കണ്ണീരിന് കഥപറയാന്‍ ഒരുപാടു നാളായി
കാളിന്ദിതന്‍ തീരത്തു കണ്ണനേയും കാത്തു-
രാധയാം സഖി നീറിയിരുന്നെങ്കിലും,
കണ്ണനോ വന്നീല,കാര്‍മുകിലും കണ്ടീല,
നീലപ്പീലികള് തെളിഞ്ഞീല,മുരളിയും കേട്ടീല.
ഗോപാംഗനാകുചകുങ്കുമം പടര്‍ന്നീല,മധവനറിഞ്ഞീല,
മധുരം പകര്‍ന്നീല പൈക്കളും കരഞ്ഞീല,
കാതരയായി രാധയും പറഞ്ഞീല…
കണ്ണനെ കാത്തു കരയുന്ന രാധയെ കണ്ടു ഞാന്‍,
വിതുമ്പിക്കരയുന്ന രാധയെ കണ്ടു ഞാന്‍,
എന്തേ നിന് മുരളിക കേട്ടീലയെന്നു കരയുന്നിവള്.
വെണ്ണകട്ടുണ്ണുന്ന ഉണ്ണിയെ കാത്തിവള്‍,
വെണ്ണയുമായി കാത്തിരിക്കുന്ന രാധയെ കണ്ടു ഞാന്‍
രാസലീലയൊന്നാടുന്ന കണ്ണനെ കാണുവാന്‍,
രതിവിരാജിതയായിരിക്കുന്ന രാധയെ കണ്ടു ഞാന്‍
ചടുലമാം പദവിസ്വനം കൊണ്ടു താളം തീര്ത്തൊര്
വൃന്ദാവനത്തേ ആകെ പൂവണിയിച്ചൊരു,
വൃഷ്ണി വംശത്തിലവതാരം ചെയ്തൊരു,
വാസുദേവനെ കാത്തവള്,കാതരയായി കരയുന്നതും കണ്ടു ഞാന്‍.
നീറുന്ന കണ്ണുമായി കാളിന്ദിയില്‍ നോക്കുന്നതും കണ്ടു ഞാന്‍,
ഒരു നാളും ഉറക്കെക്കരയാത്തൊരു രാധതന്‍ നൊമ്പരങളും കണ്ടു ഞാന്‍
കണ്ണനെ കാണാതെ കാണാതെ വിങിക്കരഞ്ഞു
കാളിന്ദിയെ കെട്ടിപ്പുണരുന്നതും കണ്ടു ഞാന്‍
കണ്ണനോ കണ്ടീല,കണ്ണനറിഞ്ഞീല,രാധയേ കണ്ടീല…
കാളിന്ദിയും പറഞ്ഞീല തന്നില്‍ ചേര്‍ന്നൊരു രാധതന്‍ നൊമ്പരം…….
ഒരുനാളും നിലയ്ക്കാത്ത മുരളീക നിലച്ചപ്പോള്‍
രാധാമാധവം ആടിത്തളര്ന്നപ്പോള്
കണ്ടു ഞാന്‍ രാധയെ വീണ്ടും തേങലായി
ആ ഓര്‍മതന്‍ കാളിന്ദിക്കരയില്‍………
സ്വന്തം രാമകൃഷ്ണന്
1 comment:
wow... wonderful.....
Post a Comment