Friday, May 8, 2009

കൃഷ്ണായനം

എഴുതണം . എന്ത് എന്നതായിരുന്നു ചോദ്യം അറിയില്ല . എന്തങ്കിലും എഴുതണം എന്നു വിചാരിചിരിക്കുമ്പോഴാണ്‍ അടുത്ത് ക്ഷേത്രത്തില്‍ ഭാഗവതസപ്താഹം കേള്‍ക്കുന്നത് ..ചിന്തകള്‍ ഒരു നിമിഷം ഭഗവാനിലെത്തി.ശരി എങ്കില്‍ ഭഗവാനെ ഒന്നു വരയ്ചു നോക്കാം വാക്ക്കുകളിലൂടെ.പക്ഷെ ഒടുവില്‍ ഭഗവാന്‍ കൃഷ്ണന്റെ വംശാവലി പരിശോദ്ധിച്ചു വന്നപ്പോള്‍ വളരെ വ്യത്യസ്തമായ ഒരു കാര്യം മുന്നില്‍ വന്നു.നായകനായി എല്ലാരും കണ്ടിരുന്ന ഭഗവാന്‍ ശ്രീകൃഷ്ണനെന്തേ ഒരു വില്ലനായി കണ്ടുകൂട?ഒരു ശ്രമം.ഇതു കേട്ടതും വീട്ടുകാര്‍ എനിക്കു ഭ്രാന്തിളകിയെന്നും കൂട്ടുകാര്‍ എനികൂ അസുഖം കൂടി എന്നും കളിയാക്കി.പക്ഷേ ഞാന്‍ മുന്നോട്ടു പോകുന്നു

കൃഷ്ണായനം ഇവിടെ തുടങുന്നു

ആദ്യം അല്പം വിരസത ഉണ്ടാകുമെങ്കിലും നിങള്‍ക്കും മഹാഭാരതം വേറൊരു കാഴ്ച്ചപ്പാടിലൂടെ കാണാന്‍ സാധിക്കും.

(പൌത്രന്‍-മകന്റെ മകന്‍.,പ്രപൌത്രന്‍-മകന്റെ മകന്റെ മകന്‍.ഒരുപാട് പരുകല്‍ ഒഴിവാക്കാനായി ഞാന്‍ ഈ വാക്കുകല്‍ ഉപയോഗിച്ചിട്ടുണ്ട്)

യുഗങള്‍ 4 എന്നു പറയുന്നു.അതില്‍ 3-മത്തെ യുഗമായ ദ്വാപരയുഗമാണ്‍ നമ്മുടെ വിഷയം.ദ്വാപരയുഗത്തില്‍ മുക്തിമാര്‍ഗ്ഗം യാഗങള്‍ ആയിരുന്നു.

വിഷ്ണുവില്‍ നിന്നു ബ്രഹ്മാവും ബ്രഹ്മാവില്‍ നിന്നു സകല ചരാചരങളും ഉണ്ടായി.ബ്രഹ്മാവിന്റെ പുത്രം ‘സ്വായംഭൂമനു’ ആയിരുന്നു.അദ്ദേദ്ദെഹത്തിന്റെ പുത്രന്‍ പ്രിയവ്രിതന്‍ ഉണ്ടായ പൌത്രന്‍ നാഭി.നാഭിയുടെ പുത്രന്‍ റിഷഭന്‍.അദ്ദേഹത്തിന്റെ പുത്രന്‍ ഭരതന്‍.ഈ ഭരതന്‍ ഇന്നത്തെ ഇന്ത്യ ഭരിച്ചിരുന്നു.അങനെ നമ്മുടെ ഈ മനോഹരമായ രാജ്യത്തിനു ഭാരതം എന്നു പേരു വീണു.ഭരതന്റെ രാജ്യം ഭാരതം.

ഇനി കൃഷ്ണായനത്തിലേക്ക് കടക്കാം.എല്ലാവര്‍ക്കും ദഹിക്കണമെന്നില്ല,എങ്കിലും താത്പര്യമുള്ളവര്‍ക്കു ഒരു പുതിയ അനുഭൂതിയാകാം.

മഹാഭാരത യുദ്ധം നടന്നതു പാണ്ഡവരും കൌരവരും തമ്മില്‍.എന്തിനായി?ഭാരത രാജ്യത്തിനായി. രണ്ട് കൂട്ടരും അവര്‍ മാത്രമാണ്‍ ഈ ഭാരതത്തിന്റെ അവകാശികള്‍ എന്നു പറഞ്ഞു.എന്നാല്‍ യഥാര്‍ത അവകാശി ആരായിരുന്നു?ആരും ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു വ്യക്തി. ഭഗവാന്‍ ശ്രീകൃഷ്ണന്‍.

എങനെ? ഈ ചോദ്യത്തിനു ഞാന്‍ ഉത്തരം നല്‍കാം .കുറച്ച് തലമുറകള്‍ പിന്നിലേയ്ക്ക് പോകണം.

ബ്രഹ്മാവില്‍ നിന്നും അത്രി മഹര്‍ഷിയും അത്രിയില്‍ നിന്നു ചന്ദ്രനും ചന്ദ്രനില്‍ നിന്നും ബുധനും ബുധനില്‍ നിന്നു പുരൂരുവസ്സും ഉണ്ടായി.പുരൂരുവസ്സിന്റെ മകന്‍ ആയുസ്സ്.ആയുസ്സിന്റെ മകന്‍ നഹുഷന്‍.നഹുഷന്റെ മകന്‍ യയാതി മഹാരാജാവ്.

യയാതിയില്‍ നിന്നു കൃഷ്ണായനം പൂര്‍ണയാത്ര തുടങുന്നു…..

യയാതി മവ്ഹാരാജാവു ഭാരതം ഭരിചിരുന്നു.അദ്ദേഹത്തിനു 2 ഭാര്യമാര്‍.

1.ദവയാനി 2.ശര്‍മിഷ്ട.

ദവയാനിയില്‍ ഉള്ള മക്കളില്‍ പ്രധാനി യദു.

ശര്‍മിഷ്ടയിലുള്ളമക്കളില്‍ പ്രധാനി പുരു.

അങന ഇരിക്കെ യയാതി മഹാരാജാവിനു അശ്രുബിന്ദുമതി എന്ന കന്യകയില്‍ ആഗ്രഹം ജനിച്ചു.വിവാഹം കഴിക്കണമെങ്കില്‍ യൌവനം നേടി വരാന്‍ കന്യകയും ചൊല്ലി.

രാജാവു കൊട്ടാരത്തില്‍ വന്നു എല്ലാവരോടും യൌവനം കടം ചോദിച്ചു.യദുവിനോട് ചോദിച്ചപ്പോള്‍ യദു നല്‍കിയില്ല.പുരുവിനോട് ചോദിച്ചപ്പോള്‍ പുരു അച്ഛനു യൌവനം സന്തോഷത്തോടെ ദാനം നല്‍കി.കല്യാണം കഴിഞ്ഞു.ഇതു ദവയാനിക്കും ശര്‍മിഷ്ടയ്ക്ക്ം ഇഷ്ട്പ്പെട്ടില്ല(തികയ്ച്ചും ന്യായം).ഉടനേ രാജാവു യദുവിനോട് ഇവരെ 2 പേരേയും കൊന്നു കളയാന്‍ പറഞ്ഞു.യദു അതിനും കഴിയില്ലന്നു പറഞ്ഞു.ദേഷ്യം മൂത്ത രാജാവ് യദുവിനെ ശപിക്കുന്നു.

നിന്റെ വംശത്തിലെ പുരുഷന്‍ സ്വന്തം അമ്മാവന്റെ മകളെ വിവാഹം കഴിക്കട്ടെ.അവന്‍ മാതാവിന്റെ സ്വത്തിനു മാത്രം അധികാരിയായി തീരട്ടെ”

(ഇതു ഒരു പ്രധാന വസ്തുതയാണെന്നു വഴിയെ മനസിലാകും)

അപ്പോള്‍ തന്നെ രാജാവു യദുവിനെ രാജ്യത്തുനിന്നു പുറത്താക്കുന്നു.

ക്രമേണ യദുവിനു കിട്ടേണ്ടിയിരുന്ന രാജ്യം പുരുവിനു കിട്ടുന്നു.

ഓര്‍ക്കുക മൂത്ത പുത്രനായ യദുവിന്റെ രാജ്യമാനു പുരുവിനു കിട്ടിയതു.അതിന്റെ അര്‍ത്ഥം യദുവാണ്‍ ഇപ്പോഴും യഥാര്‍ത രാജ്യാവകാശി.

ഇനി പുരുവിന്റെ കാര്യം നോക്കാം.അച്ഛന്‍ മടക്കിത്തന്ന യൌവനവും രാജ്യവും പുരു സ്വീകരിക്കുന്നു.രാജാവായി വസിക്കുന്നു.പുരുവിന്റെ മകന്‍ ജനമേജയന്‍..അദ്ദേഹത്തിന്റെ പൌത്രന്‍ കുരു.കുരുവില്‍ നിന്നു അങോട്ട് കുരുവംശം തുടങുന്നു.കുരുവിന്റെ പൌത്രന്‍ ഭാവുകന്‍ .അദ്ദേഹത്തിന്റെ പൌത്രന്‍ ഭരതന്‍ .ഭരതന്റെ പൌത്രന്‍ ശന്തനു.

ശന്തനുവിനു 2 ഭാര്യമാര്‍. 1.ഗംഗ 2. സത്യവതി

ഗംഗയില്‍ ഉണ്ടായ പുത്രന്‍ മഹാരഥന്‍ ഭീഷ്മര്‍.

സത്യവതിയില്‍ ഉണ്ടായ പുത്രന്‍ വിചിത്രവീര്യന്‍..

.വിചിത്ര വീര്യനു 2 ഭാര്യമാര്‍.

1.അംബിക 2. അംബാലിക.

ഒരു ഗന്ധര്‍വനുമായുള്ള യുദ്ധത്തില്‍ വിചിത്രവീര്യന്‍ മരിചു പോകുന്നു.(മക്കളില്ലാതെ)..

നോക്കൂ ഇവിടെ പുരു വംശം ശരിക്കും തീരുന്നു..

അംബികയ്കും അംബാലികയ്ക്കും വ്യാസമഹാമുനിയില്‍ ഉണ്ടാകുന്ന 2 പുത്രന്മാര്‍

1.ധൃതരാഷ്ട്രന്‍ 2.പാണ്ഡു.

ധൃതരാഷ്ട്രനില്‍ നിന്നു കൌരവരും പാണ്ഡുവില്‍ നിന്നു പാണ്ഡവരും ഉണ്ടായി.

ഓര്‍ക്കുക ഇപ്പോഴും ഇവര്‍ ഭരിക്കുന്ന രാജ്യത്തിന്റെ ശരിക്കുമുള്ള അവകാശി യദുവാ‍ണ്‍..

ഇനി യദുവിനെ നമുക്കു നോക്കാം.

യദു രാജ്യത്തിനു പുറത്ത് ദൂരെ കുറേ ഇടയന്മാരോടൊപ്പം ചേര്‍ന്നു അവരുടെ ഇടയില്‍ രാജാവായി വസിക്കുന്നു.യദുവില്‍ നിന്നു യദുവംശം ഉണ്ടാകുന്നു.അഥവാ യാദവര്‍..അതായതു സാക്ഷാത് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ജനിച്ച വംശം.

യദുവിന്റെ പൌത്രന്‍ ഹഹയന്‍.അദ്ദേഹത്തിന്റെ പ്രപൌത്രന്‍ കൃതവീര്യന്‍.കൃതവീര്യന്റെ മകന്‍ മഹാനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍.

അദ്ദേഹത്തിന്റെ പ്രപൌത്രന്‍ ശിനി.ശിനിയുടെ പ്രപൌത്രന്‍ ജയന്‍.ജയന്റെ പ്രപൌത്രന്‍ പൃശ്നി.പൃശ്നിയുടെ 2 മക്കള്‍.

1.ചിത്രരഥന്‍ 2.ശ്യപല്‍ക്കന്‍

ഇനി യാദവ വംശം തുടരുന്നതു ചിത്രരഥനില്‍ നിന്നാണ്‍.

ചിത്രരഥനു 2 മക്കള്‍

1.വിഡൂരഥന്‍

2.കുകൂരന്‍

കുകൂരനില്‍ നിന്ന് ഇനി തുടങാം.കുകൂരന്റെ പ്രപൌത്രന്‍ കപോതരോമാവ്,അദ്ദേഹത്തിന്റെ പ്രപൌത്രന്‍ ദരിദ്രന്‍.ദരിദ്രന്റെ പ്രപൌത്രന്‍ ആഹുകന്‍.

ആഹുകനു 2 മക്കള്‍

1ദവയന്‍ 2.ഉഗ്രസനന്‍

ദവയന്റെ മകന്‍ ദവാപന്‍

ദവാപന്റെ മകള്‍ ദവകി (ശ്രീകൃഷ്ണന്റെ അമ്മ)

ഉഗ്രസേനന്റെ മകന്‍ കംസന്‍.

അങ യദുവംശം എവിടെ എത്തി എന്നു നോക്കു.ദേവകി വരെ.

ഇനി കുകൂരന്റെ സഹോദരന്‍ വിഡൂരഥന്റെ കാര്യം നോക്കാം.അദ്ദേഹത്തിന്റെ പൌത്രന്‍ ശിനി .ശിനിയുടെ പ്രപൌത്രന്‍ ദേവവാഹന്‍. .ദേവവാഹന്റെ പ്രപൌത്രന്‍ ശൂരന്‍ശൂരന്റെ മകന്‍ വസുദേവന്‍ .(ശ്രീ കൃഷ്ണന്റെ അച്ഛന്‍).

വസുദേവന്‍ അമ്മവന്റെ മകളായ ദേവകിയെ വിവാഹം കഴിച്ചു.യയാതിയുടെ ശാപം ഓര്‍ക്കുക.അവര്‍ക്ക് ജനിച കൃഷ്ണന്‍ അമ്മയുടെ നാടാണ്‍ ഭരിച്ചത്.അപ്പോള്‍ ശരിക്കും യദുവിന്റെ പിന്തുടര്‍ച്ചക്കാരന്‍ ആര്‍????????????????????
(കറ കളഞ്ഞ യദു രക്തം
…….)

ശരിക്കുമുള്ള ഭാരത രാജ്യത്തിന്റെ അവകാശി ആര്???????????

ഭഗവാന്‍ ശ്രീ കൃഷ്ണന്‍.

ഇനി കൃഷ്ണനിലേയ്ക്ക്.

കൃഷ്ണന്റെ അറിവ് നിന്നിരുന്ന അവസ്ഥയെ നമുക്കു ഉപമിക്കാന്‍ പറ്റുന്ന ഒരേ ഒരു പദം “പ്രഗ്ജ്ഞാനം ബ്രഹ്മ” എന്നതാണ്‍.എല്ലാം അറിയുന്ന അവസ്ഥ.ഭൂതം ഭാവി വര്‍ത്താമാനം എല്ലാം തന്നെ അറിയുന്ന അവസ്ഥ.അതിനാല്‍ തന്നെ കൃഷ്ണന് അറിയാം താനാണ്‍ യഥാര്‍ത ഭാരത രാജ്യത്തിന്റെ അവകാശി എന്ന്.ഒരു നിമിഷം കൊണ്ട് തനിക്ക് പാണ്ഡവരേയും കൌരവരേയും നശിപ്പിക്കാം രാജ്യം പിടിച്ചെടുക്കാം.പക്ഷേ ഇതിഹാസം എന്തു പറയും.സാക്ഷാത് ഭഗവാന്‍ വെറും രാജ്യതിനായി എല്ലാവരേയും വധിചെന്ന്.താന്‍ രാജാവാകുന്നതിലും നല്ലതല്ലെ യദുവംശത്തിലേ ഒരാളെ,തന്റെ പിന്തുടര്‍ചയിലുള്ള ഒരാള്‍ ഭാരതം ഭരിക്കുന്നതു?

കൃഷ്ണന്റെ ചാതുര്യ ചതിയും ഗൂഡതന്ത്രങളും ഇവിടെ തുടങുന്നു.

അല്പം രസികത്വം ചോദിക്കട്ടെ?ഉത്തരം വായിക്കുന്നവര്‍ തരുമോ?

പണ്ട് കാലത്ത് കല്യാണത്തിനു പകരം പുടവ കൊടുക്കല്‍ എന്ന ചടങായിരുന്നു.അങനെയെങ്കില്‍ പാഞ്ചാലീവസ്ത്രാക്ഷേപ സമയതു കൃഷ്ണന്‍ പാഞ്ചാലിക്ക് വസ്ത്രം നല്‍കി.അപ്പോള്‍ ആചാര പ്രകാരം പാഞ്ചാലി കൃഷ്ണന്റെ ആരായിത്തീര്‍ന്നു????????

ഹ ഹ ഹ..അതു വിടൂ നമുക്ക് ഇതിലേ പോകാം

കൃഷ്ണന്റെ തന്ത്രങളില്‍ ഒന്നായിരുന്നു അര്‍ജുനനു സുഭദ്രയെ കൊടുത്തത്.അപ്പോള്‍ യദുവംശവും പുരു വംശവും ആയി ഒരു ബന്ധം സ്ഥാപിക്കപ്പെട്ടു.അതിലുണ്ടായ പുത്രന്‍ അഭിമന്യുവിനെ കൃഷ്ണന്‍ വിരാട രാജാവിന്റെ പുത്രി ഉത്തരയെ കല്യാണം കഴിപ്പിച്ചു.

വിരാടമഹാരാജവ് കകൂരന്റെ മകന്‍ വഹ്നിയുടെ വംശത്തില്‍ ഉണ്ടായാവനാണ്‍.അപ്പോള്‍ കൃഷ്ണന്റെ ഉദ്ദേശം പോലെ അഭിമന്യു പകുതി യദു വംശവും പകുതി പുരുവംശവുമായി.അഭിമന്യുവിന്റെ പുത്രന്‍ ഏകദേശം മുഴുവന്‍ യദു വംശജനുമായി.അഭിമന്യു വേറേ വിവാഹം കഴിക്കാതിരിക്കാന്‍ ഭാരത യുദ്ധത്തില്‍ ചക്രവ്യൂഹ ദിവസം കൃഷ്ണന്‍ അര്‍ജുനനെ അവിടെ നിന്നു മാറ്റി അഭിമന്യുവിനെ നേരിട്ടല്ലാതെയെങ്കിലും വധിപ്പിക്കുന്നു

യുദ്ധം കഴിഞു .പാണ്ഡവര്‍ക്ക് പാഞ്ചാലിയിലുണ്ടായ മക്കളും ബന്ധുക്കളും എല്ലാം കിടന്നു ഉറങുന്ന പടപ്പാളയത്തില്‍ അശ്വത്ഥമാവ് കയറി എല്ലാവരേയും വധിച്ചപ്പോള്‍ ഈ കൃഷ്ണന്‍ പാണ്ഡവരേയും പാഞ്ചാലിയേയും മാത്രം അവിടെ നിന്നു മാറ്റി.എല്ലാം മുന്‍കൂട്ടി അറിയുന്ന കൃഷ്ണന്‍ എന്തേ പാഞ്ചാലിയുടെ ഒരു പുത്രനെപ്പോലും രക്ഷിച്ചില്ല?

ഘടോല്‍കചനും ഇരാവാനും വധിക്കപ്പെട്ടപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു..

“ഇല്ലെങ്കില്‍ നാളെ ഒരു കാലത്ത് ഞാന്‍ അവരെ വധിക്കേണ്ടി വന്നേനേ”

അതെന്തിനു??????????

ജരാസന്ധനെ പേടിച്ച് നാട് വിട്ട കൃഷ്ണന്‍ ഭീമനെ വച്ച് അയാളെ കൊന്നു.എന്തേ കൃഷ്ണന്‍ കൊല്ലാത്തത്?????????

ആയുധം കൈയിലെടുക്കിലെന്നു കൃഷ്ണന്‍ പറഞ്ഞു..യുദ്ധത്തില്‍ കൃഷ്ണന്‍ ആയുധമെടുത്താല്‍ അഭിമന്യുവും ഘടോല്‍കചനും ഇരാവാനും പാഞ്ചാലീ പുത്രന്മാരും മരിക്കുമോ??????????

ഇത്രയും ഒരു വശം.

പാഞ്ചാലിയുടെ ഒരു പുത്രനെ പോലും രക്ഷിക്കാത്ത കൃഷ്ണന്‍ അശ്വത്ഥാമാവ് അയച നാരായണാസ്ത്രം കൊണ്ട് ഗര്‍ഭത്തിലേ മരിച്ച ഉത്തരയുടെ ഗര്‍ഭസ്ഥ ശിശുവിനെ എന്തിനു ജീവിപ്പിച്ചു??????

അവിടെ ഭഗവാന്‍ ഉത്തരാ പുത്രന്‍ പരീക്ഷിതിതിനെ രാജാവാക്കി..അങനെ യദുവംശം ഭാരത സിംഹാസനത്തിലെത്തി……കൃഷ്ണന്റെ ബുദ്ധികൊണ്ടു മാത്രം

കൌരവരില്‍ 100 പേരേയും കൊന്ന ഭീമനു തേരാളിയാകാതെ കൌരവരില്‍ ഒരാളെപ്പോലും കൊല്ലാത പാര്‍ത്ഥന്റെ കൂടെ എന്തിനു നിന്നു ഭഗവാന്‍????

സഹോദരീ ഭര്‍ത്താവായതുകൊണ്ടോ?????

കൃഷ്ണനു ജാംബവതിയിലുണ്ടായ സാംബന്‍ എന്ന മകനേയും അനിരുദ്ധനേയും ഒടുവില്‍ ഇതേ ഭഗവാന്‍ കൃഷ്ണന്‍ തന്നെയല്ലേ ഉലയ്ക്കക്ക് തല്ലിയും തമ്മില്‍ അടിചും കൊല്ലിച്ചതും കൊന്നതും???

ഒടുവില്‍ ബ്രഹ്മം താന്‍ എന്ന അവസ്ഥയില്‍ കൃഷ്ണന്‍ എല്ലാവരുടേയും കണ്ണില്‍ പൊടീയിടുകയല്ലേ ചെയ്തത്???

കൃഷ്ണന്‍ അല്ലായിരുന്നോ ശരിക്കുള്ള ഭാരതത്തിന്റെ അവകാശി????

ഒടുവില്‍ അദ്ദേഹം യദു വംശത്തിനെ സിംഹാസനത്തില്‍ എത്തിച്ചില്ലേ??

ചരിത്രേതിഹാസങളിലെ ഏറ്റവും വല്യ ഗൂഡാലോചനക്കാരന്‍ ആര്?????????

നമ്മുട പാവം കള്ള കൃഷ്ണന്‍ തന്നയല്ലേ?????????????






ഒരു വാക്കു കൂടി::::::

ഈ എഴുതിയതെല്ലാം എന്റെ ഒരു ഭ്രാന്തു മാത്രമാകാം.പക്ഷെ ഒരിക്കലും ഈശ്വര നിന്ദ കൊണ്ടല്ല.മറിച്ച് ഈശ്വരനെ ശരിക്ക് മനസിലാക്കിയതു കൊണ്ടാണ്‍..

ഭഗവാന്‍ ശ്രീകൃഷ്ണന്റെ അറിവിന്റെ അവസ്ഥ അങനെ ഒന്നായിരുന്നു.

കൃഷ്ണായനം ഇവിടെ പൂര്‍ണമാകുനില്ല.എങ്കിലും തത്കാലാം ഇത്ര മാതം..

ഓം ശ്രീ കൃഷ്ണ പരമാത്മനേ നമ:

സ്വന്തം രാമകൃഷ്ണന്‍..15/03/2009----08/05/2009

101 comments:

Unknown said...

നിന്നെ എന്തു വിളിക്കണമെന്നു അറിയില്ല..ഭ്രാന്തിനും അപ്പുറതു ഒരവസ്ഥയെന്നു പറയാം.....
ഒരിക്കലും ഞാന്‍ ഇങനെ നിരൂപിചതുപൊലുമില്ല..ഹാറ്റ്സ് ഒഫ്ഫ്...

അതിമനൊഹരതിന്റെ അപ്പുരതെ വാക്കുകളാല്‍ നിനക്ക് അഭിനന്ദനങള്‍

Mazha... said...

u r insaneeeeeeeee..idiot fool ninaku braanthaanu.braanthalla endellamo aanu.



gr8 work.........

mini//മിനി said...

മഹാഭാ‍രതം ഇവിടെയിണ്ട്. അതും ഇതും വായിച്ചു, ഒന്നും മനസ്സിലായില്ല.

The Fifth Question Tag...????? said...

hats off to you..
if this is original work you are amazing...seriously boy you rock...9895063580 is my number we may talk....Dr Jayaraj

reshma said...

its just great work.only a genius can do it.and you proved that you are a genius...
hatts off

Anonymous said...

sathyathil onnum manasailaayilla. eyaalku kure ariyaamenu manasilaayi.

ശശി said...

കലിയുഗത്തിന്റെ പ്രവാചകന്‍...
നീ അതാണ്‍...
അഭിനന്ദനങള്‍

arunjayahari said...

rama it is something just out of words.

Unknown said...

realy at first i thought you are realy mad.insane.out of mind.but to the end i got what you are trying to tell.its nice to read.else it would have been a lose in my entire life.
hats off sir...
my number is 9447207266.please call me .i will be blessed if i could get many informations from you regarding this.

will you mind me taking this article to our campus where i study?

Unknown said...

ninte ee ezhuthukkal sathyathil ...endaa parayuka.ninakariyila nee aarennu...
nanmakal undaakatte...

Unknown said...

you are weired ..what an excellent piece of literature...fabulous...

extraordinary....

hatts offff

Unknown said...

പരബ്രഹ്മം എന്താണെന്നു നിനകുമറിയാമെന്നു തോനുന്നു.

വാക്കുകള്‍ക്കുമപ്പുറത്താണ്‍ എന്റെ അഭിനന്ദനം.അതിസുന്ദരം....
ഹാറ്റ്സ് ഓഫ്....

ആരും ഒരിക്കലും ചരിത്രതില്‍ പൊലും ആലൊചിക്കാത്ത വഴിയിലൂടെയുള്ള നിന്റെ യാത്ര.....

ക്രിഷ്ണായനം തുടരണം...

Unknown said...

ജീവിതത്തില്‍ ഇതുവരെ ഇങനെ ഒരു എഴുത്തുകാരനെ വായിച്ചറിഞ്ഞിട്ടില്ല.മനോഹരം....
കൃഷ്ണായനം തുടരുമോ?
കാത്തിരിക്കാം.

Unknown said...

hatts offffff


no other words

divya said...

you proved what u r..
when i saw you last time i told that you are looking mad and you tod me that you are researching.
daaa its extrasuperb .i dont know what to say.kurachu varikal kadam tharumo?

arya said...

daivathe ingane kari vaari theykaruthu.easwaranu endum cheyyaam.

കാന്താരിക്കുട്ടി said...

വാക്കുകള്‍ കടം കൊടുക്കുമോ? ചിന്തകള്‍ വിലയ്ക്കു വില്‍ക്കുമോ?

വില നീ പറയുന്നത്..

manu said...

fantastic,fabulous marvelous ,glorified ...endellam english vaakkukalundengilum eniku parayaan onne ullu...

thakarthedaa nee

Unknown said...

nee varaychathu sabdhamillaaththa krishna roopamaanu.
abhinandanangal.krishnaayanathinaayi kaathirikkum

Anonymous said...

fantastic research work dude..... Entha parayka... adyam alpam budhi muttayi feel cheythenkilu..pinne it's an amazing version of Mahabharata. MT vadakkan veeragdha yiloode charithram valachathupole..ivide ithihasavum izha keeri murikkappettirikkunnu... hats off... kazhiyunnathum aksharathetu varathe post cheyyuka... n clear all mistakes..Use Anjali old lipi as typing font..Ok

Unknown said...

fantastic research work dude..... Entha parayka... adyam alpam budhi muttayi feel cheythenkilu..pinne it's an amazing version of Mahabharata. MT vadakkan veeragdha yiloode charithram valachathupole..ivide ithihasavum izha keeri murikkappettirikkunnu... hats off... kazhiyunnathum aksharathetu varathe post cheyyuka... n clear all mistakes..Use Anjali old lipi as typing font..Ok

mohit said...

hats off

oru mukkutti poovu said...
This comment has been removed by the author.
oru mukkutti poovu said...

ഹേ രാഭണ(രാവണൻ)..
ജ്ജ് ഒരു വല്ലാത്ത പഹയൻ തന്നെ...
ഇതല്ലെ സത്യം എന്നു ഞാനും ചിന്തിക്കുന്നു.
ഈ പഠനത്തിനു അഭിനന്ദനം അർഹിക്കുന്നു.
നാഭിയുടെ പ്പൌത്രൻ ‘ഭരതൻ’ൽ നിന്നാ‍ണൊപ് ഭാരതം ഉണ്ടായതു ? എന്റെ ധാരണ ഭാവുകന്റെ പൌത്രൻ ‘ഭരതൻ’(ശന്തനുവിന്റെ അച്ഛ്ൻ) ആണു എന്നായിരുന്നു...
പുതിയ അറിവുകൾക്കു നന്ദി ..

ഒരു ബ്ലൊഗിൽ ഒതുങ്ങേണ്ടതല്ല ഈ ചിന്തകൾ.
അഭിനന്ദനം...

പട്ടേരി l Patteri said...

ha ha ha
Intresting!

മൃതി said...

bharathan rishabhante makanaanu.naabhiyude pauthran adhehathil ninnu bhaarathamenna peru vannu ennu bhaagavatham panchamaskandathil undu.dushyantha puthran bharathanu vithadhan enna peril oru makan undaayirunu adhehathinu achante kaalasesham bharathan enna peru vannathaayum kaanunnu.

Anonymous said...

unni..............
i read it..........
took me more than 20 min 2 read it....
dono wat 2 say.......but i'll....... 1 day.. sure......

fathima m said...

hey bro..kidilan work..

rahul said...

hats off

Unknown said...

aliyaaaa ramaaaa super....i like ur version....

smitha adharsh said...

ഈ ചിന്തകള്‍ എല്ലാം അപാരം..
അറിയാത്ത പല കഥകളും ഈ തലയില്‍ ഉണ്ടെന്നു മനസ്സിലായി..
കൃഷ്ണായനം ഇനിയും തുടരൂ..
കാത്തിരിക്കുന്നു..

Unknown said...

നിന്റെ വാക്കുകളെ ഞാന്‍ പ്രണയിക്കുന്നു.
നിന്നെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നു.

വ്യാസനെ നീ വെറും വിഡ്ഡിയാക്കിയല്ലോ കൂട്ടുകാരാ‍ാ.ആരും പറയാത്ത രഹസ്യങള്‍ ഇങനെ വിളിച്ചു പറഞ്ഞുവല്ലൊ...
ആ തലയ്ക്കകത്ത് ഉള്ളതു എനിക്ക് തരുമൊ?

അഭിനന്ദ്നങള്‍

Anna said...

Nice work man

Unknown said...

orupaduorupadu nanayetundu....areyatha palathum manasilakan pattii..eneyum kuduthal ramanil ninum pratheekshikunu..

orayiram ashamsakal

resmi said...

nannayitundu.

Unknown said...

Saji...Hai Fantastic thinking...u r realy great man...Ithryum Manoharamayee.. krishnayanum avatahrippicha thangalkku ente abhinandangal...baratha charithranthinte oodu vazhikalude sancharikkunnavarkku maathrame... ingayulla kandethallukal kanan sadikku...ethayalum thangalkkku athinu kazhinju...inyum ethryo namukkariyatha. edukalikku thngalude chindhakal ettatte ennu asamsikkunnuuu.....kooduthal krishnayanathinayee....kathirikkunnu....OM Narayanaya Namaha.......ithu orikkalum deyva ninda alla...but serikkum iswarane manasillakan pattiya oru avasaram.....
best of luck.....
orkkuka...mahabaratham vysan ezhuthiyirikkunnathu poornna arthathil grahichal udalode swargathil ettam ennanu itheehym...

sasi....sarath.... said...

ആലോചിക്കുകയായിരുന്നു കഴിഞ്ഞ ഏഴ് ദിവസങ്ങള്‍...ഇടക്ക് വെച്ച്...വഴി തെറ്റി ഒരുപാടു യാത്ര ചെയ്തു....ആരുടെ കൂടെ നിക്കണം....കാണുന്നത് വിശ്വസിക്കണോ...കേട്ടത് തെറ്റാണെന്ന് പറയണോ...അറിയാത്ത ഒരവസ്ഥ....വാക്കിന്‍റെ കൂടെയോ...മനസാക്ഷിയുടെ കൂടെയോ...എവിടെയാ നീ രാമാ...എന്നെയും നീ കുഴപ്പത്ത്തിലാക്കയാണ്...ഈ ചിന്തകളുടെ ലോകത്തില്‍ ഒറ്റക്കാക്കി....

sherikutty said...

vallaatha chinthakal.



braanthan

Rakesh Rajan said...

Great piece of work. Really. The first half shows your effort as well as intelligence to write such a kind of article. It is very much clear that you had invested a lot of time and read lot of books to write this. Keep it up.

I admire your courage to select this subject, because it contains lot of challenges.But, still you had done a wonderful job. The subject has lot of variety too.

All the questions that you had asked about 'Krishnan' are meaningful. Anyone who wants to answer any one of the questions has to read a lot as you did. I think, not many of us can do it.

I can make out one point:- It doesn't mean that 'Panchali' should be the wife of 'Krishnan' only because of that incident. It is not at all necessary that one lady should become a wife only by accepting a 'Pudava'. Krishna gave that as a helping hand. Also I think, 'Pudava' should be give in the presence of a 'Fire'(Agni) to consider it as a marriage.

Anyway, CONGRATULATIONS once again for such a piece of work from you. Take this as a habit to write these kind of challenging as well as variety topics. Hoping more from you. Go ahead; I am with you.

Anonymous said...

article is gud.thoughts r weired but i think u r mad

VAIDYANATHAN, Chennai said...

My dear Mottu, Gone through your Blog........ in a hurry. After reaching Chennai I will read it in detail and revert back to you. I just want to comment in ONE WORD..... as Meera said "There is only one 'Purushan' in this world and that is Sree Krishna. Others are all 'Sthreekal'. That is end of the word also. Please be in touch.

Anonymous said...

lalitham ennu thonnum..pakshe athi gambheeram, noothanam..!

ee lekhanathinoduvil eniku thelinhathu, oru kallachiriyude gambheeryavumayi nilkunna krishnane thanne aanu.

yugayugantharangalkkippuram itha oral..oru kodi thazhukal kondu poottiya thante nigoodda rahasyam, vysano, brahmavino polum kandu pidikanavathirunna aa rahasyam..chikanhu puratheduth ittirikkunnu..!!

krishnan ninne nokki chirikkunnund suhruthe..

siva // ശിവ said...

അപാരം ഈ ചിന്തകള്‍....

Anonymous said...

vallaatha oru anubhavam.vaakkukalkapuathe oru maayaa prepancham....


hats off

nithya said...

നന്നായിട്ടുണ്ട്. പക്ഷേ ഒരു സംശയം.
വട്ടാണല്ലേ?

anith said...

i dont know what to comment.but this is the best article that i have read in a few years.

ManojMC said...

ohhh this is a great version of mahabharatham... great work...

jayanthi said...

simply gr8..fantastic

Unknown said...

is it a criticism or praise ? i cant differentiate.how do all these people comment this much? do everyone understood what is in this? i didnot understand much.its clear but how can you think of god being a villan ?its a disgrace to god.i think you should delete this content.are you a theist? i dont think so!

rajeev said...

hats off

Anonymous said...

waiting for the next part.
weird but great.

rohini said...

insane

Unknown said...

എന്റെ മകനും മകളും പറഞ്ഞതു കേട്ടാണ് ഞാന്‍ മഹാഭാരതതിന്റെ പുതിയ രചയിതാവിനെ ഒന്നു വായിചത്.ഇത്രയും പാടവം പ്രതീക്ഷിചില്ല. നീ വ്യാസനെ വെല്ലും.വളരേ മനോഹരമായിട്ടുണ്ട്.അടുത്തറിയാന്‍ താല്പര്യം.

പ്രപഞ്ചത്തേ വേറൊരു കാഴ്ചപാടിലൂടെ നീ കാണുന്നു. അപാരം ഈ ചിന്തകള്‍..
അഭിനന്ദനങള്‍.അനുഗ്രഹങള്‍.നിന്റെ ജീവിതം എഴുതാനുള്ളതാണ്.ഒരിക്കലും നിര്‍തരുത്.

നന്മകള്‍ വരട്ടേ.

Dr. Prasanth Krishna said...
This comment has been removed by the author.
Dr. Prasanth Krishna said...
This comment has been removed by the author.
Dr. Prasanth Krishna said...

ക്യഷ്ണയാനം,

വിരോധം തോന്നരുത്, ഇങ്ങനെ ഒരു ലിങ്ക് ഇവിടെ ഇടേണ്ടി വന്നതില്‍. നല്ല എഴുത്ത്. ഗംഭീരം. കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

ഈ കഥയില്‍ വിട്ടുപോയ, അഭിമന്യുകുമാരനെ ക്യഷ്ണന്‍ വധിച്ചതെന്തിനന്ന ഉത്തരം കൂടി ചേര്‍ത്ത് ദാ ഇവിടെ ക്ലിക്കിയാല്‍ വായിക്കാം "കുരുക്ഷേത്രയുദ്ധം വായിക്കാത്ത ഏട്"

Sukanya said...

അപാരം. നമിക്കുന്നു.

Sukanya said...

അല്ലല്ലോ. എന്താ അങ്ങനെ തോന്നിയത്‌?

Sureshkumar Punjhayil said...

Athisundaram... Manoharam... Thudaruka ee prayanam...! Ashamsakal...!

Sureshkumar Punjhayil said...

Athisundaram... Manoharam... Thudaruka ee prayanam...! Ashamsakal...!

Arun Sekhar said...

Machu..till this day I thought that u r just boasting about ur knowledge in puranas, vedas etc. But aliya this is mindblowing...Unbelievable piece of work from u...

ratheesh said...

da iam telling the truth i not to under stand it but i appreciate u to for doing a fantastic job on her ..
continue it ..

Jayasree Lakshmy Kumar said...

ഈ ഭ്രാന്ത് ശരിക്കും ഇഷ്ടമായി. വ്യത്യസ്തമായ ചിന്തകൾ!! ഒരു സബ്ജക്റ്റിനെ വിമർശിക്കുകയും അപഗ്രഥിക്കുകയും ചെയ്യണമെങ്കിൽ ആദ്യം ആ സബ്ജക്റ്റ് നന്നായി മനസ്സിലാക്കിയിരിക്കണം എന്നതിനു തെളിവാണ് ഈ പോസ്റ്റ്. നന്നായി പഠിച്ചിരിക്കുന്നു. നന്നായി ചിന്തിച്ചിരിക്കുന്നു. സ്വന്തം ചിന്തകളെ വായിച്ചറിഞ്ഞവയിൽ തളച്ചിടാതെ സ്വതന്ത്രമായി വിട്ടിരിക്കുന്നു. കൃഷ്ണായനം തുടരുക. ഭാവുകങ്ങൾ

കണ്ണനുണ്ണി said...

താങ്കളുടെ ഈ പോസ്റ്റ്‌ കണ്ടിരുന്നില്ലെന്കില്‍ അതൊരു നഷ്ടം ആയി പോയേനെ സുഹൃത്തേ...
അതിമനോഹരം....ഭഗവാനെ വില്ലനാക്കിയിട്ടു പോലും ..ഒട്ടും തന്നെ നീരസം തോനുന്നില്ല.. അത്രയ്ക്ക് യുക്തിപൂര്‍വ്വം കഥ മാറ്റിയിരിക്കുന്നു... ഗ്രേറ്റ്‌

രഞ്ജിത് വിശ്വം I ranji said...

എന്താ പറയുക... ഗംഭീരം...

കാവലാന്‍ said...

രാമന്‍,
അന്വേഷിക്കാനും അറിയാനും ഉധ്ബോധിപ്പിച്ചവരെയൊക്കെ വിഗ്രഹവത്കരിച്ച് ആരാധിച്ച് അനുഗ്രഹം നേടി ജീവിക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ നിന്നും, താങ്കളെപ്പോലുള്ളവര്‍ വേറിട്ടു നില്‍ക്കുന്നു.
ഒരിക്കലും ഇത്ര അടുത്ത് നിന്ന് ഈ ഒരു വീക്ഷണകോണില്‍ കൃഷ്ണന്‍ എന്ന പ്രതിഭാസത്തെ അറിഞ്ഞിരുന്നില്ല നന്ദി,പ്രയത്നത്തിന് അഭിനന്ദങ്ങള്‍.

കുറച്ചെങ്കിലും കണ്ണന്റെ കള്ളക്കളി മനസ്സിലാക്കിയിരുന്നില്ലെങ്കില്‍
"യാദവകുലം മുടിഞ്ഞ് ദ്വാരക കടലെടുത്തു പോകട്ടെ"
എന്ന് ഗാന്ധാരി ശപിക്കില്ലായിരുന്നുവെന്നു തോന്നുന്നു.

അരുണ്‍ കരിമുട്ടം said...

വായിച്ചു, നമിച്ചു..
എല്ലാം ശരിയാണ്, ഒന്ന് ഒഴികെ.
താങ്കളുടെ വരികളില്‍ കൃഷ്ണനാണ്‌ ഭാരതത്തിന്‍റെ അവകാശി.അപ്പോള്‍ അതിനായി ഭഗവാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല.അതിനാല്‍ തന്നെ അദ്ദേഹത്തിനെ വില്ലനായി ഉപമിക്കാതെ, ഒരു സൂത്രധാരന്‍ എന്ന രീതിയില്‍ ഉപമിച്ചാല്‍ വളരെ നന്നായിരുന്നേനെ.

ഇനി ഒരു കാര്യം..
"ധൃതരാഷ്ട്രനില്‍ നിന്നു കൌരവരും പാണ്ഡുവില്‍ നിന്നു പാണ്ഡവരും ഉണ്ടായി."
പാണ്ഡവര്‍ പാണ്ഡുവിന്‍റെ മക്കളാണോ??
അതോ കുന്തിക്കും മാദ്രിക്കും ദേവന്‍മാരില്‍ ജനിച്ചവരോ??
അങ്ങനെയെങ്കില്‍ പാണ്ഡവരെങ്ങനെ പുരുവംശമാകും?

താങ്കളുടെ വാക്കുകള്‍ ശരിയാകണമെങ്കില്‍..
അഭിമന്യുവിന്‍റെ അച്ഛനായ അര്‍ജ്ജുനന്‍റെ അമ്മയായ കുന്തിയിയുടെ ജീവിത കഥ കൂടി ചേര്‍ക്കുക.അതോ താങ്കള്‍ അത് കണ്ടില്ലെന്ന് നടിച്ചുവോ?

"പഞ്ചപാണ്ഡവരില്‍ ആദ്യത്തെ മൂന്നുപേരുടെ മാതാവായ കുന്തി, യാദവകുലത്തിലെ സുരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ്‌ വാസുദേവരുടെ സഹോദരിയുമാണ്‌. മക്കളില്ലാതിരുന്ന കുന്തീഭോജമഹാരാജാവ്‌ മകളായി ദത്തെടുക്കുകയായിരുന്നു."
ശരിയല്ലേ?

ഇപ്പോള്‍ എല്ലാം പൂര്‍ണ്ണമായി!!
ഭഗവാന്‍ നല്ല ഒരു സൂത്രധാരന്‍ തന്നെ!!

എന്ത് തന്നെയായാലും മനോഹരം..
സമ്മതിച്ചു തന്നിരിക്കുന്നു

Junaiths said...

രാമകൃഷ്ണാ,സത്യമായും ആരും ചിന്തിക്കാത്ത ഈ കൈവഴികള്‍ തുറന്നതിനും,ആ ചിന്തകള്‍ക്കും,മനോഹരമായ ആഖ്യാനതിനും..
ഒരുപാട് അഭിനന്ദനങ്ങള്‍..ആശംസകള്‍..എഴുത്ത് തുടരൂ..

മൃതി said...

പ്രിയപ്പെട്ട അരുണ്‍.ചോദിച ചോദ്യങള്‍ക്കെല്ലം ഉത്തരം തരാം.
1.പാണ്ഡവര്‍ പാണ്ഡുവിന്റെ പുത്രരല്ല..എനികും അറീയാം.പക്ഷെ ഭഗ്ചന്ദ്ര ഭാസ്കര്‍ അദ്ദേഹതിന്റെ പുസ്തകതില്‍ അദ്ദേഹം പറയുനു പാണ്ഡവര്‍ പാണ്ഡു പുത്രരല്ല പകരം പാണ്ഡു പത്നിമാര്‍ക്ക് ഭടന്മാരില്‍ നിന്നുണ്ടായവരാണെന്ന്.എന്റെ വിഷയം കൃഷ്ണനായതുകൊണ്ടാണ്‍ ഞാന്‍ അതിലെക്കു പോകാതതു.ക്ഷെമിക്കുക.
2.കുന്തി വസുദേവരുടെ സഹോദരിയാണ് .എങിലും അവിടെ ഒരു ചെറിയ പ്രശ്നമുണ്ട്..കുന്തിയുടെ അമ്മയുടെ പേരു പറയു ... ചരിത്രം നോക്കു...
തെറ്റുകള്‍ ക്ഷെമിക്കുക

Rare Rose said...

എത്രയോ വട്ടം കേട്ട ഭാരത കഥയെ ഇങ്ങനെയൊരു കാഴ്ചപ്പാടിലൂടെ വിവരിച്ചു തന്നപ്പോള്‍,അതും വംശാവലിയുടെ സഹായത്താല്‍
ആശ്ചര്യപ്പെട്ടു പോയി.ഭഗവാന്‍ കൃഷ്ണന്റെ ഈ യാത്ര ശരിക്കും അത്ഭുതപ്പെടുത്തി..

അറിഞ്ഞിടുമ്പോളറിയാം നമ്മള്‍ക്കറിയാനൊത്തിരി ബാക്കി..ഒത്തിരിയൊത്തിരി ബാക്കി എന്ന വരികള്‍ പോലെ ഇനിയുമെന്തൊക്കെ അറിയാനിരിക്കുന്നു...

Anonymous said...

“ആഹുകനു 2 മക്കള്‍ 1േദവയന്‍ 2.ഉഗ്രസനന്‍ േദവയന്റെ മകന്‍ േദവാപന്‍ േദവാപന്റെ മകള്‍ േദവകി (ശ്രീകൃഷ്ണന്റെ അമ്മ) ഉഗ്രസേനന്റെ മകന്‍ കംസന്‍.“
ഭക്തി മാർഗ്ഗം അല്ലാതെ ചിന്തിച്ചിരുന്നവർ ഭഗവാനെ സംശയത്തിന്റെ മുൾമുനയി നിർത്തിയുട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്, ഈ ശ്രമത്തിന് അഭിനന്ദങ്ങൾ.
മൃതി ഒരു കാര്യം ചോദിച്ചോട്ടെ താങ്കൾ പറയുന്നത് (വ്യാസഭാരതം) ആഹുകന് രണ്ട് മക്കൾ ദേവയൻ, ഉഗ്രസേനൻ ഇനീ ഉള്ള വിശധീകരണത്തിൽ എന്തോ ഒരു കണ്ണിയുടെ അകലം കാണുന്നു, വ്യാസനോ, മൃതിക്കോ പിഴച്ചത് അതോ ഈ അനോണിജീവിക്കോ ? ചോദ്യം ഇതാണ് ദേവകി കംസന് സഹോദരിയും കൃഷ്ണന് കംസൻ അമ്മാവനും ആകുന്നതും എങ്ങനെ?
ദേവയന്റെ ഒന്നാം തലമുറ-ദേവാപൻ,
ദേവയന്റെ രണ്ടാം തലമുറ ദേവകി (അതായത് ദേവാപന്റെ മകൾ)
ഉഗ്രസേനന്റെ ഒന്നാം തലമുറ കംസൻ
ഭാരതത്തിലും മഹാഭാരത കഥയിലും രണ്ടാം തലമുറയെ മൂന്നാം തലമുറ സഹോദരരായല്ല കാണുന്നത് പിതാവിനും, മാതാവിനും തുല്ല്യരായാണ്
അങ്ങനെ വരുമ്പോൾ ദേവകി കംസന്റെ സഹോദര പുത്രിയല്ലെ ? (ഈ വിലയിരുത്തൽ താങ്കൾടെ പോസ്റ്റിനെ അവലംബിച്ചാണ് എന്ന് ഓർക്കുക) ഭഗവാൻ കൃഷണനുമേൽ ആരോപിപ്പിക്കപ്പെടുന്ന കുറ്റം ഒന്നൂടെ തീവ്രമാകുന്നു അമ്മയുടെ പിതൃസഹോദരനെ ആകും ഉണ്ണിക്കണ്ണൻ തട്ടിക്കളഞ്ഞത്!!!! ഇയ്യ് ബല്ല്യ പുള്ളിയാണ് കണ്ണാ. ന്റെ ഒരോ ബികൃതികൾ, ന്നെക്കെണ്ട് “ജയിച്ചു” (ഉദ്ദേശിച്ചത് ഭഗവാനെ ആണേ)

മൃതി said...

പ്രിയപ്പെട്ട അനോണി ജീവി.പിഴചതു എന്തായലും എനികാണെന്നു തൊന്നുനില്ല.വ്യാസനെന്നും തോനുന്നില്ല.വ്യാസ രചിതം മഹാഭാരതം ആരും കണ്ടിട്ടില്ല.പാടി പകര്‍ന്നതും പിന്നീട് ആആറോ കെട്ടെഴുതിയതുമല്ലെ ഇപ്പോഴതേതു.കംസന്‍ വംശാവലി വയ്ചു ദേവകിയുടെ അമ്മാവന്‍ ആണ്.ഒന്നു പ്രയാണം ചെയ്തുനോക്കൂ

Malayali Peringode said...

മുന്‍‌പ് വായിച്ചതിനെ വ്യത്യസ്തമായൊരു കോണിലൂടെ കാണാന്‍ സഹായിച്ചു..
അസാമാന്യ പ്രതിഭയുള്ളവര്‍ക്കേ ഇങ്ങനെ ചിന്തിക്കാന്‍ പോലും പറ്റൂ...
മൃതി... നിങ്ങള്‍ ബൂലോകത്ത് ഒരു അസറ്റായിരിക്കും!

അഭിനന്ദനങ്ങള്‍!!

Anonymous said...

നന്ദി, ഞാന്‍ അല്പം ദൂരെ ആണ് കിതാബ് കയ്യില് ഇല്ലതാനും , പിന്നെ ഈ ബേഡ് വെരിഫിക്കേശന്‍ എടുത്താല് നല്ലതായിരുന്നു സമയം പോലെ കംസനും , ദേവകിക്കും എന്തുസംഭവിച്ചു എന്ന് നോക്കാം ഒരിക്കല്‍ കൂടെ നന്ദി-anONi jeevi

Gayathri Laila Baiju said...

The essence of Krishnayanam as poor me understood is ......
1. Cowboys are not to be trusted
2. Cow boys cheat Red Indians.

MBA=Maha Bharatha Analysis

Three Cheers to
RAMAN EFFECTS !!!

IF X=RAMAN
Y=KRISHNAN
THEN
2(X+3Y)*7Y-(3X+Y)/5Y=
WHY? WHY? WHY?

Unknown said...

amazing facts...never in a century anyone can talk,read or write like this...
greatest article i have ever read...

congrats

sariga said...

namaskarikkunnu...mahaanubhaavan...

bhavukangal...

gane said...

എന്തായാലും എനിക്ക് മനസിലാകാത്ത ഒരു കാര്യം ഉണ്ട്. ഭഗവാന്‍ കൃഷ്ണന്‍ ഒറ്റയ്ക് വിശ്വം ജയികാം എങ്കില്‍ പിന്നെ എന്ത് കൊണ്ട് കൌരവ പാണ്ഡവരോട് ഒന്നിച്ചു യുദ്ധം ചെയ്തില്ല ? ചരിത്രം മന്സിലകിയവര്‍ക്ക് അറിയാംകൌരവരെകള്‍ തെറ്റു പാണ്ഡവര്‍ ചെയ്ടിടുണ്ട് എന്ന് . അപ്പോള്‍ നന്മയുടെ കൂടെ ഭഗവന്‍ നിന്നുവോ? ഒന്നുകില്‍ ഭഗവന്‍ കഴിവുകള്‍ ഉപയോഗികാതെ ശകുനിയെ പോലെ കളിച്ചതൈരികും . പുരുവിന്റെ തലമുറ അവസാനിച്ചത് കൊണ്ട് ന്യായമായും യെദുവിന്ടെ മക്കള്‍ക്ക്‌ തന്നെ അല്ലെ രാജ്യം ? അതിനായ്‌ യുദ്ധം ചെയ്താല്‍ ഭഗവാനെ ചരിത്രം എങ്ങനെ കുറ്റപെടുത്തും?

gane said...

u din't get my point. Its ok whether God did this way. My point is had Lord Krishna declared open war against Kurava's claiming its his family that descended the royal family and Kurava's r not how come the world will c it as bad? Do u meant to say Lord himself scripted up everything ? then wats the whole point in Mahabharatha?
I am ready to take u r views. Then we will have to accept that the Lord himself was not powerfull to beat the Kurava's because wat ever be the situation the Pandava's would join hands with the Kurava's as the Lord is a third party. So the Lord moved tactically. Rem its the lord who showed Bhima how to kill Duryodana in a war Bhima was losing. We can see this as the Lord was desperate as he himself did an irrespectable thing by adharma.

gane said...

hehe that was silly. i expected a much more matured way of discussion.
Stay on wat u told. God created all these dramas so that his succssers would rule Bharahta.
Now if u say God was powerfull and din't want the generation to come to think of him as some one who fought war for soil and he used his IQ to get this done. Even an avg person of our IQ can think this much so u meant to say God was stupid enough to think that tomorow no one would find that he did all this so that his succsors would rule?
One more thing as u told this is just a story . I guess no one can write such a truly connected gem with one lifetime as so much editing needs to be done unless they had a duo core sys those days .

Karnna said...

ഭീഷ്മരേയും കര്‍ണ്ണനെയും വധിച്ചതുകൂടി പ്രതിപാതിക്കാമായിരുന്നു.
എന്റെ മനസ്സില്തട്ടി അഭിനന്ദനം അറിയിക്കുന്നു

Karnna said...

ഭീഷ്മരേയും കര്‍ണ്ണനെയും വധിച്ചതുകൂടി പ്രതിപാതിക്കാമായിരുന്നു.
എന്റെ മനസ്സില്തട്ടി അഭിനന്ദനം അറിയിക്കുന്നു

പ്രവീണ്‍ ശേഖര്‍ said...

Its quite interesting to read..and of course its a different observation which u shared here.. congrats. please be continued with such observation..

once again..congrats ..

Anonymous said...

അര്‍ജ്ജുനന്റെ പുത്രന്‍ അഭിമന്യു ,അഭിമന്യുവിന്റെ പുത്രന്‍ പരീക്ഷിത്ത് ,പരീക്ഷിത്തിന്റെ പുത്രനാണ് ജനമേജയന്‍ ..ഇവിടെ അത് തെറ്റായി നല്‍കിയിരിക്കുന്നു .പിന്നെ ശകുന്തള ,ദുഷ്യന്തന്‍ ദമ്പതികളുടെ പുത്രന്‍ ഭരതന്‍ വാണിരുന്ന നാട് എന്ന നിലയ്ക്കാണ് ഭാരതം എന്ന് അറിയപ്പെട്ടത് എന്നു ചരിത്രം പറയുന്നുണ്ട് . വേറിട്ട വഴിയിലൂടെ തുടരുക .

മൃതി said...

njan pareekshithine kurich onum soochipichilenu orma... pine bharathante kaaryam urapilla suhrutheee

akhil chandrasree said...

എന്‍റെ പൊന്നെ നമിച്ചു....
മഹാഭാരതം എഴുതിയ വ്യാസനും വായിച്ചു അരച്ച് കലക്കി കുടിച്ചവരും ഇത്തരം ഒന്ന് ചിന്തിച്ചു കാണില്ല....
ഇങ്ങള് സുലൈമാന്‍ അല്ല കേട്ടാ ഹനുമാന്‍ ആണ് ഹനുമാന്‍.......,...
വായിക്കണ്ടായിരുന്നു.... ഇപ്പൊ കൃഷ്ണനെ ഡൌട്ട് അടിച്ചു തുടങ്ങി.....

ഇത് ഒരു ഡാവിഞ്ചി കോഡ് പോലെ തോനുന്നു....
ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌.....,....

ഭ്രാന്തന്‍ ( അംജത് ) said...

പണ്ട് എം.ടി. "രണ്ടാമൂഴം" മാതൃഭൂമിയില്‍ തുടരാന്‍ ആയി എഴുതി തുടങ്ങിയപ്പോള്‍ അതിനെ പലരും എതിര്‍ത്തിരുന്നു. ഇവിടെ ദൈവികാംശം മാറ്റിവെച്ചു മറ്റൊരു തലത്തില്‍ കൃഷ്ണനെ അവതരിപ്പിക്കുന്നതില്‍ താന്കള്‍ വിജയിച്ചു... ആശംസകള്‍ സുഹൃത്തേ...വല്ലാതെ കഷ്ടപ്പെട്ടിരിക്കും അല്ലെ ?

Anonymous said...

(പുരുവിന്റെ മകന്‍ ജനമേജയന്‍..അദ്ദേഹത്തിന്റെ പൌത്രന്‍ കുരു)ithinte karyamanu paranjathu

Roshan PM said...

കൃഷ്ണായനത്തിന്‍റെ തുടര്‍ച്ചക്കായി കാത്തിരിക്കുന്നു

Unknown said...

ചതിയന്‍ ചന്തുനെ നായകനാക്കി എംടി എങ്കില്‍ നായകന്‍ കണ്ണനെ വില്ലന്‍ ആക്കി നിങ്ങള്‍...; നല്ല ഒരു റിസര്‍ച്ച്.....

മണ്ടൂസന്‍ said...

വായിച്ചു,രസമായിട്ടുണ്ട്,കൗതുകകരവും.! ആശംസകൾ.

vettathan said...

യുക്തിക്ക് നിരക്കുന്ന അവലോകനം ഇത് തന്നെയാണ്.സൂക്ഷിച്ചു വായിച്ചാല്‍ സൂത്രശാലിയായ കൃഷ്ണന്‍ തെളിഞ്ഞു വരും.പക്ഷേ ഭക്തിക്ക് നിരക്കില്ല.ഇനി ചരിത്രമായി കണക്കാക്കിയാലോ?ചരിത്രം എപ്പോഴും ജയിച്ചവന്‍റെ,അവന്‍റെ ശരിയുടെ ചരിത്രമാണ്.അപ്പോള്‍ ചിലരെയൊക്കെ സൂര്യ തേജസ്സില്‍ നിര്‍ത്തേണ്ടി വരും.ഈ ചിന്തക്കും,ഈ ധൈര്യത്തിനും അഭിനന്ദനങ്ങള്‍.

മൃതി said...

@roshan : krishnayanam thudarnitund.pranayanamayi.thotu aduthu thanne und.

മൃതി said...

@ vineetha randum randu janamejayanmaaranedo... onnallaaa

Unknown said...

INNANU ITHU KANUNNATH... EE PLOTINTE ORU ROOPAM AANU ETHANUM MAASAM MUNNE IRANGIYA "GOVINDA" ENNA BOOKIL ULLATH.. KRISHNA BEING THE MASTER CONSPIRATOR...

CHECK THIS http://www.aryavartachronicles.com/

roopeshvkm said...

വല്ലാത്ത കഴിവ് തന്നെ....കൃഷ്ണനെ ഉത്തരം മുട്ടിക്കും

Tomz said...

സംഭവമാണ് ട്ടോ!

sivasuthan said...

"ഒരാളുടെ ഭാവന എന്ന നിലയില്‍ ഇത് നല്ല നിലവാരം തന്നെ പുലര്‍ത്തുന്നു. ഇനി ഈയുള്ളവന് അറിയാവുന്ന ചിലത് പറഞ്ഞു കൊള്ളട്ടെ ?? ദേവയാനിയെ കിണറ്റില്‍ തള്ളിയിട്ടതിനു പകരം രാജകുമാരി ആയ ശര്മിഷ്ടയ്ക്ക് ദേവയാനിയുടെ ദാസ്യത്വം സ്വീകരിക്കേണ്ടി വരുന്നു. ദേവയാനിയെ വിവാഹം ചെയ്ത യയാതി ശര്മിഷ്ടയുടെ അവസ്ഥ മനസ്സിലാക്കുകയും, അവളില്‍ മോഹമുണര്‍ന്ന അദ്ദേഹം അവരെ രഹസ്യമായി വേള്‍ക്കുകയും ചെയ്യുന്നു. ശര്മിഷ്ടയുടെ മക്കളില്‍ പ്രധാനി അല്ല മൂന്നാമന്‍ ആണ് പുരു, അദ്ദേഹത്തിനു ദൃഹ്യു,അനു എന്നീ ജേഷ്ടന്‍മാര്‍ ഉണ്ട്. ഒരിക്കല്‍ ദേവയാനി യയാതിയും, ശര്മിഷ്ടയും തമ്മിലുള്ള ബന്ധം അറിയുകയും കരഞ്ഞു കൊണ്ട് ശുക്രാചാര്യരെ സമീപിക്കുകയും ചെയ്തു. കോപിഷ്ടനായ അദ്ദേഹം യയാതിയെ വൃദ്ധനായിത്തീരാന്‍ ശപിക്കുകയും, ശാപമോക്ഷം ആയി, ആരെങ്കിലും നിന്റെ വാര്‍ധക്യം ഏറ്റുവാങ്ങാന്‍ തയ്യാറായാല്‍ കൈമാറ്റം ചെയ്യാനാകുന്നതാണ് എന്ന് അരുളുകയും ചെയ്തു. ദേവയാനിയില്‍ പിറന്ന യദു,തുര്‍വസു എന്നിവരും പുരുവിന്റെ ജേഷ്ടന്മാരും പിതാവിന് സ്വന്തം യൗവ്വനം നല്‍കാന്‍ തയ്യാറായില്ല. പുരു അതിനു തയ്യാറാകുകയും പുത്രന്റെ യൌവനം സ്വീകരിച്ചു വളരെകാലം ജീവിച്ച യയാതി അതിനു ശേഷം മകന് യൗവനം അനുഗ്രഹമായി നല്‍കി, രാജ്യത്തിന്റെ അധികാരി ആക്കുകയും ചെയ്തു. അതിനു ശേഷം യയാതി വാനപ്രസ്ഥം സ്വീകരിച്ചു. ഞാന്‍ ഈ കഥ വായിച്ചത് ഭാഗവതത്തില്‍ ആയിരുന്നു, നമ്മുടെ ലേഖിക വായിച്ച പുസ്തകം ഏതെന്നും അറിയാന്‍ ആഗ്രഹമുണ്ട്.

sivasuthan said...

"ഇനി താന്കള്‍ പറഞ്ഞ ശാപകഥയില്‍ കൂടി ചിന്തിക്കാം. ശൂരസേനമഹാരാജാവിനു രണ്ടു മക്കള്‍ കുന്തിയും, വസുദേവനും. വാസുദേവന്റെ മകള്‍ സുഭദ്രയെ കുന്തിയുടെ മകന്‍ അര്‍ജുനന്‍ വിവാഹം ചെയ്തു. അവരുടെ പുത്രപരമ്പര ഭാരതദേശത്തിന്‍റെ ചക്രവര്‍ത്തി ആയി. കൃഷ്ണന്‍ ഭരിച്ചിരുന്ന നഗരം ദ്വാരക ആയിരുന്നു, എന്നും ഓര്‍ക്കണം. ജരാസന്ധനെ രാമകൃഷ്ണന്മാര്‍ യുദ്ധത്തില്‍ തോല്‍പ്പിച്ച കഥയുമുണ്ട്.

മൃതി said...

@Komaali Kuttan govinda vayichirunu. athu 2013 releasalle. ithu ezhuthiyit 5 varsham kazhinju

മൃതി said...

@sivasuthan bhagavatham pinne bharathavum... ente version bhranthamayi paranjenu mathram oru 5 varsham munnp