Friday, January 18, 2013

ആത്മ വിലാപംആത്മ വിലാപം


ഇത് പ്രണയത്തിന്റെ മറുപുറം

ബാഗ്ഗ്ലൂർ നഗരംഇത് സ്വപ്നങൾ ചിറകു വിരിക്കുന്ന ഒരു പ്രപഞ്ചം.ഒരു വർണ്ണ വിപഞ്ചിക തീർക്കുന്ന ഈ നഗരം കുറേയേറെയായി ഞാൻ കാണുന്നു.ഇവിടെ കച്ചവടമാണു പ്രസിദ്ധം മാംസക്കച്ചവടംഇതെന്താണെന്ന് അറിയാൻ ഞാനും ഇവിടെ അലഞ്ഞു.ഒടുവിൽ ഒരു വേശ്യ ! ഒരു അമ്മ, ഒരു ഭാര്യ ,പതിവ്രത, ഇതിനു എല്ലാമപ്പുറത്ത് അവളുടെ കഥയിൽ ഞാൻ കണ്ടത് അവളെ ഒരു വെറും കടലാസിനായി വിറ്റ അവൾ അന്നും ഇന്നും എന്നും കാത്തിരിക്കുന്ന അവളുടെ പ്രണയത്തെക്കുറിച്ചായിരുന്നു.അവളുടെ വിലാപങൾ ഞാൻ ഇവിടെ ഒന്നു കോറി വരയ്ക്കുന്നു


ഇരുളാർന്ന വഴികളിൽ നഖമാർന്ന നോവുകളിൽ
എന്നെയും എന്നെയും പിന്നെന്നെയും തഴുകുന്ന-
പാഴിന്റെ പാലത്തിനകമാർന്നു നിറയുന്ന-
കാമക്കൊടുങ്കാറ്റ് വീശിയാർത്തണയുമ്പോൾ,

നീ എന്റെ പ്രാണൻ, നീയെന്റെ ദാഹം, നീയെന്റെ
പ്രണയവും പേമാരിയും...

ഒഴിയുന്ന പഴയ പാഴ്മുളം പാട്ടിന്റെ-
പറയാത്ത അറിയാത്ത അടതാളവും,
കാലം ചെത്തിയ തലയോട്ട്പെട്ടിയും,
കാശിന്റെ കർമ്മമാം കാമാന്ധകാരവും,

ഒരു വേള ആരോ- നിശബ്ദമീ പാട്ടിന്റെ പുസ്തകം
എങോ  കളഞ്ഞതും, ഞാൻ തേടിയലഞ്ഞതും
ആരോരുമറിയാതെ പലനാൾ കരഞ്ഞതും
മധുരമായി മധുരമായി ചിരിതൂകി അലിഞ്ഞതും
ഇരുളാർന്ന വഴികളിൽ, നഖമാർന്ന നോവുകളിൽ
എന്നെയും എന്നെയും പിന്നെന്നെയും
തേടി ഞാൻ അലഞ്ഞതൊരു പഴയ പാട്ടിന്നു വേണ്ടിയോ?

ആരും പാടാത്തയറിയാത്ത പ്രണയത്തിൻ-
ഇല തീർത്ത തണലിന്റെ ചാമരം പറ്റിയും,
കാലം കൊഴിച്ചിട്ട വിരഹങൾ തേടിയും,
ഞാനും ഞാനും ഈ വഴിത്താരയിൽ,
കനലിന്റെ ചുംബനം കൊണ്ട് നീ പണ്ടെന്റെ
കയ്ക്കുന്ന പ്രാണനെ ചുട്ടുപൊള്ളിച്ചതും
കനവിലെൻ ണ്ണുനീർ ണ്ടാസ്വദിച്ചതും
ഒരു വഴിത്താരയിൽ ഒറ്റയ്ക്കിരുന്നതും
ഒക്കയും ഒരു പഴയ പാട്ടിന്റെ മീട്ടാത്ത രാഗത്തിൻ ,ചേരാത്ത തന്ത്രിതൻ
കാമക്കൊടുങ്കാറ്റിൽ, ഉണരാത്ത ബിന്ദുക്കൾ
അലിയാത്ത നേർമ്മയിൽ, അവധൂതമായൊരെൻ ആത്മാവു തേടിയോ?
പറയൂ... പ്രണയമോ പ്രേമാന്ധകാരമോ ?
എന്നിൽ നീയായി നിറയുന്ന കവിതയും
പ്രണയത്തിനപ്പുറം, അകലത്തിനപ്പുറം
ഞാൻ കണ്ട ജീവിതം, ഞാൻ കണ്ട മരണവും
വിയർപ്പിന്റെ ,വിശപ്പിന്റെ ,കയ്പ്പുനീർപ്പാടങൾ
പെരുവയർ നിറയ്ക്കുന്ന മാംസതുണ്ടങൾ
അറിയാതെയറിയാതെ വിൽക്കുന്ന ദേഹങൾ
പറയാതെ പറയാതെ നിറയുന്ന കീശകൾ
ജാലകപ്പടികളിൽ നിറയുന്ന കണ്ണുകൾ
ഞാനും ഈ പാതയിൽ ഒടുങുന്ന കാമമോ?

ആരയോ ആരയോ തേടുന്ന കണ്ണുകൾ
കേൾക്കാതെ കേൾക്കുന്ന ഒരുപാട് പാട്ടുകൾ
എല്ലാം നശിക്കുന്ന ജാലകപ്പടികളും
പ്രണയം നശിക്കുന്ന കാമക്കൊടുങ്കാറ്റും


ഒരുപാട് പാട്ടുകൾ പാടുന്ന അമ്മമാർ
ഒരുപാട് നോവുകൾ പേറുന്ന നിറവയർ
കാമം കറുക്കുന്ന കാശിന്റെ കാർവർണ്ണ മിഴികളും
കാലം മറയ്ക്കുന്ന നീച സംസ്കാരവും
എന്റെയും നിന്റെയും മരിക്കാത്ത മോഹവും
വിറ്റഴിച്ച ഒരുപാഴ് ശരീരവും കരയുന്ന മിഴികളും
കരയാത്ത ദേഹവും ഒരു വാക്കിന്റെ-
ഒടുങാത്ത വിരഹവും

ഒരു വാക്കിന്റെ മൂർച്ചയിൽ തകരുന്ന പ്രാണനും
നീ വിറ്റഴിച്ചൊരെൻ മോഹവും സ്വപ്നവും
നിന്നിലായി അലിയുമെൻ പാടാത്ത പാട്ടും
ഒരു നാൾ നിനക്കായി നീ വിറ്റൊരെൻ ദേഹവും
ആരോ ചതയ്ക്കുന്ന മാംസപിണ്ഡത്തിലെ
ഒടുങാത്ത സ്വപ്നമായി ,പ്രണയമായി, ജീർണ്ണിച്ച
കാമമായി, പെയ്യാത്ത മേഘമായി ഇന്നു ഞാൻ
പ്രണയമായി ,വിരഹമായി, കാമമായി, മോഹമായി ,സ്വപ്നമായി
കാളിന്ദിയും കടലും കടന്നൊരെൻ ആത്മാവു വിറ്റൊരെൻ സായൂജ്യമായി നീ...

ഒടുവിലായി എന്നെയറിയാത്ത വാക്കായി
വാക്കിലെ ഏതോ പഴയ പാഴ് നിഴലായി
ഞാനും എരിയുന്ന നാളമായി ഒരു മുഴം
കയറിലെ ഒടുങുന്ന ജീവനായി
ഒടുങാത്തയാത്മാവായി എന്നിൽ ഞാൻ നിറയുന്നു

ഇരുളാർന്ന വഴികളിൽ നഖമാർന്ന നോവുകളിൽ
എന്നെയും എന്നെയും പിന്നെന്നെയും 
തേടിയലഞ്ഞു ഞാനിന്നു നിൻ  പ്രണയത്തിനായി.സ്വന്തം                                       രാമകൃഷ്ണൻ
                                                  18-01-2013


,,

9 comments:

Anonymous said...

veendum pazhaya raman ennum puthumakalodu koodi

ദീപക് രാജ്|Deepak Raj said...

പൊതുവെ കവിതാ പ്രിയന്‍ അല്ല ഞാന്‍ .. രാമന്റെ ലേഖനങ്ങള്‍ തന്നെ എനിക്ക് പത്ഥ്യം . അപ്പോള്‍ വീണ്ടും ലേഖനങ്ങള്‍ ഉണ്ടാവുമെന്ന് കരുതട്ടെ

Sukanya said...

kavitha nannayi ezhuthi. pollunna vishayavum.

Unknown said...

nanayetundu ramaaa

Asha Lekshmy said...

nanayetundu ramaaa

Anonymous said...

കവിത നന്നായിട്ടുണ്ട്.....പക്ഷെ ലേഖനങ്ങള്‍ക്ക്
വേണ്ടിയാണു ഞാന്‍ കാത്തിരിക്കുന്നത്...

Anonymous said...

Hello. And Bye.

Aarsha Sophy Abhilash said...

എന്നെയും എന്നെയും പിന്നെയും എന്നെയും അല്ലേ? :) അതിഷ്ടായി

bibin jose said...

നല്ല വരികൾ ...ആശംസകൾ
ഇതാണ് എന്റെ ബ്ലോഗ്‌ .
http://vithakkaran.blogspot.in/