷ്മിയും കാണുകയും പരസ്പരം ശപിക്കുകയും ചെയ്തു... ഇതിൽ ഗംഗ പിന്നീട് ശിവന്റെ ഭാര്യയായി (അതോ വെപ്പാട്ടിയോ???) തീരുകയും അതിനു സേഷം ശന്തനുവുമായി രമിക്കുകയും അതിനു ശേഷം സമുദ്രവുമായി ഭാര്യാ ബന്ധം സ്ഥാപിക്കുകയും ചെയ്തു..
പതിത പാവനി....എന്തു നല്ല ധർമ്മം......
ഇവിടെയും രതി തന്നെയല്ലേ അടിസ്ഥാനം....?????
" ഹനുമാൻ "മഹാബ്രഹ്മചാരിയായ ഹനുമൻ,മഹാനുഭാവൻ പോലും നമുക്ക് എടുത്ത്കാണിക്കുവാനാകുമോ? ഇല്ല ! എങ്കിൽ മകരധ്വജന്റെ ജനനം വിശദീകരിക്കണം...ഒരു നിമിഷം എങ്കിലും ഹനുമാൻ രതിയുടെ കാര്യം ആലോചിച്ചതുകൊണ്ടല്ലേ മകരധ്വജൻ ജനിച്ചത്...?
അപ്പോൾ രതിയുടെ നാമ്പ് എല്ലായിടത്തും ഉണ്ടായിരുന്നു,അല്ല ഉണ്ട്...
ബാലി സുഗ്രീവന്മാരുടെ പിതാക്കൾ ആരോ ആകട്ടെ ഇന്ദ്രനും,സൂര്യനും ,2 പേരും ഭോഗിച്ചത് സൂര്യന്റെ തേരാളിയായ അരുണനെയല്ലേ ? ഇതെന്താ സ്വവർഗ്ഗരതിയുടെ അതിപ്രസരമല്ലേ???
ഇനി ഭഗവാൻ നാരായണൻ :
ലക്ഷ്മി,സരസ്വതി ,ഗംഗ,പിന്നെ പോകുന്നിടത്തും വരുനിടത്തും വിശ്വരൂപത്തിലും അവതാര രൂപത്തിലുംഭഗവാൻ രതിയും രതിക്രീഡയും...
പലർക്കും വിഷ്ണുവെന്ന പദം വ്യാഖ്യാനിക്കാൻ പോലുമറിയില്ല ! വിഷ്ണുഭക്തരാണു പോലും ! കഷ്ടം !
" വിഷ്ണു എന്നാൽ വ്യാപന്ന ശീലമുള്ളവൻ എന്നാണ് അർത്ഥം "
"എന്താണ് വ്യാപാനം ചെയ്യുന്നതു ? രതിയോ?
തത്കാലം നമുക്കീ വ്യാപരിച്ചുള്ള യാത്രമതിയാക്കാം....
ഇനി കൃഷ്ണായനത്തിലേക്ക്.....
ചാരിത്ര്യവതിയായ ഗംഗയിൽ ശന്തനുവിനു ആഗ്രഹം ജനിക്കുകയും ഭീഷ്മപിതാമഹനുണ്ടാകുകയുമങ്ങനെ അങ്ങനെ മഹാഭാരതം മുന്നൊട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. അതു പോട്ടെ, ആ വണ്ടി നമുക്കു പിടിക്കണ്ട...
ശ്രീ കൃഷ്ണൻ........
ജനനം : രോഹിണി നക്ഷത്രം
സ്ഥലം : കാരാഗൃഹം (തടവറ/ജയിൽ)
ഒന്നിൽ തുടങ്ങി ഏഴെണ്ണം മരിച്ചിട്ടും തടവറയായിട്ടും വസുദേവനും ദേവകിക്കും രതി ഇല്ലാതെ വയ്യ തന്നെ...!!!
അങ്ങനെ ഭഗവാൻ ശ്രീ കൃഷ്ണൻ ജനിച്ചു...എങ്ങനെ എന്നു പറയണ്ടല്ലോ !!!
കുറച്ച് ഫ്ലാഷ് ബാക്ക്...! വരുണശാപം നിമിത്തം കശ്യപ അദിതി ദിതി കുടുംബമാണു വസുദേവ ദേവകീ രോഹിണിമാരായി ജനിച്ചതെന്നു ആർക്കെങ്കിലും അറിയാതെ ഉണ്ടോ??? എങ്കിൽ അതാണ് കഥ !
ശ്രീ കൃഷ്ണൻ നാരായണ മുനിയുടെ പുനർജ്ജന്മമാണെന്നു അറിയുമല്ലോ? ബ്രഹ്മാവിന്റെ ഹൃദയത്തിൽ നിന്നു ധർമ്മൻ എന്ന പ്രജാപതി ഉത്ഭവിച്ചു.ദക്ഷ പ്രജാപതിയുടെ പത്ത് പുത്രിമാരെ ഇദ്ദേഹം വിവാഹം കഴിച്ചു.ഇദ്ദേഹത്തിനു അവരിൽ
'ഹരി,കൃഷ്ണൻ,നരൻ,നാരായണൻ'
എന്നിങ്ങനെ നാലു പുത്രന്മാർ.ഹരിയും കൃഷ്ണനും മഹാ യോഗികളായും നരനും നാരായണനും മഹാതപസ്വികളായും ഭവിച്ചു... അവിടെയും നരനാരായണന്മാരുടെ തപസ്സിളക്കാൻ നമ്മുടെ ' അമ്മാവൻ'(ആരാണെന്ന് അറിയാമല്ലോ? ') തന്റെ ജോലി ചെയ്തു...ദേവസ്ത്രീകൾ ശല്യം ചെയ്തപ്പോൾ നാരായണൻ
" ഈ ജന്മത്തിൽ എന്റെ വൃതം നിങ്ങൾ സംരക്ഷിച്ച് തരണം,അടുത്തതിൽ ഞാൻ നിങ്ങളുടെ ആഗ്രഹം സാധിച്ച് തന്നുകൊള്ളാം"
എന്നും പറഞ്ഞു...
28ആം ദ്വാപരയുഗത്തിൽ നാരായണൻ ഭഗവാൻ ശ്രീകൃഷ്ണനായി ജനിച്ചു,ഈ ദേവസ്ത്രീകൾ നരകാസുര പുത്രിമാരായും...
" അപ്പോൾ ഒരു ചോദ്യം
" അസ്യാസ്ത്യാമഷ്ടമോ ഗർഭോഹന്താ:
ഇതു കേട്ടില്ലായിരുനെങ്കിൽ കൃഷ്ണൻ ജനിക്കുമായിരുന്നോ???
എങ്ങനെ ജനിക്കാതിരിക്കും ?
തടവറയിൽ എട്ടെങ്കിൽ തലയിണയിൽ എത്രയായിരിക്കും ??? എന്റെയമ്മേ !!!
ഇനി ശ്രീകൃഷ്ണായനത്തിലേക്ക് പൂർണ്ണയാത്ര തുടങ്ങാം.....!!!
ശ്രീ കൃഷ്ണ പരമാത്മനിലേക്ക്.............
നിരന്തരമായ ബുദ്ധിമുട്ടുകൾക്കും പീഡനങ്ങൾക്കുമിടയിൽ സാക്ഷാത് ഭഗവാനെ വസുദേവൻ ഒപ്പിച്ചെടുത്തു. കൃഷ്ണൻ വളർന്നു.വലുതായില്ല എങ്കിൽ തീരെ ചെറുതുമല്ല. രതി ലോകമര്യാദയും രതിക്ക് മര്യാദയില്ലെന്നും തെളിയിക്കാനായി ഭഗവാൻ വളരെ എളുപ്പം വഴി കണ്ടെത്തി.
“ വസ്ത്രാപഹരണം...”
സുന്ദരിമാർ കുളിക്കുന്നനേരം നോക്കി കുളിക്കടവിൽ നിന്നു വസ്ത്രങ്ങൾ മാറ്റിയതും അവരുടെ നഗ്നത ആസ്വദിച്ചതും ഇതിനായല്ലേ ? ഭഗവാന്റെ ഓരോ കുസൃതികളേ...
അവിടെ രതിയുടെ ആദ്യ ഭാവം ഭഗവാൻ കാണിച്ചപ്പോൾ എന്തേ പുരാണങ്ങൾ ഭഗവാനെ വൃത്തികെട്ടവനെന്നു പറഞ്ഞില്ല,എന്തേ പുരാണങ്ങൽ കൃഷ്ണനെ മര്യാദയില്ലത്തവനെന്നു പറഞ്ഞില്ല...?
അപ്പോഴേ ഭഗവാനെ ആ റൗണ്ടിൽ തന്നെ മൊറാലിറ്റി ഇല്ല എന്നു പറഞ്ഞു പുറത്താക്കിക്കൂടായിരുന്നോ ?
വാസന്തകാലം ഭഗവാൻ രാസക്രീഡ നടത്തി ഗോപികമാർക്ക് ആനന്ദം നൽകി എന്നു ഭാഗവതം പറയുന്നു... അമ്പാടിയിലേ ഗോപികമാർക്ക് രാസക്രീഡ നടത്തിയാൽ മാത്രം കിട്ടുന്ന ആനന്ദം എന്താണ് ?
അതും ഭഗവാൻ ഒറ്റയ്ക്ക് !
ലോകമര്യാദയുടെ എല്ലാ ലിഖിതാലിഖിത ചിട്ടകളും കാറ്റിൽ പറത്തിയതു ഭഗവാൻ തന്നെയല്ലേ ?പിന്നെന്തിനാണ് മനുസ്മൃതിയിൽ മണ്ടത്തനം എഴുതിയിരിക്കുന്നതു ?
ഈ ഗോപികമാർ ഇന്നത്തേ പയ്യന്മാർ പറയുന്നതുപോലെ "യൂസ്ട് കാർ" ആയി മാറിയില്ലേ?പാവം ഭർത്താക്കന്മാരെ കൃഷ്ണൻ ചതിച്ചില്ലേ ???
അപ്പോൾ ജാരപ്രവർത്തനം ആകാമെന്നും അതു തൃപ്തി വരുത്താൻ ആണെങ്കിൽ തെറ്റില്ലെന്നും കൃഷ്ണൻ തെളിയിച്ചില്ലേ ?
" ഇപ്പോഴും കന്നിമാസം നിലവിലുണ്ട്...ഗോപികമാരും ഭഗവാന്മാരും മറക്കണ്ടാട്ടോ !!!
രാധ...
ശരിക്കും അങ്ങനെ ഒരു കഥാപാത്രം ഉണ്ടോ ??
നമുക്ക് നോക്കാം...
1.നാരദ പുരാണം (2,81) വൃഷഭാനു-കലാവതി ദമ്പതിമാർക്ക് ഉണ്ടായ മകളാണ് രാധ...ഇവർ ഗോകുലത്തിലേ അന്തേവാസികളായിരുന്നു...
2.പത്മബ്രഹ്മപുരാണം (7) വൃഷഭാനു മഹാരാജവിനു യാഗ ഭൂമിയിൽ നിന്നു ലഭിച്ചവൾ രാധ...അതെന്തായാലും സ്വീകാര്യമല്ല.കാരണം നമ്മുടെ രാധ വെറും ഗോപികയല്ലേ....
3.ബ്രഹ്മവൈവർത്തനപുരാണം (2,12,16) കൃഷ്ണന്റെ വാമാംഗത്തിൽ നിന്നും രാധ ഉടലെടുത്തു... ഈ കൃഷ്ണ വാമാംഗമായ രാധ ഒരിക്കൽ കൃഷ്ണനെ തിരഞ്ഞു നടക്കുകയും ,ഭഗവാൻ വിരജയെന്ന ഒരു ഗോപകന്യകയുമൊത്ത് കാമകേളികളാടുന്നതു കാണുകയും (കന്യകയാണോന്ന് എനികറിയില്ലാട്ടോ !)അവിടെ ഉണ്ടായിരുന്ന സുദാമാവുമായി തർക്കമാകുകയും പരസ്പരം ശപിക്കുകയും ചെയ്തു രാധ മനുഷ്യ യോനിയിൽ പിറക്കുകയും സുദാമാവ് ദാനം സ്വീകരിക്കുന്നവനായി പിറക്കുകയും ചെയ്തു.
അപ്പോൾ എനിക്കും നിങ്ങൾക്കും കാലപ്രമാണം ഒരു പ്രശ്നമായി മാറുന്നു...
അതിനാൽ ഇതും തള്ളി- ക്കളഞ്ഞ് നമുക്ക് ആദ്യത്തേ വ്യാഖ്യാനം ആസ്പദമാക്കി നീങ്ങാം...
ഈ രാധയോടൊന്നിച്ച് സർവ്വവിധ കാമകേളികൾ ആടുകയും അവളെ തന്റെ കാമ പൂരണത്തിനായി ഉപയോഗിക്കുകയും ചെയ്ത കൃഷ്ണൻ അവളെ വിവാഹം ചെയ്തോ ? അപ്പോൾ രാധയ്ക്ക് എന്തു സംഭവിച്ചു ?
ബ്രഹ്മ വൈവർത്തന പുരാണത്തിൽ രാധ എന്ന ഗോപികയെ കൃഷ്ണന്റെ പ്രിയസഖിയായി പറഞ്ഞിട്ടുണ്ട്. രാധ എന്ന അകന്യകയെ വിവാഹം ചെയ്ത ഹത -ഭാഗ്യൻ " രാപാണൻ" എന്ന ഗോപൻ...
ഭഗവാൻ ഇവിടെ എന്താണ് കാണിച്ച് തന്നത്?
വിവാഹത്തിനു മുൻപും രതിയാകാം.പ്രണയത്തിലൂടെ എന്നല്ലേ?
എന്തൊരു മര്യാദ.....
ഹാ !
രുക്മിണി
സത്യഭാമ
ജാംബവതി
കാളിന്ദി
മിത്രവിന്ദ
സത്യ
കൈകേയി
ലക്ഷണ
പിന്നെ നരകാസുരന്റെ പതിനാറായിരം പുത്രിമാർ,16000,...
ഇത്രയും ഭാര്യമാർ ഭഗവാനു ആകാം,മരുമോൾക്ക് കലികാലത്തിൽ പറമ്പിലും ആയിക്കൂട !!!
നാലുകെട്ടിയാൽ അവൻ കോടതി കയറണം...
പണ്ടെന്താ കൃഷ്ണനു കൊമ്പുകളുണ്ടോ ???
ഭാര്യമാരെ നേരാംവണ്ണം സന്തോഷിപ്പിക്കാൻ 135-ആമത്തെ വയസ്സിൽ ഭഗവാനു കഴിയാതെ വന്നപ്പോൾ സുന്ദരിമാരും യൗവനയുക്തകളുമായ ഭാര്യമാർ അന്തപ്പുരം കാവൽക്കാരേയും സ്വന്തം മക്കളേയും ആ കൃത്യം ഏൽപ്പിച്ചു..
(കൃഷ്ണന് മര്യാദയില്ലങ്കിൽ പിന്നെന്തിനാ ഇവർക്ക്)
ഇതു സഹിക്കാനാവാതെ വന്നപ്പോൾ അല്ലേ ഭഗവാൻ ഉലയ്ക്കകടിച്ചും തമ്മിൽ തല്ലിയും തല്ലിച്ചും അവരുടെ മക്കളേയും ആങ്ങളമാരേയും എല്ലാ ആണുങ്ങളേയും കൊന്നതും കൊല്ലിച്ചതും....
എന്നിട്ട് ദേഷ്യം തീരാതെ ഫൽഗുണനെക്കൊണ്ട് സ്ത്രീകളെ ഹസ്തിനാപുരിയിൽ എത്തിക്കണമെന്ന വ്യാജ്യേന പോകും വഴിക്ക്,ഗാണ്ഡീവത്തേ അപ്രത്യക്ഷമാക്കിയതും അർജ്ജുനനെ മലയന്മാരും വേടന്മാരുമായുള്ള നിസ്സാരയുദ്ധത്തിൽ പരാജിതനാക്കിയതും എന്നിട്ട് ഈ സ്ത്രീകളെ അവർ പിടിച്ച്കൊണ്ട് പോകാനായുള്ള അവസ്ഥ ഉണ്ടാക്കിയതും ???
നല്ല ശിക്ഷ....
ഇങ്ങനെ ധാർമികതയില്ലാത്ത ഒരു ഭഗവാൻ കൃഷ്ണനെ ആണോ നിങ്ങൾ ആരാധിക്കുന്നത് ?
എല്ലാ മതങളിലും എല്ലാ സംസ്കാരങളിലും രതി തന്നെയായിരുന്നു ആധാരം.അവിടെയും പുരാണകഥാപാത്രങൾക്ക് ഒരു ചട്ടവും ധർമ്മവും രതിയുടെ കാര്യത്തിൽ ഇല്ലായിരുന്നു.
ഇടിപ്പസ്സ്,അഥീന , അപ്പോളോ,ആണൊന്നിനു 4 കെട്ടാൻ പറഞ്ഞ നബി…(എന്തേ സഹോദരിയായി കണ്ട് സംരക്ഷിചൂടെ പെണ്ണുങ്ങളേ?) സാക്ഷാത് വിശുദ്ധ മറിയം (ഭർത്താവിന്റെ അല്ലാതെ ഗർഭം ധരിച്ച മറിയം)പിന്നെ എത്ര എത്ര കഥാപാത്രങ്ങൾ?
ഞാൻ ഒരു മതത്തിനേയും ഒഴിവാക്കുന്നില്ല,കുറ്റപെടുത്തുന്നുമില്ല...എല്ലാം എന്റെ വെറും സംശയങ്ങൾ മാത്രം...
എനിക്ക് ഹൈന്ദവം കൂടുതൽ പരിചിതമായതിനാൽ ഇതിനെ ആധാരം ആക്കി പ്രതിപാദികുന്നുവെന്നു മാത്രം...
രതിയുടെ ഉത്ഭവം എത്രപേർക്കറിയാം???
ലക്ഷത്തിൽ പത്ത്പേർക്കാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ തർക്കിക്കുമോ?
ശരി ഒന്നുരണ്ടെണ്ണം പറയാം...
ഹൈന്ദവാടിസ്ഥാനത്തിൽ പറഞ്ഞാൽ… [മതത്തിന്റെ പേരിലും ദൈവങ്ങളുടെ പേരിലും ഊറ്റം കൊള്ളുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്]
കാലികാ പുരാണം ………………….
ബ്രഹ്മാവ് പത്ത് പ്രജാപതികളെ സൃഷ്ടിച്ചു
ദക്ഷൻ
മരീചി,
അത്രി,
പുലഹൻ,
അംഗിരസ്സ്,
ക്രതു,
പുലസ്ത്യൻ,
വസിഷ്ഠൻ,
നാരദൻ,
ഭൃഗു.
അവരെത്തുടർന്ന് സന്ധ്യ എന്ന തരുണീമണിയേയും പിതാമഹൻ സൃഷ്ടിച്ഛു.
അവതരിച്ച ക്ഷണത്തിൽ ആ രൂപലാവണ്യത്തിൽ മതിമയങ്ങിയ പതിനൊന്നു പേരും ചാടിയെണീറ്റു ! [എന്തിനാണ്? ]
സഭ സ്തംഭിച്ചു നിൽക്കുമ്പോൾ ബ്രഹ്മാവിന്റെ മനസിൽ നിന്ന് ഒരു പുരുഷൻ അവതരിച്ചു.
അവന്റെ കയ്യിൽ അഞ്ചു പുഷ്പ ബാണങ്ങൾ ഉണ്ടായിരുന്നു. ബ്രഹ്മാവ് അവനെ ഇങ്ങനെ അനുഗ്രഹിച്ചു
"തവ ഹസ്തെ ഭവിക്കും പഞ്ചബാണങ്ങളാൽ സനാതനസൃഷ്ടികർമ്മത്തിൽ നിരതനാകുക... "
(കലികാല ഭാഷ്യം)' അളിയൻ അപ്പോൾ തന്നെ എടുത്തു,പതിനൊന്നുപേർക്കിട്ടും പണിതു "
ഹർഷണം
രോചനം
മോഹനം
ശോഷണം
മാരണം"
എടുക്കുമ്പോൾ ഒന്നും
തൊടുക്കുമ്പോൾ പത്തും
വിടുമ്പോൾ നൂറും
കൊള്ളുമ്പോൾ ആയിരവും ...
കൊണ്ടപ്പോൾ പതിനൊന്നു പേരും( അച്ഛനും മക്കളും) കാമദ്വീപ്ത്തരായി മയങ്ങി വിയർത്തു നിന്നു.ഇതു കണ്ടു വന്ന മഹാദേവൻ കളിയാക്കുകയും ദക്ഷന്റെ വിയർപ്പിൽ നിന്ന് രതി ദേവി ഉയിർക്കുകയും ചെയ്തു... ഇതു ഹൈന്ദവം... !
ബാക്കി പ്രമുഖർക്കായി ആദത്തിനേയും ഹവ്വയേയും സൃഷ്ടിച്ച അതേ ദൈവം അല്ലേ സാത്താനേയും ഇബിലീസിനേയുമൊക്കെ നിർമിച്ചത്?
ഏദന്തോട്ടവും ആപ്പിളും വാഴക്കുലയും തേങ്ങാക്കുലയുമൊക്കെ ഇതേ ദൈവം തന്നെയല്ലേ സൃഷ്ടിച്ചത്?
ആദത്തിന്റേയും ഹവ്വയുടേയും മക്കൾ സ്വന്തം അമ്മയേയും അനിയത്തിയേയും സഹോദരിയേയുമല്ലേ കാമാസക്തിക്കായി ആശ്രയിച്ചത്?
ഇതിനർത്ഥം രതിയല്ലേ ദൈവസൃഷ്ടിയുടെ അടിസ്ഥാന തത്വം ?
അപ്പോൾ ആദ്യം ധർമ്മം തെറ്റിച്ചതു ദൈവമല്ലേ?
എഡൻ തോട്ടവും ആപ്പിളും ഒഴിവാക്കി വല്ല അമ്മ്യൂസ്മന്റ് പാർക്കും പോപ്ക്കോർണ്ണും മാത്രമാക്കി വയ്ക്കാമായിരുന്നില്ലേ?
മനുഷ്യൻ വഴി തെറ്റുമായിരുന്നോ ?അല്ലെങ്കിൽ അങ്ങനെ പറയുമായിരുന്നോ?
ഒടുവിൽ എല്ലാം ചെയ്യിപ്പിച്ചിട്ട് കളിയിൽ ദൈവം ആരായി ???
മറ്റ് വിശ്വാസങ്ങൾ പോട്ടെ,കാരണം ക്രിസ്തുമതം ഉണ്ടായതു എ ഡി 35ൽ ആൺ.
ഇസ്ലാം എ ഡി 438ലും
ബി സി 5ൽ ആദ്യത്തേ ബൈബിൾ കോഡക്സ് അലക്സാൻഡ്രിയാസ് എഴുതപ്പെട്ടപ്പോൾ
അപ്പോക്രിഫയുടെ ഉറവിടം ബി സി 7 ആണെന്നു പറയപ്പെടുന്നു...
ഖുറാൻ എഴുതപ്പെട്ടതു എ ഡി 288ലാണ് എന്നും അറിയാം...
പക്ഷേ മഹാഭാരതവും രാമായണവും എഴുതപ്പെട്ടതു ബി സി 2273ൽ എന്നു പറയുന്നു അമേരിക്കൻ ശാസ്ത്രജ്ഞർ...
ഗീതയും വിശാലവുമൊക്കെ അന്നേ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ഞാൻ ഇതിൽ വിഷയതെ കെട്ടിയിട്ടിരിക്കുന്നത്...
ഇത്രയും പഴകിയ വിശ്വാസതിന്റെ പേരും പറഞ്ഞ് പെരുമ പെടുന്നവർ മനസ്സിലാക്കട്ടെ എന്താണ് ധർമ്മവും ന്യായവും എന്ന്...
വീണ്ടും ഭാരതകഥയിലേക്ക്
ഇങ്ങനെ സ്വന്തം ജീവിതം കൃഷ്ണൻ പൂർണ്ണമായും രതിക്കായല്ലേ ഉഴിഞ്ഞ് വയ്ച്ചത്?
കൃഷ്ണനല്ലേ ശരിയായ രതിദേവൻ?
ഇതേ കൃഷ്ണൻ തന്നെയല്ലേ മര്യാദകളും മനുസ്മൃതിയും ധർമ്മങ്ങളും തെറ്റിച്ചത്?
പിന്നെന്തിനു നിങ്ങൾ അവനെ ഈശ്വരനെന്ന് വിളിച്ചു പാടി പുകഴ്ത്തുന്നു???
വാത്സ്യായനന്റെ കാമശാസ്ത്രം .....
ലോകം കണ്ടതിൽ വയ്ച്ച് ഏറ്റവും മഹത്തരമായ രീതിയിൽ കാമക്രീഡകളെ വിവരിക്കുന്ന ഒരേ ഒരു പുസ്തകം. ഇതു എഴുതിയതും സന്യാസിവര്യനായ വാത്സ്യായനൻ അല്ലേ?
അദ്ദേഹം കർമ്മധർമ്മങ്ങൾക്ക് അന്ന്യമായ ശാസ്ത്രം വിരചിക്കുമോ? എന്തിന്? അതിനും അർത്ഥം ഈശ്വര സാക്ഷാത്കാരം ചെയ്യണമെങ്കിൽ പോലും പൂർണ്ണജ്ഞാനം ആവശ്യമാണ് എന്നല്ലേ?
ഈ ജ്ഞാനം ലഭിക്കാനായല്ലേ സാക്ഷാത് ശങ്കരാചാര്യൻ പോലും കാമശാസ്ത്രം പഠിക്കാനായി പോകേണ്ടി വന്നത്? അപ്പോൾ അദ്ദേഹവും ഒരു നിമിഷം കാമത്തിനു അടിമപ്പെട്ടില്ലേ???
ഒരു ചോദ്യം കൂടി....വളരെ നേരെചൊവ്വേയുള്ള ഒരു ചോദ്യം...ബയോളജിക്കലായൊന്നും ഉത്തരം തരല്ലേ...
സാമാന്യ ബോധമുള്ള ഉത്തരം മതിയെനിക്ക്...
പൂവ് !
പൂവ് ഒരു ചെടിയുടെ എന്തവയവമാണ് ?
പ്രത്യുൽപാദനത്തിനുംകൂടിയുള്ള അല്ലേ?
അങ്ങനെയെങ്കിൽ നമ്മൾ എന്താണ് ചെയ്യുന്നത്ത്?
ദൈവത്തിന്റേത് എന്നു പറയുന്ന പടത്തിന്റെ വിഗ്രഹത്തിന്റെ എല്ലാം തലയിൽ ലിംഗങ്ങൾ വാരി വിതറുന്നു !!!
അല്ലേ ?
ഒരു കാലത്ത് നമ്മൾ ചെടികളായും ചെടികൾ മനുഷ്യരുടെ സ്ഥാനത്തും ഒന്നു ആലോചിച്ച് നോക്കിയേ ?എന്തായിരിക്കും അവസ്ഥ...???
അവർ ദൈവത്തെ ആരാധിക്കാൻ എന്തായിരിക്കും ചെയ്യുകയെന്നു ഞാൻ പറയണോ?
ഒരു വിശദീകരണം...
--------------------------------
ഞാൻ ഈ എഴുതിയതെല്ലാം എന്റെ വെറും ഭ്രാന്തു മാത്രമാകാം,പക്ഷെ ജ്ഞാനത്തിന്റെ ഉറവിടം എന്നും ഈശ്വരനാണെന്നു മനസ്സിലാക്കുക.പക്ഷെ ഞാനിതൊന്നും എഴുതുന്നത് ഞാൻ നിരീശ്വരവാദിയായതുകൊണ്ടല്ല മറിച്ച് വളരെ ആധികാരികമായി ഈശ്വരനേ വിശ്വസിക്കുന്നതിനാലാണ്...
എന്റെ വ്യാഖ്യാനത്തിൽ ' നിരീശ്വരവാദി = നിർ + ഈശ്വരവാദിയല്ല "
മറിച്ച് " നീ + ഈശ്വരവാദിയാകുന്നു"
കാരണം നിരീശ്വരവാദികൾ എന്നു പറയുന്നവർ ഈശ്വരനെ ഖണ്ഡിക്കാനായി കൂടുതൽ ഈശ്വരനെ അന്വേഷിക്കുന്നു...
ഒരുപക്ഷേ വിശ്വാസികളെക്കാളേറേ...!
ഞാൻ ചോദിച്ചതിനു കൃത്യമായ് വിശദീകരണങ്ങൾ ഉണ്ടോ എന്ന് അറിയില്ല എങ്കിലും എനിക്കറിയാവുന്നവ ഞാൻ നിരത്താം...
ആദ്യമായി...
എല്ലാത്തിനും അടിസ്ഥാനം രതിയാണ്.
അതു പരമമായ സത്യവുമാണ് .സൃഷ്ടികർമ്മങ്ങൾക്കും സനാതനമായ മാർഗ്ഗം രതി മാത്രം.അതിനാൽ തന്നെയാണ് എല്ലാ പുരാണങ്ങളിലും മന്മഥൻ അഥവാ കാമദേവൻ എന്ന കഥാപാത്രത്തേ ഉൾപ്പെടുത്തിയിരിക്കുന്നത്. !
ശിവൻ ശക്തിയെ വരിച്ചെന്നു ഞാൻ പറഞ്ഞു,
പക്ഷെ നമ്മുടെ കാഴ്ച്ചപ്പാടിൽ ശിവൻ ഒരു പുരുഷനും ശക്തി ഒരു സ്ത്രീയുമാണ്.അതിനാൽ നമ്മൾ കണ്ട കാഴ്ച്ചപ്പാടിൽ രതി കയറിവന്നു...
ശിവനെ അറിവായും ശക്തിയെ പ്രകാശമായും കാണൂ...
ശിവം എന്നാൽ മംഗളം എന്നു അർത്ഥം...
പിന്നീട് ബ്രഹ്മാവിന്റെ കാര്യം .
ബ്രഹ്മാവിന്റെ സൃഷ്ടികളായവയൊന്നും ബ്രഹ്മാവ് പ്രസവിച്ചവരല്ല.ബ്രഹ്മാവ് പത്ത് കൈയുള്ളവനും സൃഷ്ടികൾ രണ്ട് കാലുള്ളവരുമല്ല.
എല്ലാം ശക്തി അഥവാ എനർജി മാത്രമാൺ...
കൃഷ്ണൻ ഗോപികമാരുടെ വസ്ത്രം കവർന്നു.അവിടെ ഞാൻ അപവാദമെന്ന മട്ടിൽ പറഞ്ഞതിനാൽനിങ്ങൾ അതുമാത്രം വീക്ഷിച്ചു.അതിലെ ഗുണപാഠം വീക്ഷിച്ചില്ല.
അശ്രദ്ധമായി ഒന്നും ചെയ്യരുതെന്ന ഗുണപാഠം... രാസക്രീഡ എന്നാൽ ശാരീരികബന്ധമാനെന്ന് ഒരിക്കലും ധരിക്കാതിരിക്കുക.യോഗയിലൂടെ ആനന്ദം എന്തെന്ന് അറിയാനാകും.
ജീവാത്മാവും പരമാത്മാവുമായി ബന്ധമുണ്ടാകുമ്പോളുണ്ടാകുന്ന ആനന്ദം...
മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ നോക്കാം
മത്സ്യം
കൂർമ്മം
വരാഹം
നരസിംഹം
വാമനൻ
പരശുരാമൻ
ശ്രീ രാമൻ
ബലരാമൻ
ശ്രീ കൃഷ്ണൻ
കൽക്കി
ശ്രദ്ധിക്കൂ ഇവിടെ പരിണാമ സിദ്ധാന്തമല്ലേ നമുക്ക് വാർത്തെടുക്കാനാകുന്നത് ? മനുഷ്യനിലേക്ക് വന്ന പരിണാമത്തെ !
ശാസ്ത്രജ്ഞന്മാർ ദൈവമില്ലെന്നു പറയുമ്പോൾ പുരാണങ്ങൾ ഇവിടെ ശാസ്ത്രം പറയുന്നു...
കാമാവസ്ഥകൾ പത്ത്
അഭിലാഷം
ചിന്തനം
സ്മൃതി
ഗുണകഥനം
ഉദ്വേഗം
പ്രലാപം
ഉന്മാദം
വ്യാധി
ജഡത
മരണം
നോക്കൂ ആഗ്രഹത്തിൽ തുടങ്ങി കാമത്തിന്റെ അവസ്ഥാന്തരങ്ങൾ മരണത്തിൽ തീരുന്നു. കാമത്തിന്റെ പാരമ്യം മരണത്തെ കാമിക്കുക എന്നതായി മാറുന്നു.
തുടക്കവും ഒടുക്കവും കാമത്തിൽ തന്നെ...
ഇനി ധാർമ്മികത എത്രപേർക്ക് ' കായദ്വയം' എന്നതറിയാം? എങ്കിൽ അങ്ങനെ ഒന്നുണ്ട് ഭഗവാൻ ശ്രീ കൃഷ്ണൻ കായദ്വയം ഇല്ലായിരുന്നു എന്നത് സത്യമല്ല.കായദ്വയത്തിനാൽ തന്നെ അദ്ദേഹം ഇതെല്ലാംചെയ്തു.
കായദ്വയം മനസ്സും ശരീരവുമാണ് .
കായദ്വയത്തിന്റെ ധർമ്മദ്വയത്തിനായി ഭഗവാൻ ഇങ്ങനെ എല്ലാം പെരുമാറി.
“
ധർമ്മദ്വയം പ്രവൃത്തിയും നിവൃത്തിയും
”
ഭഗവാന്റെ " സ്വ അഹം " എന്ന അവസ്ഥ ,പരമ്മോന്നതാവസ്ഥയിൽ പ്രവൃത്തികൊണ്ട് നിവൃത്തി സാക്ഷാത്കരിക്കുക എന്നതായിരുന്നു.മനസ്സിനെ ശരീരത്തിൽ നിന്ന് വിഭിന്നമാക്കുന്നു.
ഒരു കൊച്ചു കഥ പറഞ്ഞ് ഞാൻ നിർത്താം...
ഒരിക്കൽ നദി കര കവിഞ്ഞ് ഒഴുകുന്നു,അക്കരെ വിശ്വാമിത്ര മഹർഷി തപസ്സിനായി വന്നിരിക്കുന്നു,ഇക്കരെ കൃഷ്ണന്റെ സ്ത്രീവൃന്ദങ്ങൾക്ക് മുനിയെക്കണ്ട് അനുഗ്രഹം വാങ്ങാനും സാധിക്കാതെ വിഷമിക്കുന്നു.കൃഷ്ണൻ തന്നെ ഒരു മാർഗം പറഞ്ഞ് കൊടുത്തു..." നിങ്ങൾ യമുനയോട് പറയുക, കൃഷ്ണൻ നൈമിഷിക ബ്രഹ്മചാരിയാണെങ്കിൽ വഴി മാറുകയെന്ന് "[സ്ത്രീകൾ ആർത്ത് ചിരിച്ചു.സത്യഭാമയ്ക്ക് ചിരിയടക്കാനായില്ലേ.ഇന്നലേയും തന്റെ ശരീരത്തിൽ കുതിര കയറിയവനാണ്) യമുന അടിതരാതിരുന്നാൽ ഭാഗ്യം ! എന്തായാലും ഭഗവാൻ പറഞ്ഞതല്ലേ ശ്രമിച്ച് നോക്കാം...അത്ഭുതം ! യമുന രണ്ടായി മാറി വഴികൊടുത്തു..അക്കരെചെന്നു മുനിയെക്കണ്ടു അനുഗ്രഹ്ം വാങ്ങി.മുനി ഇവർ സമർപ്പിച്ച എല്ലാ പലഹാരങ്ങളും കഴിച്ചു.തിരികെ വരുമ്പോഴോ യമുന വീണ്ടും വേലത്തനം കാണിച്ചിരിക്കുന്നു..മുനിയുടെ അടുത്തേയ്ക്കോടി എല്ലാരും..മുനി പറഞ്ഞു" ഞാൻ ഇലയല്ലാതെ ഒന്നും കഴിച്ചിട്ടില്ലെങ്കിൽ യമുനയോട് വഴിമാറാൻ പറയു" വീണ്ടും പരിഹാസം...എന്താ ചെയ്ക,പറഞ്ഞ് നോക്കി യമുനയോട്..ദാ കിടക്കുന്നു........... യമുന വീണ്ടും രണ്ടായി മാറി ...ഓടി കൃഷ്ണന്റെ അടുത്തു വന്ന അവർ കൃഷ്ണനോട് കാര്യം ചോദിച്ചു..."ഇന്നലേയും അന്തപ്പുരത്തിൽ വിരാജിച്ചതല്ലേ അങ്ങ്? ഇതെങ്ങനെ സംഭവിച്ചു? മുനി മുഴുവൻ പലഹാരങ്ങളും കഴിച്ചതല്ലേ?"
പരമാത്മാവ് ചിരിച്ചു "ഞാൻ നിങ്ങളോട് രമിച്ചിട്ടില്ല,മുനി ഭക്ഷിച്ചിട്ടുമില്ല ,ഞങ്ങൾ പ്രവൃത്തിയിലേർപ്പെടുമ്പോൾ നിവൃത്തിക്കായി മാത്രമവ ചെയ്യുന്നു,മനസ്സ് അപ്പോഴും ഈശ്വരനിലാണ്....."
മനസ്സിലായോ?
മനസ്സിലാക്കു മനസ്സ് ഒരു അവയവമല്ല ബോധമാണ് മനസ്സ് !
കോൺഷ്യസ്സ്നസ്സ് അഥവാ ഈഗോ ! ഇതു തന്നെയാണ് അഹങ്കാരം !
ഇതേ ബോധം തന്നെയാണ് ഈശ്വരനും !!!
രതി പ്രവൃത്തിയും ആ പ്രവൃത്തി വെറും നിവൃത്തിക്കായുള്ളതും അതു ശരീരത്തിനാലുമാകുന്നു...
മനസ്സ് രതിമയമാകരുത് !
അതു ഈശ്വരനാണ്.
നമ്മളെല്ലാം തന്നെ നമ്മുടെ മാതാപിതാക്കളുടെ രണ്ട് നിമിഷത്തെ രതിസുഖത്തിന്റെ അനന്തരഫലങ്ങളല്ലേ? അതു നിവൃത്തിക്കായുള്ള പ്രവൃത്തിയായിരുന്നു...
മനസ്സ് ഈശ്വരനിലായതിനാൽ നമ്മൾ അമ്മയേയും അച്ഛനേയും സ്നേഹിക്കുന്നു ആരാധിക്കുന്നു (ചുരുക്കം ചിലരെങ്കിലും) !
മനസ്സിലാക്കൂ ഈശ്വരൻ ബോധമാണ് ,അറിവ് !
ശ്രീകൃഷ്ണനോ അറിവിന്റെ പാരമ്യതയും !!!
ഒരാചാര്യൻ ഒരിക്കൽ പറഞ്ഞു " രതി ജീവിതവും ,രതിമൂർച്ച മരണവുമെന്ന്"
എല്ലാവരും അദ്ദേഹത്തെ നികൃഷ്ടനെന്നും ആഭാസനെന്നും മുദ്രകുത്തി.പക്ഷേ നാലേ നാല് വരികൾ കൊണ്ട് ഞാൻ അദ്ദേഹത്തെ ശ്രേഷ്ഠനായ തത്വചിന്തകനാക്കട്ടേ?
നിങ്ങൾ രതിയെ കർമ്മമെന്നും രതിമൂർച്ചയെ കർമ്മത്തിന്റെ പരമോന്നതയെന്നും സങ്കൽപ്പിക്കു ( ഇംഗ്ലീഷിൽ -രതിയെ വർക്ക് എന്നും രതിമൂർച്ചയെ സാറ്റിസ്ഫാക്ഷൻ എന്നും)
അല്ലങ്കിൽ രതിയെ തൃപ്തിയെന്നും രതിമൂർച്ചയെ പരമമായ മോക്ഷം എന്നും മാറ്റി പ്രതിഷ്ഠിക്കൂ !!!
ബോധമില്ലാത്തവൻ ഈശ്വരനെ തിരിച്ചറിയാനാകില്ല. കാരണം ഈശ്വരൻ മറ്റൊന്നുമല്ലതന്നെ.
കസ്തൂരിമാനുകളാണ് നമ്മളെല്ലാം,കസ്തൂരിയുടെ മണം തിരഞ്ഞ് നടക്കും..
ഭഗവാൻ പറഞ്ഞ വരികൾ ഓർക്കുക
" യേ യഥാ മാം പ്രപധഥ്യേ സ്താം സ്ഥഥൈവ ഭജാമ്യഹം "
"ഏതേതു രൂപത്തിലൊക്കെ നീ എന്നെ പ്രാപിക്കുന്നുവോ ആ രൂപത്തിൽ ഞാൻ നിനക്ക് പ്രത്യക്ഷനാകുന്നു "
ഋഗ് വേദത്തിൽ ഒടുവിലായി പറഞ്ഞിട്ടുണ്ട്
" ഇതെല്ലാം വെറും കഥകൾ മാത്രമാണ്,യാഥാർത്ഥ്യമല്ല...നിങ്ങളും അങ്ങനേയേ കാണാവു..."
തത്കാലം ഈ ഭ്രാന്തുകൾക്ക് ഞാൻ ഒരു ചെറിയ വിരാമമിടുന്നു...
കൃഷ്ണായനം തുടരും....
ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:
എസ്.രാമകൃഷ്ണൻ 30/10/2009
Friday, May 8, 2009
കൃഷ്ണായനം
എഴുതണം . എന്ത് എന്നതായിരുന്നു ചോദ്യം അറിയില്ല . എെന്തങ്കിലും എഴുതണം എന്നു വിചാരിചിരിക്കുമ്പോഴാണ്‍ അടുത്ത് ക്ഷേത്രത്തില്‍ ഭാഗവതസപ്താഹം കേള്‍ക്കുന്നത് ..ചിന്തകള്‍ ഒരു നിമിഷം ഭഗവാനിലെത്തി.ശരി എങ്കില്‍ ഭഗവാനെ ഒന്നു വരയ്ചു നോക്കാം വാക്ക്കുകളിലൂടെ.പക്ഷെ ഒടുവില്‍ ഭഗവാന്‍ കൃഷ്ണന്റെ വംശാവലി പരിശോദ്ധിച്ചു വന്നപ്പോള്‍ വളരെ വ്യത്യസ്തമായ ഒരു കാര്യം മുന്നില്‍ വന്നു.നായകനായി എല്ലാരും കണ്ടിരുന്ന ഭഗവാന്‍ ശ്രീകൃഷ്ണനെ എന്തേ ഒരു വില്ലനായി കണ്ടുകൂട?ഒരു ശ്രമം.ഇതു കേട്ടതും വീട്ടുകാര്‍ എനിക്കു ഭ്രാന്തിളകിയെന്നും കൂട്ടുകാര്‍ എനികൂ അസുഖം കൂടി എന്നും കളിയാക്കി.പക്ഷേ ഞാന്‍ മുന്നോട്ടു പോകുന്നു…
കൃഷ്ണായനം ഇവിടെ തുടങുന്നു
ആദ്യം അല്പം വിരസത ഉണ്ടാകുമെങ്കിലും നിങള്‍ക്കും മഹാഭാരതം വേറൊരു കാഴ്ച്ചപ്പാടിലൂടെ കാണാന്‍ സാധിക്കും.
(പൌത്രന്‍-മകന്റെ മകന്‍.,പ്രപൌത്രന്‍-മകന്റെ മകന്റെ മകന്‍….ഒരുപാട് േപരുകല് ഒഴിവാക്കാനായി ഞാന്‍ ഈ വാക്കുകല്‍ ഉപയോഗിച്ചിട്ടുണ്ട്)
യുഗങള്‍ 4 എന്നു പറയുന്നു.അതില്‍ 3-മത്തെ യുഗമായ ദ്വാപരയുഗമാണ്‍ നമ്മുടെ വിഷയം.ദ്വാപരയുഗത്തില്‍ മുക്തിമാര്‍ഗ്ഗം യാഗങള്‍ ആയിരുന്നു.
വിഷ്ണുവില്‍ നിന്നു ബ്രഹ്മാവും ബ്രഹ്മാവില്‍ നിന്നു സകല ചരാചരങളും ഉണ്ടായി.ബ്രഹ്മാവിന്റെ പുത്രം ‘സ്വായംഭൂമനു’ ആയിരുന്നു.അദ്ദേദ്ദെഹത്തിന്റെ പുത്രന്‍ പ്രിയവ്രിതന്‍ ഉണ്ടായ പൌത്രന്‍ നാഭി.നാഭിയുടെ പുത്രന്‍ റിഷഭന്‍.അദ്ദേഹത്തിന്റെ പുത്രന്‍ ഭരതന്‍.ഈ ഭരതന്‍ ഇന്നത്തെ ഇന്ത്യ ഭരിച്ചിരുന്നു.അങനെ നമ്മുടെ ഈ മനോഹരമായ രാജ്യത്തിനു ഭാരതം എന്നു പേരു വീണു.ഭരതന്റെ രാജ്യം ഭാരതം.
ഇനി കൃഷ്ണായനത്തിലേക്ക് കടക്കാം.എല്ലാവര്‍ക്കും ദഹിക്കണമെന്നില്ല,എങ്കിലും താത്പര്യമുള്ളവര്‍ക്കു ഒരു പുതിയ അനുഭൂതിയാകാം.
മഹാഭാരത യുദ്ധം നടന്നതു പാണ്ഡവരും കൌരവരും തമ്മില്‍.എന്തിനായി?ഭാരത രാജ്യത്തിനായി. രണ്ട് കൂട്ടരും അവര്‍ മാത്രമാണ്‍ ഈ ഭാരതത്തിന്റെ അവകാശികള്‍ എന്നു പറഞ്ഞു.എന്നാല്‍ യഥാര്‍ത അവകാശി ആരായിരുന്നു?ആരും ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു വ്യക്തി. ഭഗവാന്‍ ശ്രീകൃഷ്ണന്‍.
എങനെ? ഈ ചോദ്യത്തിനു ഞാന്‍ ഉത്തരം നല്‍കാം .കുറച്ച് തലമുറകള്‍ പിന്നിലേയ്ക്ക് പോകണം.
ബ്രഹ്മാവില്‍ നിന്നും അത്രി മഹര്‍ഷിയും അത്രിയില്‍ നിന്നു ചന്ദ്രനും ചന്ദ്രനില്‍ നിന്നും ബുധനും ബുധനില്‍ നിന്നു പുരൂരുവസ്സും ഉണ്ടായി.പുരൂരുവസ്സിന്റെ മകന്‍ ആയുസ്സ്.ആയുസ്സിന്റെ മകന്‍ നഹുഷന്‍.നഹുഷന്റെ മകന്‍ യയാതി മഹാരാജാവ്.
യയാതിയില്‍ നിന്നു കൃഷ്ണായനം പൂര്‍ണയാത്ര തുടങുന്നു…..
യയാതി മവ്ഹാരാജാവു ഭാരതം ഭരിചിരുന്നു.അദ്ദേഹത്തിനു 2 ഭാര്യമാര്‍.
1.േദവയാനി 2.ശര്‍മിഷ്ട.
േദവയാനിയില് ഉള്ള മക്കളില്‍ പ്രധാനി യദു.
ശര്‍മിഷ്ടയിലുള്ളമക്കളില്‍ പ്രധാനി പുരു.
അങെന ഇരിക്കെ യയാതി മഹാരാജാവിനു അശ്രുബിന്ദുമതി എന്ന കന്യകയില്‍ ആഗ്രഹം ജനിച്ചു.വിവാഹം കഴിക്കണമെങ്കില്‍ യൌവനം നേടി വരാന്‍ കന്യകയും ചൊല്ലി.
രാജാവു കൊട്ടാരത്തില്‍ വന്നു എല്ലാവരോടും യൌവനം കടം ചോദിച്ചു.യദുവിനോട് ചോദിച്ചപ്പോള്‍ യദു നല്‍കിയില്ല.പുരുവിനോട് ചോദിച്ചപ്പോള്‍ പുരു അച്ഛനു യൌവനം സന്തോഷത്തോടെ ദാനം നല്‍കി.കല്യാണം കഴിഞ്ഞു.ഇതു േദവയാനിക്കും ശര്‍മിഷ്ടയ്ക്ക്ം ഇഷ്ട്പ്പെട്ടില്ല(തികയ്ച്ചും ന്യായം).ഉടനേ രാജാവു യദുവിനോട് ഇവരെ 2 പേരേയും കൊന്നു കളയാന്‍ പറഞ്ഞു.യദു അതിനും കഴിയില്ലന്നു പറഞ്ഞു.ദേഷ്യം മൂത്ത രാജാവ് യദുവിനെ ശപിക്കുന്നു.
“നിന്റെ വംശത്തിലെ പുരുഷന്‍ സ്വന്തം അമ്മാവന്റെ മകളെ വിവാഹം കഴിക്കട്ടെ.അവന്‍ മാതാവിന്റെ സ്വത്തിനു മാത്രം അധികാരിയായി തീരട്ടെ”
(ഇതു ഒരു പ്രധാന വസ്തുതയാണെന്നു വഴിയെ മനസിലാകും)
അപ്പോള്‍ തന്നെ രാജാവു യദുവിനെ രാജ്യത്തുനിന്നു പുറത്താക്കുന്നു.
ക്രമേണ യദുവിനു കിട്ടേണ്ടിയിരുന്ന രാജ്യം പുരുവിനു കിട്ടുന്നു.
ഓര്‍ക്കുക മൂത്ത പുത്രനായ യദുവിന്റെ രാജ്യമാനു പുരുവിനു കിട്ടിയതു.അതിന്റെ അര്‍ത്ഥം യദുവാണ്‍ ഇപ്പോഴും യഥാര്‍ത രാജ്യാവകാശി.
ഇനി പുരുവിന്റെ കാര്യം നോക്കാം.അച്ഛന്‍ മടക്കിത്തന്ന യൌവനവും രാജ്യവും പുരു സ്വീകരിക്കുന്നു.രാജാവായി വസിക്കുന്നു.പുരുവിന്റെ മകന്‍ ജനമേജയന്‍..അദ്ദേഹത്തിന്റെ പൌത്രന്‍ കുരു.കുരുവില്‍ നിന്നു അങോട്ട് കുരുവംശം തുടങുന്നു.കുരുവിന്റെ പൌത്രന്‍ ഭാവുകന്‍ .അദ്ദേഹത്തിന്റെ പൌത്രന്‍ ഭരതന്‍ .ഭരതന്റെ പൌത്രന്‍ ശന്തനു.
ശന്തനുവിനു 2 ഭാര്യമാര്‍. 1.ഗംഗ 2. സത്യവതി
ഗംഗയില്‍ ഉണ്ടായ പുത്രന്‍ മഹാരഥന്‍ ഭീഷ്മര്‍.
സത്യവതിയില്‍ ഉണ്ടായ പുത്രന്‍ വിചിത്രവീര്യന്‍..
.വിചിത്ര വീര്യനു 2 ഭാര്യമാര്‍.
1.അംബിക 2. അംബാലിക.
ഒരു ഗന്ധര്‍വനുമായുള്ള യുദ്ധത്തില്‍ വിചിത്രവീര്യന്‍ മരിചു പോകുന്നു.(മക്കളില്ലാതെ)..
നോക്കൂ ഇവിടെ പുരു വംശം ശരിക്കും തീരുന്നു…..
അംബികയ്കും അംബാലികയ്ക്കും വ്യാസമഹാമുനിയില്‍ ഉണ്ടാകുന്ന 2 പുത്രന്മാര്‍
1.ധൃതരാഷ്ട്രന്‍ 2.പാണ്ഡു.
ധൃതരാഷ്ട്രനില്‍ നിന്നു കൌരവരും പാണ്ഡുവില്‍ നിന്നു പാണ്ഡവരും ഉണ്ടായി.
ഓര്‍ക്കുക ഇപ്പോഴും ഇവര്‍ ഭരിക്കുന്ന രാജ്യത്തിന്റെ ശരിക്കുമുള്ള അവകാശി യദുവാണ്‍..
ഇനി യദുവിനെ നമുക്കു നോക്കാം.
യദു രാജ്യത്തിനു പുറത്ത് ദൂരെ കുറേ ഇടയന്മാരോടൊപ്പം ചേര്‍ന്നു അവരുടെ ഇടയില്‍ രാജാവായി വസിക്കുന്നു.യദുവില്‍ നിന്നു യദുവംശം ഉണ്ടാകുന്നു.അഥവാ യാദവര്‍..അതായതു സാക്ഷാത് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ജനിച്ച വംശം.
യദുവിന്റെ പൌത്രന്‍ േഹഹയന്.അദ്ദേഹത്തിന്റെ പ്രപൌത്രന്‍ കൃതവീര്യന്‍.കൃതവീര്യന്റെ മകന്‍ മഹാനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍.
അദ്ദേഹത്തിന്റെ പ്രപൌത്രന്‍ ശിനി.ശിനിയുടെ പ്രപൌത്രന്‍ ജയന്‍.ജയന്റെ പ്രപൌത്രന്‍ പൃശ്നി.പൃശ്നിയുടെ 2 മക്കള്‍.
1.ചിത്രരഥന്‍ 2.ശ്യപല്‍ക്കന്‍
ഇനി യാദവ വംശം തുടരുന്നതു ചിത്രരഥനില്‍ നിന്നാണ്‍.
ചിത്രരഥനു 2 മക്കള്‍
1.വിഡൂരഥന്‍
2.കുകൂരന്‍
കുകൂരനില്‍ നിന്ന് ഇനി തുടങാം.കുകൂരന്റെ പ്രപൌത്രന്‍ കപോതരോമാവ്,അദ്ദേഹത്തിന്റെ പ്രപൌത്രന്‍ ദരിദ്രന്‍.ദരിദ്രന്റെ പ്രപൌത്രന്‍ ആഹുകന്‍.
ആഹുകനു 2 മക്കള്‍
1േദവയന് 2.ഉഗ്രസനന്‍
േദവയന്റെ മകന്‍ േദവാപന്
േദവാപന്റെ മകള്‍ േദവകി (ശ്രീകൃഷ്ണന്റെ അമ്മ)
ഉഗ്രസേനന്റെ മകന്‍ കംസന്‍.
അങേന യദുവംശം എവിടെ എത്തി എന്നു നോക്കു.ദേവകി വരെ.
ഇനി കുകൂരന്റെ സഹോദരന്‍ വിഡൂരഥന്റെ കാര്യം നോക്കാം.അദ്ദേഹത്തിന്റെ പൌത്രന്‍ ശിനി .ശിനിയുടെ പ്രപൌത്രന്‍ ദേവവാഹന്‍. .ദേവവാഹന്റെ പ്രപൌത്രന്‍ ശൂരന്‍…ശൂരന്റെ മകന്‍ വസുദേവന്‍ .(ശ്രീ കൃഷ്ണന്റെ അച്ഛന്‍).
വസുദേവന്‍ അമ്മവന്റെ മകളായ ദേവകിയെ വിവാഹം കഴിച്ചു.യയാതിയുടെ ശാപം ഓര്‍ക്കുക.അവര്‍ക്ക് ജനിച കൃഷ്ണന്‍ അമ്മയുടെ നാടാണ്‍ ഭരിച്ചത്.അപ്പോള്‍ ശരിക്കും യദുവിന്റെ പിന്തുടര്‍ച്ചക്കാരന്‍ ആര്‍????????????????????
(കറ കളഞ്ഞ യദു രക്തം…….)
ശരിക്കുമുള്ള ഭാരത രാജ്യത്തിന്റെ അവകാശി ആര്???????????
ഭഗവാന്‍ ശ്രീ കൃഷ്ണന്‍.
ഇനി കൃഷ്ണനിലേയ്ക്ക്.
കൃഷ്ണന്റെ അറിവ് നിന്നിരുന്ന അവസ്ഥയെ നമുക്കു ഉപമിക്കാന്‍ പറ്റുന്ന ഒരേ ഒരു പദം “പ്രഗ്ജ്ഞാനം ബ്രഹ്മ” എന്നതാണ്‍.എല്ലാം അറിയുന്ന അവസ്ഥ.ഭൂതം ഭാവി വര്‍ത്താമാനം എല്ലാം തന്നെ അറിയുന്ന അവസ്ഥ.അതിനാല്‍ തന്നെ കൃഷ്ണന് അറിയാം താനാണ്‍ യഥാര്‍ത ഭാരത രാജ്യത്തിന്റെ അവകാശി എന്ന്.ഒരു നിമിഷം കൊണ്ട് തനിക്ക് പാണ്ഡവരേയും കൌരവരേയും നശിപ്പിക്കാം രാജ്യം പിടിച്ചെടുക്കാം.പക്ഷേ ഇതിഹാസം എന്തു പറയും.സാക്ഷാത് ഭഗവാന്‍ വെറും രാജ്യതിനായി എല്ലാവരേയും വധിചെന്ന്.താന്‍ രാജാവാകുന്നതിലും നല്ലതല്ലെ യദുവംശത്തിലേ ഒരാളെ,തന്റെ പിന്തുടര്‍ചയിലുള്ള ഒരാള്‍ ഭാരതം ഭരിക്കുന്നതു?
കൃഷ്ണന്റെ ചാതുര്യ ചതിയും ഗൂഡതന്ത്രങളും ഇവിടെ തുടങുന്നു.
അല്പം രസികത്വം ചോദിക്കട്ടെ?ഉത്തരം …വായിക്കുന്നവര്‍ തരുമോ?
പണ്ട് കാലത്ത് കല്യാണത്തിനു പകരം പുടവ കൊടുക്കല്‍ എന്ന ചടങായിരുന്നു.അങനെയെങ്കില്‍ പാഞ്ചാലീവസ്ത്രാക്ഷേപ സമയതു കൃഷ്ണന്‍ പാഞ്ചാലിക്ക് വസ്ത്രം നല്‍കി.അപ്പോള്‍ ആചാര പ്രകാരം പാഞ്ചാലി കൃഷ്ണന്റെ ആരായിത്തീര്‍ന്നു????????
ഹ ഹ ഹ…..അതു വിടൂ നമുക്ക് ഇതിലേ പോകാം…
കൃഷ്ണന്റെ തന്ത്രങളില്‍ ഒന്നായിരുന്നു അര്‍ജുനനു സുഭദ്രയെ കൊടുത്തത്.അപ്പോള്‍ യദുവംശവും പുരു വംശവും ആയി ഒരു ബന്ധം സ്ഥാപിക്കപ്പെട്ടു.അതിലുണ്ടായ പുത്രന്‍ അഭിമന്യുവിനെ കൃഷ്ണന്‍ വിരാട രാജാവിന്റെ പുത്രി ഉത്തരയെ കല്യാണം കഴിപ്പിച്ചു.
വിരാടമഹാരാജവ് കകൂരന്റെ മകന്‍ വഹ്നിയുടെ വംശത്തില്‍ ഉണ്ടായാവനാണ്‍.അപ്പോള്‍ കൃഷ്ണന്റെ ഉദ്ദേശം പോലെ അഭിമന്യു പകുതി യദു വംശവും പകുതി പുരുവംശവുമായി.അഭിമന്യുവിന്റെ പുത്രന്‍ ഏകദേശം മുഴുവന്‍ യദു വംശജനുമായി.അഭിമന്യു വേറേ വിവാഹം കഴിക്കാതിരിക്കാന്‍ ഭാരത യുദ്ധത്തില്‍ ചക്രവ്യൂഹ ദിവസം കൃഷ്ണന്‍ അര്‍ജുനനെ അവിടെ നിന്നു മാറ്റി അഭിമന്യുവിനെ നേരിട്ടല്ലാതെയെങ്കിലും വധിപ്പിക്കുന്നു…
യുദ്ധം കഴിഞു .പാണ്ഡവര്‍ക്ക് പാഞ്ചാലിയിലുണ്ടായ മക്കളും ബന്ധുക്കളും എല്ലാം കിടന്നു ഉറങുന്ന പടപ്പാളയത്തില്‍ അശ്വത്ഥമാവ് കയറി എല്ലാവരേയും വധിച്ചപ്പോള്‍ ഈ കൃഷ്ണന്‍ പാണ്ഡവരേയും പാഞ്ചാലിയേയും മാത്രം അവിടെ നിന്നു മാറ്റി.എല്ലാം മുന്‍കൂട്ടി അറിയുന്ന കൃഷ്ണന്‍ എന്തേ പാഞ്ചാലിയുടെ ഒരു പുത്രനെപ്പോലും രക്ഷിച്ചില്ല?
ഘടോല്‍കചനും ഇരാവാനും വധിക്കപ്പെട്ടപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു..
“ഇല്ലെങ്കില്‍ നാളെ ഒരു കാലത്ത് ഞാന്‍ അവരെ വധിക്കേണ്ടി വന്നേനേ”
അതെന്തിനു??????????
ജരാസന്ധനെ പേടിച്ച് നാട് വിട്ട കൃഷ്ണന്‍ ഭീമനെ വച്ച് അയാളെ കൊന്നു.എന്തേ കൃഷ്ണന്‍ കൊല്ലാത്തത്?????????
ആയുധം കൈയിലെടുക്കിലെന്നു കൃഷ്ണന്‍ പറഞ്ഞു…..യുദ്ധത്തില്‍ കൃഷ്ണന്‍ ആയുധമെടുത്താല്‍ അഭിമന്യുവും ഘടോല്‍കചനും ഇരാവാനും പാഞ്ചാലീ പുത്രന്മാരും മരിക്കുമോ??????????
ഇത്രയും ഒരു വശം.
പാഞ്ചാലിയുടെ ഒരു പുത്രനെ പോലും രക്ഷിക്കാത്ത കൃഷ്ണന്‍ അശ്വത്ഥാമാവ് അയച നാരായണാസ്ത്രം കൊണ്ട് ഗര്‍ഭത്തിലേ മരിച്ച ഉത്തരയുടെ ഗര്‍ഭസ്ഥ ശിശുവിനെ എന്തിനു ജീവിപ്പിച്ചു??????
അവിടെ ഭഗവാന്‍ ഉത്തരാ പുത്രന്‍ പരീക്ഷിതിതിനെ രാജാവാക്കി..അങനെ യദുവംശം ഭാരത സിംഹാസനത്തിലെത്തി……കൃഷ്ണന്റെ ബുദ്ധികൊണ്ടു മാത്രം……
കൌരവരില്‍ 100 പേരേയും കൊന്ന ഭീമനു തേരാളിയാകാതെ കൌരവരില്‍ ഒരാളെപ്പോലും കൊല്ലാത പാര്‍ത്ഥന്റെ കൂടെ എന്തിനു നിന്നു ഭഗവാന്‍????
സഹോദരീ ഭര്‍ത്താവായതുകൊണ്ടോ?????
കൃഷ്ണനു ജാംബവതിയിലുണ്ടായ സാംബന്‍ എന്ന മകനേയും അനിരുദ്ധനേയും ഒടുവില്‍ ഇതേ ഭഗവാന്‍ കൃഷ്ണന്‍ തന്നെയല്ലേ ഉലയ്ക്കക്ക് തല്ലിയും തമ്മില്‍ അടിചും കൊല്ലിച്ചതും കൊന്നതും???
ഒടുവില്‍ ബ്രഹ്മം താന്‍ എന്ന അവസ്ഥയില്‍ കൃഷ്ണന്‍ എല്ലാവരുടേയും കണ്ണില്‍ പൊടീയിടുകയല്ലേ ചെയ്തത്???
കൃഷ്ണന്‍ അല്ലായിരുന്നോ ശരിക്കുള്ള ഭാരതത്തിന്റെ അവകാശി????
ഒടുവില്‍ അദ്ദേഹം യദു വംശത്തിനെ സിംഹാസനത്തില്‍ എത്തിച്ചില്ലേ??
ചരിത്രേതിഹാസങളിലെ ഏറ്റവും വല്യ ഗൂഡാലോചനക്കാരന്‍ ആര്?????????
നമ്മുെട പാവം കള്ള കൃഷ്ണന്‍ തന്നയല്ലേ?????????????
ഒരു വാക്കു കൂടി::::::
ഈ എഴുതിയതെല്ലാം എന്റെ ഒരു ഭ്രാന്തു മാത്രമാകാം.പക്ഷെ ഒരിക്കലും ഈശ്വര നിന്ദ കൊണ്ടല്ല.മറിച്ച് ഈശ്വരനെ ശരിക്ക് മനസിലാക്കിയതു കൊണ്ടാണ്‍..
ഭഗവാന്‍ ശ്രീകൃഷ്ണന്റെ അറിവിന്റെ അവസ്ഥ അങനെ ഒന്നായിരുന്നു….
കൃഷ്ണായനം ഇവിടെ പൂര്‍ണമാകുനില്ല.എങ്കിലും തത്കാലാം ഇത്ര മാതം…..
ഓം ശ്രീ കൃഷ്ണ പരമാത്മനേ നമ:
സ്വന്തം രാമകൃഷ്ണന്‍…..15/03/2009----08/05/2009
Wednesday, February 25, 2009
കണ്ണുനീരുകളുടെ സ്പന്ദനം
കണ്ണുകള്‍ കഥകള്‍ പറഞ്ഞിരുന്നെങ്കില്‍…
എന്തു കഥ അവര്‍ പറഞ്ഞേനേ?
ഒരായിരം വാക്കുകള്‍,സംശയമില്ലെനിക്ക്,
കണ്ണുനീരുകള്‍ കിനിയുന്ന ഒരായിരം വാക്കുകള്‍
ഞാന്‍ തെറ്റിയാല്‍ ,അവര്‍ ശരിയായിരുന്നാല്‍
അവര്‍ പറയും “മാപ്പ്”
ഞാന്‍ കൂരിരുട്ടില്‍ ഒറ്റയ്ക്കിരുന്നാല്‍,
അവര്‍ നിലവിളിക്കും “പേടിയാകുന്നു”
അവരും ശബ്ദിക്കും,
പക്ഷേ ഒരുപാടെന്നു മാത്രം.
ഒളിച്ചുപിടിച്ചിട്ടില്ലാത്തവ,
നിന്റെ ഒരു മൃദുസ്പര്‍ശത്താല്‍ മായ്ച്ച്കളയപ്പെടുന്നവ…
നീ അടുത്തുണ്ടെങ്കില്‍ അവര്‍ ചിരിക്കും…
അവര്‍ പറയും “ഞാന്‍ ചിരിക്കുന്നു”
ഞാന്‍ ഏകനായിരിക്കുമ്പോള്‍ അവര്‍ പറയും,
“അവന്‍ കരയുന്നു,ഞങളും…”
അവര്‍ സംസാരിക്കാറുണ്ട്,
നീ കേള്‍ക്കാറില്ലേ?
നിന്നെക്കുറിച്ചു ഞാന്‍ ചിന്തിക്കുമ്പോള്‍ അവര്‍ പറയും,
“അവന്‍ ഏകനാണ്‍”
അവരും സംസാരിക്കാറുണ്ട്,പക്ഷേ
നീ കേള്‍ക്കില്ലാ . അവര്‍ പറയും
“ഒരു കണ്ണുനീര്‍ത്തുള്ളിയെ നീ വായിച്ചിരുനെങ്കില്‍ …..
അവ തുടയ്ക്കുന്നേരം….
സ്വന്തം രാമകൃഷ്ണന്‍