Wednesday, August 3, 2016

ദശമുഖം 1 ഏകംനാല് വേദങളും ആറ് ശാസ്ത്രങളും ഒരോന്നും എന്റെ ഓരൊ ശിരസ്സായിരുന്നു പക്ഷെ ഞൻ എന്റെ പത്ത് മുഖങളെ ഇന്നു മാറ്റി പറയൂകയാൺ.അല്ല പത്തു സന്ദർഭങളാൺ ഈ പത്ത് മുഖങൾ. കേൾക്കു എന്നെ.


ഏകം


രംഭയുടെ ശാപം തലയ്ക്ക് മുകളിൽ നിറഞ്ഞ് നിന്നപ്പോഴും - ഞാൻ രാവണൻ, എന്റെ ലങ്കയെ വിശ്വത്തിലേ തന്നെ ഏറ്റവും വലിയ സ്വർഗ്ഗമാക്കിസീത അതാ അവിടെ ഇരിക്കുകയാണവൾ. ഇന്നു കൂടി കഴിഞ്ഞാൽ അവളെ രാമൻ കൊണ്ട് പോകും അത് രാമന്റെ വിജയമായി ആഘോഷിക്കപ്പെടും. എനിക്കറിയാം. എന്റെ ലങ്ക കത്തുകയാൺ. ഓരോ അസുരനും മരിക്കുകയാൺ.ഞാൻ കാണുന്നു


അതാ രാമൻ എനിക്ക് നേരെ ബാണം തൊടുക്കുന്നു രാമബാണംനാണമില്ലേ നിങൾക്ക് അങിനെ പറയാൻ? എന്റെ ഭാര്യ മണ്ഡോദരിയെ ചതിച്ച് കൈക്കലാക്കിയ എന്റെ മരണം.


ഹേ രാമാ കണ്മുന്നിൽ ഇരുന്നിട്ടും തൊട്ട് നോക്കാതെ നിന്റെ പെണ്ണിനെ പ്രണയിച്ച ഞാനാണോ പുരുഷൻ അതൊ നാളെ ഇവിടെ നിന്നു കൂട്ടി കൊണ്ട് പോകുന്നതിനു മുൻപ് അവളെ തീയിൽ നടത്തിക്കാൻ പോകുന്ന നീയൊ?

മേഘനാദന്റെ ശരീരം അതാ ചുമന്നു കൊണ്ട് പോകുന്നുഅവനെ ഈ കൈകൾ കുറേ ചുമന്നതാൺ.

ഇതു എന്റെ ഒന്നാമത്തെ  മുഖം       ഏകം

ഞാൻ ഭാവി അറിയുന്നു.. എന്റെ വരും വരായ്കകൾ അറിയുന്നു.. എന്നിലെ ഭരണകർത്താവ് രചിചതും അതു തന്നെ.

നിങൾ അറിയാനായി ഞാൻ എന്റെ ഒന്നാമത്തെ മുഖം പറയട്ടെ?


ഇതു വൈസ്രവണന്റെ ലങ്ക രാവണന്റെ ലങ്ക ആയ കഥയാൺ. ഇതു നിങൾ വായിച്ചറിഞ്ഞ രാമായണമല്ലഇതു ശരിക്കും ദശായനമാൺദേവന്മാർക്ക് അഴിഞ്ഞാടി സുഖിക്കാനായി സാക്ഷാത് വിശ്വകർമ്മാവ് തീർത്തതാൺ ഈ ലങ്ക.എന്റെ മുത്തച്ഛൻ സുമാലി അതു വെട്ടിപ്പിടിച്ചു.അങിനെ ലോകം ജയിച്ച് നടന്നപ്പോഴാൺ മാലി സുമാലി മാല്യവാന്മാരെ സാക്ഷാത് ഭഗവാൻ വൈകുണ്ഡനാഥൻ തോല്പിച്ചത്. ഞൻ എന്തിന്നു ഭഗവാൻ എന്നു പറഞ്ഞു എന്നു ചിന്തിച്ചുവോ?ഞാൻ ജയനാൺ ജയവിജയന്മാരിലെ ജയൻ. കണ്ണടയുന്ന ഈ നേരം ഞാനത് അറിയുന്നുണ്ട്.ലങ്കയിലേക് തിരിച് പോകാൻ അഭിമാനം അനുവദികാതെ വന്നപ്പോൾ എന്റെ ജ്യേഷ്ടൻ കുബേരൻ അവിടെ നുഴഞ്ഞ് കയറി.സ്വർഗീയ സുഖങളോടെ അവിടെ താമസവും ആരംഭിച്ചു.

എന്റെ അമ്മ കൈകസി ,സുമാലി പുത്രി,അച്ഛൻ വിശ്രവസ്സ്, 4 വേദങളുടേയും 6 ശാസ്ത്രങളുടേയും അറിവിന്റെ ഭണ്ഡാരം.ഞാൻ അശ്രമവാസിയായി ജനിചു ജീവിച്ച കാലം. ഒരു ദിവസം ഞാൻ ഉറങുകയയിരുന്നു എന്റെ അമ്മയുടെ മടിയീൽ തല വയ്ച്ച് സുഖമായി. വെള്ളം തളിച്ച പോലെ ഒരു തോന്നൽ. എനീറ്റ് നോക്കുമ്പോൾ അമ്മ കരയുകയാൺ.


“എന്തേ അമ്മെ എന്തിനാൺ കരയുന്നത് എന്നു ചോദിച്ച എന്നോട് കുബേരൻ ആകാശ മാർഗ്ഗം പറന്ന് പോയത് കണ്ട് നമ്മുടെ കഷ്ടപ്പാട് ഓർത്താണെന്ന് അമ്മ പറഞ്ഞു. “


അന്ന് ഈ രാവണൻ മനസ്സിൽ ഉറച്ചു ലങ്ക രാവണനുള്ളതാണെന്ന്.

അച്ഛൻ പറഞ്ഞ് മനസിലാക്കിച്ച 4 വേദങളും 6 ശാസ്ത്രങലും പോരാ ഈ പാതി ബ്രാഹ്മണൻ ജയിക്കൻ എന്നറിഞ്ഞ ഞാൻ മുത്തച്ഛനെ തിരക്കി ഇറങി.എന്റെ അഗ്രഹം അറിയിച്ച്പ്പോൾ എന്നെ യുദ്ധതന്ത്രങളും ആയുധ വിദ്യയും അദ്ദേഹം അഭ്യസിപിച്ചു.


പോരാ തപശക്തിയും വേണം.അതിനാ‍യി ബ്രഹ്മ ദേവനെ തപം ചെയ്തു.ഒടുവിൽ എന്റെ തപസ്സിന്റെ പോരായ്മയാണൊ എന്നു സംശയം തോനിയ ഞാൻ എന്നെ തന്നെ അർപിച്ചു ആ തീയിൽ. എന്റെ തല തന്നെ വെട്ടി വയ്ച്ചു.പക്ഷെ എന്റെ കയ്യിൽ എന്റെ വെട്ടി മാറ്റിയ തലയുണ്ട്. എനിക് കാണാനുമാകുന്നുണ്ട്.ഇതെന്ത് മറിമായം.9 തവണയും ഇതു തന്നെ അവസ്ഥ. പത്താമതും വെട്ടാൻ ഓങിയപ്പോൾ മുന്നിൽ ബ്രഹ്മദേവൻ.


“ അമരത്വം വേണം “


അതിനു കഴിയില്ലത്രെ ! കഷ്ടം !


“ ഒരു സാധാരണക്കാ‍രൻ മാത്രമെ എന്നെ വധിക്കാവൂ “

ശരി എന്നു സമ്മതിച്ച് ബ്രഹ്മാവും പോയി ഇനി എന്ത്? 


ലങ്ക.


അങനെ ഞാൻ വൈശ്രവണനെ തോൽ‌പ്പിച്ച് യക്ഷ രാജ്യം രക്ഷ രാജ്യമാക്കി. 

നിങളുടെ ഭാഷയിൽ പറഞ്ഞാൽ രാക്ഷസ രാജ്യം. രക്ഷാ ധർമ്മത്തെ വിശ്വസികുന്ന ഞങളെ രാക്ഷസർ എന്നു വിളിച്ചു. അങനെ ത്രികൂടം തലസ്ഥാനമാക്കി ലങ്ക എന്റെ ലങ്കാപുരി ആയി.


എന്റെ വീരവും ത്യാഗവും അശ്രാന്ത പരിശ്രമവുമാൺ. “ ലങ്കാധിപതി ” ആക്കിയത്- ഞാൻ ഭരണം അറിഞ്ഞു, പക്ഷെ എന്റെ അറിവില്ലായ്മ അതിലേറെ ആയിരുന്നു.


പുഷ്പക വിമാനം കയറി ഞാൻ യാത്ര ചെയ്തപ്പോൾ കണ്ടത് മഹാപർവ്വതം.

 “ കൈലാസം” എന്റെ കയ്യൂക്കിന്റെ വിശ്വാസ്സത്തിൽ ഞാൻ ഈ പർവ്വതത്തിനെ ഉയർത്തി നോക്കി 

മുകളിൽ ഇരുന്ന മഹാദേവൻ തള്ളവിരൽ ഒന്നു അമർത്തിയും നോക്കിഅംബംബട രാവണാ പെട്ടൂ.എന്തുചെയ്യണമെന്നു അറിയാതിരുന്നപ്പോൾ ഒരു കുരങൻ വന്നു പറഞ്ഞു ഭഗവാൻ സംഗീതപ്രിയനാണെന്ന്..അടിയിലായ ഒരു കയ്യുടെ വേദനയിൽ കരയാനല്ലാതെ പാട്ട്പാടാൻ എങനെ സാധിക്കാൻ

ഇടത്തേ കൈയുടെ തള്ളവിരൽ കൊണ്ട് ഞാൻ എന്റെ നെഞ്ചിലെ ഒരു ഞരമ്പ് മുറിച്ചു ചുറ്റും മഞ്ഞായിരുനതിനാൽ മരവിച്ച ശരീരത്തിൽ വേദന അറിഞ്ഞില്ല.


“വലത്തേ കാലിന്റെ തള്ള വിരലിൽ വലിച്ച് കെട്ടി ഈ ഞരമ്പ്”


പഞ്ചചാമര ചന്ദമായി 16 അക്ഷര കൂട്ടുകൾ ലഘുവും ഗുരുവും മാറി മാറി നാവിൻ തുമ്പത്ത് ഭഗവാൻ എത്തിചു. എന്റെ ഞരമ്പിന്റെ തമ്പുരു ശ്രുതി മീട്ടി രക്ത വേഗത്തിൽ ഞാൻ എന്റെ ശങ്കരനു ഭൂഷണമായി  അറിയാതെ പാടി


ജടാടവീഗലജ്ജ്വലപ്രവാഹപാവിതസ്ഥലേ
ഗലേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാമ് |
ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമർവയം
ചകാര ചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവമ്  ||


(കഴുത്തിലെ സർപ്പമാലകളിലൂടെ കാടിനു സമാനമായ ജടയിലെ വെള്ളം ഇറ്റിറ്റ് വീഴുമ്പോഴും ഡമരുവിന്റെ നാദത്തിൽ ഭയാനകമായ ആ താണ്ഡവ നൃത്തമാടുന്ന  ആ ഭഗവാൻ -ശിവൻ നമ്മെ അനുഗ്രഹിക്കട്ടെ)


ജടാകടാഹസംഭ്രമഭ്രമന്നിലിംപനിര്ഝരീ-
-വിലോലവീചിവല്ലരീവിരാജമാനമൂര്ധനി |
ധഗദ്ധഗദ്ധഗജ്ജ്വലല്ലലാടപട്ടപാവകേ കിശോരചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ || 

(വള്ളികൾക്ക് സമാനമായ ഗംഗയിലെ ഓളങൾ തിര തല്ലുന്ന ആ ജടയും,അഗ്നിക്ക് സമാനമായ ഊർജജം തിര തല്ലുന്ന ജടാമുടിയിടകളും,ഇന്ദുവിനെ നെറുകയിൽ ധരിചിരികുകയും നെറ്റിയിൽ അഗ്നിജ്ജ്വാലകൾ ഉള്ളവനുമായ ആ ശിവനിൽ ഞാൻ ആനന്ദം  കണ്ടെത്തുന്നു.)


ധരാധരേന്ദ്രനന്ദിനീവിലാസബന്ധുബന്ധുര സ്ഫുരദ്ദിഗംതസന്തതിപ്രമോദമാനമാനസേ | കൃപാകടാക്ഷധോരണീനിരുദ്ധദുര്ധരാപതി ക്വചിദ്ദിഗംബരേ മനോ വിനോദമേതു വസ്തുനി || 

(മനസ്സിൽ എല്ലാ ജീവ ജാലങളും പ്രപഞ്ചവും പാർവ്വതീ ദേവിയുടെ പതിയും ഒരു നോട്ടത്തിൽ തന്നെ എല്ലാ മംഗളങളും കൃപയും തരുന്നതും ദോഷങൾ അകറ്റുന്നതും,ദിക്കുകളെ വസ്ത്രമായുടുത്തവനുമായ ആ ശിവനിൽ എന്റെ മനസ്സ് മോക്ഷവും സന്തോഷവും കണ്ടെത്തട്ടെ)


ജടാഭുജംഗപിംഗളസ്ഫുരത്ഫണാമണിപ്രഭാ കദംബകുങ്കുമദ്രവപ്രലിപ്തദിഗ്വധൂമുഖേ | മദാംധസിന്ധുരസ്ഫുരത്ത്വഗുപ്ത്തരീയമേദുരേ മനോ വിനോദമത്ഭുതം ബിഭര്തൃഭൂതഭര്തരി ||

(മഞ്ഞ നിറത്തിലുള്ള പാമ്പുകളുടെ പത്തിയിൽ നിന്നു വന്ന തുല്യമുള്ള പ്രകാശം പരക്കുന്നതും,കദംബ വൃക്ഷത്തിന്റെ ചാറ് പോലെ ചുവന്ന സിന്ദൂരം തുല്യം ഉള്ള രാശിയാൽ ചുവന്നതും ശരീരം മദയാനയുടെ തുകലിനാൽ മറയ്ചതും ഭൂതങളുടെ നാഥനുമായ ആ ശിവനിൽ എന്റെ മനസ്സ് എന്നും നിൽക്കട്ടെ) 


സഹസ്രലോചനപ്രഭൃത്യശേഷലേഖശേഖര പ്രസൂനധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂഃ | ഭുജംഗരാജമാലയാ നിബദ്ധജാടജൂടക ശ്രിയൈ ചിരായ ജായതാം ചകോരബംധുശേഖരഃ || 

(ഇന്ദ്രനും മറ്റ് ദേവന്മാരുടേയും മൂർദ്ധന്ന്യതിലെ പുഷ്പങളുടെ പൂമ്പൊടി കൊണ്ട് കാലിന്റെ ഉൾവശം നിറം മാറി ,സർപ്പ രാജാവ് സ്വയം ജടകൾ കെട്ടി ഒതുക്കി വയ്ച്ചതും ചകോരപക്ഷിയുടെ സുഹൃത്തായ ചന്ദ്രന്റെ കിരണങളിൽ പതിക്കുന്നതുമായ നെറ്റിയുമുള്ള ആ ശിവൻ - എന്നും മംഗളം നൽകട്ടെ)


ലലാടചത്വരജ്വലദ്ധനംജയസ്ഫുലിംഗഭാ-
-നിപീതപഞ്ചസായകം നമന്നിലിംപനായകമ് |
സുധാമയൂഖലേഖയാ വിരാജമാനശേഖരം മഹാകപാലിസംപദേശിരോജടാലമസ്തു നഃ ||

(കാമ ദേവന്റെ അഞ്ചു ബാണങളേയും ദേവകൾ നമിക്കുന്ന ചന്ദ്രനാൽ അലങ്കരിക്കപ്പെട്ട ചതുരമായ നെറ്റിയിലെ മൂന്നാമത്തെ കണ്ണിലെ അഗ്നിയാൽ നശിപ്പിച്ച ആ ശിവന്റെ ജടകൾ നമുക് നമിക്കാം)  കരാലഫാലപട്ടികാധഗദ്ധഗദ്ധഗജ്ജ്വല- ദ്ധനംജയാധരീകൃതപ്രചണ്ഡപഞ്ചസായകേ | ധരാധരേന്ദ്രനന്ദിനീകുചാഗ്രചിത്രപത്രക-
-പ്രകല്പനൈകശില്പിനി ത്രിലോചനേ മതിര് മമ |


(തന്റെ മൂർദ്ധനിയുടെ തീയ്യിലാ പഞ്ചബാണങളും നശിപ്പിച്ച  പാർവ്വതീ ദേവിയുടെ മാറിടങളിൽ പല നിറങളാൽ കലാകാരന്റെ വരകൾ സൃഷ്ടിക്കുന്ന ആ ത്രിലോചനൻ ആയ മുന്ന് കണ്ണുകളുള്ള ഭഗവാനിൽ ഞാൻ ആനന്ദം കണ്ടെത്തട്ടെ)


നവീനമേഘമണ്ഡലീ നിരുദ്ധദുര്ധരസ്ഫുരത്- കുഹൂനിശീഥിനീതമഃ പ്രബംധബംധുകംധരഃ | നിലിംപനിര്ഝരീധരസ്തനോതു കൃത്തിസിംധുരഃ കലാനിധാനബംധുരഃ ശ്രിയം ജഗദ്ധുരംധരഃ ||

(രാത്രിയിൽ കറുത്ത ആകാശത്ത് കരി മേഘങളാൽ മറയ്ക്കപ്പെട്ട ചന്ദ്രനെ പോലെ കെട്ടുകളാൽ ഇരുണ്ട  കഴുത്ത് ഉള്ളവനും ആനത്തോൽ ധരിക്കുന്നവനും ഗംഗയെ ധരിച്ചവനും ചന്ദ്രൻ മൂർദ്ധാവിലുള്ളവനും ഈ പ്രപഞ്ചത്തെ സ്വന്തമാക്കിയവനും പ്രപഞ്ചം അവനേ ആയുള്ളവനുമായ ആ ശിവൻ എന്റെ സമ്പത്തിനെ വളർത്തട്ടെ…)


പ്രഫുല്ലനീലപങ്കജപ്രപഞ്ചകാലിമപ്രഭാ-
-വിലമ്പികണ്ഡകന്ദലീരുചിപ്രബദ്ധകന്ധരമ് |
സ്മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം ഗജച്ഛിദാന്ധകച്ഛിദം തമന്തകച്ഛിദം ഭജേ ||

(കാമനെയും പുരനേയും ദക്ഷനേയും ഗജനേയും അന്ധകനേയും യമനേയും ശിരസ്സ് മുറിച്ച് മാറ്റിയതും അതുപോലെ ഈ സംസാര ലൌകീക ബന്ധങളേയും മുറിച്ച് മാറ്റുന്നവനും കഴുതിനു ചുറ്റും ഇരുണ്ട നിറത്തിലുള്ള പ്രകാസം നീല താമര മാലയാൽ ഉള്ളവനുമായ ആ ശിവനെ ഞാനാരാധികുന്നു)


അഗർവ്വസർവ്വമംഗളാകളാകദമ്പമഞരീ രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതമ് | സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ  ||

(ഏറ്റവും ഉന്നത ഗുണങളുള്ള കദമ്പ വൃക്ഷപ്പൂക്കളുടെ തേൻ മാത്രം ഭക്ഷിക്കുന്നവനും കാമനെയും പുരനേയും ദക്ഷനേയും ഗജനേയും അന്ധകനേയും യമനേയും ശിരസ്സ് മുറിച്ച് മാറ്റിയതും അതുപോലെ ഈ സംസാര ലൌകീക ബന്ധങളേയും മുറിച്ച് മാറ്റുന്നവനും ആയ ആ ശിവനെ ഞാൻ ആരാധിക്കുന്നു)


ജയത്വദഭ്രവിഭ്രമഭ്രമദ്ഭുജംഗമശ്വസ-
-ദ്വിനിര്ഗമത്ക്രമസ്ഫുരത്കരാലഫാലഹവ്യവാട് |
ധിമിദ്ധിമിദ്ധിമിധ്വനന്മൃദംഗതുംഗമംഗള ധ്വനിക്രമപ്രവർത്തിത പ്രചണ്ഡതാണ്ഡവഃ ശിവഃ ||

(ഭയങ്കര സർപ്പങളുടെ പുറത്തു വന്നശേഷം അഗ്നി പുറപ്പെടുവിക്കുന്നതായ ശ്ശീൽക്കാരങൾ നിവേദ്യമായുള്ള ആ വിസ്തൃതമായ നെറ്റിയും ഡമരുവിന്റെ ധിമി ധിമി ശബ്ദത്താൽ ഘോര താണ്ഡവ നൃത്തമാടുന്നവനുമായ ആ ശിവൻ എന്നും വിജയിക്കട്ടെ)


ദൃഷദ്വിചിത്രതല്പയോര്ഭുജംഗമൗക്തികസ്രജോര്-
-ഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷപക്ഷയോഃ |
തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീമഹേന്ദ്രയോഃ സമം പ്രവര്തയന്മനഃ കദാ സദാശിവം ഭജേ ||

( ഈ പ്രപഞ്ചത്തിന്റെ നാനാ വിധത്തിലുള്ള ജീവിതങളെ-സർപ്പത്തേയും മുത്തുമാലയേയും,രത്ന മാണിക്യ വൈഡൂര്യങളേയും ചേറിനേയും,ശത്രുവിനേയും മിത്രത്തേയും ഒരു പുല്ലിനെ പോലെ കണ്ണുള്ളവനേയും താമര പോലെ കണ്ണുള്ളവനേയും ,ഒരു സാധാരണക്കാരനേയും രജവിനേയും എല്ലാത്തിനേയും ഒരേ പോലെ കാണുന്ന ഭഗവാനെ ഞാൻ എങനെ ആരാധിക്കും… എങനെയെല്ലാം ആരാധിക്കണം എപ്പോഴുമാരാധിക്കും)


കദാ നിലിമ്പനിര്ഝരീനികുഞജ്കോടരേ വസന് വിമുക്തദുര്മതിഃ സദാ ശിരഃസ്ഥമഞ്ജലിം വഹന് | വിമുക്തലോലലോചനോ ലലാടഫാലലഗ്നകഃ ശിവേതി മന്ത്രമുച്ചരന് സദാ സുഖീ ഭവാമ്യഹമ് || 

(ഗംഗാ തടങളിലെ വൃക്ഷത്തിന്റെ പൊത്തിൽ ദുഷ്ചിന്തകളില്ലാതെ അലൌകീക നയനങളാൽ അഞജലീ മുദ്ര നെറുകയിൽ വയ്ച് ഞാൻ ശിവ മന്ത്രം ജപിച്ച് എന്ന് മോക്ഷം പ്രാപികും എന്റെ ഭഗവാനേ.)


ഇമം ഹി നിത്യമേവമുക്തമുത്തമോത്തമം സ്തവം പഠന്സ്മരന്ബ്രുവന്നരോ വിശുദ്ധിമേതിസന്തതം | ഹരേ ഗുരൗ സുഭക്തിമാശു യാതി നാന്യഥാ ഗതിം വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനമ് || 

(ഈ നാമം വായിച്ച് ഓർത്ത് ഏറ്റ് പറഞ്ഞ് ആരാരൊക്കെ സ്തുതിക്കുന്നുവോ… എപ്പോൾ ഭഗവാനിൽ പൂർണ്ണ ഭക്തനായി തീരുന്നുവോ പിന്നെ വേറെ ഒന്നും നിലനിൽക്കുന്നില്ല… ശിവ ശങ്കരന്റെ ചിന്ത മാത്രം മതി ജന്മം സഫലമാകുവാൻ)
രാവണാ…”
എവിടെ നിന്നോ ഒരു ശബ്ധം കേട്ടു ഞാൻ ഞെട്ടി…
“ മുകളിലേക് നോക്കുമ്പോൾ നീല നിറത്തിൽ മൂന്നുകണ്ണുകളും ഭസ്മം പൂശിയ ശരീരത്തിൽ ആനതോൽ പുതയ്ച ഒരു സുന്ദര രൂപം… “

 ഭഗവാൻ… എന്റെ ശങ്കരൻ…എഴുനേൽക്കു . നീ വീരനാൺ പക്ഷേ അതിലും വലിയ ഒരു മനസ്സിനുടമയാൺ. തെറ്റും ശരിയും തിരിചറിയാനും പ്രവർത്തിക്കനും നിന്നെപ്പോലെ കഴിവുള്ളവർ ഇല്ല. നിനക് ഈ സമ്മാനം ഇരിക്കട്ടെ “ ചന്ദ്രഹാസം” ഈ വാൾ നിന്റെ കയ്യിൽ ഉള്ളിടത്തോലം നിനക്ക് പരാജയം ഇല്ല. “

“ ഭഗവാനേ എന്നോട് ക്ഷെമിക്കണം.”

“ രാവണാ ഈ ലോകം നിലനിൽക്കുന്ന കാലം വരെ നിന്റെ ശിവ ഭക്തി അറിയപ്പെടും. നീ പാടിയ ഈ സ്തുതി എനിക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും… 

ഈ രാഗം നീ എനികായി പാടിയ ഈ സ്തുതിക് നിന്റെ തമ്പുരുവിന്റെ ഈണം ചേർന്നു വന്നതിനാൽ എനിക് ആഭരണമായി ഇരിക്കട്ടെ… 

 ഇതു ശങ്കരാഭരണമെന്ന്  അറിയാനിടവരട്ടെ…

വീണ്ടും അശരീരി കേൾക്കുന്നു…
പൂജാവസാനസമയേ ദശവക്ത്രഗീതം യഃ
ശംഭുപൂജനപരം പഠതി പ്രദോഷേ |
തസ്യ സ്ഥിരാം രഥഗജേംദ്രതുരംഗയുക്താം
ലക്ഷ്മീം സദൈവ സുമുഖിം പ്രദദാതി ശംഭുഃ || 

(പ്രദോഷ പൂജയുടെ അവസാനം ഏതൊരുവൻ രാവണൻ എഴുതിയ  ഈ സ്തുതി പറയുന്നുവോ  അവനു ഭഗവാൻ രഥം കുതിരകൾ ആനകൾ എന്നുവേണ്ട സർവ്വ ഐശ്വര്യങളും നൽകുന്നു) “
 ഇതു എന്റെ ഒന്നാമത്തെ മുഖംസംഗീതജ്ഞൻ”


രാവണൻ എന്ന ഞാൻ എന്റെ ഭഗവാനു അണിയിച്ച ആഭരണമാണു ശങ്കരാഭരണ രാഗത്തിലെ താണ്ഡവ സ്തോത്രം പിന്നീട് പറഞ്ഞ് കേട്ടു ഞാൻ കൈലാസം എടുത്ത് അമ്മനമാടിയെന്നോ മറ്റോ ഭഗവന്റെ ഒരു ചെറിയ വിരളിന്റെ അത്ര ഇല്ലാത്ത ഞാൻ അദ്ദേഹം ഇരിക്കുന്ന കൈലാസം അമ്മാനമാടാനോ?


 

“ ഹേ രാമ എന്റെ ചന്ദ്രഹാസം കൈയ്യിലില്ലല്ലോ നിനക് എന്നെ കൊല്ലാൻ തിടുക്കമായി അല്ലേ? ”“ രഘുരാമാ നീ കേൾക്കേണ്ടത് എന്റെ ആറാമത്തെ മുഖമാൺപറയാം ഞാൻ 


നാരായണാ !!! ഈ ജയനെ ജയിക്കാൻ നീ എടുത്ത ജന്മം ഇവിടെ അവസാനികില്ല . പക്ഷേ ജയന് ഇനി ഒരു ജന്മം കൂടി മതി നിന്നിലലിയാൻവിശ്വേശ്വരമജം ദേവം ജഗത:പ്രഭുമവ്യയം!
ഭജന്തി യേ പുഷ്കരാക്ഷം ന തേ യാന്തി പരാഭവം
പദ്മപത്ര വിശാലാക്ഷ പത്മനാഭ സുരോത്തമ
ഭക്താനാമനുരക്താനാം ത്രാതാ ഭവ ജനാര്‍ദന
ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ!
സഹസ്രനാമതത്തുല്യം രാമനാമ വരാനനേ!


സ്വന്തം                                                                                           രാമകൃഷ്ണൻ

                                                                                    03/08/2016
 6 comments:

ദീപക് രാജ്|Deepak Raj said...

Welcome back rama...

Unknown said...

Rametta.. Nannyirikunnu.. Iniyum ezhuthi itharam arivukal pankuvekuka

Unknown said...

Rametta.. Nannyirikunnu.. Iniyum ezhuthi itharam arivukal pankuvekuka

Unknown said...

really super... enjoying ur style of writing..

ശ്രീക്കുട്ടന്‍ said...

അതിമനോഹരം രാമകൃഷ്ണാ.ചിത്രങ്ങള്‍ കഴിവതും കുറയ്ക്കുവാന്‍ നോക്കുക. അതുപോലെ തന്നെ ടൈപ്പ് ചെയ്യുന്നതില്‍ ധാരാളം പിഴവുകള്‍ കാണുന്നു. വരമൊഴി ഇന്‍സ്റ്റാല്‍ ചെയ്തു മലയാളം ടൈപ്പ് ചെയ്യൂ. ബ്ലോഗ് അല്‍പ്പം കൂടി ഒന്നു കുട്ടപ്പനാക്കൂ. ടെമ്പ്ലേറ്റ് ഒന്നു മാറ്റിയാല്‍ കുറച്ചുകൂടി ഭംഗിയാവും

Anonymous said...

Nice. ഓരോ വാക്കിലും നിറഞ്ഞു നിൽക്കുന്ന ശെൈവ ഭാവം, ഭക്തി , ശക്തി , സമർപ്പണം��