Thursday, July 17, 2008

രാധാമാധവം


കണ്ണീരിന്‍ കഥപറയാന്‍ ഒരുപാടു നാളായി

കാളിന്ദിതന്‍ തീരത്തു കണ്ണനേയും കാത്തു-

രാധയാം സഖി നീറിയിരുന്നെങ്കിലും,

കണ്ണനോ വന്നീല,കാര്‍മുകിലും കണ്ടീല,

നീലപ്പീലികള്‍ തെളിഞ്ഞീല,മുരളിയും കേട്ടീല.

ഗോപാംഗനാകുചകുങ്കുമം പടര്‍ന്നീല,മധവനറിഞ്ഞീല,

മധുരം പകര്‍ന്നീല പൈക്കളും കരഞ്ഞീല,

കാതരയായി രാധയും പറഞ്ഞീല

കണ്ണനെ കാത്തു കരയുന്ന രാധയെ കണ്ടു ഞാന്‍,

വിതുമ്പിക്കരയുന്ന രാധയെ കണ്ടു ഞാന്‍,

എന്തേ നിന്‍ മുരളിക കേട്ടീലയെന്നു കരയുന്നിവള്‍.

വെണ്ണകട്ടുണ്ണുന്ന ഉണ്ണിയെ കാത്തിവള്‍,

വെണ്ണയുമായി കാത്തിരിക്കുന്ന രാധയെ കണ്ടു ഞാന്‍

രാസലീലയൊന്നാടുന്ന കണ്ണനെ കാണുവാന്‍,

രതിവിരാജിതയായിരിക്കുന്ന രാധയെ കണ്ടു ഞാന്‍

ചടുലമാം പദവിസ്വനം കൊണ്ടു താളം തീര്‍ത്തൊര്

വൃന്ദാവനത്തേ ആകെ പൂവണിയിച്ചൊരു,

വൃഷ്ണി വംശത്തിലവതാരം ചെയ്തൊരു,

വാസുദേവനെ കാത്തവള്‍,കാതരയായി കരയുന്നതും കണ്ടു ഞാന്‍.

നീറുന്ന കണ്ണുമായി കാളിന്ദിയില്‍ നോക്കുന്നതും കണ്ടു ഞാന്‍,

ഒരു നാളും ഉറക്കെക്കരയാത്തൊരു രാധതന്‍ നൊമ്പരങളും കണ്ടു ഞാന്‍

കണ്ണനെ കാണാതെ കാണാതെ വിങിക്കരഞ്ഞു

കാളിന്ദിയെ കെട്ടിപ്പുണരുന്നതും കണ്ടു ഞാന്‍

കണ്ണനോ കണ്ടീല,കണ്ണനറിഞ്ഞീല,രാധയേ കണ്ടീല

കാളിന്ദിയും പറഞ്ഞീല തന്നില്‍ ചേര്‍ന്നൊരു രാധതന്‍ നൊമ്പരം…….

ഒരുനാളും നിലയ്ക്കാത്ത മുരളീക നിലച്ചപ്പോള്‍

രാധാമാധവം ആടിത്തളര്‍ന്നപ്പോള്‍

കണ്ടു ഞാന്‍ രാധയെ വീണ്ടും തേങലായി

ആ ഓര്‍മതന്‍ കാളിന്ദിക്കരയില്‍………

സ്വന്തം രാമകൃഷ്ണന്‍

Sunday, July 6, 2008

“അഷ്ടലക്ഷ്മീ യാഗം”

“അഷ്ടലക്ഷ്മീ യാഗം”

രസകരമായ ഒരു സംഭവമാണ്‍ ഞാന്‍ ഇന്നു പറയാന്‍ പോകുന്നത്

.ഇന്നു എന്റെ വിഷയം മരണമല്ല.കൃത്യം 1 വര്‍ഷം മുന്‍പു നടന്നതാണീ സംഭവം.

അധിമാസം കഴിഞ്ഞു, യജ്ഞാരംഭം ചയ്യാമെന്നു ആചാര്യന്മാര്‍ പറയുന്നു.

പക്ഷെ ഇന്നു ആലോചിക്കുന്ന നേരം പുരാതന

യുഗങളിലെ മഹര്‍ഷിമാരേയും,നാല്‍ വേദങള്‍ തീര്‍ത്ത്

ബ്രഹ്മത്തിനായി നല്‍കിയ ബ്രഹ്മാവിനെ ഓര്‍ത്ത്

എനിക്കു ചിരി വരുന്നു.

ആലോചിക്കുമ്പോള്‍ എല്ലാവരും മണ്ടന്മാരായിരുന്നില്ല

എന്നു തോന്നിപ്പോകുന്നു.

ദവതാരാധന ഭാരതത്തില്‍ തുടങിയതു തന്നെ

കൃസ്തു മതത്തിനും ഇസ്ലാമിസത്തിനും

ആയിരക്കണക്കിനു വര്‍ഷങള്‍ മുന്‍പല്ലേ?

എ.ഡി.35 കൃസ്തു മതത്തിനും 438 ഇസ്ലാമിസത്തിനും

തുടക്കമിട്ടപ്പോള്‍ ഇവിടെ ഈ ഭാരതത്തില്‍ ആരാധനയും

ആരാധനക്ക്രമങളും നില നിന്നിരുന്നു.

ഇവയില്‍ മിക്കതും അതി
തീവ്രമായ വിശ്വാസങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.

”വിഗ്രഹാരാധന എന്നും ഭാരതത്തിന്റെ സ്വന്തമല്ലേ?”

പല മതങളും അതിന്റെ ഉറവിടം ഹിന്ദുമതം

തന്നെ എന്നു വിളിച്ചു പറയുന്നു,

അല്ലാ അരക്കിട്ടുറപ്പിക്കുന്ന തെളിവുകളും ഉണ്ടല്ലോ?

ബ്രഹ്മാവ് വേദങള്‍ സൃഷ്ടിക്കുകയും യജ്ഞാവകാശം

നല്‍കുകയും അവരെ അതി ശ്രേഷ്ടരാക്കുകയും

ചെയ്തല്ലോ?പിന്നീട് ക്ഷത്രിയര്‍ക്കും ശൂദ്രര്‍ക്കും

വൈശ്യര്‍ക്കും അവരുടെ കര്‍മങളും നല്‍കിയല്ലോ?

ഇതൊന്നും തന്നെ എന്റെ വിഷയങളേ അല്ല

മതങളും എന്റെ വിഷയം അല്ല.

ഞാന്‍ ഒരു മത വിശ്വാസത്തിന്റേയും പേരില്‍

തര്‍ക്കിക്കാനും ഒരു വാക്ക് വാദത്തിനും വന്നതുമല്ല.”

എന്തുകൊണ്ട് ? ? ? ബ്രാഹ്മണര്‍ക്ക്

യാഗാധികാരം നല്‍കി എന്നു നമുക്കൊന്നു നോക്കാം.

പണ്ട് കാലത്തേ ബ്രാഹ്മണര്‍ മാംസാഹാരം

ഭക്ഷിക്കുന്നില്ലായിരുന്നു,

അന്യ ജീവികളെ ഹിംസിക്കുന്നില്ല.

അവര്‍ തങള്‍ക്കുള്ള കര്‍മം മാത്രം ചെയ്യ്തിരുന്നു.

പക്ഷെ ഇന്നു അതൊന്നുമല്ല സ്ഥിതി.അതെന്തുമാകട്ടേ.

ഇന്നും ബ്രഹ്മത്തേ അറിയുന്ന ബ്രാഹ്മണര്‍ ഉണ്ട്.

എനിക്കറിയാം . അവരില്‍ പലരേയും.

നിസ്വാര്‍ഥരായി ജീവിക്കുന്നവരെ.വേദങളും ശാസ്ത്രങളും

ശാശ്വതമായിരിക്കാന്‍ ശ്രമിക്കുന്നവര്‍.

ഈ അവസത്തിലാണ്‍ ഈ സംഭവം നടന്നത്.

ദവങള്‍ യുഗത്തില്‍ ഒരിക്കല്‍ മാത്രം അവതരിക്കുന്നു

.ഇപ്പോഴത്തേ കണക്കനുസരിചു ഒരു മെട്ട്രോ സിറ്റിക്ക്

ഒരു ദൈവം,രണ്ടും ആകാം. പക്ഷെ ഹെഡ് ഓഫീസ് ഒരിടത്തു

പാടില്ല.അതും ജീവിക്കുന്ന ദൈവങള്‍! എന്തോ വായിചു

കുറച്ച് പരിജ്ഞാനം വരുത്തി പ്രസംഗിക്കാന്‍ നടക്കുന്നവര്‍

ജഗല്പിതാവും ജഗതോദ്ധാരിണിയും താങ്കള്‍ തന്നെ

എന്നു വിളിച്ച് പറയുന്നവര്‍. ആബാലവൃദ്ധം ധനികരേയും

കലിയുഗ സമയരഹിത മനുഷ്യരേയും വിളിച്ച

് തങളുടെ ശിഷ്യരാക്കി അവര്‍ക്ക് “ശക്തികളും ശ്രേയസ്സും ”

പ്രദാനം ചെയ്യുന്ന ദൈവങള്‍

ശ്രീ രാമകൃഷ്ണപരമഹംസര്‍,ഷിര്‍ദി ബാബ തുടങിയ

ആരും തങള്‍ മനുഷ്യരല്ല ഈശ്വരന്മാരണെന്നു

പറഞ്ഞിട്ടില്ല .

തങള്‍ ഈശ്വരനെ കണ്ടു എന്നും പറഞ്ഞില്ല.

“തങള്‍ ഈശ്വരനെ സാക്ഷാത്കരിച്ചു” എന്നു മാത്രം പറഞ്ഞവര്‍.

ഇവിടെ ഇന്നോ???

“കലിയുഗദു:ഖം തീര്‍ക്കാനായി ഇതാ കുറച്ച് ദൈവങള്‍”

ഒരു തരത്തില്‍ പറഞ്ഞാല്‍ അവരും നമ്മളെ പോലെ

ഈശ്വരാംശം ഉള്ളവര്‍ തന്നെ.നമ്മളെ പോലേ.. ..

നിങള്‍ക്കു മനസിലാകുന്നുണ്ടോ ???

അല്പം ഈശ്വരാധീനം കൂടുതലുള്ളവര്‍.അത്ര തന്നെ.

ഇവരെ നമുക്കു ഗുരുക്കന്മാരായി അംഗീകരിക്കാം.

പക്ഷെ ഇവര്‍ ദൈവങളാകുമോ ? ? ?

ഒരു അമ്പലത്തിലും പത്ത് പൈസ ഇടാത്ത

ധനിക പ്രമാണിമാര്‍ ഇന്നു ഈ ദൈവങളുടെ ആശ്രിതവത്സലരാണ്‍!

മദ്യവും മയക്കുമരുന്നും കൊടുത്ത് നാടിനെ നശിപ്പിക്കുന്ന

ഇവര്‍ ഈ ഭഗവാന്മാരുടെ വിശ്വസ്ത അനുയായികളും കര്‍മപഥത്തില്‍

വിരാജിക്കുന്ന “കുട്ടി മഹര്‍ഷിമാരുമാണ്‍”

ചത്തു മലച്ച് കിടക്കുന്നവന്റേയും ഭാണ്ഡം

മോഷ്ടിക്കുന്നവന്‍ ഭഗവാന്റെ കാവല്‍ഭടന്‍.

“മറ്റുള്ളവന്റെ പട്ടടയിലേ വിറകിലെ കൊള്ളികൊണ്ട് ചൂട്

ആസ്വദിക്കുന്നവന്‍ ഭഗവാന്റെ പ്രിയ ശിഷ്യന്‍,കാവല്‍

നായകന്‍,അങനെ എന്തെല്ലാമോ”

മൊബൈല്‍ ഫോണും പിടിച്ച് വീട്ടുകാരേയും അച്ചനമ്മമാരേയും

നോക്കാത്ത പരിഷ്കാരം നിറഞ്ഞ് ചിരിച്ച്

നടക്കുന്ന സ്ത്രീ ദാസിമാര്‍.

“ചിരിച്ചതി വിരിക്കും മഹാനഗര യക്ഷികള്‍”

എന്നു കവി പാടിയത് സത്യമായി.

ചട്ടമ്പിസ്വാമികള്‍ തന്റെ അപാരമായ സാധനയിലൂടെ

നേടീയ ഈശ്വരീയമായ സിദ്ധികള്‍ ശിഷ്യര്‍ക്ക്

അറിവായി പകര്‍ന്നു നല്‍കിയപോലെ ഇവിടെ ഇന്നു

ഈ ദൈവങള്‍ തങളുടെ കുടിലതയും വഞ്ചനയും ചതിയും

(നല്ലവരായ) ശിഷ്യര്‍കും ഭക്ത ജനങള്‍ക്കും .

“കാശിനു വില്‍ക്കുന്നു”

ഭാര്യയും കുട്ടികളും ഉള്ള ഈ ദൈവങള്‍ ഭാര്യമാരെ

പാര്‍വതിയായി അവരോധിക്കുന്നു !

പക്ഷെ!മക്കളെ ഗണപതിയാക്കാന്‍ കഴിഞ്ഞില്ല.

(മക്കള്‍ കച്ചവടക്കാരും ഉമാമഹേശ്വരന്മാരുടെ

മാനേജരുമായിപ്പോയി).”

ഇതാണിന്നത്തേ അവസ്ഥ!

ശ്രീരാമകൃഷ്ണന്‍ ജീവിതകാലം മുഴുവന്‍ കൊണ്ട്

നേടിയതു “കാമിനീ കാഞ്ചനീയം,ദാരിദ്ര്യവും,

പിന്നെ ക്യാന്‍സറും”!

ഇവിടെ ഈ ദൈവങളോ?

എ.സി കാറും സ്വര്‍ണ്ണ ക്ഷേത്രങളും പട്ടുമെത്തയും

കോടീകണക്കിനുള്ള സ്വത്തുക്കളും.,സര്‍വകലാശാലകളും

ആശുപത്രികളും

പ്രതിഫലം വാങുന്നതു ദൈവങളുടെ സ്വഭാവമല്ലേ?

ഇവയെല്ലാം അവിടെ നില്‍ക്കട്ടെ.ഇവിടെ

ഈ ശിഷ്യരെ നോക്കു

ജനിച്ചു,വളര്‍ന്നു .ഇത്രമേല്‍ ആയി.

ഇത്ര നാളും വിളീച്ചതു മരിച്ച ദൈവങളേയോ

മരിക്കാത്ത ദൈവങളേയോ???

ഒരിക്കലും കണ്ടിട്ടില്ലാത്ത വിളിപ്പുറത്ത് ഓടി

വരുന്ന അയ്യപ്പനും,ഭഗവതിയും

പത്മനാഭനും ശിവനുമെല്ലാം പഴങ്കഥ

അവരെല്ലാം മരിച്ചില്ലേ???

ഇനി ജീവിച്ച ദൈവങള്‍ക്കൊ?

ഇവിടെ ആര്‍ക്കും ശക്തിയില്ലാ?

കാരണം അവര്‍ പൈസ വാങില്ല,ചോദിക്കില്ല!അതു തന്നെ.

എം .ബി. എ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍

“വെന്‍ ദേര്‍ ഇസ് എ ഡിമാണ്ട് ,

ദേര്‍ എറൈസെസ് എ സപ്പ്ള്ളൈ“

കാടുകയറിയതിനു ക്ഷമിക്കുക..

ഇത്രയും ആമുഖം വേണമെന്നു തോന്നിപ്പോയി.

ഒരു പൂജയ്ക്ക് അതിന്റേതായ ഒരു പവിത്രത

നമ്മള്‍ കാത്തുസൂക്ഷിക്കറുണ്ട്.

എന്നാല്‍ യാഗം അനുഷ്ടിക്കുന്നതു യാഗം

അറിയാത്തവരാണെങ്കിലോ?

ഒരു യാഗം എന്താണെന്നു ജീവിതതില്‍ കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്തവരാണെങ്കിലോ?

സാരമില്ല.

പുലക്കുടിയില്‍ നിന്നും ഹവിസ്സ് കഴിച്ച

ഭദ്രകാളിയും ഉണ്ട്!

ഒരു തെറ്റുമില്ല.ഈശ്വരന്‍ സര്‍വവ്യാപിയും

എല്ലാവര്‍ക്കും തുല്യനും തന്നെ.

ആരും നീചരുമല്ല ശ്രേഷ്ടരുമല്ല ഈശ്വരന്റെ കണ്ണില്‍.

ഞാന്‍ അതിലൊന്നിലും തര്‍ക്കിക്കില്ല.

പക്ഷെ ഞാന്‍ കണ്ടതോ?

(കഥ തുടങുകയാണ്‍)

ഒരു ദിവസം ഒരാള്‍ വിളിച്ചിട്ട് ഒരു മഹത് യാഗം കാണാനും

അതില്‍ പങ്കുചേരാനും ഞാന്‍ പോയി.

“അഷ്ടലക്ഷ്മീ യാഗം”

ഒരു പത്ത് ബ്രാഹ്മണര്‍ കൂടിയിരുന്നു

ദിവ്യ മന്ത്രങള്‍ ഉരുക്കഴിക്കുന്ന

ഒരു പവിത്ര സന്നിധിയിലേക്ക് ചെന്ന ഞാന്‍ കണ്ടതോ?????????????????????????

“ ഒരു സുന്ദരിയായ കന്യക കൈയില്‍

ഒരു കെട്ട് കടലാസ്സുമായി മൈക്കിനു

മുന്നില്‍ ഇരിക്കുന്നു.യാഗ സ്ഥലത്ത് വേറെയും

രണ്ട് വ്യക്തികള്‍ ഉണ്ട്.ഈ കുഞ്ഞ്

വായിക്കുന്നതു നോക്കിക്കൊണ്ട്

എല്ലാവരും ഇരിക്കുന്നു.കുശലം പറയുന്നു,

തമാശ പറയുന്നു,ചിരിക്കുന്നു,കളിക്കുന്നു,

ചിലര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നു

(ഇടയ്ക്കു കാര്‍മികനു കോള്‍ വന്നപ്പോള്‍

ഒരു നല്ല പാട്ടും കേള്‍ക്കാന്‍ കഴിഞ്ഞു

‘മന്മദരാസാ മന്മദരാസാ’ എന്തു നല്ല ഈശ്വര നാമം.!

ഇതിലപ്പുറം എന്തു പവിത്ര വേദിയും ശ്രേഷ്ടനായ

കാര്‍മികനും???)

യാഗം നടത്താന്‍ ഇരിക്കുന്നവര്‍ എന്തെല്ലാമോ പറയുന്നുണ്ട്,കുശുകുശുക്കുന്നു!

ഇടയ്ക്കിടയ്ക്ക് കന്യക എന്തെല്ലാമോ

ആ പേപ്പര്‍ നോക്കി വായിക്കുനുണ്ട്.

കൂട്ടിവായിക്കാന്‍ അറിയാതതുകൊണ്ട്

തെറ്റി പോകുന്നതായിരിക്കാം .

(ഇടയ്ക്കൊന്നു പാളിനോക്കിയപ്പോള്‍

ഞാന്‍ കണ്ടതു അതിലും ഭയങ്കരമായിരുന്നു.

പേപ്പറില്‍ എഴുതിയിരിക്കുന്നതു മലയാളതിലുമല്ല

സംസ്കൃതത്തിലുമല്ല ‘മംഗ്ളീഷില്‍ ’)കന്യക

പറയുന്നതെന്തായാലും കുറച്ചുപേര്‍ ഏറ്റുപറയാന്‍

ശ്രമിക്കുനുണ്ട്,ചമതയില്‍ നെയ്യ് ഒഴിക്കുന്നുണ്ട്.

യാഗോദ്ദേശം അറിഞ്ഞപ്പോള്‍ തല ചുറ്റി

പണം വര്‍ദ്ധിക്കുന്നതിനു ‘ ദൈവം’ നിര്‍ദേശിച്ചതാണത്രേ

ഈ യാഗം.

കാമിനീ കാഞ്ചനീയം”

എനിക്കു ചുറ്റും ഭൂമി കറങുന്നതായി തോന്നി.

ഒടുവില്‍ അവസാന ചടങും വന്നു ചേര്‍ന്നു..

ഒരു മുനികന്യക(ബ്യൂട്ടീപാര്‍ലര്‍ കണ്ടിട്ടേ ഇല്ല

എന്നു ഒറ്റ നോട്ടത്തില്‍ മനസിലാകും)

ഒരു ചുവന്ന പട്ട് നിവര്‍ത്തി പിടിച്ച് എല്ലാവരുടേയും

അടുത്തേയ്ക്കു നടക്കുന്നതു കണ്ടു.

അവസാന ചമതയോടൊപ്പം എല്ലാവരും സ്വര്‍ണ്ണവും നിക്ഷേപിക്കണമത്രേ!!!!!!!!!!!!!!

ശരീരം ചുട്ടുപൊള്ളുന്ന അവസ്ഥ.

ഓടിയില്ലേ ഞാന്‍,ഓടുന്നതിനിടയ്ക്കു ഞാന്‍ ഓര്‍ത്തു.

പാവം ഗജലക്ഷ്മി !കഷ്ടം തന്നെ! മുഴുവന്‍

ഹവിസ്സും കിട്ടിയില്ല!!!!പേപ്പര്‍ ഇടയ്ക്കു

പറന്നു പോകുന്നതു ഞാനും കണ്ടതല്ലേ!!!!!!!!!!!!!”

മനുവും ,മഹര്‍ഷിമാരും എന്തിനു ദൈവങളും

നിര്‍ദേശിച്ച യാഗങള്‍,യാഗസ്വരൂപങള്‍,ക്രിയകള്‍,മന്ത്രങള്‍..

എല്ലാം തന്നേ ഭംഗിയായില്ലേ?എന്തിനേറേ?

വേദം പാരായണം ചെയ്യുന്നവരും അദ്വൈതവുമെല്ലാം

വെറുതേ അല്ലേ ?

വിളിക്കൂ ഈ ഈശ്വരന്മാരേ ! നിങള്‍ക്ക് എല്ലാം കിട്ടില്ലേ?

‘ഓസിനു‘ ഒരു പൂജയും നടത്താം , സന്യാസിയും ആയിത്തീരാം,

ഉപദേശം നല്‍കാം, അനുഗ്രഹം നല്‍കാം ,പണം വാങുന്നതിനു

ഡോക്യുമെന്റ്സ് കാണിക്കണ്ട ,ടാക്സ് പിടിക്കില്ലാ,

പാന്‍കാര്‍ഡ് വേണ്ടാ,പണം കുറച്ച് എടുത്തിട്ട് വല്യ ദൈവത്തിനു

കൊടുത്താല്‍ മതി.

ഇനി ആര്‍ക്കെങ്കിലും സന്യാസി ആകണമെന്നുണ്ടെങ്കില്‍

വളരേ തുച്ചമായ ചിലവില്‍ ഒരു പത്തിരുപതു ദിവസത്തെ

കോഴ്സ് ചെയ്താല്‍ മതി.എല്ലാം അടങിയ പാക്കേജ് !

പക്ഷേ ഒരു സമയത്ത് ഒന്നേ ആഗ്രഹിക്കാവൂ

പക്ഷെ അതു മറ്റവന്‍ ചാകാനാണെങ്കിലും നടക്കുമെന്നു

മാത്രം.

“ മരിച്ച ദൈവങളേ ! നിങള്‍ക്കു വിട

ജീവിക്കുന്ന ഈശ്വരാ ! നീ താന്‍ ശരണം ”

ഇപ്പോള്‍ നിങളോ ശരി ഞാനോ???

ഒടുവിലായി ഇതെല്ലാം കാണുമ്പോള്‍ എന്റെ മനസില്‍

നിന്നു വരുന്ന ഒരു അസഭ്യ വാചകം.

(ക്ഷമിക്കുക ഇതും ചേര്‍ത്തില്ലെങ്കില്‍ തെറ്റായി പോകും.)

എന്തിനേറേ പറയുന്നീ തന്തയില്ലാ മക്കളോട് ???

അന്തിയോളം പറഞ്ഞാലും തന്ത ഉണ്ടാകുമോ ഇവര്‍ക്ക് ??? ”

എന്നു സ്വന്തം…………………രാമകൃഷ്ണന്‍