Wednesday, February 25, 2009

കണ്ണുനീരുകളുടെ സ്പന്ദനം



കണ്ണുകള്‍ കഥകള്‍ പറഞ്ഞിരുന്നെങ്കില്‍

എന്തു കഥ അവര്‍ പറഞ്ഞേനേ?

ഒരായിരം വാക്കുകള്‍,സംശയമില്ലെനിക്ക്,

കണ്ണുനീരുകള്‍ കിനിയുന്ന ഒരായിരം വാക്കുകള്‍

ഞാന്‍ തെറ്റിയാല്‍ ,അവര്‍ ശരിയായിരുന്നാല്‍

അവര്‍ പറയും “മാപ്പ്”

ഞാന്‍ കൂരിരുട്ടില്‍ ഒറ്റയ്ക്കിരുന്നാല്‍,

അവര്‍ നിലവിളിക്കും “പേടിയാകുന്നു”

അവരും ശബ്ദിക്കും,

പക്ഷേ ഒരുപാടെന്നു മാത്രം.

ഒളിച്ചുപിടിച്ചിട്ടില്ലാത്തവ,

നിന്റെ ഒരു മൃദുസ്പര്‍ശത്താല്‍ മായ്ച്ച്കളയപ്പെടുന്നവ

നീ അടുത്തുണ്ടെങ്കില്‍ അവര്‍ ചിരിക്കും

അവര്‍ പറയും “ഞാന്‍ ചിരിക്കുന്നു”

ഞാന്‍ ഏകനായിരിക്കുമ്പോള്‍ അവര്‍ പറയും,

“അവന്‍ കരയുന്നു,ഞങളും

അവര്‍ സംസാരിക്കാറുണ്ട്,

നീ കേള്‍ക്കാറില്ലേ?

നിന്നെക്കുറിച്ചു ഞാന്‍ ചിന്തിക്കുമ്പോള്‍ അവര്‍ പറയും,

“അവന്‍ ഏകനാണ്‍”

അവരും സംസാരിക്കാറുണ്ട്,പക്ഷേ

നീ കേള്‍ക്കില്ലാ . അവര്‍ പറയും

“ഒരു കണ്ണുനീര്‍ത്തുള്ളിയെ നീ വായിച്ചിരുനെങ്കില്‍ ..

അവ തുടയ്ക്കുന്നേരം.

സ്വന്തം രാമകൃഷ്ണന്‍

1 comment:

fathima m said...

its really touching ..