Tuesday, April 13, 2010

രാമയാനം (കൃഷ്ണായനം 3)


ഓം

രാമയാനം (കൃഷ്ണായനം 3)

ശ്രീരാമനിലൂടെ ഒരു ഭ്രാന്ത സഞ്ചാരം

[ഈ ലേഖനത്തിന്റെ അവസാന വരികള്‍ വായിക്കാതെ നിര്‍ത്തരുത്.എങ്കില്‍ എന്റെ ഈ പ്രയാണം അപൂര്‍ണ്ണമാകും,കാരണം ഇനി ഒരു പ്രയാണം...]

അഞ്ചു മാസങളും 2 ദിവസവും പിന്നിട്ടു,ഞാന്‍ ഒരു വരി തികയ്ച് എഴുതിയിട്ട്. മാസങള്‍ മുന്നോട്ട് പോയപ്പോള്‍ വരികള്‍ കുറിക്കാന്‍ ഞാനും മറന്നു.കൃഷ്ണായനം ,പ്രാണായനം തുടങിയ 2 ലേഖനങള്‍ക്ക് ശേഷം എഴുതിയത് ഒരു ആംഗലേയ പ്രബന്ധം ആയിരുന്നു.ചുരുക്കം ചിലര്‍ക്ക് മാത്രം അയചുകൊടുത്ത ഒരു ലേഖനം.

വിദ്യാഭ്യാസവും കലയും കാമിനിയും കളവാണിയും കാളിയും ദിവസങളേ തുല്യമായി ഭാഗിച്ചെടുത്തു.പാവം നിദ്രയ്ക്ക് വല്ലപ്പോഴും എന്നെ തനിച്ച് കിട്ടി ഒന്നു കഥ പറയാന്‍.

ഒടുവില്‍ ഞാനും കാളിയും നിദ്രയും മാത്രമായപ്പോള്‍ എഴുതാമെന്നു വയ്ചു.എങ്കിലും കൂട്ടരേ!ഞാന്‍ വീണ്ടും ആ പഴയ ഭ്രാന്തന്‍ തന്നെ.എന്റെ ഭ്രാന്തുകള്‍ ഇഷ്ടമുള്ളവര്‍ എന്തെങ്കിലും കേള്‍ക്കുവാനായി നിരന്തരം പറയുന്നു.എന്റെ എഴുത്തുകള്‍ പ്രഹസനവും സഭ്യതയ്ക്ക് ചേരാത്തവയും എന്നു പറഞ്ഞവര്‍ :ഇനി ഈ അക്ഷരദ്രോഹം വേണോ “എന്നും ചോദിച്ചു.”പ്രാണായാനം നിലവാരം കൂടിപ്പോയി എന്നും കുറഞ്ഞുപോയി എന്നും 2 മതം.

“ കാലാഹിനാ പരിഗ്രസ്തമാം ലോകവും

ആലോലചേതസാ ഭോഗങള്‍ തേടുന്നു”

എന്നതുപോലെ ഞാന്‍ എന്നില്‍ വന്നു നിറഞ്ഞ ഒരു പുതിയ ഭ്രാന്തിനെ ഇതാ കെട്ടഴിച്ച് വിടുന്നു.ഈ ലേഖനത്തിനായി ഞാന്‍ എന്നെ ഇതിലേ കഥാപാത്രമായി മാറ്റുകയായിരുന്നെന്നു എന്റെ കാമിനിക്ക് പോലും മനസിലായില്ല.അതിനായി ഞാന്‍ മാറിയപ്പോള്‍ അതു താല്‍കാലികമായിരുന്നെന്നു അറിയാതെ അവള്‍ വേര്‍പെട്ടു.

“ലക്ഷ്മിയും അസ്ഥിരയല്ലോ മനുഷ്യര്‍ക്കു നില്‍ക്കുമോ യൌവനം പുനര്‍ അധ്രുവം?”

വിശ്വാസികള്‍ എന്നോട് ക്ഷമിക്കു ,ഈ അക്ഷരക്കൂട്ടങള്‍ക്ക് മതമില്ല മനുഷ്യനുമില്ല.ഇവ വെറും പച്ചയായ ഒരു മനുഷ്യന്റെ വാക്കുകളാണ്‍.

വാക്കുകളുടെ ഉറവ വറ്റി എന്നു വിചാരിച്ച് കഴിയുന്ന ദിനങള്‍ ആയിരുന്നു.എപ്പോഴോ പത്രത്തില്‍ ഒരു കുറിപ്പ് കണ്ടു

“മഹാരാഷ്ട്ര മറാത്തികള്‍ക്ക്:”

‘ദാ കിടക്കുന്നു രാമന്റെ സംശയം’

കഴിഞ്ഞ 2 തവണ “ രാമകൃഷ്ണന്‍ എന്ന നാമത്തിലുള്ള ഈ ശരീരത്തെ ‘അഹം’ കൃഷ്ണനെ അളന്നു കുറിച്ചു.ഇത്തവണ മഹാഭാരതം മാറ്റി നിര്‍ത്തി ഞാന്‍ ദ്വാപരയുഗം വിട്ട് കളിക്കുന്നു.കഥ കുറയ്ച്ച് പുറകിലേയ്ക്ക്.ഒരല്‍പ്പം ഫ്ലാഷ്ബാക്കാണ്‍.

“ത്രേതായുഗം”

പോസ്റ്റുമോര്‍ട്ടം നടത്തുന്നത് രാമന്‍ എന്ന ഞാന്‍,നടത്തുന്ന ശരീരം അഥവാ വ്യക്തി ഭഗവാന്‍ ശ്രീ രാമന്‍.സാക്ഷാത് മര്യാദാ പുരുഷോത്തമന്‍ ശ്രീരാമന്‍,!

പ്രാണായാമം എഴുതിയപ്പോള്‍ വിമര്‍ശിച്ചവര്‍ ഒരു കാര്യം ശ്രദ്ധിക്കണം,ഞാന്‍ വെറും ഒരു മനുഷ്യനാണ്‍.എനിക്ക് മൊറാലിറ്റിയും സാംസ്കാരികതയും എന്റെ ചിന്തകളില്‍ ഇല്ല പ്രവര്‍ത്തിയില്‍ മതി.എല്ലാം എന്റെ വെറും ഭ്രാന്തന്‍ ചിന്തകള്‍ മാത്രം!

വാല്‍മീകി രാമായണം പ്രസിദ്ധമായിട്ടും ശ്രീരാമനെ വെടിവയ്ച്ച് കൊല്ലുവാന്‍ ആര്‍ക്കും സാധിച്ചില്ലല്ലോ എന്നതാണ്‍ എന്റെ ദു:ഖം.കാരണം എന്തെന്നോ?ഇക്കാലമത്രയും രാമന്‍ രാജാവെന്ന് പറഞ്ഞ് ഭരിച്ച രാജ്യം.അതു രാമന്റെയായിരുന്നോ?അല്ല ! എങ്കില്‍ ആരുടേത്? ശാന്തയുടേതോ ?അതോ സാക്ഷാത് കൂടല്‍മാണിക്യനായ ഭരതന്റേതോ?

എങ്കില്‍ ഞാന്‍ പറയുന്നു അതു ശ്രീ രാമന്റേതല്ല .ശ്രീ രാമന്‍ വെറും അധികാര മോഹിയായ ഒരു മനുഷ്യരാജാവ് മാത്രമാണ്‍!

സംശയമുണ്ടോ? നമുക്ക് ഒരു യാത്ര തുടങാം ?

ഇത്തവണ ഞാന്‍ നിങളോട് പറയാന്‍ പോകുന്നത് ചരിത്രമാണ്‍ .ഭൂമിയുടേതല്ല ! ദൈവങളുടേതും മനുഷ്യന്റേയും ഹിന്ദുവിന്റേയും പിന്നെ ശ്രീരാമന്റേയും.

രാമയാനം-രാമനിലൂടെ ഒരു യാത്ര!

പതിവ്പോലെ വായനക്കാരോട് 2 ചോദ്യങള്‍ തുടക്കത്തിലേ ചോദിക്കട്ടേ!

1.ഹിന്ദുത്വ വിശാരദന്മാരോട് മാത്രം –ഹിന്ദുവെന്നാല്‍ എന്തു അര്‍ത്ഥം?

2.ഹിന്ദുമത വിശ്വാസികളോട്-കൃഷ്ണന്‍ രാമന്‍ വിഷ്ണു കാളി കൂളി ചാത്തന്‍ മാടന്‍ മഹാദേവന്‍ തുടങി മുപ്പത്തിമുക്കോടി ദൈവങള്‍.ഇതില്‍ എത്ര ദൈവങള്‍ നമ്മുടെ സ്വന്തമാണ്‍ അഥവാ ഭാരത സംസ്കാരത്തിന്റെ സൃഷ്ടീയാണ്‍?

രാമയാനം ഇവിടെ തുടങുന്നു

എഴുതണം .എന്ത് ? എന്നതായിരുന്നു ചോദ്യം.എന്തെങ്കിലും എഴുതണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ്‍ മുത്തശ്ശി രാമായണം വായിക്കുന്നത് കേട്ടത്.ചിന്തകള്‍ രാമനിലെത്തി.ശരി എങ്കില്‍ രാമനെ വാക്കുകളിലൂടെ ഒന്നു വരയ്ച്ച് നോക്കാം ഒടുവില്‍ അനേകം താളുകളിലൂടെ യാത്ര ചെയ്തപ്പോള്‍ വളരെ വ്യത്യസ്ഥമായ ഒരു ചിന്താഗതി എന്നില്‍ വീണ്ടും ഉടലെടുത്തു.എന്തേ മര്യാദാപുരുഷോത്തമനെ മര്യാദയില്ലാത്തവനായി കണ്ടുകൂടാ ?ഒരു ശ്രമം. ഇതു കേട്ടതും വീട്ടുകാര്‍ എനിക്ക് അസുഖമായെന്നും കൂട്ടുകാര്‍ ഇവന്‍ നേരെയാകിലെന്നും പറഞ്ഞു.ഇതൊന്നുമറിയാത കാമിനി ഞാന്‍ അധപതിചെന്നും ധരിച്ചു.പക്ഷെ കൃഷ്ണായനം എഴുതുമ്പോള്‍ ഞാന്‍ എത്തിയ “സോ അഹം” എന്ന അവസ്ഥയില്‍ നിന്നു ഇപ്പോള്‍ ഞാന്‍ എത്തിയത് “ജഗന്‍ മിഥ്യ ബ്രഹ്മന്‍ സത്യ” എന്നതാണെന്ന് എനിക്ക് മനസിലായി.ഇതാ ഞാന്‍ മുന്നോട്ട് പോകുന്നു.

ആദ്യം അല്‍പ്പം വിരസത ഉണ്ടാകുമെങ്കിലും നിങള്‍ക്കും രാമായണം വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാടിലൂടെ കാണാനാകും.

യുഗങള്‍ നാല്‍. അതില്‍ രണ്ടാമത്തെ യുഗമായ ത്രേതായുഗമാണ്‍ നമ്മുടെ വിഷയം.

പലപ്പോഴും പലരും വ്യക്തികളെ ശ്രീരാമനോട് ഉപമിക്കാറുണ്ട്.മര്യാദയുടെ അവസാന വാക്ക്.മര്യാദയുടെ ഇരിപ്പിടം.പുരുഷന്മാരില്‍ ഉത്തമന്‍ എന്നിങനെ നിര്‍ത്തതെയുള്ള പലഭാഷ്യങള്‍ ,കഥകള്‍,കഥാസരിത് സാഗരങള്‍. പക്ഷെ എന്നെങ്കിലും നിങള്‍ ആലോചിച്ചിട്ടുണ്ടോ നിങള്‍ മര്യാദാ പുരുഷോത്തമനെന്നു പാടിപ്പുകഴ്ത്തുന്ന ഈ ശ്രീരാമന്‍ വെറും ഒരു രാജ്യാധികാര മോഹിയും മര്യാദ തൊട്ട് തീണ്ടാത്തവനുമാണെന്ന്? എങ്കില്‍ അതാണ്‍ സത്യം.

ദൈവങളുടെ അധികാര മോഹം വെളിപ്പെടുത്താനും ഊട്ടി ഉറപ്പിക്കാനുമായി ഭഗവാന്‍ എടുത്ത അവതാരമായിരുന്നില്ലേ ശ്രീ രാമന്‍ .

ശ്രീരാമനെ കുറിച്ച് അറിയുന്നതിനു മുന്‍പ് ഒരല്‍പ്പം ചരിത്രം .ഇതു ശ്രീരാമന്റെയല്ല പിതാവ് ദശരഥന്റെയാണ്‍. ദാശരഥിയുടെ അധികാരം ദശരഥനില്‍ നിന്നു കിട്ടിയതാണോ? പക്ഷേ ദാശരഥി അധികാരം ഊട്ടിയുറപ്പിച്ചത് അദ്ദേഹത്തിന്റെ രാജ്യത്തിലാണോ? അല്ല!

എങ്കില്‍ അയോദ്ധ്യാ രാജ്യം ആരുടേത്? സാക്ഷാത് കൂടല്‍മാണിക്യന്‍ ഭരതന്റേത്. എങനെയെന്നല്ലേ

[പുത്രന്‍-മകന്‍,പൌത്രന്‍-മകന്റെ മകന്‍,പ്രപൌത്രന്‍-പൌത്രന്റെ മകന്‍]

വിഷ്ണുവില്‍ നിന്നു ബ്രഹ്മാവ് ,ബ്രഹ്മാവില്‍ നിന്നു മരീചി മരീചിയില്‍ നിന്നു കശ്യപന്‍ കശ്യപന്റെ പൌത്രന്‍ വൈവസ്വതമനു,അദ്ദേഹത്തിന്റെ പ്രപൌത്രന്‍ ക്ഷുപന്‍,അദ്ദേഹത്തിന്റെ പ്രപൌത്രന്‍ ശശാദന്‍,ശശാദനില്‍ നിന്ന് കുകുത്സ്ഥന്‍ അദ്ദേഹത്തിന്റെ പ്രപൌത്രന്‍ പ്രസേനജിത്ത് അദ്ദേഹത്തിന്റെ പൌത്രന്റെ പ്രപൌത്രന്‍ അനരണ്യന്‍ അദ്ദേഹത്തിന്റെ പുത്രന്റെ പ്രപൌത്രന്‍ സത്യവ്രതന്‍,സത്യവ്രതന്റെ പുത്രന്‍ സത്യധര്‍മ്മ സമാഹാരമായ രാജാ ഹരിസ്ചന്ദ്രന്‍ അവിടെ നിന്നു രോഹിതാശ്വന്‍ പിന്നീട് ആറ് തലമുറയ്ക്ക് ശേഷം കേശിനി,കേശിനിയുടെ പൌത്രന്റെ പ്രപൌത്രന്‍ സിന്ധുദ്വീപന്‍ അദ്ദേഹത്തിന്റെ രണ്ടാം തലമുറ നളചരിതത്തിലെ പ്രശസ്തനായ റിതുപര്‍ണ്ണന്‍,അദ്ദേഹത്തിന്റെ ആറാം തലമുറ മൂലകന്‍,മൂലകന്റെ അഞ്ചാം തലമുറ ദശരഥന്‍.

കഥ ഇതുവരെ നില്‍ക്കട്ടേ.ഇതു രഘുവംശ ചരിത്രം

നേമി എന്നതായിരുന്നു ദശരഥന്റെ യഥാര്‍ത്ഥ നാമം.ശംബരന്‍ എന്ന അസുരന്‍ ഇന്ദ്രനെ ആക്രമിച്ച സമയം ഈ നേമി അദ്ദേഹത്തെ സഹായിക്കുകയും.ഒരെ സമയം പത്ത് ദിക്കില്‍ പത്തായി പ്രത്യക്ഷപ്പെട്ട ശംബരനെ ഏകകാലത്തില്‍ രഥത്തെ നിര്‍ത്തി ഒരേ നിമിഷത്തില്‍ അസ്ത്രം അയച്ച് വധിച്ചതിനാല്‍ ദശരഥന്‍ എന്നു പേര്‍ ലഭിച്ചു(കമ്പരാമായണം യുദ്ധകാണ്ഡം)

ദശരഥനു ഭാര്യമാര്‍ 3

കൌസല്യ്

കൈകേയി

സുമിത്ര

ആദ്യ ഭാര്യയായ കൌസല്യയില്‍ ഉണ്ടായത് ഒരു പുത്രി- ശാന്ത

· സതീര്‍ത്ഥ്യനായ ലോമപാദന്‍ ദത്തും നല്‍കി എന്തിന്‍?

ഭോഗസുഖങള്‍ മൂത്തു നടന്ന ദശരഥന്‍ വീണ്ടും വീണ്ടും പാണീഗ്രഹണം നടത്തി.

“പുത്രന്മാര്‍ ഉണ്ടാകുവാന്‍ വേണ്ടി”

ഒടുവില്‍ യാഗഫലത്താല്‍ പുത്രന്മാരും ഉണ്ടായി

കുറച്ച് ഫളാഷ്ബാക്ക്

കേകേയ രാജന്‍ യുധാജിത്ത് തന്റെ പുത്രിയെ കൊടുക്കുന്നതിനു മുന്‍പ് ദശരഥനില്‍ നിന്നു ഒരു സത്യം വാങി

“എന്റെ പൌത്രന്‍ രഘുവംശാധിപതിയാകും”

ഇതു കന്യാ ശുല്‍കമായി വാങിയാണ്‍ ദശരഥന്‍ കൈകേയിയെ വിവാഹം ചെയ്തത്.

“കൈകേയിക്ക് നല്‍കിയ കന്യാശുല്‍ക്കമായ രാജ്യമാണ്‍ രഘുരാജ്യം അഥവാ അയോദ്ധ്യ!”

[ഇതു ഓര്‍മിക്കുക]

കൌസല്യയില്‍ ശ്രീരാമന്‍ , കൈകേയിയില്‍ ഭരതന്‍ , സുമിത്രയില്‍ ലക്ഷ്മണന്‍ ശത്രുഘ്നന്‍ ഇങനെ 4 പുത്രന്മാര്‍

ഇനി ഇതിനു മുന്‍പ് ഉണ്ടായ ഒരു സംഭവം കൂടി പറയാം:

ദേവാസുര യുദ്ധത്തില്‍ ദശരഥന്‍ ദേവപക്ഷത്ത് നിന്നു യുദ്ധം ചെയ്യുന്നു.തേര്‍ത്തട്ടില്‍ കൈകേയിയും ഉണ്ട്.പെട്ടെന്ന് രഥത്തിന്റെ കീലകം ഇളകിപോകുകയും കൈകേയി ഭര്‍തൃ രക്ഷാര്‍ഥം ചൂണ്ട് വിരലും നടു വിരലും ആ ദ്വാരത്തില്‍ വയ്ക്കുകയും ചെയ്തു.യുദ്ധം ജയിച രാജാവ് കേകേയപുത്രിക്ക് 2 വരം നല്‍കാം എന്നു പറയുന്നു.അതു താന്‍ സമയമാകുമ്പോള്‍ ചോദിച്ച്കൊള്ളാമെന്ന് കൈകേയിയും പറയുന്നു.

കാലം കടന്ന്പോയി.ശ്രീരാമന്, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ ഇവര്‍ നാലുപേരും വളര്‍ന്നു.ഓര്‍ക്കുക രാജ്യം ഭരതനു മാതാവിന്റെ കന്യാശുല്‍കമായി ലഭിചതാണ്‍.

രാമരാജ്യം പടുത്തുയര്‍ത്തുന്ന മഹാന്മാരുടെ ശ്രദ്ധയ്ക്ക് “രാജ്യം രാമന്റേതല്ല ഭരതന്റെയായിരുന്നു”

ശ്രീരാമന്‍ വളര്‍ന്നു ,അധികാര മോഹവുമായി.

ഭരതന്റെ രാജ്യം സ്വന്തമാക്കണമെന്ന മോഹവുമായി.

വിശ്വാമിത്ര മഹര്‍ഷിയുടെ കൂടെ യാത്രയായപ്പോള്‍ ശൈവചാപം ഒടിച്ച് സീതയെ പരിണയിച്ചത് ജനകരാജ്യത്തിനു അധികാരിയാകുവാന്‍ മാത്രമായിരുന്നോ?അല്ല! അല്ല !

എന്റെ ചോദ്യം മറ്റൊന്നാണ്‍

“ ഭരതന്റെ രാജ്യത്ത് നിന്ന് എന്നെങ്കിലും നിഷ്കര്‍ഷിതനായാല്‍ ചെന്ന് കയറി ഭരിക്കാന്‍ ഒരു രാജ്യം വേണ്ടേ? അവിടത്തെ ഇളയ കുമാരിയെ ഭരതന്‍ വിവാഹം ചെയ്താല്‍ പിന്നെ ഭരതന്‍ യുദ്ധത്തിനു ഒരുങുമോ?അയാള്‍ അനുജന്റെ സ്ഥാനത്ത് തന്നെ നില്‍ക്കില്ലേ?”

ഇവിടെ രാമയാനം അതിന്റെ പൂര്‍ണ്ണയാത്ര തുടങുന്നു

നിങളൊ ഞാനോ വീട്ടില്‍ ഇല്ലാത്ത സമയത്ത് നമ്മുടെ സഹോദരങളുടെ കല്യാണം നടത്തുമോ? ഉദാഹരണം പറഞ്ഞെന്നേയുള്ളൂ. 2 ദിവസം ഞാനോ നിങളൊ വീട്ടില്‍ ഇല്ലതിരുന്നാല്‍ എന്റെയോ നിങളുടയോ സഹോദരീ സഹോദരന്മാരുടെ വിവാഹം നടത്തുമോ? നമ്മളെ അറീയിക്കാതെ?

ഇല്ല! എനിക്ക് തോനുന്നില്ല

എങ്കില്‍ പിന്നേ “ എന്തിനു ശ്രീരാമ പട്ടഭിഷേകം ഭരതന്‍ മാതൃ രാജ്യത്ത് പോയ സമയം പ്രഖ്യാപിച്ചു? അന്നേയ്ക്ക് 2 ദിവസത്തിനകം?

“ഉത്തര രാമായണത്തില്‍ രാമന്‍ ദശരഥനുമായി 2 നാഴിക നേരം സംഭാഷണം നടത്തിയെന്നു കാണുന്നു”

മൂന്നാമ്മുറ ദശരഥനില്‍ ഉപയോഗിച്ചോ എന്ന് വാല്‍മീകിയ്ക്ക് പോലും അറിയില്ല!

കന്യാശുല്‍ക്കത്തിന്റേയും വരത്തിന്റേയും ശാപത്തിന്റേയും കഥകള്‍ അറിയുന്ന മര്യാദാപുരുഷോത്തമ്മന്‍ ശ്രീരാമന്‍ പിന്നെ എന്തിനു രാജ്യഭാരം തലയിലേറ്റാന്‍ പുറപ്പെട്ടു?

ശ്രീരാമന്‍ ഒരു വെറും അധികാര മോഹിയല്ലേ?

ഇതറിഞ്ഞ കൈകേയിയെ മന്ഥര കന്യാശുല്‍കത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് രാജാവിന്റെയടുത്ത് വിടുകയും രാജാവിന്റെ വാക്കിനെ നിലനിര്‍ത്താന്‍ വരങളില്‍ ഒന്നു രാജാവിനായി ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുകയുമല്ലേ ചെയ്തത്?

രാമന്‍ 14 സംവത്സരം വനവാസം !

രാജ്യാധികാരം ഭരതന്‍

സ്വന്തം രാജ്യം ഭരിക്കാന്‍ ഭരതന്‍ അമ്മയുടെ ഒരു വരം നഷ്ടപ്പെടുത്തേണ്ടി വന്നു ആരു കാരണം?

യാത്രയ്ക്ക് ഒരുങവേ അവസാന ശ്രമം എന്ന രീതിയില്‍ രാമന്‍ നാട്ടുകാരെ കയ്യില്‍ എടുക്കാന്‍ വേണ്ടിയല്ലേ സീതയോട് മരവുരി ധരിക്കുവാന്‍ പറഞ്ഞത്? ഒരു പെണ്ണ് അങുമിങും എത്താത്ത മരവുരി ധരിച്ചിറങിയാല്‍ നാട്ടില്‍ പ്രക്ഷോഭം ഉടലെടുക്കുകയും രാമന്‍ രാജ്യം തിരിച്ച് കിട്ടുകയും ചെയ്യും എന്നതായിരുന്നില്ലേ രാമന്റെ പദ്ധതി?

വനമദ്ധ്യേ കണ്ട ഭരതനോട് തന്റെ പാദുകം വയ്ച്ച് പൂജിച്ച് രാജ്യാതിര്‍ത്തിയില്‍ പര്‍ണ്ണശാല തീര്‍ത്ത് ഇരുന്ന് രാജ്യം ഭരിക്കുവാന്‍ പറഞ്ഞത് തന്റെ സിംഹാസനത്തില്‍ ഭരതന്‍ ഇരികുന്നത് തടയാനല്ലേ?

മൃതനായ അച്ചന്റെ ശരീരം ദഹിപ്പിച്ചാല്‍ രാജ്യാധികാരം ഭരതന്‍ ലഭിക്കും എന്ന് അറിവുണ്ടായിരുന്നതിനാലല്ലേ തിരികെ വരുന്നതുവരേ പിതൃ ശരീരം സൂക്ഷിക്കുവാന്‍ പറഞ്ഞത്?

തിരികെ എത്തിയതിനു ശേഷം രാമന്റെ രാജ്യാധികാരത്തിനു ചോദ്യങള്‍ നേരിടേണ്ടിവന്നതിനാല്‍ ശ്രദ്ധ തിരിച്ച് വിടാനും സ്വയം നല്ലവനാകനുമല്ലെ ഗര്‍ഭിണിയായ സീതയെ കാട്ടില്‍ ഉപേക്ഷിച്ചത്?

ഒടുവില്‍ ലക്ഷ്മണന്‍ എന്ന ഏകാശ്രയം ശരീരം ഉപേക്ഷിച്ചപ്പോള്‍ തനിക്ക് നിലനില്‍പ്പില്ല എന്ന അവസ്ഥയല്ലേ രാമനെ രാജ്യം 2 ആയി പകുത്ത് കുശാവതിയും 32 അക്ഷൌഹിണിപ്പടയും 4 മന്ത്രിമാരും കുശനും അതുപോലെ പകുതി പടയും മന്ത്രിമാരും ശരാവതിയില്‍ ലവനും കൊടുത്തത്?

അപ്പോള്‍ ഭരതനും ഭരതപുത്രന്മാരും രാജ്യമില്ലാത്തവരായി തീര്‍ന്നില്ലേ?

ഇതെല്ലാത്തിനുമിടയില്‍ പുരുഷന്മാരില്‍ ശ്രേഷ്ടന്‍ ചെയ്ത ഉന്നതമായ പ്രവൃത്തി” വെറും വാനരനായ ബാലിയെ ഒളിയമ്പയച്ച് വധിച്ചതല്ലേ?

സര്‍വ്വലോകത്തിന്റേയും മുന്നില്‍ മര്യാദാപുരുഷോത്തമന്‍ എന്ന പേരില്‍ രാമന്‍ ചാര്‍ത്തിയത് തന്റെ രാജ്യാധികാരത്തിന് വേണ്ടിയുള്ള ഒരു തെരുവ് നാടകമല്ലേ?

സീതയോട് “എനിക്ക് ക്ഷണനേരം മതി ഭവതിയെ രക്ഷിപ്പാന്‍,എങ്കിലും രാമന്‍

രാവണനെ വധിച്ച് സീതയെ സ്വന്തമാക്കിയെങ്കിലേ രാമന്റെ പേര്‍ നിലനില്‍ക്കു എന്നു പറഞ്ഞത് സ്വന്തം സ്വാര്‍ത്ഥതകൊണ്ട് മാത്രമല്ലേ?

നിങള്‍ പറയൂ യഥാര്‍ത്ഥ രാമരാജ്യം ഭരതന്റേതല്ലേ?

രാജ്യം ഭരിച ഭരതന്‍ 14 വര്‍ഷം നന്ദീഗ്രാമത്തില്‍ ഒരാശ്രമത്തില്‍ ഇരുന്ന് ആയതുകൊണ്ട് മാത്രം ഏറ്റവും ശ്രേഷ്ടനായ രാജാവ് ഭരതനല്ലേ?

ശ്രീരാമന്‍ പോയപ്പോള്‍ ഉള്ളതിനേക്കാള്‍ ആയിരം ഐശ്വര്യത്തോടയല്ലേ ഭരതന്‍ രാജ്യം തിരിചു നല്‍കിയത്.അതും അധികാരമോഹിയായ ജ്യേഷ്ടന്‍.

മര്യാദയുടെ പേരില്‍ ശ്രീരാമന്‍ ജനങളുടെ കണ്ണില്‍ പൊടിയിടുകയല്ലേ ചെയ്തത്???..............................

ഒരു വിശകലനം

ഞാന്‍ ആദ്യം ചോദിചിരുന്നു ഹിന്ദു ആരെന്ന്? അതില്‍ തുടങാം

ബി.സി 3372ല്‍ മായന്‍ കാലഗണന ആരംഭിക്കുനു.ഇവര്‍ മയാസുരന്റെ പിന്‍ ഗാമികള്‍ എന്നു കരുതപ്പെടുന്നു.ബി.സി.2230ല്‍ ജ്യോതിശ്ശാസ്ത്രത്തിന്റെ ആദ്യ ഗ്രന്ഥം എഴുതപ്പെടുന്നു മെസ്സപ്പൊട്ടോമിയയില്‍

ബി.സി.1531ല്‍ ആര്യന്മാര്‍ കാബൂള്‍ ( കഭാ തടം) കടന്ന് സിന്ധു നദീ തീരത്ത് എത്തുന്നു അവിടെ താമസം ഉറപ്പിക്കുന്നു.ഈ സിന്ധു ദേശക്കാര്‍ പിന്നീട് ഹിന്ദുക്കള്‍ എന്നും അറിയപ്പെട്ട്.സിന്ധുസ്ഥാനം പിന്നീട് ഹിന്ദുസ്ഥാനവുമായി

ബി സി 800-550 ല്‍ ജാതി വ്യവസ്ഥകള്‍ ആര്യന്മാര്‍ ഊട്ടി ഉറപ്പിക്കുന്നു.ആര്യര്‍ ദ്ക്ഷിണഭാരതത്തില്‍ കടന്നു കയറുന്നു.ഇവിടെയുള്ള ദ്രാവിഡരെ താഴ്ന്ന വര്‍ഗ്ഗമായും മുദ്രകുത്തുന്നു.അതു പിന്നീട് രാമായണത്തിലും മഹാഭാരതത്തിലും പ്രതിഫലിപ്പിക്കപെടുന്നു.

ചാത്തന്‍ ശക്തി മാടന്‍ സൂര്യന്‍ ജലം വായു ചന്ദ്രന്‍ എന്നിങനെ 7 ദൈവങള്‍ മാത്രമുള്ള ദ്രാവിഡര്‍ക്ക് 33 കോടി ദൈവങളേയും നല്‍കി.അങനെയെങ്കില്‍ രാമനും കൃഷ്ണനുമെല്ലാം കാബൂള്‍ കടന്ന് വന്നവരല്ലേ?

ഇനി ദശരഥനിലേയ്ക്ക്

പുത്രന്മാര്‍ ഇല്ലതിരുന്ന ദശരഥന്‍ യാഗം നടത്തി.ആദ്യ പുത്രിയെ ദത്തും നല്‍കി.എന്തിന്‍?

പും എന്ന നരകത്തില്‍ നിന്നും പിതാവിനു ത്രാണനം ഉണ്ടാകണമെങ്കില്‍ പുത്രന്‍ കര്‍മ്മം ചെയ്യണം.വേദപ്രകാരം ഒരു പുത്രനു മാത്രമേ അതിനു കഴിയു.അതിനാല്‍ മാത്രമാണ്‍ ദശരഥന്‍ പുത്രന്മാര്‍ക്കായി യാഗം നടത്തിയത്.

സീതാസ്വയംവരം

ജനകന്റെ പുത്രിയായി മാത്രമല്ലേ മിക്കവര്‍ക്കും സീതയെ അറിയൂ ഇവിടെ ഞാന്‍ ആനന്ദരാമായണം ആസ്പദമാക്കി ഒരു കഥ പറയാം

പത്മാക്ഷനെന്ന രാജാവിന്‍ പത്മ എന്ന ഒരു പുത്രി.ഇവളെ അപഹരിക്കാന്‍ അസുരന്മാര്‍ വന്നപ്പോള്‍ പത്മ യാഗാഗ്നിയില്‍ ഒളിച്ചു.ഒരുനാള്‍ ആകാശത്തിലൂടെ സഞ്ചരിക്കവെ രാവണന്‍ പത്മയെ കാണാനിടയായി.രാവണനെ കണ്ട പത്മ ജീവനും ഒടുക്കി.ആ ജഡം 5 രത്നങളായി തിരിഞ്ഞു.മനം നൊന്ത രാവണന്‍ അവയെ 5 സ്വര്‍ണ്ണപേടകങളില്‍ അടയ്ച്ച് ലങ്കയില്‍ ചെല്ലുന്നു.മണ്ഡോദരി ഒരുനാള്‍ അവയിലൊന്ന് തുറന്നു നോക്കിയപ്പോള്‍ പത്മ ഒരു കന്യകയായി ഇരിക്കുന്നത് കണ്ടു.ഇതിനെ ദൂരെ കളയുവാന്‍ രാവണനോട് പറയുന്നു.പെട്ടി അടയ്ക്കുവാനായി തുനിഞ്ഞ രാവണനോട് പത്മ ശാപം ചൊരിയുന്നു

“ഞാന്‍ നിന്നെയും നിന്റെ വംശത്തേയും നശിപ്പിക്കുവാന്‍ വീണ്ടുമീ ലങ്കയില്‍ വരും”

രാവണന്‍ ഈ പേടകം സമുദ്രത്തില്‍ ഉപേക്ഷിക്കുകയും അതു ജനകനു പാടത്ത് നിന്നു ലഭിക്കുകയും ചെയ്യുന്നു .അങനെ ജനകാത്മജ ആവിര്‍ഭവിക്കുന്നു.

ഈ കഥകള്‍ അറിയുന്ന രാമന്‍ അവളെ വിവാഹം കഴിക്കുന്നു.ഭൂതഭാവിവര്‍ത്തമാനങള്‍ അറിയുന്ന ഏകവ്യക്തി ഭഗവാന്‍ മാത്രമാണല്ലോ!

ഭഗവാന്റെ ഈ അവസ്ഥയേ “ബ്രഹ്മന്‍ സത്യ ജഗത് മിഥ്യ “ എന്നതിനോട് ഉപമിക്കാം

ഭരതന്‍ ഉള്ള സമയമായിരുന്നെങ്കില്‍ പട്ടാഭിഷേകം നടക്കുമെന്നു മാത്രമല്ല രാമന്‍ വനവാസം നടക്കുകയുമില്ല! ഇതുകാരണം മാത്രമല്ലേ ഭരതന്‍ ഇല്ലാത്ത നേരത്ത് രാമന്‍ പട്ടാഭിഷേകം വിളംബരം ചെയ്തത്.

കന്യാശുല്‍ക്കമായി ലഭിച്ച തന്റെ രാജ്യം ദശരഥന്‍ രാമന്‍ നല്‍കിയാല്‍ പ്രതിജ്ഞാലംഘനം നടക്കുമെന്നും നരകത്തില്‍ വസികുമെന്നും അറിയാമായിരുന്നതു കൊണ്ട് സ്വന്തം ഭര്‍ത്തവിനെ രക്ഷിക്കുവാനായിരുന്നു പതിവ്രതയായ കൈകേയിയുടെ ശ്രമം.

മന്ഥരയെ ഒരു ക്രൂരകഥാപാത്രമായി കണ്ടവര്‍ക്ക്

ദുന്ദുഭി എന്ന ഗന്ധര്‍വിയുടെ അംശാവതാരമയിരുന്നു മന്ഥര(മഹാഭാരതം 276ആം അദ്ധ്യായം 10ആം പദ്യം).രാജാവ് കന്യാശുല്‍ക്കമായി നല്‍കിയ രാജ്യം രാമന്‍ ഭരിച്ചാല്‍ തന്റെ യജമാനത്തിയുടെ ഭര്‍ത്താവ് നരകം അനുഭവിക്കേണ്ടിവരും എന്നതിനാല്‍ മാത്രമല്ലെ ഉത്തമ ദാസിയായ മന്ഥര കൈകേയിയെ പ്രകോപിപ്പിച്ചത്.ഇതു ഏഷണിയോ സത്പ്രവര്‍ത്തിയോ?

യാത്രയ്ക്ക് ഒരുങുന്ന നേരത്ത് താന്‍ രാജ്യത്ത് നിന്നു ഒരു ഉടുവസ്ത്രം പോലും എടുക്കുന്നില്ല ,സര്‍വസംഗപരിത്യാഗിയായി പോകുന്നു എന്നു കാണിക്കുവാനും മാത്രമായിരുന്നില്ലേ രാമന്‍ മരവുരി ധരിച്ചതും സീതയോട് പറഞ്ഞതും.സീതയോട് കാനനത്തില്‍ വരാന്‍ രാമന്‍ പറഞ്ഞതുമില്ലഓര്‍ക്കണം.

വനമദ്ധ്യേ കണ്ട ഭരതനോട് നന്ദീഗ്രാമത്തില്‍ തങുവാന്‍ പറഞ്ഞത് മറ്റൊന്നുമല്ല മറിച്ച് ജനങള്‍ ഒരു പ്രക്ഷോഭം ഉണ്ടാക്കാതിരിക്കാനും ഭരതനെ സുരക്ഷിതനായി വയ്ക്കുവാനും മാത്രമായിരുന്നില്ലേ?

വനവാസം സ്വീകരിച്ചവര്‍ അതു പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ നാട്ടില്‍ തിരിച് കയറാന്‍ പാടുള്ളുവെന്നതിനാലും മൂത്തപുത്രന്‍ ഇരിക്കുമ്പോള്‍ ഇളയവന്‍ അനന്തര കര്‍മ്മം ചെയ്യാന്‍ പാടില്ല എന്നതിനാലുമല്ലേ ദശരഥന്റെ ശരീരം 14 വര്‍ഷത്തേയ്ക്ക് സൂക്ഷിക്കുവാന്‍ രാമന്‍ പറഞ്ഞത്?

കുശപക്ഷികളെ വേര്‍പിരിയിച്ച് ഗര്‍ഭിണിയായ കുശപക്ഷിയെ കൂട്ടിലടയ്ച്ച ഒരു സീതയെ നിങള്‍ അറിയില്ലേ? “ നീയും ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍തൃ വിയോഗം അനുഭവിക്കട്ടെ എന്ന പക്ഷിശാപം” ഭഗവാന്‍ സ്വന്തം ഭാര്യയെ ധര്‍മ്മത്തില്‍ നിന്നു വ്യതിചലിക്കുവാന്‍ സമ്മതിക്കുമോ?

ബാലിവധം

ബാലിയെ ഒളിച്ചിരുന്നു അമ്പെയ്ത ശ്രീരാമന്‍ സ്വയം മുന്നിലേയ്ക്ക് വന്നു ആ അസ്ത്രം വാനരവീരന്റെ മാറില്‍ നിന്നു വലിച്ച് മാറ്റിയപ്പോള്‍ “ എന്തേ രാമാ,വാനരമാംസം ഭുജിപ്പാന്‍ യോഗ്യമോ?” എന്നു കളിയാക്കിയ ബാലിയോട് ഭഗവാന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ നിങള്‍?

“ഭവാന്‍ എന്നെ നേരിട്ട് കണ്ടാല്‍ ഭക്തി പരവശനായിത്തീരും,ഭക്തനെ വധിക്കുന്നത് അധര്‍മ്മമാണ്‍”

ഇനി പറയൂ ബാലിവധം ശ്രീരാമന്റെ ലക്ഷ്യ പ്രയാണം മാത്രമായിരുന്നില്ലേ?

മര്യാദയുടെ പേരില്‍ ഭഗവാന്‍ നമ്മളേ ചതിചെന്നു ഞാന്‍ പറഞ്ഞുവല്ലോ!ഇനി രാമായണം ആദ്യം മുതല്‍ക്ക് വായിക്കു

മഹാവിഷ്ണു രാമനായും,അനന്തന്‍ ലക്ഷ്മണനായും,ശംഖുചക്രാധികള്‍ ഭരത ശത്രുഘ്നന്മാരായും ജനിചു എന്നല്ലേ???

നിങള്‍ ഓങ്കാരമായ പൊരുളിനെ എന്തേ നാലായി കണ്ടു?

ആദിപുരുഷന്‍ ഉള്ള സമയം കിടയ്ക്കയ്ക്കോ ആയുധത്തിനോ പ്രാധാന്യമുണ്ടോ? എല്ലാം ഭഗവാന്‍ തന്നെയല്ലേ?

ഭഗവാന്‍ നന്മയുടെ വഴിയും വിജയവും മനുഷ്യന്‍ എന്തു ചെയ്യണമെന്നും എങനെ നേടണമെന്നും പറഞ്ഞറിയിക്കുവാന്‍ മാത്രമായി എടുത്ത അവതാരമല്ലേ ശ്രീരാമചന്ദ്രന്‍

ഭരതന്റെയല്ലേ ഭാരത രാജ്യം എന്നു ഞാന്‍ പറഞ്ഞു! ആരെങ്കിലും ചിന്തിച്ചുവോ “ഭഗവാന്റെയല്ലേ ഈ പ്രപഞ്ചം?”

നന്മതിന്മകളേ വര്‍തിരിച്ചറിയുവാനും ജന്മ കര്‍മ്മങളേ മനസിലാക്കുവാനും ജഡതയേ പുനര്‍ചിന്തിക്കുവാനും അറിവായി പകര്‍ന്നു നല്‍കുവാനും ഭഗവാന്‍ എടുത്ത അവതാരമല്ലേ ശ്രീരാമന്‍..

ഞാന്‍ ഈ എഴുതിയതെല്ലാം എന്റെ വെറും ഭ്രാന്തു മാത്രമാകാം.എങ്കിലും ഇവ തെറ്റാണെന്ന് തോന്നുന്നില്ല.എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ നിങള്‍ക്കായി രാമന്‍ എന്ന ഞാന്‍ എഴുതുന്ന അവസാനത്തെ ലേഖനമാണിത്.

രാമകൃഷ്ണന്‍ എന്ന എന്നിലെ രാമനേയും കൃഷ്ണനേയും ഞാന്‍ വേര്‍തിരിച്ചു.ഇനി എന്നില്‍ ഒന്നും ബാക്കിയില്ല .ഒന്നും

എഴുത്തുകളില്‍ നിന്നും ഞാന്‍ വിരമിക്കുന്നു.

പതിതന്റെ തൂലികയില്‍ മഷി തീര്‍ന്നുപോയി

നിര്‍ത്തുന്നു

നിര്‍ത്തുകയാണ്‍ ഞാന്‍ എന്റെ തൂലിക എന്നെന്നേയ്ക്കുമായി.

രാമകൃഷ്ണന്‍

03-04-2010 - 13-04-2010

29 comments:

ദീപക് രാജ്|Deepak Raj said...

ഈ പോസ്റ്റിന് എന്ത് കമന്റ് ഇടണം എന്നറിയില്ല. ഇപ്പോള്‍ സമയം വെളുപ്പിന് മൂന്നര.. നാട്ടില്‍ നിന്ന് എന്റെ പിതാവിന്റെ മരണം ഫോണ്‍ ചെയ്തറിയിച്ചപ്പോള്‍ ആദ്യം മനസ്സ് കാലിയായി.. ഓര്‍ക്കുട്ടിലെ സ്ക്രാപ്പ് മൃതിയുടെ സ്തുതിപാടകന്‍ - തന്റെയും. മരണം മണക്കുന്ന വീട്ടില്‍ നിന്ന് മരണത്തിന്റെ ഗന്ധമുള്ള ഈ ബ്ലോഗില്‍ കൊണ്ടുവന്നതിന്റെ കാരണവും എഴുത്തിന്റെ മരണമെത്തിയെന്നുള്ള തന്റെ കുറിപ്പും.. എന്തെഴുതണം... ഇനിയെല്ലാം ക്രിയാ കര്‍മ്മങ്ങള്‍ കഴിഞ്ഞു വന്നിട്ടാകാം.. മരണം കേവലം ഒരവസ്ഥ ആണെന്ന തിരിച്ചറിവാകാം പിതാവിന്റെ മരണവാര്‍ത്ത കേട്ടിട്ടും ഈ കമന്റ് എഴുതാന്‍ എന്റെ പ്രേരണ.. അവസ്ഥാന്തരത്തെ അന്തിമമെന്നു കരുതാന്‍ കഴിയില്ലല്ലോ.. പിന്നീട് വിശദമായി എഴുതാം..

ശ്രദ്ധേയന്‍ | shradheyan said...
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan said...

എന്താണ് സുഹൃത്തെ താങ്കള്‍ പറഞ്ഞവസാനിപ്പിച്ചത്? എഴുത്ത് നിര്‍ത്തുകയാണെന്നോ? ജഗദീശ്വരന്‍ തന്ന വരദാനം വലിച്ചെറിയുകയാണെന്നോ? വെറുതെ പറഞ്ഞതെങ്കില്‍ തിരുത്തിയേക്കുക.

@ദീപക് : അച്ഛന്റെ വിയോഗ ദു:ഖത്തില്‍ പങ്കുചേരുന്നു.

ചാര്‍ളി (ഓ..ചുമ്മാ ) said...

എന്തോ..
എല്ലാം നല്ലതിന്‌..ഈ വേറിട്ട ഭ്രാന്തന്‍ ചിന്തകള്‍ അവസാനിക്കാതിരുന്നെങ്കില്‍...
കാത്തിരിക്കുന്നു..തിരിച്ചു വരും എന്ന പ്രതീക്ഷയില്‍..

ദീപക്,താങ്കളുടെ ദുഖ:ത്തില്‍ പങ്കുചേരുന്നു..ദൈവം താങ്കളൂടെ അച്ഛന് നിത്യശാന്തി നല്‍കട്ടേ!

ജയരാജ്‌മുരുക്കുംപുഴ said...

ezhuthu orikkalum nirtharuthu...... njangaleppole chilar koodeyundu........ aashamsakal..........

ജയരാജ്‌മുരുക്കുംപുഴ said...

hai deepakraj........., comment vayichu.... dhukhathil njanum panku cherunnu.......... ente blogilekku varane.... othiri parayaanundu,,,,,,,

Arun Rajasekharan Nair Sekhar said...

hahhaah rama ..aliya ninte first post enikku ishtappettatha..second one enikkyu theere dahichilla...but dis one made me laugh....ROTFL.. :D ... sathyamayum kure divasamayi tension adichirikkayarunnu njan...anyway daivam enne chirippikkan aayirikkum ithu vayippichathu.... :D ..aliya ithil nee ezhuthiyathinu oru pula bandham illa ennu njan parayum...pinne ravanan aanu seethayude achan, dats ry8..but ammayude kadha vere parayunnundallo..nee refer cheythille..actually here u failed ... nammude aa nadakam pole aayipoyi :D... pls dont delte dis comment ... chilappo ini namukkokke comment cheyyan patti ennu vannillenkiloo :D

മൃതി said...

@ deepak

bhogangalellaam kshenaprabhaa chanchalam vegene naashtamaam aayussum orkkanee...

pum enna narakathil ninnum pithavine thraananam cheythaalum.

@ sredheeyan... ezhuthunnayaalalle thaangalum... ezhuthunna vaakkukal ezhuthunnavante vikaaravum vichaaravum manasumalle? manasu marichavanu endu vaakku.. ente aava naazhiyile zaram ozhinju. orupakshe ee arangil ninnu ente veshavum ozhinju.njaan arangozhiyukayaanu. aasamsakal...

മൃതി said...

@ arun rajasekharan nair

arunji seethayude kathakal palathaanu.pakshe vayalaar thante krithiyil athbhutha raamayanam aaspadamaakki alpam vethyesthamaayi ravanane seethayude achanaakkiyennu maathram. pakshe kamba ramayanam aananda ramayanam athbhutha ramayanam vaalmeeki ramayanam uththara ramayanam evayil onnum ravanan seethayude achanallla.pinne endatisthaanathil thangal parayum arunji. thelivukalode paranjaalum ... njaan sammadichu tharaam...

raavana puthri enna kavitha kettitu athaanu sathyam ennu vicharikkaruthu. ariyaamallo kavithakal enikku bhraanthanennu. ennolam thaangal kavithayil mungiyitundavilla. athinaal viswasikku ravanan seethayude achanonnumalla. anganeyum oru katha illatheyumilla. bt athu oru ramayanathilum ullathumalla

മൃതി said...

@chaarli.
ini oru thirichu varavundaakumennu thonunnilla.varumaayirikkum ethengilum oru kaalathu endaayalum undaakumennu thonunnilla...nandi

Unknown said...

read the entire article from the maestro...
no words to appreciate.sir.

enkilum avasaanam mangalam vendayirunu.iniyum orupaadorupaadu chinthakal baakkiyille. theerumaanam maatarutho?

3 lekananngalil koodi mahaabharathavum aathmeeyathayum ramayanavum pakarnnu thanna guru.

asamsakal...iniyum thaankalude puthiya bhranthukalkkayi kaathirikkum...

Unknown said...

നിലയ്ക്കാതെ ഭ്രാന്തമായി ഒഴുകുന്ന ചിന്തകള്‍ അതല്ലെ രാമകൃഷ്ണന്‍. അണകെട്ടിയാല്‍ അവ നിലയ്ക്കുമോ? എനിക്ക് തോനുന്നില്ല. പ്രളയത്തെ തടുക്കാന്‍ ഒരു പെണ്ണിന്റെ ചിരിക്ക് കഴിയുമോ?

രാമകൃഷ്ണാ നിങള്‍ക്കായി കാത്തിരിക്കുന്ന ആയിരമായിരം അരാധകര്‍ ഞങള്‍. ഭക്തരെന്നു വിളിച്ചാലും തരക്കേടില്ല...ഇങനെ വഴിയുടെ പകുതിയില്‍ നിര്‍ത്താമോ?

തുടര്‍ന്നും താങ്കള്‍ എഴുതണം ഞങള്‍ക്കായി...

എഴുത്തിനെ കുറിച്ച് പറയണ്ടല്ലോ...

ഇതിനെ വിലയിരുത്താന്‍ വ്യാസനും വാല്‍മീകിക്കും കഴിയില്ല.
ആശംസകള്‍

sreya said...

ee vaakkukal nilaykaruthennu praarthikunu....

രാകേഷ് said...

ninte ee 3 topicsilum enikkishtapettathu ithaanu...u knw why....u used a veri gud way of writing..unlike ur 2nd blog,u kept the standard u r having.There is nothing to criticise and u had made me to think everything in the first phase as real and later,made me thnk tht all my thoughts went wrong..nice work dude..u will get a gud topic later...write onli when ur mind is free....

Anonymous said...

hatssss offffffffff

Unknown said...

ഭ്രാന്തൻ രചനകൾക്ക് മരണമെന്നോ... അതൊ അതും ഒരു ഭ്രാന്തൻ ന്യായമാണോ രാമാ.. ഇഷ്ടമായി.. വസ്തുതകളോട് പൂർണമായും യോജിക്കുന്നില്ലെങ്കിലും നിന്റെ റിസർച്ചിനെ, എഴുത്തിനെ മാനിക്കുന്നു.. എന്തായാലും മുൻ പോസ്റ്റിനേക്കാൾ കൂടുതൽ നന്നായി എന്നു പറയാം.. മംഗളം വേണ്ടായിരുന്നു. തൂലിക അടച്ചു വയ്ക്കാൻ മാത്രം സമയമായിട്ടില്ല. രചനകൾ നിന്റെ തൂലികയിലൂടെ നിർഗമിക്കുമ്പോൾ അതിനെ താങ്ങിയും തലോടിയും ശകാരിച്ചും ചീത്ത പറഞ്ഞും അനുമോദിച്ചും ഞങ്ങൾ കുറേ വായനക്കാർ ഉണ്ടായിരുന്നു. നിന്റെ പുനർജനിയുടെ പോലും കാരണം ഞങ്ങൾ ഒക്കെയല്ലേ... ആ ഞങ്ങളെ ഇങ്ങനെ ഒരു കൺഫ്യൂഷനിൽ ആക്കരുതായിരുന്നു. 5 ഓ 6 ഓ മാസത്തിനു ശേഷമെങ്കിലും നിന്റെ ഒരു രചന വായിക്കുമ്പോൾ ഉള്ള വ്യത്യസ്തത ഞങ്ങൾ ആസ്വദിച്ചിരുന്നു.. അതുകൊണ്ട് തന്നെ മംഗളം പിൻ വലിക്കുക.. നിന്റെ ഭ്രാന്തിനു ഒപ്പം കൂടാൻ ഞങ്ങൾ ഉണ്ടാകും.. എന്നും എപ്പോഴും...

Kvartha Test said...

പ്രിയ രാമകൃഷ്ണാ,
നന്നായിരിക്കുന്നു. രാമനെയും കൃഷ്ണനെയും ഒക്കെക്കുറിച്ച് എല്ലാവരുടെയും മനസ്സില്‍ വിമര്‍ശനാത്മകമായ പല ചോദ്യങ്ങളും വരും. എന്നാല്‍, ഏറ്റവും അവസാനം താങ്കള്‍ പറഞ്ഞപോലെ, എല്ലാം ഭഗവാന്റേതു, ഈ ശരീരവും ഭഗവാന്റേതു എന്ന് ഉറയ്ക്കുമ്പോള്‍‍, ഇവിടെ പിന്നെയെന്തു കഥ, എന്ത് ചരിത്രം, ഏതു രാമന്‍, ഏതു കൃഷ്ണന്‍, ഏതു രാമകൃഷ്ണന്‍..., അല്ലേ. വളരെ നന്ന്.

മനസ്സിന് മൃതി സംഭവിച്ചെങ്കില്‍, താങ്കളോളം ഈശ്വരകൃപ കിട്ടിയ മറ്റാരുണ്ട്! ഈ മനസ്സിനെ അടക്കി, ഇപ്പോഴും 'ചുമ്മാതിരി'ക്കാന്‍ കഴിയുന്നവന്‍തന്നെ ഭഗവാന്‍! പ്രണാമം.

ഇനിയും എഴുതണം, രാമകൃഷ്ണന്‍ എന്ന വ്യക്തിയായിട്ടു വേണ്ട... വ്യക്തിക്ക് അതീതമായ, തത്ത്വം ആയിട്ട് എഴുതിയാല്‍ മതി. കൂടുതല്‍ കൂടുതല്‍ എഴുതണം.
ഹരി ഓം.

പ്രിയ ദീപക്‌,
ദുഖത്തില്‍ പങ്കു ചേരുന്നു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം. രാമായണത്തില്‍ താരോപദേശത്തില്‍ പറയുന്നതുപോലെ,

“എന്തിനു ശോകം വൃഥാ തവ കേള്‍ക്ക നീ
ബന്ധമില്ലേതുമിതിന്നു മനോഹരേ!
നിന്നുടെ ഭര്‍ത്താവു ദേഹമോ ജീവനോ
ധന്യേ! പരമാര്‍ത്ഥമെന്നോടു ചൊല്ലു നീ.
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വങ്ങ്‌മാംസരക്താസ്ഥികൊണ്ടെടോ
നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമോര്‍ക്ക നീ
നിശ്ചയമാത്മാവു ജീവന്‍ നിരാമയന്‍.
ഇല്ല ജനനം മരണവുമില്ല കേ-
ളല്ലലുണ്ടാകായ്കതു നിനച്ചേതുമേ.
നില്‍ക്കയുമില്ല നടക്കയുമില്ല കേള്‍
ദു:ഖവിഷയവുമല്ലതു കേവലം
സ്‌ത്രീപുരുഷക്ലീബ ഭേദങ്ങളുമില്ല
താപശീതാദിയുമില്ലെന്നറിക നീ.
സര്‍വഗന്‍ ജീവനേകന്‍ പരനദ്വയ-
നവ്യയനാകാശതുല്യനലേപകന്‍
ശുദ്ധമായ്‌ നിത്യമായ്‌ ജ്ഞാനാത്മകമായ
തത്വമോര്‍ത്തെന്തു ദുഃഖത്തിനു കാരണം?”

Praddy said...

What an amazing piece of article. Privileged to read this. I was never into this mythology. But that article is fantastic. Your writing is awesome. But more than that, only a freak genius can think the way you do. Really appreciate the talent. This is a sincere request to not stop writing. :-)

geethu said...

weird ....

Anonymous said...

fantastic. dear. never stop. miles 2 go b4 u stop n miles to go b4 u stop......

കണ്ണനുണ്ണി said...

രാമകൃഷ്ണന് ഇവിടെ നിന്ന് എഴുത്തില്‍ നിന്ന് വിട്ടു പോകുവാന്‍ കഴിയില്ല.
ഭ്രാന്തമെന്നു താങ്കള്‍ കരുതുന്ന ഈ ചിന്തകള്‍ക്ക്, അതില്‍ നിന്ന് വന്ന വാക്കുകള്‍ക്കു വളരെയേറെ പിന്തുണ ഈ ബൂലോകം തന്നില്ലേ ....
ഇനിയും തരുമെന്ന് തീര്‍ച്ചയല്ലേ..

വേറിട്ട ചിന്തകള്‍ക്കുപരി..സരസ്വതി കടാക്ഷവും ഉണ്ട് താങ്കള്‍ക്കു വേണ്ടുവോളം. വിട്ടു പോവാന്‍ സമയം ആയിട്ടില്ല സുഹൃത്തേ..
നിയോഗം അതല്ലല്ലോ

കണ്ണനുണ്ണി said...

@ ദീപക്: താങ്കളുടെയും കുടുംബത്തിന്റെയും സങ്കടത്തില്‍ പങ്കു ചേരുന്നു

Junaiths said...

ആരും ചിന്തിക്കാത്തത് ചിന്തിക്കുക
ഇത് പോലെ മനോഹരമായ് എഴുതുക..
മറ്റുള്ളവര്‍ വീണ്ടും ചിന്തിക്കട്ടെ..

അരുണ്‍ കരിമുട്ടം said...

രാമകൃഷ്ണാ, താങ്കള്‍ തിരിച്ച് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു, രാമനായും കൃഷ്ണനായും :)

Sukanya said...

രാമയാനം ഒരുപാട് ഇഷ്ടമായി. ഇനിയും പ്രയാണങ്ങള്‍ നടത്തണം. ഞങ്ങള്‍ക്ക് ഇതുപോലെ പറഞ്ഞുതരുവാന്‍ ഇനിയൊരാള്‍ ഇല്ല.

ദീപകിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു. ഇവിടെ എന്‍റെ അമ്മ (അമ്മായിഅമ്മ) മരിച്ചിട്ട് ഒരു മാസം ആയി.

roopa said...

karuppinodum,maranathinodum,iruttinodum okke ishtamaanennu thonunnu.ramaayanam,bhagavath geetha ennivayellam stories alle ?manushyane nervazhi kaanikkan ezhuthiya kathakal alle ellam?pinne ithiri branth okke venam.allayhe mattullavareppole parayanullathu parayathe nallakutty aayi abhinayikkanda.do as you wish,write as u think.

Abdulkader kodungallur said...

മ്ര്'തിയുടെ പോസ്റ്റ് വായിക്കുവാന്‍ വളരെ വൈകി. വായിച്ചപ്പോള്‍ വളരെ അഭിമാനം തോന്നി.ആദ്യം അത്ര ഗൌരവത്തില്‍ എടുത്തില്ല.വായന തുടര്‍ന്നപ്പോളാണ്'താങ്കളുടെ അപഗ്രഥനവും അവഗാഹവും അഗാധതയുമൊക്കെ മനസ്സിലകുന്നത്'.ഗൌരവമായ വിഷയങ്ങളെ ഇത്രയും ചിന്തോദ്ദീപകമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ ഞാന്‍ കണ്ടിട്ടില്ല. മനുഷ്യരെ മതങ്ങളും ദൈവങ്ങളും കൂടി പങ്കുവെച്ച് കുരങ്ങുകളിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ മതത്തിന്റെ ചട്ടക്കൂടില്‍ നിന്നും മാറി മാനുഷിക തട്ടകത്തില്‍ നിന്നുകൊണ്ടുള്ള ചിന്താപരമായ വിലയിരുത്തലുകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്'. മഹാഭാരതമായാലും രാമായണമായാലും ഒരു വിലയിരുത്തലിനു തയാറാകുമ്പോള്‍ ഓരോ സംഭവങ്ങള്‍ക്കും നിമിത്തവും നിയോഗവുമുണ്ട്.ഉദാഹരണം ബാലി വധം. അതു ബാലിയുടെ മോക്ഷവും ശ്രീരാമന്റെ നിയോഗവുമായിരുന്നില്ലേ...
"എന്തുഞാനൊന്നു പിഴച്ചതുനിന്നോടു-
മെന്തിനെന്നെക്കൊലചെയ്തു വെറുതെ നീ
വ്യാജേന ചോരധര്‍മ്മത്തെയും കൈക്കൊണ്ട്
രാജധര്‍മ്മത്തെ വെടിയുന്നതെന്തിങ്ങനെ" എന്ന ബാലിയുടെ ദയനീയമായ ചോദ്യം മറ്റൊരുപാട് ചോദ്യങ്ങള്‍ക്കു തിരികൊളുത്തുമ്പോള്‍ രക്ഷയ്ക്കെത്തുന്നത് നിയോഗമല്ലെ. എന്തായാലും ഭ്രാന്തന്‍ ചിന്തകല്ലതന്നെ. തുടര്‍ന്നും എഴുതുക. ഭാവുകങ്ങള്‍

കുസുമം ആര്‍ പുന്നപ്ര said...

എന്‍റ ബ്ലോഗില്‍ വന്ന ഒരു അതിഥിയുടെ വഴിയെ പിന്‍തുടര്‍ന്ന‍് ഇവിടെയെത്തി. ഇതു കൊള്ളാമല്ലൊ.മുഴുവനും വായിച്ചു.
വീണ്ടും എഴുതുക

ambika said...

great work.. adipoli.. fantastic